This website comprises chapters from the book, "The Bible Secrets" (Malayalam).

03/15/14




Bible Secrets,
Chapter 10.
Sin.

എന്താണ് പാപം? എന്താണ് പാപബോധം?  വിശുദ്ധ വേദപുസ്തകം അതേക്കുറിച്ചു എന്ത് പറയുന്നു? ഈ അദ്ധ്യായത്തിൽ നമുക്ക് പഠിക്കാം.   

വിശ്വാസത്തില് നിന്ന് ഉത്ഭവിക്കാത്ത പ്രവര്ത്തി / നിയമ ലംഘനം / നിര്മല മനസാക്ഷിക്ക് വിരുദ്ധമായ പ്രവര്ത്തി / ചെയ്യേണ്ട നന്മ ചെയ്യാതിരിക്കല് / അധര്മ്മം. ഇവ ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്നു ഭാഗങ്ങൾ ഇവയാണ്,  [റോമ14:23], [റോമ 6:12], [എസക്കി28:15], [1യോഹ3:4],[1യോഹ5:16], [യാകോബ് 1:15], 

തിരുവചനം വീണ്ടും പറയുന്നു. "സഹോദരരുടെ ദുര്‍ബല മനഃസാക്ഷിയെ മുറിപ്പെടുത്തുമ്പോള്  ക്രിസ്‌തുവിനെതിരായി പാപം ചെയ്യുന്നു." (1 കോറിന്തോസ് 8:12). 

"ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു". (യാക്കോബ് 1:15). പാപം ഒരു വ്യക്തിയിൽ പൂർണ്ണ വളർച്ച എത്തുമ്പോൾ ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തു പൂർണ്ണമായി അവനിൽ നിന്നും  വിട്ടുപോയിആത്മീയ മരണം വരിക്കുന്നു!  പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തു അവനില് പൂർണ്ണമായി നിറയുന്നു!

"പാപബോധം" - സ്ഥലം, കാലം, സംസ്കാരം, സാഹചര്യം, അവസ്ഥകൾ, etc... തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മാറി മറിയാറുണ്ട്! ഉദാഹരണമായി, ആദിമ മാതാപിതാക്കളായ ആദവും ഹൌവയ്ക്കും ജനിച്ച മക്കള്,  പെരുകി വർദ്ധിക്കാൻ  ഉൽപ്പത്തി 1:28 ദൈവം അരുളിചെയ്തതനുസരിച്ചു,  സഹോദരങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടത് പാപമായില്ല! എന്നാല്, പിന്നീട് കാലങ്ങൾ കടന്നപ്പോൾ അത്  പാപമായിമാറി! 

ഇക്കാലത്തു ഒരു രാജ്യത്തു വിവാഹം മാതാപിതാക്കൾ  ഒത്തുകൂടി തീരുമാനിച്ചു  നടത്തുന്നത് നന്മയെങ്കിൽ; ചില രാജ്യങ്ങളി അത് വലിയ തിന്മയും! 

ബുദ്ധ സന്ന്യാസികൾക്ക് തങ്ങളുടെ രക്തം കുടിക്കുന്ന കൊതുകിനെ കൊല്ലുന്നതുപോലും പാപമാകുമ്പോൾ! 

സ്വന്ത രാജ്യത്തിലെ ജനങ്ങളെ കൊന്നൊടുക്കാൻ ബോംബുമായി നുഴഞ്ഞുകയറിവരുന്ന മനുഷ്യനെ കൊല്ലുന്ന പട്ടാളക്കാരൻ  നന്മ ചെയ്യുന്നതായി വരുന്നു! ദൈവവചനം ഇപ്രകാരം പറയുന്നു: "അവന്‍ വാള്‍ ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്‍മ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ  ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍." (റോമാ 13:4). 

ആൻഡമാൻ ദ്വീപുകളിലും, ആഫ്രിക്കൻ വനന്തരങ്ങളിലും  വസ്ത്രം ധരിക്കുന്നതു പാപമായി വിശ്വസിക്കുന്നുന്ന ആദിവാസി മനുഷ്യർ  ജീവിക്കുമ്പോൾ, സിറിയയിലും, ഇറാനിലും  ശരീരം മുഴുവൻ വസ്ത്രം ഉപയോഗിച്ച്  മറക്കുന്നത് നന്മയായി  കരുതുന്ന മനുഷ്യർ ജീവിക്കുന്നു! 

ചില രാജ്യങ്ങളിൽ വലതുവശം ചേർന്ന് വാഹനം ഓടിക്കുന്നത് നന്മയെങ്കിൽ; മറ്റുചില രാജ്യങ്ങളിൽ അങ്ങനെ ഓടിക്കുന്നത് തിന്മ! 

പുരുഷന്മാർ മുഖത്തെ രോമം ഷേചെയ്തു നീക്കുന്നത് ചില സമുദായങ്ങളിൽ തിന്മയെങ്കിൽ ചില സമുദായങ്ങളിൽ അത് നന്മ!  

പഴയ നിയമത്തില് പ്രത്യേകിച്ചും നിയമവാർത്തനം, ലേവ്യൻ ഇവകളിൽ സ്ത്രീകളെ കുറിച്ചുള്ള നന്മകളും തിന്മകളും, പുതിയ നിയമത്തിലെ നന്മകളും തിന്മകളും രണ്ടും വ്യത്യസ്ഥങ്ങളാണ്! "......സമ്മേളനങ്ങളില്‍ സ്‌ത്രീകള്‍ മൗനമായിരിക്കണം. (1 കോറിന്തോസ് 14:34). ഇക്കാലത്ത് പരിശുദ്ധ ആത്മാവിന്റെ അഭിഷേകമുള്ള ഒരു സഹോദരി സഭയിൽ എഴുന്നേറ്റു പ്രവചനമോ പ്രബോധനമോ നടത്തിയാൽ താങ്കളുടെ മനഃസാക്ഷിയിൽ അത് തിന്മയാകുമോ? നന്മയാകുമോ? എത്രയോ സ്ത്രീകള് പരസ്യമായി യേശുവിനെകുറിച്ച്  പ്രസംഗിക്കുന്നു! അവരിലെ ആത്മാക്കളെ നേടുന്നു! 

1 തിമോത്തി 5:23 - അല്പ്പം വീഞ്ഞു കുടിക്കുന്നത് നന്മയാകുമ്പോൾ!  റോമാ  14:21 - വീഞ്ഞു കുടിക്കാതിരിക്കുന്നതു കൂടുതൽ നന്മ! 

അപ്പ: പ്ര. 16:3 - പൗലോസ് തിമോത്തിയോസിനു പരിച്ഛേദനം നടത്തിയത് നന്മയായെങ്കിൽ! എന്നാൽ, ഗലാത്തിയ  2:3-5, 5:3 -5 - പൗലോസ് തന്നെ പറയുന്നു; ശരീരത്തിൽ കൈകൊണ്ടുള്ള പരിച്ഛേദനം നടത്താതിരിക്കുന്നത് നന്മ! കൊളോസ്യയർ 4:11.

ചിലർ ചിലത് ഭക്ഷിക്കുന്നത് അവന്റെ മനഃസാക്ഷിയിൽ തിന്മയല്ല! കാരണം; അവനെ ദൈവം അംഗീകരിച്ചിരിക്കുന്നു! തിരുവചനം ഇപ്രകാരം പറയുന്നു: " ഭക്ഷിക്കുന്നവൻ ഭക്ഷിക്കാത്തവനെ വിധിക്കുകയുമരുത്. എന്തെന്നാൽ ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു." (റോമാ 14:3). 

പഴയ നിയമ ബൈബിളും പുതിയ നിയമ ബൈബിളിലും ഭക്ഷണ കാര്യത്തിൽ പാപബോധത്തിൽ  വ്യത്യാസമുണ്ട്! പ്രത്യേകിച്ചും മാംസ ആഹാരത്തിൽ! ലേവ്യപുസ്തകം 11:7, ആവർത്തനം 14:8 എന്നിവയിൽ പന്നിയിറച്ചി കഴിക്കരുതെന്ന്പഴയ നിയമം  ബൈബിൾ പറയുന്നു.  എന്നാല് പുതിയ നിയമ ബൈബിൾ ഇപ്രകരം പറയുന്നു: "ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്‌ ചാഞ്ചല്യം കൂടാതെ ഭക്‌ഷിച്ചുകൊള്ളുവിന്‍". (1 കോറിന്തോസ് 10:25). എന്നാൽ; അപരന് വീഴ്ചക്കു കാരണമായി തീരുംവിധം ഭക്ഷിക്കുന്നത് തിന്മ! [റോമാ 14:20]. 

നിയമവാർത്തനം 25:5 - മരണപ്പെട്ട സ്വന്ത സഹോദരന്റെ ഭാര്യയെ വിവാഹം കഴിച്ചു അവനുവേണ്ടി പുത്രനെ ജനിപ്പിക്കുന്നത് പുണ്യം! ഇക്കാലത്തു അത് നന്മയോ അതോ തിന്മയോ ?? 

നുണ പറയുന്നത് തിന്മ എന്ന് മിക്കവരും വിധിക്കും എന്നാൽ; നിന്നെ നശിപ്പിക്കാൻ മനപ്പൂർവ്വം കാത്തിരിക്കുന്നവരോട് സത്യം പറയെരുത്! യേശു പറഞ്ഞു: "ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല"(യോഹന്നാന് 7:8). "എന്നാല്‍, അവന്റെ സഹോദരന്‍മാര്‍ തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി"(യോഹന്നാന് 7:10) കാരണം "യഹൂദർ യേശുവിനെ കൊല്ലാൻ വഴിയിൽ കാത്തിരിക്കുകയായിരുന്നു! (യോഹന്നാന് 7:19). മാത്രമല്ല; "യേശുവിന്റെ സഹോദരന്‍മാര്‍പോലും യേശുവിൽ  വിശ്വസിച്ചിരുന്നില്ല". (യോഹന്നാന് 7:5). ചില അവസരങ്ങളിൽ  കള്ളം പറയുന്നത് നന്മയോ അതോ തിന്മയോ? 

നിന്നെ നശിപ്പിക്കാൻ തക്കം പാർത്തിരിക്കുന്നവരെ നീ സഹായിക്കരുത്! പൈശാചിക മക്കളെ ദൈവം പറയാതെ  സഹായിക്കരുത്! "അമിതനീതിയോ അമിതജ്‌ഞാനമോ അരുത്‌. നീ എന്തിന്‌ നിന്നെത്തന്നെ നശിപ്പിക്കുന്നു?" (സഭാപ്രസംഗകൻ 7:16).

പരിശുദ്ധ ആത്മാവ് ഇപ്രകാരം പറയുന്നു: "തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന്‌ അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍ വഴി അവിടുത്തെനിഷേധിക്കുകയും ചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു സത്‌പ്രവൃത്തിക്കും കഴിവില്ലാത്തവരുമാണ്‌.(തീത്തോസ് 1:16). മറ്റുള്ളവരെ വെറുക്കുന്നത് നന്മയോ തിന്മയോ?

"അടിമകളോട്‌ യജമാനന്‍മാര്‍ക്കു കീഴ്‌പ്പെട്ടിരിക്കാനും എല്ലാകാര്യങ്ങളിലും അവരെ പ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക". (തീത്തൊസ് 2:9). ഇക്കാലത്തു അടിമത്വം നന്മയോ അതോ തിന്മയോ?  

മനുഷ്യ മനഃസാക്ഷിയിൽ നന്മയും തിന്മയും ഓരോ വ്യക്തിയിലും സ്ഥലം, കാലം, സമയം, സാഹചര്യം മുതലയായവ അനുസരിച്ചു വിത്യാസപ്പെട്ടിരിക്കുന്നു! ഒരേ ശബ്ദങ്ങൾക്ക് പോലും പലരാജ്യങ്ങളിലും പല ഭാഷകളിലും പല അർത്ഥങ്ങളുടെ അടിസ്ഥാനത്തിൽ നന്മയോ തിന്മയോ ആയിട്ട് പല തരത്തിൽ  പരിഗണിക്കപ്പെടുന്നു! ഓരോ രാജ്യങ്ങളിലും അവിടുള്ള മനുഷ്യർ അവരുടെ പാപബോധത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന മാനുഷിക നിയമങ്ങൾ പോലും വ്യത്യാസപ്പെട്ടിരിക്കുന്നു! അതിനാൽ തന്നെ ആർക്കും ആരെയും വിധിക്കാനാവാത്ത അവസ്ഥ വരുന്നു! അഥവാ; ഒരുവൻ മറ്റൊരുവനെ വിധിച്ചാൽ വിധിച്ചവനുതന്നെ അത് ബാധകമാകുന്ന അവസ്ഥ! എന്തുകൊണ്ടെന്നാൽ; മറ്റുള്ളവരുടെ നന്മയും തിന്മയും തിരിച്ചു അവരെ വിധിച്ചു പ്രബോധനം ചെയ്തു കൊടുക്കുന്നവർ തങ്ങൾ വിധിച്ചതിലെല്ലാം തെറ്റിപ്പോകാതെ സ്വയം  നിലനിൽക്കേണ്ടിവരുന്നു! "എന്റെ  സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ തുനിയരുത്‌. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്സിലാക്കുവിന്‍." (യാക്കോബ് 3:1). ആയതിനാൽ യേശുവിന്റെ സ്നേഹ സുവിശേഷം അറിയിക്കാം! എന്നാൽ; മറ്റുള്ളവരെ അവരുടെ വ്യക്തിപരമായ പാപ പ്രവൃത്തികളെ എടുത്തു കാട്ടി  വിധിക്കാതിരിക്കാം! കാരണം; "നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും" [മത്തായി 7:1,2], [മർക്കോസ് 4:24], [ലൂക്കാ 6:37,38] &[റോമാ 2:1&14:4]. 

ആരെങ്കിലും മറ്റുള്ളവരുടെ  വ്യക്തിപരമായ പാപകാര്യങ്ങളിൽ അവരെ കുറ്റം  വിധിച്ചാൽ, കാലം കടന്നുപോകുമ്പോൾ  ആ തെറ്റ് വിധിച്ചവരും അറിയാതെ അതുതന്നെ ചെയ്യാൻ സാധ്യതയുണ്ട്! കാരണം; പരിശുദ്ധ ആത്മാവ് യാക്കോബ് സഹോദരനിലൂടെ ഇപ്രകാരം അരുളിച്ചെയ്തു: "നാമെല്ലാവരും പലവിധത്തില്‍തെറ്റുചെയ്യുന്നു" (യാക്കോബ് 3:2)"ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്‌ച വരുത്തുകയും ചെയ്‌താല്‍ അവന്‍ എല്ലാത്തിലും വീഴ്‌ചവരുത്തിയിരിക്കുന്നു." (യാക്കോബ്2:10). ആകെയാൽ നമുക്ക് ഇങ്ങനെ പറയാം! ദൈവം നിങ്ങളെ വിധിക്കട്ടെ! 

ഇപ്രകാരം ഭൂമിയിൽ എല്ലാ മനുഷ്യർക്കും ഒരേ നിയമം എന്ന അവസ്ഥ അപ്രായോഗികമായി വരുന്നു! "നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയർ നിയമം ആവിശ്വപ്പെടുന്ന കാര്യങ്ങൾ സ്വാഭാവികമായിതന്നെ നിറവേറ്റുമ്പോൾ നിയമം ഇല്ലെന്നിരിക്കിലും അവർ തങ്ങൾക്കു തന്ന ഒരു നിയമമാവുകയാണ് ചെയ്യുന്നത്. നിയമത്തിന്റെ അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്നു അവർ സ്പഷ്ട്ടമാക്കുന്നു. വരുടെ മനസാക്ഷി അതിനു സാക്ഷ്യം നൽകുന്നു. അവരുടെ വൈരുദ്യമാർന്ന  വിചാരങ്ങൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും"[റോമാ 2:14,15]. "അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല" (അപ്പ:പ്ര 17:30). യേശു അവരോടു പറഞ്ഞു: "അന്ധരായിരുന്നെങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല."(യോഹന്നാന് 9:41).

"നിര്‍മലഹൃദയര്‍ക്ക്‌ എല്ലാം നിര്‍മലമാണ്‌" (തീത്തോസ് 1:15). "എല്ലാം എനിക്കു നിയമാനുസൃതമാണ്‌; എന്നാല്‍, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്‌; എന്നാല്‍, ഒന്നും എന്നെ അടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല".(1 കോറിന്തോസ് 6:12). 

"സ്വതെ അശുദ്ധമായി ഒന്നുമില്ലെന്നു കർത്താവായ യേശുവിലുള്ള വിശ്വാസം വഴി ഞാൻ അറിയുകയും എനിക്ക് ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാൽ; ഒരു വസ്തു അശുദ്ധമാണ് എന്ന് കരുതുന്നവൻ അത് അശുദ്ധമായിരിക്കും".[റോമാ 14:14]. ദൈവം നിനക്ക് മാത്രമായി അനുവദിച്ചു തന്ന ചില കാര്യങ്ങൾ അത് തെറ്റ് എന്ന് വിധിക്കുന്ന സമൂഹങ്ങളിൽ അവർ കാണത്തക്കരീധിയിൽ പ്രവൃത്തിക്കാതിരിക്കുക ഉചിതം! കാരണം; "എന്റെ സ്വാതന്ത്യ്രം മറ്റൊരുവന്റെ  മനഃസാക്ഷികൊണ്ട്‌ എന്തിനു വിധിക്കപ്പെടണം?"(1 കോറിന്തോസ് 10:20). തനിക്ക്  മാത്രമായി  ദൈവം നിശ്ചയിച്ചു തന്നിരിക്കുന്ന നന്മയും തിന്മയും കൂടുതൽ വ്യക്തമായി  തിരിച്ചറിയുക. അവ തനിക്കോ  അപരനോ ദോഷമുണ്ടാക്കാതെ തങ്ങളിലെ ക്രിസ്തുവിനെ ശക്തിപ്പെടുത്തി ദൈവനാമം മഹത്വപ്പെടുന്നതിനായി പ്രവർത്തിക്കുക. 

നിർമല മനഃസാക്ഷിയിൽ യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് ഓരോ മനുഷ്യർക്കും, പ്രേരിപ്പിച്ചോ പ്രജോദിപ്പിച്ചോ, ആഹ്വാനം ചെയ്തോ തരുന്ന നിർദേശങ്ങളെ (കല്പനകളെ) അനുസരിക്കുന്നവർ തങ്ങളിൽ വസിക്കുന്ന ക്രിസ്തുവിനെ ശക്തിപ്പെടുത്തുന്നു.
 
എന്നാൽ; "നിങ്ങളുടെ സ്വാതന്ത്യ്രം ബലഹീനര്‍ക്ക്‌ ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്‌ക്കു കാരണമാകാതിരിക്കാന്‍ സൂക്‌ഷിക്കണം." (1 കോറിന്തോസ് 8:9). ചിലരുടെ മുൻപാകെ ഞാൻ പണ്ട് പാപിയായിരുന്നു, ഇപ്പോൾ മാനസാന്തരപ്പെട്ടു വിശുദ്ധനായി എന്ന് പറയുന്നത് പോലും സൂക്ഷിച്ചു വേണം! കാരണം; അവൻ ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു പാപം താങ്കൾ ചെയ്തതാണ് എന്നിട്ട് ഇപ്പോൾ വിശുദ്ധനായി എന്ന് പറഞ്ഞാൽ! താങ്കൾ വിശുദ്ധനാകും മുൻപ് ചെയ്ത പാപം ചെയ്യാൻ അവർക്കും പൈശാചിക പ്രേരണ ലഭിക്കാം!

യേശുക്രിസ്തു അരുളിച്ചെയ്തു: "ഞാൻ പോയാൽ പരിശുദ്ധന്റെ ആത്മാവിനെ നിങ്ങളിലേക്ക് അയക്കും! അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും" (യോഹ 16:7,8). മനുഷ്യരുടെ ഉള്ളിൽ വന്നെത്തുന്ന ദൈവിക ശക്തിയും ജ്ഞാനവുമായ "ക്രിസ്തു" എല്ലാ പ്രവൃത്തികളിലും നന്മയും തിന്മയും തിരിച്ചറിയാൻ  അറിവ് നൽകും! തങ്ങളില് വസിക്കുന്ന ക്രിസ്തു നൽകുന്ന  നീതിയുടെ വചനം തിരിച്ചറിയാൻ പരിശീലനം സിദ്ധിച്ചവർ  നന്മതിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്‌! (എബ്രായർ 5:13,14). എത്രമാത്രം ഒരാളിൽ ക്രിസ്തു ശക്തമാകുന്നുവോ അത്രമാത്രം പാപബോധത്തിൽ അയാൾ സൂക്ഷ്മത പുലർത്തും.

ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവിന്റെ പ്രജോതനത്തിനു മനപ്പൂർവ്വം എതിർ നിൽക്കുന്നവർ പാപം ചെയ്യുന്നതായി വരുന്നു! അതായത്, തനിക്കുതന്നെയോ മറ്റുള്ളവർക്കോ ദോഷം വരുത്തിക്കൊണ്ട്, ഒരുവൻ തന്നിൽ തന്നെയോ മറ്റുള്ളവരിലോ പൈശാചിക ശക്തിയും ജ്ഞാനവും (എതിർക്രിസ്തുവിനെ) ജനിപ്പിച്ചോ; വിളിച്ചു വരുത്തിയോ; അതിനെ  ശക്തിപ്പെടുത്തുന്നതോ ആയ എല്ലാ പ്രവർത്തികളും "തിന്മ" അഥവാ "പാപം" എന്ന് വിളിക്കാം! 

തന്നിൽ തന്നെയോ മറ്റുള്ളവരിലോ  ക്രിസ്തുവിനെ ദുര്ബലമാക്കുന്നതോ ഇല്ലാതാക്കുന്നതോ ആയ പ്രവർത്തികളെ പാപം അഥവാ തിന്മ  എന്ന് വിളിക്കാമെങ്കില്;  തന്നിൽ തന്നെയോ മറ്റുള്ളവരിലോ  ക്രിസ്തുവിനെ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന  എല്ലാ  പ്രവർത്തികളെയും പുണ്യം അഥവാ നന്മ  എന്ന് വിളിക്കാം! ഒരാള് ചെയ്യന്ന പ്രവൃത്തി അവനിലോ മറ്റുള്ളവരിലോ ദൈവശക്തിക്കും  ജ്ഞാനത്തിനും ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല എങ്കില് ആ പ്രവൃത്തി നന്മയോ തിന്മയോ അല്ലാതാകുന്നു! 

പരിശുദ്ധ ആത്മാവ് വി. പൗലോസിലൂടെ ഇപ്രകാരം അരുളിചെയ്തിരിക്കുന്നു: "താൻ അംഗീകരിക്കുന്ന കാര്യങ്ങളിൽ മനഃസാക്ഷി കുറ്റപ്പെടുത്താത്തവൻ ഭാഗ്യവാനാണ്" [റോമാ14:22].  എപ്പോളും നിന്നിലെ "ക്രിസ്തു" പ്രജോതിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ അപരന് ഇടർച്ച ഹേതുവാകാതെ പ്രവർത്തിച്ചു മുന്പോട്ടുപോവുക! അതുപോലെ; നമ്മുടെ നിർമ്മല മനഃസാക്ഷിയിൽ നമുക്ക് മാത്രമായി ദൈവം തന്നിരിക്കുന്ന സ്വാതന്ത്യം മറ്റൊരുവന്റെ മുൻപിൽ പ്രവർത്തിച്ചു അവന്റെ മനഃസാക്ഷിയാൽ അത് വിധിക്കപ്പെടാൻ ഇടയാക്കുന്നതിനും, അങ്ങനെ അവനെ വേദനിപ്പിക്കുന്നതും നന്നല്ല! [1കോറിന്തോസ് 8:9-13].

യേശുക്രിസ്തു അരുളിച്ചെയ്തു: "വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ്‌ ഒരുവനെ അശുദ്‌ധനാക്കുന്നത്‌."(മത്തായി 15:11). (മർക്കോസ് 7:15). എന്ത് ഭക്ഷിക്കുന്നു, എന്ത് ധരിക്കുന്നു, എന്ത് കുടിക്കുന്നു എന്നതല്ല; ഇത്തരം പ്രവൃത്തികൾ വഴി ദൈവനാമം മഹത്വപ്പെടുത്തി ദൈവിക ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ ഒരുവനിൽ  വർദ്ധിപ്പിക്കുന്നുണ്ടോ, അതോ പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർ ക്രിസ്തുവിനെ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്നുണ്ടോ എന്നാണു ശ്രദ്ധിക്കേണ്ടത്! 

കാരണം; തിരുവചനം ഇങ്ങനെ പറയുന്നു:  "ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ്‌ ക്യതജ്ഞതാപൂര്‍വ്വമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല"(1 തിമോത്തി 4:4).  ക്രിസ്തുവിനെ മനുഷ്യനിൽ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ പ്രവൃത്തികളും നന്മയാണ്! എതിർക്രിസ്തുവിനെ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും തിന്മയുമാണ്! 

അതിനാൽ പാപം ചെയ്തതിന് ആരെയും  വിധിക്കാതിരിക്കുകയാണ്‌ ഉചിതം! യേശുക്രിസ്തു തന്റെ ഭൂമിയിലെമനുഷ്യശരീരത്തിലെ ജീവിതകാലത്തു ആരെയും വിധിച്ചില്ല! (യോഹന്നാന് 3:17). എന്നാൽ; തങ്ങളിലുള്ള പാപബോധം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യരുണ്ട്! തങ്ങളിലുള്ള പാപബോധത്തിന്റെ അച്ചിൽ മറ്റുള്ളവരെ വാർത്തെടുക്കുവാൻ നടക്കുന്നവരാണ് അവർ!  അവർക്കുള്ള മനസാക്ഷി മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു! 

എല്ലാം അറിയാവുന്ന കർത്താവാണ് ഏതൊരു മനുഷ്യന്റെയും ജീനുകളും, മറ്റുതകരാറുകളും, ജീവിത സാഹചര്യങ്ങളും, etc..  കണക്കിലെടുത്ത് അവിടുന്നാണ്  കൃത്യമായി വിധിക്കുന്നത്! [1കൊറി 4:5]. അതിനാൽ അവിടുന്ന് വരും വരെ  കാത്തിരിക്കുക! എന്നാൽ, ക്രിസ്തുവിന്റെ ആത്മാവ് ഉള്ളിലുള്ളവരെ, നന്മയും തിന്മയും ശരിയായി വിധിച്ചുതന്നു, "ക്രിസ്തു" നന്മയിൽ, നിത്യജീവനിൽ  വഴിനടത്തും! 

ദൈവം അവിടുത്തെ ക്രിസ്തുവിൽ നിങ്ങളെ അനുഗ്രഹിക്കട്ടെ! ആമേൻ.

ഈ അദ്ധ്യായം  ഇവിടെ അവസാനിക്കുന്നു. അടുത്ത അദ്യായത്തിനായി അടുത്ത വീഡിയോ ക്ലിക്ക് ചെയ്യുക. 
-----------------------------------------------------------------------

Bible Secrets,
Chapter 11.
Freedom from sin.

ഈ അദ്ധ്യായത്തില് എപ്രകാരം പാപമോചനം ദൈവത്തില് നിന്നും കരസ്ഥമാക്കാം എന്ന് പഠിക്കാം! 

മനുഷ്യർ ക്രിസ്തുവിന്റെ വാക്കു കേൾക്കാൻ പരാജയപ്പെട്ടു, ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്ന "ക്രിസ്തു"  പൂർണ്ണമായി വിട്ടുപോയി ആത്മീയ മരണം പ്രാപിച്ചാൽ, തിരികെ ക്രിസ്തുവിനെ നേടി  ആത്മീക ജീവൻ കരസ്ഥമാക്കാൻ, "നമുക്ക് പിതാവായ ദൈവത്തിന്റെ മുൻപിൽ ഒരു മധ്യസ്ഥനുണ്ട് - നീതിമാനായ യേശുക്രിസ്തു" [1 യോഹന്നാൻ 2:1]. ഓർമിക്കുക! ആത്മീയ മരണം പ്രാപിച്ച മാതാപിതാക്കളിൽ നിന്ന് ജന്മം കൊള്ളുന്ന മക്കളും ആത്മീയമായി മരിച്ചവരായിരിക്കും! അവരും ആത്മീയ ജീവൻ നേടാൻ; ക്രിസ്തുവിനെ  നേടേണ്ടിയിരിക്കുന്നു! അതേക്കുറിച്ചു കൂടുതലായി മറ്റൊരു അദ്ധ്യായത്തിൽ പഠിക്കാം!  

ചെയ്തുപോയ പാപത്തിൽ നിന്നും മോചനം നേടിയില്ലെങ്കിൽ "... നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന്‌ അറിഞ്ഞുകൊള്ളുക."[സംഖ്യ 32:23]. യേശു മറുപടി പറഞ്ഞു: "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവൻ എല്ലാം പാപത്തിൻ്റെ അടിമയാണ്."(യോഹന്നാൻ 8: 34).

അതിനാൽ പാപികളായ എല്ലാ മനുഷ്യരും കർത്താവായ യേശുക്രിസ്തുവിന്റെ കൃപയാൽ പാപത്തിന്റെ പിടിയിൽ നിന്നും മോചനം പ്രാപിച്ചു നിത്യജീവനായ ക്രിസ്തുവിനെ നേടേണ്ടിയിരിക്കുന്നു.  

"പ്രവര്ത്തികള് നോക്കാതെതന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവന്റെ ഭാഗ്യം ദാവീദ് വര്ണ്ണിക്കുന്നു: അതിക്രമങ്ങള്ക്ക് മാപ്പും പാപങ്ങള്ക്ക് മോചനവും ലഭിച്ചവന് ഭാഗ്യവാന്. കര്ത്താവ് കുറ്റം ചുമത്താത്തവന് ഭാഗ്യവാന്" [റോമ 4:6-8].

യേശുക്രിസ്തു ഭൂമിയില് താന് സൗഖ്യം നല്കിയ ആളുകളുടെ പാപം അവിടുന്ന് മോചിപ്പിച്ചു എന്ന് പരസ്യമായി പ്രക്യാപിച്ചു. അത്, "ഭൂമിയില് പാപങ്ങള് ക്ഷമിക്കാന് മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള് അറിയേണ്ടതിനാണ്" (മത്തായി 9:6). സുഹുർത്തെ നിന്റെ പാപം എത്ര കടുത്തതാണെങ്കിലും യേശുക്രിസ്തു എന്ന മനുഷ്യപുത്രന് അതൊക്കെ ഈ ഭൂമിയില് വച്ചു തന്നെ മോചിപ്പിച്ചു തന്ന്; പിശാചില് നിന്നും താങ്കളെ വിടുവിച്ചു നിത്യജീവന് തരുവാന് കഴിയും! "കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും."(ഏശയ്യാ 1:18). 

കര്ത്താവ് ചില കാര്യങ്ങൾ പാപമോചനത്തിനായി അവശ്യപ്പെടുന്നു! അവ ഏതൊക്കെയെന്നു നമുക്ക് തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ  പരിശോധിക്കാം .

യേശുക്രിസ്തു അരുളിചെയ്തു: "ഞാന് നിന്നോട് പറയുന്നു,  ഇവളുടെ നിരവധിയായ പാപങ്ങള് ക്ഷമിക്കപെട്ടിരിക്കുന്നു. എന്തെന്നാല് ഇവള് അധികം സ്നേഹിച്ചു"  [ലൂക്ക 7:47]. 

എങ്ങനെ കര്ത്താവിനെ സ്നേഹിക്കാം? "നിങ്ങള് എന്നെ സ്നേഹിക്കുന്നുവെങ്കില് എന്റെ കല്പ്പന പാലിക്കും" [യോഹ 14:15]. കര്ത്താവിന്റെ കല്പനകള് സ്നേഹിക്കുന്നവര് കര്ത്താവിനെ സ്നേഹിക്കുന്നു! (യേശുക്രിസ്തുവിന്റെ ആറ് കല്പനകള്‍ എന്ന അദ്ധ്യായത്തിൽ അവയെകുറിച്ചു വായിക്കുക).

കർത്താവിനെ സ്നേഹിക്കുന്നവരിലേക്ക് കർത്താവിന്റെ ആത്മാവ് കടന്നുവരുന്നു! കര്ത്താവിന്റെ ആത്മാവില് ഈ ലോകത്തില വസിക്കുന്നവരെ സ്നേഹിക്കുമ്പോഴും അത് കര്ത്താവിനെ സ്നേഹിച്ചതായി കണക്കാകപ്പെടുന്നു! [മത്തായി 25:40]. 

"ഇത് കേട്ട് അവര് ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലന്മാരോടും ചോദിച്ചു: സഹോദരന്മാരെ, ഞങ്ങള് എന്താണ് ചെയ്യേണ്ടത്? പത്രാസ് പറഞ്ഞു: നിങ്ങള് പാശ്ചാത്തപിക്കുവിന്, പാപമോചനത്തിനായി യേശുക്രിസ്തുവിന്റെ നാമത്തില് സ്നാനം സ്വീകരിപ്പിന്" [അപ്പ;പ്ര. 2:37,38]. 

പാപമോചനം യേശുക്രിസ്തു വഴി നേടാനുള്ള മറ്റൊരു മാര്ഗ്ഗമാണ് യേശുക്രിസ്തുവിന്റെ നാമത്തില് ഹൃദയംകൊണ്ട് പാശ്ചാത്തപിച്ചു പാപം ഉപേക്ഷിച്ചു പരിശുദ്ധ ആത്മാവിന്റെ അഭിഷേകം ഉള്ളവന്റെ കൈകീഴില് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില് സ്നാനം എടുക്കുന്നത്! [മത്തായി 28:20]. എന്നാൽ, യേശുക്രിസ്തുവിന്റെ കൽപ്പന പാലിക്കുവാനുള്ള സ്നാനം എടുക്കേണ്ടത് മറ്റു മനുഷ്യരുടെ നിര്ബന്ധത്താൽ ആക്കരുത്!  പണമോ മറ്റു പാരിദോഷികങ്ങൾ ലഭിക്കാൻ വേണ്ടിയോ ആകരുത്‌! ഏതെങ്കിലും മനുഷ്യർ ഭീഷിണിപ്പെടുത്തായതിന്റെ പേരിലും സ്നാനം എടുക്കരുത്! 

സ്നാനം എപ്പോഴും നിർമ്മല മനസാക്ഷിയിൽ സ്വന്തം ആത്മപ്രേരണയിൽ ദൈവാത്മാവിന്റെ ദാനങ്ങൾ നിറഞ്ഞിരിക്കുന്ന ഏതെങ്കിലും ക്രിസ്തുവിന്റെ അനിയായിലിൽ നിന്നും നടത്തുക    ഇപ്രകാരം ഏതു മനുഷ്യനും എത്ര വലിയ പാപങ്ങള്ക്കും അത്മീയ മോചനം നേടാം! നിത്യജീവനും നിര്മ്മല മനസാക്ഷിയും നേടാം.

"അവനില് വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമം വഴി പാപമോചനം നേടുമെന്ന് പ്രവാചകന്മാര് അവനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു" [അപ്പ:പ്ര 10:43].  എന്നാല്, അത് കേവലം കര്ത്താവേ.. കര്ത്താവേ.. എന്നോ.. യേശു.. യേശു.. എന്നോ ഉള്ള ഒരു വിളിയല്ല!  "കര്ത്താവേ, കര്ത്താവേ എന്ന് വിളിച്ച പേക്ഷിക്കുന്നവനല്ല, എന്റെ സ്വര്ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റുന്നവനാണ് സ്വര്ഗ്ഗരാജ്യത്തില് പ്രവേശിക്കുന്നത്" [മത്തായി 7:21].  

സ്വര്ഗ്ഗത്തില് പോകണമെങ്കില് ഭൂമിയില് വച്ച് പാപം മോചിപ്പിച്ചു കിട്ടേണ്ടിയിരിക്കുന്നു! എന്നാല്, അതിനു സ്വര്ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റേണ്ടിയിരിക്കുന്നു! എന്താണ് അത്? "ഇതാണ് ദൈവഹിതം അനുസരിച്ചുള്ള പ്രവര്ത്തി- അവിടുന്ന് അയച്ചവനില് വിശ്വസിക്കുക" [യോഹന്നാന് 6:29]. ഇവിടെയും കര്ത്താവിനെ വിശ്വസിച്ച് പാപമോചനം നേടാന് അവിടുത്തെ കല്പ്പനകള് സ്വന്തജീവിതത്തില് പാലിക്കേണ്ടതായി വരുന്നു!

"അവരുടെ വിചാരം മനസിലാക്കി യേശു അവരോട് ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള് ഇങ്ങനെ ഹൃദയത്തില് ചോദിക്കുന്നത്?" [ലൂക്ക 5:22]. "യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള് തന്നെയാണ്" [ഹെബ്രായെര് 13:8]. പ്രിയ സുഹുര്ത്തെ താങ്കളുടെ ഹൃദയവിചാരങ്ങള് യേശുക്രിസ്തുവിന് അറിയാം! അതിനാല്, "നീ പ്രാര്ഥിക്കുമ്പോള് നിന്റെ മുറിയില് കടന്നു, കതകടച്ച്‌ രഹസ്യമായി നിന്റെ പിതാവിനോട് പ്രാര്ഥിക്കുക. രഹസ്യങ്ങള് അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്കും." [മത്തായി 6:6]. എന്നാല്, ഇവിടെയും പാപം ചെയ്ത ആള്ക്ക് യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവിലൂടെയേ പിതാവിന്റെ അടുത്ത് നേരിട്ട് പാപമോചനത്തിനുള്ള അപേക്ഷ എത്തിക്കാന് സാദ്യമാവുകയൊള്ളൂ! അതായത്, പാശ്ചാത്താപം ഉണ്ടാകുവാനും പരിശുദ്ധ ആത്മാവിന്റെ സഹായം വേണം. അത് ആദ്യം പ്രാര്ഥിച്ചുനേടണം. അതിനു ശേഷം പരിശുദ്ധ ആത്മാവില് യേശുക്രിസ്തുവിന്റെ പേരില് യഹോവയായ ദൈവത്തോട് നേരിട്ട് അപേക്ഷിക്കുക.  ദൈവം പാപം മോചിപ്പിക്കും!

അടുത്തതായി യേശുക്രിസ്തു വഴിയുള്ള പാമോചനത്തിനുള്ള മാര്ഗ്ഗം! "ഭൂമിയില് രണ്ടുപേര് യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റി തരും" [മത്തായി 18:18]. ഇത് രണ്ടു പേര് ക്രിസ്തുവിന്റെ ആത്മാവില് ഒരുമിച്ചു ചെയ്യേണ്ടകാര്യം! "നിങ്ങള് സൗക്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള് ഏറ്റുപറയുകയും പ്രാര്ഥിക്കുകയും ചെയ്യുവിന്" [യാകോബ് 5:16]. പാപങ്ങള് പരസ്പ്പരം ഏറ്റുപറഞ്ഞു പ്രാര്ഥിക്കുക! 

ഓര്മ്മിക്കുക: യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് ഉള്ളിലുള്ള ആയിരിക്കണം പാപം കേള്ക്കുന്നയാള്! പാപിചെയ്ത പാപത്തില് നിന്ന് (പൈശാചിക ബന്ധനത്തില് നിന്ന്) വിടുവിക്കാന് തക്ക ശേഷി ഉള്ളവരുമായിരിക്കണം അവര്! അതായത് കടുത്ത പാപങ്ങള് ഉണ്ട്! അത്തരം, ചില പൈശാചിക ബന്ധനങ്ങള് ദൈവം പോലും അഴിക്കുകയില്ല! [ഉദാ: പരിശുദ്ധ ആത്മാവിന് എതിരായ ദൂഷണങ്ങള്!മത്തായി 12:31] അതിനാല് അത്തരം പാപങ്ങള് അഴിക്കാന് ചെന്ന് ആത്മീയ ബുദ്ധിയുള്ള ക്രിസ്തു വിശ്വാസികള് പിശാചിന്റെ വലയില് കുടുങ്ങരുത്!

അടുത്തതായി ക്രിസ്തുവഴി പാപമോചനത്തിനു ഉള്ള മറ്റൊരു മാര്ഗ്ഗമാണ്  "മറ്റുള്ളവരുടെ തെറ്റുകള് നിങ്ങള് ക്ഷമിക്കുമെങ്കില് സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും" [മത്തായി 6:14]. മറ്റുള്ളവര് നിങ്ങളോട് ചെയ്ത തെറ്റുകള് യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി യേശുക്രിസ്തുവിന്റെ പേരില് ക്ഷമിക്കുക! അപ്പോള്, യേശുക്രിസ്തുവി
ന്റെ പേരില് പിതാവും നിങ്ങളുടെ പാപങ്ങളും  ക്ഷമിക്കും!

അടുത്തതായി യേശുക്രിസ്തുവിലൂടെ പാപമോചനത്തിനു ഉള്ള മറ്റൊരു മാര്ഗ്ഗം "എന്റെ സഹോദരരേ, നിങ്ങളില് ഒരാള് സത്യത്തില് നിന്ന് വ്യതിചലിക്കുകയും അവനെ വേറൊരാള് തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നെങ്കില് പാപിയെ തെറ്റായ മാര്ഗ്ഗത്തില് നിന്നു പിന്തിരിപ്പിക്കുന്നവന്, തന്റെ ആത്മാവിനെ മരണത്തില് നിന്നും രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള് തുടച്ചുമാറ്റുകയും ചെയ്യുന്നു വെന്നു നിങ്ങള് അറിഞ്ഞുകൊള്ളുവിന്" [യാക്കോബ് 5:19,20]. 

സത്യത്തില് നിന്ന് അതായത് ദൈവവചന വിശ്വാസത്തില് നിന്ന് ഒരാള് മാറി പോയാല് അവനെ തിരിച്ചു കൊണ്ടുവരുന്നവന് തന്റെ   ആത്മാവിനെ രക്ഷിക്കുകയും പാപങ്ങള് മായിച്ചു കളയുകയും ചെയ്യുന്നു! എന്നാല്, പിന്മാറ്റകാരെ ദൈവം പറയാതെ തിരിച്ചു പിടിക്കാന് ശ്രമിക്കരുത്! കാരണം; അവരെ പിടിച്ചുവച്ചിരിക്കുന്ന പൈശാചിക ശക്തിവലുതാണ്! അതിനെ നേരിടാൻ തക്കശക്തി സമാഹരിക്കണം!

"നിങ്ങള് പരിശുദ്ധ ആത്മാവിനെ സ്വീകരിക്കുവിന്. നിങ്ങള് ആരുടെ പാപങ്ങള് ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള് ആരുടെ പാപങ്ങള് ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും." [യോഹന്നാൻ 20:22,23]. യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് വസിക്കുന്ന ക്രിസ്തു വിശ്വാസിക്ക് കര്ത്താവിന്റെ അനുവാദത്തോടെ യേശുക്രിസ്തുവിന്റെ പേരില് മാനസാന്ധരപ്പെട്ടുവരുന്ന ആരുടേയും പാപങ്ങള് മോചിപ്പിക്കാം!

"നിങ്ങളില് ആരങ്കിലും രോഗിയാണെങ്കില് അവന് സഭയിലെ സ്രേഷ്ടന്മാരെ വിളിക്കട്ടെ. അവര് കര്ത്താവിന്റെ നാമത്തില് അവനെ തൈലാഭിഷേകം ചെയ്തു അവനുവേണ്ടി പ്രാര്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്ഥനരോഗിയേ സുഖപ്പെടുതും; കര്ത്താവ് അവനെ എഴുന്നേല്പ്പിക്കും; അവന് പാപങ്ങള് ചെയ്തിട്ടുണ്ടെങ്കില് അവിടുന്ന് അവന് മാപ്പു നല്കും" [യാകോബ് 5:14,15].

"അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളില് നിന്നും നമ്മെ ശുദ്ധികരിക്കുന്നു. നമുക്ക് പാപമില്ലന്ന് നാം പറഞ്ഞാല് അത് ആത്മവഞ്ചനയാകും; അപ്പോള് നമ്മില് സത്യം ഇല്ല എന്ന് വരും. എന്നാല്, നാം പാപങ്ങള് ഏറ്റു പറയുന്നെങ്കില്, അവന് വിശ്വസ്തനും നീതിമാനുമാകയാല്, പാപങ്ങള് ക്ഷമിക്കുകയും എല്ലാ അനീതികളില് നിന്നും നമ്മെ ശുദ്ധികരിക്കുകയും ചെയ്യും" [1യോഹന്നാൻ 1:7-9]. ഹൃദയം കൊണ്ട് പശ്ചാത്തപിച്ച് പാപം യേശുക്രിസ്തുവിനോട് ഏറ്റ്പറയുക. അങ്ങനെ യേശുവിന്റെ രക്തത്തിന്റെ പേരില് പാപമോചനം ദൈവത്തില് നിന്നും നേരിട്ട് നേടുക. വീണ്ടും പാപം ചെയ്യാൻ പ്രേരണയോ, പ്രജോതനമോ, പ്രലോഭനമോ, etc.... പൈശാചിക ആത്മാവിനാൽ ഏതെങ്കിലും രീധികളിൽ ഉണ്ടായാലും അതിനു കീഴ്‌പ്പെടാതെ ചെറുത്തുനിൽക്കുക! ക്രമേണ; പൈശാചിക ദുരാത്മാവ് വിട്ടുപോവുകയും, നിങ്ങളിൽ ദൈവശക്തിയും ജ്ഞാനവുമാകുന്ന ക്രിസ്തു കടന്നുവന്നു നിറയുകയും ചെയ്യും! 

ഇങ്ങനെ ഒട്ടനവധി രീധികളില് മനുഷ്യര്ക്ക് യേശുക്രിസ്തുവിലൂടെ ദൈവത്തില് നിന്ന് പാപമോചനം നേടിയെടുക്കാം. മനസ്സുണ്ടെങ്കില് സ്വന്തം ആത്മാവിനെ രക്ഷിക്കാം!

യേശു പറഞ്ഞു: “ഞാൻ നിങ്ങളോടു പറയുന്നു, ഏഴു തവണയല്ല, എഴുപതു തവണ" ക്ഷമിക്കണം!  (മത്തായി 18:22). എന്ന് അരുളിച്ചെയ്ത യേശുക്രിസ്തു നിങ്ങളോടു ക്ഷമിക്കാതിരിക്കുമോ? നിശ്ചയമായും അവിടുന്ന് നിങ്ങളോടു ക്ഷമിക്കും! അവിടുന്ന് നിങ്ങളെ പൈശാചിക ശക്തിയുടെയും ജ്ഞാനത്തിന്റെയും അടിമത്വത്തിൽ നിന്നും വിടുവിക്കും. നിത്യജീവൻ നൽകി കർത്താവായ യേശുക്രിസ്തു നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ . 

ഈ അദ്ധ്യായം  ഇവിടെ അവസാനിക്കുന്നു. അടുത്ത അദ്യായത്തിനായി അടുത്ത വീഡിയോ ക്ലിക്ക് ചെയ്യുക. 
-----------------------------------------------------------------------

Bible Secrets.
Chapter 12.
How to avoid sin.

എപ്രകാരം പാപത്തെ ഒഴിവാക്കി ഭൂമിയിൽ ജീവിതം പൂർത്തിയാക്കാം എന്ന് ഈ അദ്ധ്യായത്തിൽ പഠിക്കാം.

താഴെപറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പാലിക്കുന്നത് പാപത്തിൽ വീഴാതെ ജീവിക്കാൻ സഹായിക്കും.

1. ഒന്നാമതായി എന്താണ് പാപം മനസ്സിലാക്കിയിരിക്കുക. ക്രസ്തുവിന് ചേരുന്ന ഒരു മനസാക്ഷിയും ഉണ്ടായിരിക്കുക.  എല്ലാ മനുഷ്യരും പാപം ചെയ്യുകയും ദൈവമഹത്വത്തിൽ നിന്ന് വീഴുകയും ചെയ്തുവെന്ന് ബൈബിൾ പഠിപ്പിക്കുന്നു (റോമർ 3:23). പാപത്തിൻ്റെ സ്വഭാവവും അതിൻ്റെ അനന്തരഫലങ്ങളും തിരിച്ചറിയുന്നത് നീതിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത്യന്താപേക്ഷിതമാണ്.

2. യേശുക്രിസ്തുവിലുള്ള വിശ്വാസം: ക്രിസ്ത്യൻ വിശ്വാസത്തിൻ്റെ കേന്ദ്രബിന്ദു യേശുക്രിസ്തുവിലുള്ള  വിശ്വാസമാണ്. യേശുവിനെ  നിങ്ങളുടെ ജീവിതത്തിലേക്ക് രക്ഷകനും നാഥനുമായി  സ്വീകരിക്കുന്നതും അവൻ്റെ കൃപയിൽ ആശ്രയിക്കുന്നതും അടിസ്ഥാനപരമാണ് (എഫേസ്യർ 2:8-9). എപ്രകാരം ചെയ്യുന്നത്  പാപത്തെ ചെറുക്കാനും വിശുദ്ധിയിൽ നടക്കാനുമുള്ള ദൈവിക   കൃപ ലഭിക്കാൻ  വിശ്വാസികളെ പ്രാപ്തരാക്കും.

3. എപ്പോഴും അതായത് ഏതു അവസ്ഥയിൽ ആയിരുന്നാലും ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിൽ വസിക്കുക! ദൈവരാജ്യത്തിൽ വസിക്കുന്നവർ ദൈവത്തിന്റെ സംരക്ഷണത്തിൽ വസിക്കുന്നതിനാൽ പാപത്തിൽ വീഴുന്നില്ല!

4. തിരുവെഴുത്തുകൾ ആന്തരികമാക്കുക: ദൈവവചനം മനഃപാഠമാക്കുന്നതും ധ്യാനിക്കുന്നതും നിങ്ങളെ അടിസ്ഥാനപരമായി പാപത്തിൽ വീഴാതെ ജീവിക്കാൻ  സഹായിക്കുന്നു. തിരുവചനം ഇപ്രകാരം പറയുന്നു: "അങ്ങേക്കെതിരെ  പാപം ചെയ്യാതിരിക്കേണ്ടതിന് ഞാൻ അങ്ങയുടെ  വചനം എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു" (സങ്കീർത്തനം 119:11).  വചനം ഹൃദയത്തിൽ  സൂക്ഷിക്കുന്നത് നിങ്ങളുടെ ആത്‌മീയ ജീവനെ സംരക്ഷിക്കുകയും നിങ്ങളുടെ പ്രവർത്തനങ്ങളെ നയിക്കുകയും ചെയ്യും.

5. നിങ്ങളെ വിശ്വാസ ജീവിതത്തിലും ആത്മീയ വളർച്ചയിലും പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന സഹവിശ്വാസികളുമായി നിങ്ങൾക്ക് കൂട്ടായ്മ ഉണ്ടായിരിക്കുക!  എബ്രായർ 3:13 നമ്മെ ഓർമിപ്പിക്കുന്നു, "എല്ലാ ദിവസവും പരസ്‌പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിന ഹൃദയരാകാതിരിക്കുവാനാണ്‌." ദിനംപ്രതി പരസ്‌പരം ഉപദേശിക്കുക, പ്രോത്സാഹിപ്പിക്കുക. ക്രമമായ കൂട്ടായ്മയും പിന്തുണയും പാപം ചെയ്തു  ഹൃദയം കഠിനമാകുന്നത് തടയാൻ സഹായിക്കും..

6. പരിശുദ്ധാത്മാവിൻ്റെ മാർഗനിർദേശം ഏതു പ്രവർത്തിയിലും തേടുക: പരിശുദ്ധാത്മാവിനാൽ ശാക്തീകരിക്കപ്പെട്ട ജീവിതം നയിക്കുന്നത് പാപത്തെ ജയിച്ചു  കൂടുതൽ വിജയകരവും നീതിയുക്തവുമായ ആത്‌മീയ ജീവിതത്തിലേക്ക് നയിക്കുന്നു. പ്രലോഭനത്തെ ചെറുക്കുന്നതിനും ദൈവീക  മാർഗനിർദേശവും ദൈവീക  ശക്തിയും നിലനിൽക്കുന്നതിന്  വേണ്ടി ക്രമമായ പ്രാർത്ഥന അത്യന്താപേക്ഷിതമാണ്. "പ്രലോഭനത്തിലേക്ക് ഞങ്ങളെ നയിക്കരുത്" (മത്തായി 6:13) എന്ന അഭ്യർത്ഥന കർത്താവിൻ്റെ പ്രാർത്ഥനയിൽ ഉൾപ്പെടുന്നു.

7. കൃതജ്ഞതയും വിനയവും പരിശീലിക്കുക: ദൈവകൃപയെ തിരിച്ചറിയുകയും നന്ദിയുള്ളവരായിരിക്കുകയും ചെയ്യുന്നത് എളിമയുള്ള ഒരു ആത്മാവിനെ വളർത്തിയെടുക്കാൻ സഹായിക്കുന്നു, അപ്രകാരം നിങ്ങളുടെ ശക്തിയെക്കാൾ ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ  ക്രിസ്തുവിൽ ആശ്രയിക്കുന്നത് പാപത്തെ ജയിക്കുന്നതു എളുപ്പമാക്കുന്നു.

8. പ്രലോഭനത്തിനെതിരെ ജാഗരൂകരായിരിക്കുക: പാപത്തിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും ആത്മനിയന്ത്രണം പരിശീലിക്കുകയും പാപസാഹചര്യങ്ങളെ  ഒഴിവാക്കുകയും ചെയ്യുന്നത് നിർണായകമാണ്. അവബോധവും തയ്യാറെടുപ്പും പാപത്തിൽ വീഴാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.

9. ദൈവാരാധനാ ജീവിതം പിന്തുടരുക: ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ദൈവത്തെ സ്നേഹിക്കുന്ന  തിരഞ്ഞെടുപ്പുകൾ നടത്തുക-പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും ചിന്തകളിലൂടെയും-നിങ്ങളുടെ ദൈനംദിന അനുഭവങ്ങളെ ആരാധനാ പ്രവൃത്തികളാക്കി പാപത്തെ തടയാൻ കഴിയും.

10. നിർമല മനസാക്ഷിയിൽ വേർപാടിലും വിശുദ്ധിയിലും സ്വർഗ്ഗീയ ജീവിതം ലക്‌ഷ്യം വച്ച് ഭൂമിയിൽ  ജീവിക്കുക! 

11. അവസാനമായി, ദൈവീക സ്നേഹത്തിലുള്ള ജീവിതം നയിക്കുക. യേശു നിയമത്തെ സ്നേഹത്തിൻ്റെ അടിസ്ഥാനത്തിൽ സംഗ്രഹിച്ചു: ദൈവത്തെ സ്നേഹിക്കുക, അയൽക്കാരനെ സ്നേഹിക്കുക (മത്തായി 22:37-40). സ്നേഹത്തിൽ ജീവിക്കുന്നത് പാപകരമായ പ്രവർത്തനങ്ങളുടെ സാധ്യത കുറയ്ക്കുകയും ഒരു നല്ല സമൂഹത്തെ വളർത്തുകയും ചെയ്യുന്നു.

ദൈവം അവിടുത്തെ ക്രിസ്തുവിൽ നിങ്ങളെ അനുഗ്രഹിക്കട്ടെ! ആമേൻ.

ഈ അദ്ധ്യായം  ഇവിടെ അവസാനിക്കുന്നു. അടുത്ത അദ്യായത്തിനായി അടുത്ത വീഡിയോ ക്ലിക്ക് ചെയ്യുക.  



Bible Secrets. Chapter, 10.
The Christian's neighborly love and enemy love!

"അയല്ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടെല്ലോ. ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി  പ്രാര്‍ഥിക്കുവിന്".(മത്തായി 5:43). വളരെ സൂക്ഷിച്ചില്ല എങ്കില്‍ ക്രിസ്തിയാനിയെ അപകടത്തില് ചാടിക്കാന്‍ ഇടയുള്ള ഒരുകാര്യമാണ് ഇത് (ശത്രുസ്നേഹം)! ഇത് എങ്ങനെയാണ് എന്ന് ഓരോ ക്രിസ്തിയാനിയും പഠിച്ചിരിക്കണം! ഇല്ലെങ്കില്‍ മിത്രത്തെ വെറുക്കാന്‍ ഇടവരുകയും, ശത്രുവിനെ വേണ്ടാത്ത രീധിയില്‍ സ്നേഹിച്ച് നശിക്കുകയും ചെയ്യും!

ആരാണ് ക്രിസ്തു വിശ്വാസിയുടെ ശത്രു?

യേശു പറഞ്ഞു: "നല്ല വിത്തു വിതയ്ക്കുന്നവന്‍ മനുഷ്യപുത്രനാണ്. വയല് ലോകവും നല്ല വിത്ത്‌ രാജ്യത്തിന്റെ പുത്രന്‍മാരും കളകള്‍ ദുഷ്‌ടന്റെ പുത്രന്‍മാരുമാണ്‌.അവ വിതച്ച ശത്രു പിശാചാണ്‌." (മത്തായി 13:38).  ക്രിസ്തിയാനിയുടെ ശത്രു പിശാചാണ്!

"പത്രോസ്‌ അവനെ മാറ്റി നിര്‍ത്തിക്കൊണ്ട്‌ തടസ്‌സം പറയാന്‍ തുടങ്ങി. യേശു പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്‍മാര്‍ നില്ക്കുന്നതു കണ്ട്‌ പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുൻപിൽ നിന്ന് പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ‌." (മത്തായി.8:33). ഇത് കാണിക്കുന്നത്; ക്രിസ്തിയാനിയുടെ പ്രിയപ്പെട്ടവരിലും പിശാചു കടന്നു കയറി അവരും ‍ ശത്രുക്കളായി മാറാം! പ്രത്യേകിച്ചും; ദൈവികമല്ലാതെ മാനുഷികമായി മാത്രം ജീവിത ലക്ഷ്യം വയ്ക്കുന്ന മനുഷ്യർ!

ഇവിടെയാണ്‌ നാം ഒരുകാര്യം മനസിലാക്കിയിരിക്കെണ്ടത്! പിശാചിന്റെ ആത്മാവിനാല്‍ നയിക്കപെടുന്ന മനുഷ്യരും  ക്രിസ്തിയാനിയുടെ ശത്രുതന്നെ! പിശാചു കടന്നുകയറിയാല് പിന്നെ എത്ര അടുത്ത രക്ത ബന്ധം ഉണ്ടെങ്കിലും അത് സൂക്ഷിക്കo! അതായത് അവരില് നിന്നുള്ള സ്വാധീനങ്ങളും പ്രേരണകളും വളരെ  കരുതലോടെ എടുക്കണം
അത് അവരില്‍ വസിക്കുന്ന ശക്തിയിൽ നിന്ന് തന്നെ! അതിനാല്‍ തന്നെ അത്തരം ആളുകളെ ആ അവസ്ഥയില്‍ സ്നേഹിച്ചാല്‍ അവര്‍ താങ്കളെ തിരിച്ചു സ്നേഹിക്കുകയും, ആ സ്നേഹത്തിലൂടെ അവരിലെ ശക്തി താങ്കളിലേക്ക്‌ കടന്നു വരുംഅതുപോലെ തന്നെ അത്തരം ആളുകൾക്ക് മാനസ്സികമായി കീഴടങ്ങുപോഴും താങ്കളുടെ തകര്‍ച്ച ആരംഭിക്കും!

എങ്ങനെ ക്രിസ്ത്യാനി  ശത്രുവിനെ സ്നേഹിക്കണം?

"നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല് നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്നു ‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില് നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്‌ഷികള്‍ ഓരോ വാക്കും സ്‌ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്‌ഷികളെക്കൂടി നിന്നോടൊത്തുകൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ".(മത്തായി18:15-17). ഇപ്രകാരമായിരിക്കണം ഏതൊരു  ക്രിസ്തിയാനിയുടെയും ശത്രു സ്നേഹം!

തിന്മ പ്രവർത്തിക്കുന്നവരിലാണെല്ലോ പിശാച്ച് വസിക്കുന്നത്! അത് ഒരുവനില്‍ പഞ്ചെന്ത്രിയം വഴി ഉള്ള പ്രവര്ത്തിയാലോ, ചിന്തയിലോ പാരമ്പര്യ ജീനുകള്‍ വഴിയോ, അത്മീയമോ ശാരീരികമോ വഴിയുള്ള ‍ തെറ്റിനാലാ ആകാം! പൈശാചിക മനുഷ്യനെ താങ്കള്ക്ക് അത്മീയ സഹോദരനോ, സഹോദരിയോ, അമ്മയോ, അപ്പനോ, മകനോ, മകളോ, അയല്ക്കരാനോ ആക്കി സ്നേഹിക്കണം എങ്കില്‍, താങ്കള്‍ ആദ്യം അവരെ പിടിച്ചു വച്ചിരിക്കുന്ന  പൈശാചികശക്തിയെ തോൽപ്പിക്കാൻ സാധിക്കുന്ന  ദൈവിക ശക്തിയെ പ്രാപിക്കുക! പിന്നീട് അവരുടെ അടുക്കൽ ചെന്ന്  ആത്മീയപരമോ ഭൗതികപരമോ ആയ അവരുടെ തെറ്റ് ബോദ്യപ്പെടുത്തണം! അവര്‍ തങ്ങളുടെ തെറ്റ് മനസിലാക്കി  മാനസാന്തരപ്പെട്ട്  പരിശുദ്ധ ആത്മാവിനെ കരസ്ഥമാക്കിയാല്‍ അവരെ താങ്കള്‍ നേടി! ഇനി അവര് താങ്കളുടെ വാക്കുകളെ സ്വീകരിക്കുന്നില്ല എങ്കില്‍, ആത്‌മീയമായി ശക്തി കൂടിയ  ഒന്നോ രണ്ടോ ആളുകളെ കൂടെ താങ്കളോടൊപ്പം  കൊണ്ട് പോകുക. അവരോട് അവരുടെ അത്മീയമോ ശാരീരികമോ തെറ്റ് ബോദ്യപ്പെടുത്തുക. അവര്‍ മാനസാന്തരപ്പെട്ടു പരിശുദ്ധ ആത്മാവിനെ നേടിയാല്‍ അവരെ നിങ്ങള്‍ നേടി!‍

എന്നാല്‍, അവര്‍ നിങ്ങളെ നിരസിച്ചാല്‍ പോയി നിങ്ങള്‍ ആയിരിക്കുന്ന സഭ (പ്രാര്ഥനാ കൂട്ടായമ) യോട് പറയുക! ആ കൂട്ടയ്മയെപോലും, അതായത് നിങ്ങളുടെ പ്രദേശത്തെ കൂട്ടായ്മയാകുന്ന സഭയിലെ ദൈവിക ശക്തിക്ക് കീഴ്‌പ്പെടാതെ എതിര് നില്ക്കുന്നവനാണ് അവനെങ്കില്‍, അവനെ യഹൂദര്‌ വിജാതിയനെയും ചുങ്കക്കാരെയും പരിഗണിച്ചിരുന്നത് പോലെ മാത്രമേ ഇടപെടാവൂ! ഉദാ: അവര്‍ കുടിച്ച പാത്രം പോലും യഹൂദർ  ഉപയോഗിച്ചിരുന്നില്ല! അവന്‍ എത്ര രക്തബന്ധം ഉള്ളവന്‍ എങ്കില്‍ കൂടെയും! എങ്കിലും, ചില പ്രിത്യേക സാഹചര്യങ്ങളില്‍ ദൈവസമ്മതം തേടി ഇവരുമായി ഹൃദയത്തില്‍ ബന്ധം വിട്ടുനിന്നുകോണ്ട്, അതായത്; അവരുടെ സന്തോഷവും ദു:ഖവും നമ്മുടെ മനസിനെ ബാധിക്കാത്ത അകലം ഇട്ടുകൊണ്ട്, അവര്‍ക്ക് ചില പ്രവൃത്തികള്‍ ചെയ്തു കൊടുക്കാം! eg:   ചിലപ്പോൾ മാതാപിതാക്കളും 
മക്കളും, എല്ലാവരും ദൈവമക്കള്  ആകാതിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്! എന്നാല്; അത്തരം സന്ദർഭങ്ങളിൽ ലോകപരമായ കടമകൾ പരസ്പ്പരം നിര്വ്വഹിക്കാന്, ഹൃദയ ബന്ധം വിട്ടുനിന്ന് സാധിക്കും! പക്ഷെ, അതിനു വളരെ പരിശിലനം അവശ്യമുണ്ട്! ഇതായിരിക്കണം ക്രിസ്തിയാനിയുടെ ശത്രു സ്നേഹം! ഇപ്രകാരം ഇടപെട്ടില്ല എങ്കിൽ അവരിലെ ശക്തി അവരോടു ഇടപെടുന്നവരിലേക്കു  കടന്നു കയറും 

eg: അതിഭീകരനായ ഒരു മഹാ സർപ്പം ഒരാളെ ചുറ്റി വരിഞ്ഞു വിഴുങ്ങാൻ തുടങ്ങുകയാണെന്നിരിക്കട്ടെ! അയാളെ സ്നേഹിക്കുന്നവവർ അയാളെ പോയി കെട്ടിപ്പിടിച്ചു സ്നേഹിക്കില്ല! മറിച്ചു; എന്തെങ്കിലും ആയുധം ഉപയോഗിച്ച് സർപ്പത്തെ വിടുക്കാനോ  നശിപ്പിക്കാനോ മാത്രമേ ശ്രമിക്കൂ! അങ്ങനെയാണ് അയാളെ വിവേകിയായ ഒരു മനുഷ്യൻ സ്നേഹിക്കേണ്ടത്! അതുപോലെ തന്നെ പൈശാചിക ശക്തിയാൽ വലയം ചെയ്യപ്പെട്ട മനുഷ്യനെ, ഹൃദയം കൊണ്ട് സ്നേഹിക്കാതെ അവരോടു ഇടപെട്ടു അവരെ നശിപ്പിക്കാനായി പിടിച്ചുവച്ചിരിക്കുന്ന  പൈശാചിക ശക്തിയെ തകർക്കാൻ യഥാർത്ഥ സ്നേഹിതൻ അല്ലെങ്കിൽ സ്നേഹിത പഠിച്ചിരിക്കണം! അല്ലെങ്കിൽ പൈശാചിക അടിമത്വത്തില് നിന്ന് രക്ഷപ്പെടുവാനുള്ള  ഉപദേശം  കൊടുക്കുവാൻ അറിഞ്ഞിരിക്കേണം! അത് അവർ കൈക്കൊണ്ടില്ലെകിൽ അവരിൽ നിന്ന് അകന്ന് നിൽക്കാനുള്ള വിവേകം  കാണിക്കണം! 

ഓര്മ്മിക്കുക, ദരിദ്രര്‍ എല്ലാം ദൈവമക്കള്‍ ആണെന്ന് ധരിക്കരുത്! അവരില്‍ കൊടും ക്രിമിനലുകൾ ഉണ്ട്! അവരെ പോലെ ഉള്ളവര്‍ക്ക് നീ നിന്റെ സമ്പത്തും ഭക്ഷണവും കൊടുത്താല്‍ അവസരം കിട്ടിയാല്‍ നിന്നെ തകർക്കുകയോ നിന്റെ തന്നെ അമ്മയെയോ, സഹോദരിയെ, മകളെയോ അവന് നശിപ്പിക്കുകയോ ചെയ്യും! എന്നാല്‍, ദാരിദ്ര്യം ഒരു തിന്മ അല്ലതാനും! കാരണം, അവരില്‍ അനേകം ദൈവമക്കളും ഉണ്ട്! ദൈവാത്മാവിനാല് നയിക്കപ്പെടുന്ന ആലംബഹീനരായ മനുഷ്യരെ സ്നേഹിക്കുമ്പോള് ദൈവത്തെ
യാണ്  അറിയാതെ സ്നേഹിക്കുന്നത്! തിരുവചനം ഇപ്രകാരം പറയുന്നു: "എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇതു  ചെയ്തുകൊടുത്തപ്പോള്, എനിക്കുതന്നെയാണ് ചെയ്തു തന്നത്." (മത്തായി25:40). ക്രിസ്തു അരുളിച്ചെയ്തതു പ്രത്യകം ശ്രദ്ധിക്കുക, "എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്" അതായത്; ക്രിസ്തുവിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവർക്ക്. അതായത്; ദൈവമക്കൾക്ക്കൊടുക്കുമ്പോൾ ദൈവത്തിനു കൊടുക്കുന്നു! കർത്താവ് ഇങ്ങനെ അരുളി ചെയ്യുന്നു: "എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ യടുത്തു വന്നു." (മത്തായി 25:35,36).

പിശാചിന്റെ ആത്മാവിനാല് നയിക്കപ്പെടുന്ന മനുഷ്യരെ സ്നേഹിക്കുമ്പോള് പിശാചിനെയാണ് അറിയാതെ സ്നേഹിക്കുന്നത്! ഓർമിക്കുക, ദാഹജലം ചോദിച്ചു വരുന്നവൻ വാതിൽ തുറന്നു ഒരുപാത്രം ജലം കൊടുന്ന അവസരത്തിൽ പൈശാചിക മനുഷ്യനായ അവനും, ഒളിച്ചിരുന്ന അവന്റെ കൂട്ടുകാരും   വാതിൽ വഴി ഇടിച്ചും കയറി നിന്നെ ഉപദ്രവിക്കാം, നശിപ്പിക്കാം!

ഓര്മ്മിക്കുക; സമ്പന്നര്‍ എല്ലാം പിശാചിനെ ആളുകള്‍ അല്ല! അവരില്‍ "സോളമന്‍മാരും" ഉണ്ട്! ദൈവം കൊടുക്കുന്ന സമ്പത്തുണ്ട്! അതില്‍ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല! അവര്‍ അത് ദൈവനാമ മഹത്വത്തിനായി ചിലവഴിക്കുകയും ചെയ്യും!


തിരുവചനം ഇപ്രകാരം പറയുന്നു: "മാംസദാഹത്താല് കളങ്കിതമായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട്; ഭയത്തോടെ അവരോടു കരുണകാണിക്കുവിന്". (യൂദാസ്‌ 1:23).  പിശാചിനാൽ നയിക്കപ്പെടുന്ന മനുഷ്യരെ ഹൃദയപൂർവ്വം സ്നേഹിച്ചു കരുണ കാണിക്കാൻ 
ദൈവമക്കള് ശ്രമിച്ചാൽ; ദൈവമക്കളുടെ ഐശ്യര്യം നശിപ്പിക്കുന്ന പൈശാചികശക്തി സ്‌നേഹത്തിലൂടെ കടന്നു വരും. പടിപടിയായി ദൈവമക്കള് തകരും!

"ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന് ക്രിസ്തുവിനുള്ളവനല്ല" (റോമാ 8:9). മറ്റുള്ളവരിലെ ആത്മാവിനെ തിരിച്ചറിയാനും അവരെ വിവേചിക്കാനും  നിനക്ക് ആകുന്നില്ല എങ്കില്‍ നീ അന്ധന്‍! നിനക്ക് അത്മീയ അന്ധതയുണ്ട്!
മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിലൂടെ പരിശുദ്ധ ആത്മാവിനെ കരസ്ഥമാക്കുക! അപ്പോള് നിനക്ക് കാഴ്ച്ച തെളിയും! 
ദൈവം അവിടുത്തെ ക്രിസ്തുവിൽ നിങ്ങളെ അനുഗ്രഹിക്കട്ടെ! ആമേൻ.

ഈ അദ്ധ്യായം  ഇവിടെ അവസാനിക്കുന്നു. അടുത്ത അദ്യായത്തിനായി അടുത്ത വീഡിയോ ക്ലിക്ക് ചെയ്യുക. 



പ്രിയ സുഹൃത്തേ, താങ്കള്‍ ഒരിക്കലെങ്കിലും, സ്വന്തം മനസാക്ഷിക്ക് വിരുദ്ധമായി തിന്മ പ്രവര്‍ത്തിച്ചിട്ടുണ്ടോ? താങ്കള്ക്ക് മുന്പുള്ള ഏഴു തലമുറ വരെ ഉള്ളതില്‍ ആരെങ്കിലും തിന്മ ചെയ്തിട്ടുണ്ടോ? അങ്ങനെ തിന്മ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്ന ജീന്‍ നിങ്ങളില്‍ ഉണ്ടോ? ഉണ്ടെങ്കില്‍, ഏതു മതവിശ്വാസിയാണ്  താങ്കള്‍ എങ്കിലും താങ്കള്‍ക്ക് യേശുക്രിസ്തുവിനെ ആവശ്യം ഉണ്ട്!

താങ്കളോ, താങ്കളുടെ പിന്തലമുറക്കാരോ ചെയ്ത പാപ ശാപ ബന്തനം വേറെ ഒരാള്‍ക്കും മാറ്റുവാന്‍ ആവുകയില്ല! ഇരുളില്‍ കിടക്കുന്ന താങ്കള് എങ്ങനെ വെളിച്ചമായ ദൈവത്തെ കണ്ടു മുട്ടി പ്രാര്‍ത്ഥിക്കും? ഏറ്റവും നിസാരമായ, താങ്കള് പൊട്ടിച്ച ഒരു മണ്പാത്രം പോലും പഴയ സ്ഥിതിയിലേക്ക് നിനക്ക് മാറ്റുവാന്‍ ആവുകയില്ല! നീ നശിപ്പിച്ച ജീവനും, സമയവും നിനക്ക് തിരിച്ചു പിടിക്കാന്‍ ആവുകയില്ല! നിനക്ക് പകരം ആരും നിന്റ്റെ കര്‍മഭലം അനുഭവിക്കുക ഇല്ല! യേശുവില്‍ കൂടിപൊയില്ലെങ്കില്‍ നീ ദൈവസന്നിധിയില്‍ കണക്കു കൊടുക്കേണ്ടി വരും! നിന്നെ നരകത്തില്‍ കൊണ്ടുപോകാന്‍ പിശാച് നിന്റെ പാപപ്രവര്‍ത്തി വച്ച് ദൈവത്തോട് വാദിക്കും! ദൈവം നീതിമാനാണ്! നീ അനുഭവിക്കും!  "രക്തം ചിന്താതെ പാപമോചനമില്ല" (ഹെബ്രായര് 9:22). സൂക്ഷിക്കുക! ഇപ്പോള്‍  മാനസാന്തരപ്പെട്ടു യേശുവില്‍ വിശ്വസിച്ചേ! മതങ്ങളും മത കര്‍മങ്ങളും ഒരിക്കലും താങ്കളെ രക്ഷിക്കുകയില്ല! മത നേദാക്കന്‍മാരും നിന്നെ രക്ഷിക്കുകയില്ല!

യേശു എന്ന ദൈവമനുഷ്യന്‍ മാത്രമേ, ഈ ഭൂമിയില്‍ പാപം ചെയ്യാതെ പിശാചിനാല്‍ പീഡിപ്പിക്കപെട്ടു (പിശാചു ബാധിതരായ മനുഷ്യരാല്‍) അവിടുത്തെ കുറ്റമില്ലാത്ത നിര്മ്മല രക്തം ഭൂമിയില് ചിന്തി മരിച്ചു! ദൈവത്താല്‍ ഉയ൪ത്തോള്ളൂ! അതിനാല്‍ തന്നെ യേശുവിനു താങ്കള്‍ ചെയ്തുപോയ പാപങ്ങള്‍ക്ക്‌ വേണ്ടി താങ്കള്‍ക്കും ദൈവത്തിനു പിശാചിനും ഇടയില്‍ നിന്ന്, താങ്കള്‍ക്കു വേണ്ടി ദൈവത്തോട് വാദിക്കാന്‍ സാധിക്കും!(വിലാപങ്ങള് 3:58), (ജറെമിയ 51:36). "എന്തെന്നാല്, ശരീരത്തിന്റെ ജീവന് രക്തത്തിലാണിരിക്കുന്നത് അത് ബലിപീഠത്തിന്മേല് ജീവനുവേണ്ടി പരിഹാരം ചെയ്യാന് ഞാന് നല്കിയിരിക്കുന്നു. അതില് ജീവനുള്ളത് കൊണ്ടു രക്തമാണ് പരിഹാരം ചെയ്യുന്നത്" (ലേവ്യര് 17:11).

യേശുവിന്, പാപം ഒന്നും ചെയ്യാതെ തന്നെ തനിക്ക് പിശാചിനാല്‍ (പിശാച്ച് ബാധിച്ച മനുഷ്യരാല്‍) നേരിട്ട,  ഭുമിയിലെ തന്റെ പീഡാനുഭവവും മരണവും അത് വഴി ഈ ഭൂമിയില് ചിന്തപ്പെട്ട അവിടുത്തെ നിര്മ്മല രക്തത്തിനും പകരമായി, താങ്കളെ നരകത്തില്‍ വിടെരുതെന്നു ദൈവത്തോട് അപേക്ഷിച്ച്, പിശാചില്‍ നിന്നും നിന്നെ വിടുവിക്കാം! നിന്റെ പാപത്തിനു പകരം അവിടുന്ന്,  ഭൂമിയിലെ തന്റെ മരണവും പീഡാനുഭവവും  അത് വഴി ഈ ഭൂമിയില് ചിന്തപ്പെട്ട അവിടുത്തെ നിര്മ്മല രക്തവും ദൈവസന്നിധിയില്‍ വയ്ക്കും! നീ വിട്ടയക്കപെടും! പിശാചിന് യേശുവിനോട് വാദിക്കാന്‍ ആവുകയില്ല! കാരണം, അവിടുന്ന് ഒരു തിന്മയും മനുഷ്യനായി ഭൂമിയില് ജീവിച്ചപ്പോള് പിശാചിന് അടിപ്പെട്ട് പ്രവര്ത്തിച്ചില്ല! പിശാചിന്റെ ആത്മാവിനാല് നായിക്കപ്പെട്ടു പൈശാചിക മകനുമായില്ല! ആയതിനാൽ നമുക്കും  പറയാം, "ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും  എന്റെ ജാമ്യക്കാരൻ ഉന്നതത്തിലും ഇരിക്കുന്നു". (ജോബ് 16:19). 

"കർത്താവേ,  അവിടുന്ന് എനിക്കുവേണ്ടി ന്യായവാദം നടത്തി; അവിടുന്ന് എന്റെ ജീവനെ രക്ഷിച്ചു"(വിലാപങ്ങള് 3:58).

ഭൂമിയില് മനുഷ്യന് സ്വതന്ത്രമായി ജീവനോ മരണമോ തിരഞ്ഞെടുക്കാനുള്ള അവസരം നല്കപെട്ടിരിക്കുന്നു! "ജീവനും മരണവും ,അനുഗ്രഹവും ശാപവും ഞാന് നിന്റെ മുന്പില് വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയേയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന് തിരഞ്ഞെടുക്കുക."(നിയമാവര്ത്തനം 30:19). മരണത്തിലേക്ക് പിശാച് മനുഷ്യരേ പ്രേരിപ്പിച്ചും, പ്രകോപിപ്പിച്ചും പ്രലോഭിചും, വഞ്ചിച്ചും, മറ്റുമനുഷ്യരെ ഉപയോഗിച്ച് സ്നേഹ ബന്തപ്പെടുത്തിയും കൊണ്ടുപോകാന് ശ്രമിക്കുമ്പോള്,  ദൈവം; ജീവനിലേക്ക് മനുഷ്യരെ പ്രേരിപ്പിച്ചും, സ്നേഹിച്ചും, ശാസിച്ചും, മറ്റു മനുഷ്യരിൽനിന്ന് വേർതിരിച്ചും ചിലപ്പോള് ശിക്ഷിച്ചും കൊണ്ടുപോകാന് ശ്രമിക്കുന്നു! ജന്മനാ ദൈവത്താലും പിശാചിനാലും പിടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരുണ്ട്! കടുത്ത പാപങ്ങള് ചെയ്യുന്ന മനുഷ്യരുടെ അടുത്ത ചില തലമുറകള് ജന്മനാതന്നെ പിശാചിനാല് പിടിക്കപ്പെട്ടിരിക്കുമ്പോള്! ദൈവത്തോട്  അടുത്ത് ചേര്ന്നുനടക്കുന്നവരുടെ തലമുറ, ജന്മനാ ദൈവത്തിന്റെ സ്നേഹ കരങ്ങളാല് പിടിക്കപ്പെട്ടിരിക്കും!  

ഇനിയും താങ്കള് ദൈവത്തിന്റെ   പക്ഷം ചേര്ന്നിട്ടില്ല എങ്കില്; ഉടന് താങ്കള്‍ യേശുവിന്റെ പക്ഷം ചേരേണ്ടിയിരിക്കുന്നു! മരണം ഏതു നിമിഷവും അപ്രതീക്ഷിതമായി ക്ഷണിക്കാത്ത അഥിതിയായി അടുത്തുവരാം!  മാനസാന്തരപ്പെട്ടു യേശുവിന്റെ കല്പന അനുസരിച്ചേ! ഒന്ന് ആ നാമം വിളിച്ചു അപേക്ഷിച്ചേ! ആരാണു ദൈവം എന്നും, എന്താണ് യേശു ക്രിസ്തുവിന്റെ മഹത്വം എന്നും, ഒന്ന് അനുഭവിച്ചറിഞ്ഞേ.




Bible Secrets. Chapter, 8.
Love that spreads impurity and destruction!

പ്രിയ സഹോദരാ, സഹോദരീ, അശുദ്ധിയില് നില്ക്കുന്നവരോട് ഹൃദയപരമായി നേരിട്ട്  ഇടപെട്ടാല് താങ്കളുടെ ഹൃദയത്തിലും അശുദ്ധി പുരളും. ചിലര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക പോലും അരുത്! ഉദാ: "മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല" (1യോഹന്നാന്‍5:16). "പരിശുദ്ധ ആത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ ഈ യുഗതിലോ വരാനിരിക്കുന്ന യുഗതിലോ ക്ഷമിക്കപ്പെടുകയില്ല" (മത്തായി12:32). "തങ്ങളുടെ കാര്യം മാത്രം നോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍ നിങ്ങളുടെ സ്നേഹവിരുന്നുകള്‍ക്ക് കളങ്കമാണ്; അവര്‍ കാറ്റിനാല്‍ തുരതപ്പെടുന്ന ജലശുന്യമായ മേഘങ്ങളാണ്; അവര്‍ക്കു വേണ്ടി അന്ധകാര ഗര്‍ത്തങ്ങള്‍ എന്നേയ്ക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു" (യുദാസ് 11-13).

"കര്‍ത്താവേ, അങ്ങയെ വെറുക്കുന്നവരെ ഞാന്‍ വേറുക്കുന്നില്ലയോ? അങ്ങയെ എതിര്‍ക്കുന്നവരെ ഞാന്‍ ദ്വേഷിക്കുന്നില്ലയൊ? ഞാന്‍ അവരെ പരിപൂര്‍ണമായി വെറുക്കുന്നു; അവരെ ശത്രുക്കളായി പരിഗണിക്കുന്നു" (Psalms .139:21,22). ‍

"കര്‍ത്താവിന്റെ ആത്മാവ് സാവുളിനെ വിട്ടുപോയി. അവിടുന്ന് അയച്ച ഒരു ദുരാത്മാവ്‌ അവനെ പീഡിപ്പിച്ചു" (1. സാമുവല് 16:14). ചിലരെ മാനസാന്തരത്തിലേക്കും, ചിലരെ നാശത്തിലേക്കും നയിക്കാന്‍ ദൈവം ദുരാത്മക്കള്ക്ക് എലിപ്പിച്ചു കൊടുതിരിക്കുപോള്‍, അവിടെ  പൊയ് താങ്കള്‍ പ്രാര്‍ഥിച്ചോ, മറ്റു എന്തെങ്കിലും രീധിയിലോ ബാധഒഴിക്കാന്‍ നോക്കിയാല്‍. അത് താങ്കളുടെ അടിത്തറ ഇളക്കും ഓര്‍ക്കുക! അത്തരം പിശാചുക്കളെ ഒഴിവാക്കാന്‍ അതിനെ നിയോഗിച്ച ദൈവത്തിനു മാത്രമേ നേരിട്ട് കഴിയു എന്നത് നീ മറക്കരുത്! അത്തരം മനുഷ്യരോട് താങ്കള്‍ ഏതുകാര്യത്തിനും ചങ്ങാത്തം കൂടിയാലും കാര്യം നശിക്കും! വിവാഹബന്ധത്തില്‍ ഏര്‍പെട്ടാല്‍ എന്ത് പറ്റും എന്ന് താങ്കള്‍ക്ക് ഊഹികാം! ബിസ്നാസോ മറ്റു എന്ത് കാര്യം ചെയ്താലും കാര്യo പ്രശ്നത്തിലവസാനികും! സാവുളിനെ ബാധിച്ച ദുരത്മാവിനെ കിന്നരം മീട്ടി ഓടിക്കാന്‍ ശ്രമിച്ച ദാവിതിനു പോലും സാവുളില്‍ നിന്ന് കഷ്ട്ടം സഹിക്കേണ്ടി വന്നു! എന്ന് മാത്രമല്ല, ദുരാത്മാവ്  സാവുളിനെയും അവന്റെ പ്രിയപ്പെട്ടവരെയും തകര്‍ത്തു! ഇത്തരം മനുഷ്യരെ പിടിച്ചു പ്രിയപ്പെട്ടവരാക്കുമ്പോള്‍ ഓര്‍ക്കുക! മലയാളത്തില്‍ ഒരു ചൊല്ലുണ്ട്! "വേലിയേല്‍ ഇരുന്നതിനെ എടുത്ത് തലയില്‍ വയ്ക്കരുത്"! പിന്നെ,  ദൈവത്തെ പഴിച്ചിട്ട് കാര്യം ഇല്ല!

ദൈവമക്കള്  (ദൈവകൃപയുള്ളവര്) ദ്രവ്യാഗ്രഹികളായ വിഗ്രഹാരാധികളേയോ ആത്മീയമോ ശാരീരികമായി വ്യഭിചാരം ചെയ്യുന്നവരേയോ  ഹൃദയം കൊണ്ട് സ്നേഹിക്കുകയോ, അവരോടൊപ്പം ഹൃദയ ബന്ധം മുറിയാതെ ഒരുമിച്ച്  ഭക്ഷിക്കുകയും പാനം ചെയ്യുകയോ  ചെയ്താല്,  ദൈവമക്കളുടെ സമ്പത്ത് ക്ഷയിക്കുകയും, ആത്മീയത നഷ്ട്ടപ്പെടുകയും, ദൈവമക്കളോടൊപ്പം  ഹൃദയബന്ധത്തില് ജീവിക്കുന്ന വിഗ്രഹാരാധികള്  ഭൂമിയില്  തഴച്ചു വളരുകയും ചെയ്യും! (1.കൊറന്തിയോസ്‌ 5:11). 


"പണ്ടുതന്നെ ശിക്ഷക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ചില ദുഷ്ട്ട മനുഷ്യര്  നിങ്ങളുടെ ഇടയില് കയറിക്കൂടിയിട്ടുണ്ട്. അവര് നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധ ജീവിതത്തിനായി  ദുര്:വിനിയോഗം ചെയ്യുകയും നമ്മുടെ ഏക നാഥനും കര്ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു." (യൂദാസ് 4).

പ്രാര്ത്ഥനയാലോ, ഉപവാസത്താലോ, ദൈവ വചന ദ്യാനത്താലോ, ദൈവകൃപയുള്ള മനുഷ്യരുടെ സഹവാസത്താലോ, ദൈവകൃപയുള്ള മനുഷ്യരുടെ സ്നേഹം സ്വീകരിക്കുന്നതിലൂടെയോ, ദൈവത്തില് നിന്ന് ശക്തിയും ജ്ഞാനവും (ദൈവകൃപസംഭരിച്ച  ഒരു മനുഷ്യനെ വൈദ്യുതിയാല് ചാര്ജു ചെയ്യപ്പെട്ട ഒരു ബാറ്ററിയോട്   ഉപമിക്കാം! ദൈവകൃപ അതായത് ദൈവത്തില് നിന്നും വരുന്ന ശക്തി വൈദ്യതിപോലാണ്!  അത് സ്വീകരിച്ചു ചാര്ജു ചെയ്തിരിക്കുന്നവരുടെ ആഗ്രഹം ആ ശക്തി നിറവേറ്റും! എന്നാല്,  ഒരു ബാറ്ററിയിലെ ചാര്ജ് വേറെ ഒരു ബാറ്ററിയിലേക്കു മാറ്റുപോലെ, ഒരു മനുഷ്യനിലെ ദൈവകൃപ- നാവിലൂടെയോ ചിന്തകളിലൂടെയോ, മാനുഷിക സ്നേഹം, മാനസിക അടിമത്വം, ശാരീരിക ബന്ധം മുതലായ കാര്യങ്ങളായ കമ്പിയിലൂടെ  മറ്റൊരു മനുഷ്യനിലേക്ക് ഒഴുക്കിവിടാനോ, മറ്റൊരു മനുഷ്യന് വലിച്ചെടുക്കാനോ സാധിക്കും! പാപികളായ പൈശാചിക മനുഷ്യര്ക്കു ദൈവകൃപയാകുന്ന വൈദ്യതിയാല് ചാര്ജു ലഭിച്ചാല്, അവര് ആ ശക്തി പിടിച്ചുകൊണ്ട് തങ്ങളുടെ ദുഷിച്ച കാര്യങ്ങള് ആഗ്രഹിക്കുകയും, തങ്ങള് തട്ടിയെടുത്ത  ശക്തി ഉപയോഗിച്ച്  നേടിയെടുക്കുകയും   ചെയ്യും! ദൈവകൃപയുള്ള മനുഷ്യര് ദൈവത്തില് നിന്നും കരസ്ഥമാക്കിയ ശക്തി പിശാചിനു കൊണ്ടുപോയി കൊടുക്കാതെ ശ്രദ്ധിക്കണം! ദൈവകൃപ നേടിയ ശേഷം ശ്രദ്ധിച്ചാല്; പിശാച് മറ്റു മനുഷ്യരിലൂടെയോ  മറ്റെന്തെങ്കിലും രീധിയിലോ നിങ്ങളില് നിന്നും ചോര്ത്തി എടുക്കുവാന്  ശ്രമിക്കുന്നത് കാണാം! സംശയമുള്ളവര് ഉപവാസം, ദൈവവചന ദ്യാനം, സ്തോത്രയാഗം, കൃപയുള്ളവരുടെ സംഭാഷം ശ്രവിക്കല്,  മുതലായ പ്രവര്ത്തികള് നടത്തി ദൈവകൃപ നേടി പരീക്ഷിക്കുക!

പൈശാചിക കൃപയിൽ നിറയാനായി മനുഷ്യർ സാധാരണയായി നടത്താറുള്ള ചില പ്രവർത്തികൾ  ഇവയാണ്. മനപ്പൂർവ്വം നിർമ്മലമനസാക്ഷിക്ക് എതിരായി പാപം ചെയ്യുക! പൈശാചിക മനുഷ്യരെ ഹൃദയപൂർവ്വം സ്നേഹിക്കുക! പൈശാചിക മനുഷ്യരുമായുള്ള ശാരീരിക ബന്ധം! പൈശാചിക മനുഷ്യർക്ക് മാനസ്സികമായി അടിമപ്പെടുക! ദുഷ് ചിന്ത, അസൂയ, പക, പരദൂഷണം, മറ്റു തിന്മ പ്രവൃത്തികൾ ചെയ്യുക. പരിശുദ്ധ  ആത്‌മാവിന്റെ  എതിദാനങ്ങളിൽ കഴിയുക!  വിഗ്രഹ ആരാധനതന്നെയായ ദ്രവ്യാസക്തിയിൽ ജീവിക്കുക. ദൈവത്തെപ്പോലെയോ, ദൈവത്തെക്കാളോ ഉപരി - പണമോ, പ്രതിമകളോ, ചിത്രങ്ങളോ അത്തരത്തിലുള്ള വസ്തുക്കളോ, വികാരങ്ങളോ, മനുഷ്യനെയോ, മറ്റു ജീവജാലങ്ങളെയോ  ഹൃദയംകൊണ്ട് ആശ്രയം വയ്ക്കുക!  അവയെ സ്നേഹിക്കുകയോ, പൂജിക്കുകയോ, ദൈവമായി കണ്ട് പ്രണമിക്കുകയോ ചെയ്‌തു  വിഗ്രഹ ആരാധന നടത്തുക. (1.സാമുവല് 15:23), (കൊളോസോസ്.3:5,6), (നിയമാവര്ത്തനം 5:7-10), (Act 17:29), (പുറപ്പാട് 20:3-6), (ഏശയ്യാ 42:17), (ജറമിയ 10:1-11). "മര്ക്കടമുഷ്ട്ടി" വിഗ്രഹാരാധന. (1. സാമുവല് 15:23).

ഇത്തരം പ്രവർത്തികൾ  പൈശാചിക കൃപ മനുഷ്യരിൽ നിറയാൻ കാരണമാകും!

മറ്റൊരു ഉദാഹരണം പറഞ്ഞാൽ: മനുഷ്യർ സ്‌പോഞ്ചു പോലെ!  ക്രിസ്തുവോ, എതിർക്രിസ്തുവോ നിറഞ്ഞു നിൽക്കുന്ന മനുഷ്യർ സ്പോഞ്ചിൽ കുതിർന്നു നിറഞ്ഞു നിൽക്കുന്ന  ജലം പോലെയാണ്! കുതിർന്ന സ്പോഞ്ചിൽ ഉണങ്ങിയതോ, അധികം ജലമയം ഇല്ലാത്തതോ ആയ മറ്റൊരു സ്പോഞ്ചു വന്നു മുട്ടിയിരുന്നാൽ; ഒന്നിലെ ജലം മറ്റൊന്നിലേക്കു പകരപ്പെടും, ജലം കൂടിയ സ്പോഞ്ചു കുറഞ്ഞതിന്റെ മുകളിലിൽ ഇരുന്നാൽ അതിവേഗം അതിലെ ജലം അടിപ്പെട്ടിരിക്കുന്നതിലേക്ക് പ്രവഹിക്കും!

നീ ദൈവത്തില് നിന്നും സംഭരിച്ച ശക്തിയും ജ്ഞാനവും (ദൈവകൃപ/ക്രിസ്തു) പൈശാചിക മനുഷ്യരുടെ ഉയര്ച്ചക്കായി ഹൃദയത്തിലൂടെയോ നാവിലൂടെയോ ചിന്തകളിലൂടെയോ ശാരീരികമോ മാനസ്സികമോ ആയ  ബന്ധങ്ങളിലൂടെയോ  തുറന്നു വിടരുത്! ക്രിസ്തുവിനെ മുറുകെ പിടിക്കുക!  

മാനസാന്തരപ്പെടാത്ത  പൈശാചിക മനുഷ്യർക്ക്‌  നിങ്ങള് ഒരു കാലത്തും ശാന്തിയോ നന്മയോ കാംക്ഷിക്കരുത്! (നിയമാവര്ത്തനം 23:6). നിങ്ങൾ അത് ആഗ്രഹിച്ചാൽ അവർ പൈശാചിക ശക്തിയിൽ ജീവിച്ചുകൊണ്ട് തന്നെ നിങ്ങളിലെ ശക്തി ഉപയോഗിച്ച് പൈശാചിക ഉയർച്ച ഉണ്ടാക്കി ശക്തി വർദ്ധിപ്പിക്കും!  

അതിനാല്, "എന്നിലുള്ള ദൈവകൃപ മറ്റാരും തട്ടിയെടുക്കുകയോ ഞാന് തന്നെ നശിപ്പിക്കുകയോ ചെയ്യാതെ; കര്ത്താവായ യേശുക്രിസ്തുവിന്റെ അധികാരമുള്ള നാമത്തില്; ദൈവനാമ മഹത്വത്തിനായി ചിലവഴിക്കപ്പെട്ടുകൊണ്ട്; എന്നില് തന്നെ സുരക്ഷിതമായി സ്വര്ഗ്ഗത്തിലെത്തുവോളം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ആമേന്." എന്ന് പ്രാര്ത്ഥിച്ച് വിശ്വാസത്താല് ഉറക്കുക. 

"നിങ്ങളുടെ ശത്രുവായ പിശാച് ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു" (1. പത്രോസ് 5:8)

ചില ദൈവമക്കളെ കഷ്ട്ടകാലം വിടാതെ പിന്തുടരുന്നതിനുള്ള പ്രധാന കാരണം,  ദൈവത്തെ ശത്രുവാക്കി വച്ചിരിക്കുന്ന ചിലരെ മിത്രമാക്കി വച്ചിരിക്കുന്നതാണ്! "ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് അറിയുന്നില്ലേ?" (യാക്കോബ്. 4:4). 

ദൈവമക്കള് ദ്രവ്യാഗ്രഹമോ  അതുപോലെ മറ്റു ലോകമോഹങ്ങളോ  രഹസ്യമായോ പരസ്യമായോ കൊണ്ടുനടക്കുന്ന മനുഷ്യരെ ഹൃദയം കൊണ്ട് സ്നേഹിച്ചു ജീവിക്കാന് ശ്രമിച്ചാല് കഷ്ട്ടത കൂടുന്നു! അവര് എത്ര അടുത്തവര് എങ്കിലും അവരെ ഹൃദയത്തില് നിന്നും ഇറക്കിവിടുക തന്നെ വേണം! അതായത്, അവരുടെ സന്തോഷങ്ങളും ദു:ഖങ്ങളും നിങ്ങളുടെ സന്തോഷങ്ങളും ദു:ഖങ്ങളുമായി വരെരുത്! താങ്കളുടെ ഹൃദയത്തെ അത് ബാധിക്കാത്ത അകലം സ്വന്ത ഹൃദയത്തില് അവര് അറിയാതെ തന്നെ ഇടുവാന് പഠിച്ചിരിക്കുക!

"മാംസദാഹത്താല് കളങ്കിതമായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണകാണിക്കുവിന്" (യൂദാസ്‌ 1:23) അവരുടെ എന്തെങ്കിലും ഇഷ്ട്ടപ്പെട്ടുകൊണ്ട് അവരോടു  ദൈവമക്കള് കരുണ കാണിക്കാനോ മറ്റു രീധിയില് സ്‌നേഹബന്ധത്തിനോ   ദൈവമക്കള് പോയാല്   ആ വഴിതന്നെ ദൈവമക്കളുടെ ഐശര്യം നശിപ്പിക്കുന്ന പൈശാചിക ശക്തി അവരിലേക്ക്‌ കടന്നു വരും. പടിപടിയായി ദൈവമക്കള് തകരും.

"അനുസരണമില്ലാത്ത മക്കളുടെ മേല് ദൈവത്തിനെ ക്രോധം നിപതിക്കുന്നു. അതിനാല് അവരുമായി സമ്പര്ക്കമരുത്" (എഫേസോസ് 5:7). അവരുമായി ഹൃദയപരമായ അടുപ്പം അരുത്! അവരെ സ്നേഹിച്ച് അടുത്തു നിന്നാല്; നിന്നവരും മറ്റു കാരണം കൂടാതെ നശിക്കുന്നു!

"ദുഷ്ട്ടനെ എതിര്ക്കരുത്" (മത്തായി 5:39). എന്ന് എഴുതപ്പെട്ടിരിക്കുന്നു! പിശാചിനാല് നയിക്കപ്പെടുന്ന മനുഷ്യരെ ലോകപരമായി ഒരിക്കലും എതിര്ക്കരുത്. ലോകപരമായി എതിര്ത്താല് കാര്യങ്ങള് കൈവിട്ടുപോവുകയും എതിര്ത്ത ആള് കഷ്ട്ടത്തിലാവുകയും ചെയ്യും. അതിനാല് അവരെ അത്മീയമായി നേരിടണം! ഒഴിവാനാകാത്ത സാഹചര്യങ്ങളില് ദൈവസമ്മതപ്രകാരം നിയമപരമായും ഇവരുടെ ഉപദ്രവങ്ങള് നേരിടാം! ദൈവമക്കളുടെ യുദ്ധം അത്മീയ യുദ്ധമാണ്. അത് ജഡരക്തങ്ങളോടല്ല! ദൈവമക്കള് പിശാചിന്റെ മക്കളെ ആത്മീയമായി തിരിച്ചു ആക്രമിക്കാന് പഠിക്കണം. അദ്ധ്യായം 6 കേൾക്കുക ! 


പിശാചിന്റെ മക്കളെ  താങ്കള്‍ മാനസാന്തരപ്പെടുത്തികളയും എന്നും ധരികേണ്ട! അത്തരം ചെന്നായിക്കളെ  കര്‍ത്താവിന്റെ വചനം അറിയിക്കുക. അതിനു ശേഷം വിട്ടയക്കുക! അറിഞ്ഞില്ല എന്ന് പറയുകയില്ലാലോ! ഒരിക്കലും അവരെ ബലമായി ഹൃദയം കൊണ്ട് സ്നേഹിച്ചോ അല്ലാതെയോ പിടിക്കാന്‍ ശ്രമിക്കരുത്! ദൈവം പറയാതെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുത്!

"ആ മനുഷ്യനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിനു പിശാചിന് ഏല്പിച്ചു കൊടുക്കണം" (1 കോറി 5:5). എത്ര വലിയ രക്ത ബന്ധം ഉള്ളവരാണെങ്കില്‍ പോലും അത്തരക്കാരുമായുള്ള താങ്കളുടെ ഹൃദയ ബന്ധം വിടണം! (ഹൃദയ പരിച്ചേദനം) അവരുടെ ദു:ഖമോ സന്തോഷമോ താങ്കളുടെ മനസിനെ ബാധിക്കരുത്! അവര്‍ക്ക് ഒരുസ്ഥാനവും താങ്കളുടെ ഹൃദയത്തില്‍ ഉണ്ടാവുകയും അരുത്! താങ്കള് അവരുമായി ഹൃദയ ബന്ധത്തിനും ചങ്ങാത്തത്തിനും ‍ പോയാല്‍, താങ്കളുടെ ഐശര്യത്തില് ‍ ഇത്തരക്കാര്‍ പങ്കാളികളായി അത് അവര്‍ ആസ്വദിക്കും! താങ്കളിലെ ദൈവകൃപ അവര് ഉപയോഗിക്കും! താങ്കളുടെയും താങ്കളുടെ പ്രിയപ്പെട്ടവരുടെയും തലയില് അവരുടെ നാശത്തിന്റെ ഓഹരി നിപതിക്കും! 

 
തിരുവചനം ഇപ്രകാരം പറയുന്നു: "അലസതയിലും, ഞങ്ങളില് നിന്നും സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത  രീധിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലും നിന്ന് ഒഴിഞ്ഞു നില്ക്കണമെന്നു സഹോദരരേ, കര്ത്താവിന്റെ നാമത്തില് ഞങ്ങള് നിങ്ങളോട് കല്പ്പിക്കുന്നു" (2. തെസലോനിക്കാ 3:6). 


അതിനാല്; "അവരെ വിട്ടെക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്‌. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും". (മത്തായി 15:14). ഇക്കാര്യങ്ങളെ കുറിച്ച് എതിര്‍പ്പ് ഉള്ളവര്‍ ഇത് സത്യമോ എന്ന് സ്വയം പരിശോധിക്കുക! ക്രിസ്തിയാനിയുടെ ദൈവം മനുഷ്യരോട് സംസാരിക്കാന്‍ കഴിവുള്ള ദൈവമാണ്! ആ ദൈവത്തോട് ചോദിക്കുക ഇവ സത്യമോ എന്ന്!

തന്നെ സ്നേഹിച്ചുവന്ന പാപികളെ ഉൾപ്പടെ ആരെയും യേശുക്രിസ്തു അകറ്റി മാറ്റി നിർത്തിയില്ല! തികഞ്ഞ പൈശാചിക ശക്തിയിലായിരുന്ന യൂദാസ് പോലും യേശുക്രിസ്തുവിന്റെ ഒപ്പമിരുന്നു  ഭക്ഷണം കഴിച്ചു! യേശു മത്തായിയുടെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്‍മാരോടും കൂടെ ഭക്ഷണത്തിനിരുന്നു. (മത്തായി 9:10), (മര്‍ക്കോസ് 2:15), (ലൂക്കാ 5:30).  യേശുവിലേക്ക് അവരിലെ പൈശാചിക ശക്തി കടന്നു കയറിയില്ല! എങ്കിലും; പാപങ്ങൾക്ക്  വിടുതൽ കിട്ടാനുള്ള മോചനദ്രവ്യം യേശുവിന് പീഡകൾ അനുഭവിച്ചു മരണത്തിലൂടെ കൊടുത്തു! പൈശാചിക ആത്മാവിൽ ജീവിക്കുന്ന മനുഷ്യരുടെ സൽക്കാരത്തിൽ താങ്കൾക്ക് പങ്കടുക്കണമോ? പൈശാചികത നിറഞ്ഞ മനുഷ്യരെ വിളിച്ചു സൽക്കരിക്കണമോ? അവരുടെ സന്തോഷങ്ങളിൽ ഹൃദയപൂർവ്വം  സന്തോഷിക്കുകയും അവരുടെ ദുഃഖങ്ങളിൽ ഹൃദയപൂർവ്വം ദുഃഖിക്കുകയും ചെയ്യണമോ? ചിന്തിച്ചു നോക്കുക!

സത്യദൈവം തന്റെ ക്രിസ്തുവിൽ  നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! ആമേൻ. 

ഈ അദ്ധ്യായം  ഇവിടെ അവസാനിക്കുന്നു. അടുത്ത അദ്യായത്തിനായി അടുത്ത വീഡിയോ ദയവായി ക്ലിക്ക് ചെയ്യുക.

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.