April 13, 202502:42:55 PM
This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 2. (Re-post) നാല് ബലികള്‍.

 



ക്രിസ്തുവിശ്വാസി ദൈവത്തിനു അര്‍പ്പിക്കാനുള്ള നാല് ബലികള്‍!

1.  ജീവിത വിശുദ്ധി ബലി. 

"സഹോദരരെ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരത്തെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥ ആരാധന" (റോമ.12:1).(സുഭാഷിതം 21:3). ഓരോ ദൈവ വിശ്വാസിയും തങ്ങളുടെ ശരീരത്തെ അനുദിനം ലോകത്തിന്റെ പാപസ്വഭാവങ്ങള്‍ പുരളാതെ വിശുദ്ധമായിട്ട് ദൈവത്തിനു എപ്പോഴും സമര്‍പ്പിച്ചിരിക്കുന്ന അവസ്ഥ ആകുന്ന ബലി! "നിങ്ങളുടെ വിശുദ്ധികരണമാണ്; ദൈവം അഭിലഷിക്കുന്നത് - അസന്മാര്‍ഗിയതയില്‍  നിന്നും നിങ്ങള്‍ ഒഴിഞ്ഞു മാറേണം; നിങ്ങള്‍ ഓരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തു സൂക്ഷിക്കേണ്ടത് എങ്ങനെയെന്നു അറിയണം."  (1തെസ്സ4:3,4). "ഉരുകിയ മനസ്സാണ് ദൈവത്തിനുസ്വീകാര്യമായ ബലി" (സങ്കീ 51:17). പാപപ്രവര്ത്തികളില്  നിന്നും മനസന്ധരപ്പെട്ട ഹൃദയം ദൈവം  സ്വീകരിക്കുന്നു!

2. ക്രിസ്തു ഉള്ളിലുള്ളവർക്ക് ദാനം കൊടുക്കുന്ന ബലി.

"എനിക്ക് എല്ലാം തികഞ്ഞിരിക്കുന്നു; കാരണം എപ്പഫ്രോദിത്തോസിന്റെയടുത്തുനിന്ന്  നിങ്ങളുടെ ദാനം, ദൈവത്തിനു പ്രസാദിച്ചതും സുരഭിലവും സ്വീകാര്യവുമായ ബലി, ഞാന്‍ സ്വീകരിച്ചു" (ഫിലിപ്പി 4:18). "നന്മ ചെയ്യുന്നതിനും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിനും ഉപേക്ഷവരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്‌." (ഹെബ്ര 13:16).

ദൈവാത്മാവ് ഉള്ള ദൈവമക്കളായ മനുഷ്യര്‍ക്ക്, (ദൈവാലയങ്ങള്‍ക്ക്) നമ്മള്‍ അധ്വാനിച്ചു ഉണ്ടാക്കിയതിന്റെ പങ്കു കൊടുക്കുമ്പോള്‍ അത് സ്വീകാര്യമായ ദാനബലിയായിട്ടു ദൈവം സ്വീകരിക്കുന്നു! എന്നാല്‍, പിശാചിന്റെ ആത്മാവുള്ള പിശാചിന്റെ മക്കളായ മനുഷ്യര്‍ക്ക് കൊടുത്ത്, കൊടുക്കുന്നവന്റെ കൈശോഷിച്ചു കരിയാതിരിക്കാന്‍ സുക്ഷിക്കേണം!

3.  സ്‌തുതി ബലി.

"അവനിലൂടെ നമുക്ക് എല്ലായിപ്പോഴും ദൈവത്തിന് സ്തുതിയുടെ ബലി - അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ - അര്‍പ്പിക്കാം" (ഹെബ്ര13:15). ക്രിസ്തുവിലൂടെ (ദൈവശക്തിയും ജ്ഞാനവും വഴി) നമുക്ക് എല്ലായിപ്പോഴും ദൈവത്തിന് സ്തുതിയുടെ ബലി - യേശുക്രിസ്തുവിന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ - അര്‍പ്പിക്കാം! അപ്പോള്; നിങ്ങളുടെ അധര ഫലം ഭക്ഷിച്ച്; നിങ്ങളിലെ ''ക്രിസ്തു'' (ദൈവികമായ ശക്തിയും ജ്ഞാനവും)  വളരും! എന്നാല്; തെറി, പ്രാക്‌, കുറ്റം പറച്ചില് മുതലായ അധര ഫലം നിങ്ങള് പുറപ്പെടുവിച്ചാല്; അത് ഭക്ഷിച്ച് നിങ്ങളില് എതിർ ക്രിസ്തു(പൈശാചിക ശക്തിയും ജ്ഞാനവും) വളരും!! "എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതഞതയര്‍പ്പിക്കുവിന്‍" (എഫേ 5:20).  "എന്റെ അധരങ്ങള്‍ സദാ അങ്ങയെ സ്തുതിക്കുന്നു" (സങ്കീ 71:8).  "സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍" (സങ്കീ 150:6). ഹല്ലേല്  ലു  യാഹ് (എല്ലാ സ്തുതികളും യഹോവയ്‌ക്ക്)  അനുദിന ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ദൈവ കാരുണ്യത്താല്‍ നടക്കുന്നു എന്ന് ഉത്തമ ബോധ്യം ദൈവവിശ്വാസിക്കുള്ളില്‍ ഉണ്ടായിരിക്കുകയും, "യേശുക്രിസ്തു"വിന്റെ  (ദൈവശക്തിയുടെയും ദൈവ ജ്ഞാനത്തിന്റെയും / ദൈവത്തിന്റെ പുത്രന്റെ) നാമം പറഞ്ഞു, ജീവിതത്തിലെ ഓരോ കാര്യത്തിനും ദൈവത്തിനു സ്തുതിയും സ്തോത്രവും നന്ദിയുo പറഞ്ഞു അധരം കൊണ്ടും ഹൃദയം കൊണ്ടും അര്‍പ്പിക്കുന്ന ബലി ദൈവം സ്വീകരിക്കുന്നു! സ്വന്ത  മിടുക്ക് കൊണ്ടാണ് എല്ലാം നടക്കുന്നത് എന്ന് കരുതുന്നവർ പിശാചിന്റെ ചതിയിൽപ്പെടുന്നു!

4.  സുവിശേഷം അറിയിച്ചു ആത്മാക്കളെ നേടുന്ന ബലി. (രാജകീയ പൗരോഹിത്യ ശുശ്രുഷ).

"ദൈവത്തിന്റെ കൃപ എന്നെ വിജാതിയര്‍ക്കു വേണ്ടി യേശു ക്രിസ്തുവിന്റെ ശുശ്രുഷകന്‍ ആക്കിയിരിക്കുകയാണെല്ലോ. വിജാതീയരാകുന്ന ബലിവസ്തു സ്വീകാര്യവും പരിശുദ്ധ ആത്മാവിനാല്‍ പവത്രീകൃതവും ആക്കാന്‍ വേണ്ടി ഞാന്‍ ദൈവത്തിന്റെ സുവിശേഷത്തിന് പുരോഹിത ശുശ്രുഷ ചെയ്യുന്നു"(റോമ 15:16).  ക്രിസ്തു വിശ്വാസികളെല്ലാം രാജകീയ പുരോഹിതരാണ്! ദൈവത്തെ അറിയുന്ന രാജകീയ പുരോഹിതര്‍, ദൈവത്തെ അറിയാത്ത മനുഷ്യരുടെ ഇടയില്‍ നിന്ന്, യേശുക്രിസ്തു പഠിപ്പിച്ച ദൈവാരാധനയും മാനസാന്തരവും പഠിപ്പിച്ചു കൊടുക്കണം!  അങ്ങനെ അവരെ പരിശുദ്ധ ആത്മാവിനെയും നിര്‍മ്മല മനസാക്ഷിയെയും സ്വന്തമാക്കുവാന്‍ സഹായിക്കേണം! അപ്പോള്‍ അവരും രക്ഷ പ്രാപിച്ചു ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കും! അങ്ങനെ ജാതികളെ സ്വയം ബലിയായി ദൈവത്തിന് അര്‍പ്പിക്കുക! അത്തരം ബലികളും ദൈവം സ്വീകരിക്കുന്നു! അതായതു ദൈവത്തിനായി ആത്മാക്കളെ നേടുക(ഫലം പുറപ്പെടുവിക്കുക).

നിര്‍ഭാഗ്യവശാല്‍ യേശു പഠിപ്പിച്ച ഈ ബലികള്‍ക്ക് പകരം ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുന്ന ചിലര്‍ പോലും വ്യാജബലി നടത്തി മനുഷ്യരെ കളിപ്പിച്ചു, അവരുടെ കാശ് തട്ടി എടുക്കുന്നു! (മത്തായി 12:7)ഹേ....  മനുഷ്യാ.. ദൈവത്തിനു നിന്റെ വ്യാജബലികള്‍ അവശ്യം ഇല്ല! അവിടുത്തേക്ക്‌ നിന്റെ നാണയ തുട്ടുകളോ, നോട്ടുകളോ, തുലാഭാരമോ, മൃഗബലികളോ, അപ്പം മുറിച്ചുള്ള ബലിയോ അവശ്യം ഇല്ല! ഇതിക്കെ മനുഷ്യന്‍ സൃഷ്ട്ടിച്ച മതങ്ങളുടെ നേതാക്കന്മാര്‍ക്ക് ‍ പണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടി എടുക്കാനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്! അവര്‍ ദൈവത്തിന്റെ ഭീകര കഥകള്‍ ചമച്ചു ആളുകളെ ഭയപ്പെടുത്തി കാര്യം കാണുന്നു!

മത ബന്ധനം തകരട്ടെ!! മനുഷ്യ സ്നേഹം വിജയിക്കട്ടെ!!

Post a Comment

Emoticon
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

Post a Comment

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.