"ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്" (1കോറി 1:24). എന്നാല്; എതിര് ക്രിസ്തു എന്നത്, പിശാചിന്റെ ശക്തിയും പിശാചിന്റെ ജ്ഞാനവുമാണ് എന്ന് കാണാം! അതായത്; പൈശാചിക ശക്തിയും പൈശാചിക ജ്ഞാനവും!
"പിതാവിനെയും പുത്രനെയും നിക്ഷേതിക്കുന്ന വനാരോ അവനാണ് അന്തിക്രിസ്തു" (1യോഹന്നാന് 2:22). എതിര്ക്രിസ്തു, പുത്രനുള്ള (ശക്തിയും ജ്ഞാനവുമുള്ള) യഹോവയായ ദൈവത്തെയും, പിതാവ്(യഹോവ)യുള്ള ക്രിസ്തുവിനെ(ദൈവശക്തിയെയും ജ്ഞാനത്തെയും) നിക്ഷേതിക്കും! ദൈവത്തിനു പുത്രനില്ല എന്നും; പിതാവുള്ള ദൈവമകന് ഇല്ല എന്നും അവന് പ്രസ്താവിക്കും! അവന്റെ ആത്മാവിനാല് നയിക്കപ്പെടുന്ന ആളുകള് ശരീരം ധരിച്ചു വന്ന യേശുക്രിസ്തു പഠിപ്പിച്ച സത്യവചനങ്ങളെ പല രീധികളില് നിക്ഷേധിക്കും!
വചനം (ദൈവശക്തി/ ക്രിസ്തു) മാംസമായതാണ് യേശു! വചനത്തെ നിക്ഷേതിച്ചാല് അത് യേശുവിനെ (ദൈവശക്തി/ ക്രിസ്തുവിനെ) നിക്ഷേതിച്ചതുപോലെ! പിതാവ് അയച്ച
യേശുവിനെ നിക്ഷേതിച്ചാല് അത് പിതാവിനെ നിക്ഷേത്തിക്കുന്നത് പോലെ! "നിങ്ങളുടെ
വാക്കുകേള്ക്കുന്നവന് എന്റെ വാക്ക് കേള്ക്കുന്നു; നിങ്ങളെ
നിരസിക്കുന്നവന് എന്നെ നിരസിക്കുന്നു; എന്നെ നിരസിക്കുന്നവനോ എന്നെ
അയച്ചവനെ നിരസിക്കുന്നു" (ലൂക്ക 10:16).
വചനത്തെ നിക്ഷേതിച്ചാല് അത് പിതാവിനെയും പുത്രനെയും(ദൈവത്തെയും ദൈവത്തിന്റെ ശക്തിയെയും ജ്ഞാനത്തെയും) ഒരുമിച്ചു നിക്ഷേതിക്കുന്നതു പോലെ! യേശുക്രിസ്തുവിന്റെ പേരില് വന്ന് അങ്ങനെ പ്രവര്ത്തിക്കുന്നവരുടെ ആത്മാവ് (പൈശാചിക ശക്തിയും പൈശാചിക ജ്ഞാനവും) അന്തിക്രിസ്തുവിലുള്ളത്!
യേശുക്രിസ്തുവിന്റെ പേരില് ചില മനുഷ്യര് നടത്തുന്ന ചില സഭകളിലെ ചില മനുഷ്യരിലും, ദൈവവചനത്തെ എതിര്ക്കുന്ന എതിര് ക്രിസ്തുവാകുന്ന പൈശാചിക ശക്തിയും ജ്ഞാനവും അതിന്റെ ആത്മാവും വ്യാപാരിക്കുന്നുണ്ട്!
1). ചിലമനുഷ്യര് യേശുക്രിസ്തുവിന്റെ പേരില് വന്ന് യേശുക്രിസ്തുവിന്റെ
വചനത്തില് എതിരായി പഠിപ്പിക്കുകയും പ്രവര്ത്തിക്കുകയും പ്രവര്ത്തിക്കാന്
മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു! എന്നാല്, അവര്‍
അവകാശപ്പെടുന്നതോ അവരാണ് "യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍" എന്നും! എതിര്
ക്രിസ്തുവിന്റെ ആത്മാവിനാല് നയിക്കപ്പെടുന്ന ഇവരുടെ മാനസാന്ധരത്തിനും ഇവരുടെ
വചന വിരുദ്ധപ്രവൃത്തികള്‍ ഇല്ലാതാകുന്നതിനും ദൈവത്തോട്
പ്രാര്‍ഥിക്കുക.(മാര്‍ക്കോസ് 7:6-9).
2). ചിലര്‍, മരിച്ചുപോയ ചില മനുഷ്യരെ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍
മത്യസ്തനായി സ്ഥാപിക്കുന്നു. എന്നാല്‍, ബൈബിള്‍ പറയുന്നു ദൈവത്തിനും
മനുഷ്യര്‍ക്കും ഇടയില് ഒരു മത്യസ്തനെ ഉള്ളു അത് യേശു ക്രിസ്തു എന്ന് . ഏക
മത്യസ്തന്‍ യേശു ക്രിസ്തു എന്നതിന് വിപരീതം ആയി പല മരിച്ചു പോയ മത്യസ്തരോട്
പ്രാര്‍ഥിച്ചോ എന്ന് പഠിപ്പിക്കുന്നവരുടെ പ്രവൃത്തി ഇല്ലാതാകുവാന്‍
ദൈവത്തോട് പ്രാര്‍ഥിക്കുക. (1 തിമോത്തിയോസ് 2:5), (റോമ 10:13), (യോഹന്നാന്‍ 14:6), (യോഹന്നാന്‍ 16:23), (1 യോഹന്നാന്‍ 2:1),
(സാമുവേല്‍ 2:25), (Mathew28:20), (Hebrews7:25) etc…etc
3). ബൈബിളില്‍ വ്യക്തം ആയി പറഞ്ഞിരിക്കുന്നു ദൈവാരാധനക്കായി ഒരു പ്രതിമയും
ഉണ്ടാക്കരുത് എന്ന്. പക്ഷെ ചില മനുഷ്യര് യേശുവിന്റെ പേരില്‍പോലും നഗ്ന
ചിത്രങ്ങളും പ്രതിമകളും ഉണ്ടാക്കി ദൈവത്തെ പോലും അവഹേളിക്കുന്നു
.ഇത്തരത്തില്‍ ഉള്ള പ്രവൃത്തികള്‍ ഇല്ലാതാകുവാന്‍ ദൈവത്തോട്
പ്രാര്‍ഥിക്കുക. (ലേവ്യര്‍ 26:1), (Acts17:29),(Isiya
42:17),(Jeramia10:1-11),(Purappadu 20:3-6), etc..
4). ചിലര്‍ സ്വര്‍ഗത്തിലേക്ക് പോകുവാനായി പല പേരുകളില്‍ ദൈവത്തോട്
അപേക്ഷിക്കുന്നു. ഉദാഹരണം പറഞ്ഞാല്‍ യേശുവിന്റെ അമ്മയായ മറിയം. പക്ഷെ
ബൈബിള്‍ പറയുന്നതോ ആകാശത്തിന് കീഴിലുള്ള മനുഷ്യര്‍ക്ക്
രക്ഷിക്കപ്പെടുവാനായി ഒരു നാമം മാത്രമേ ദൈവത്തോട് വിളിച്ചു ആപേക്ഷിക്കാന്
നല്കപ്പെട്ടിട്ടുള്ള് അത് യേശുക്രിസ്തു എന്ന നാമം മാത്രമാണ്! എന്നാല്
.ആ നാമം ഉപയോഗിക്കാതെ മറ്റു പല നാമങ്ങളില് പ്രാര്‍ഥിക്കുന്നവരുടെ
പ്രവൃത്തികള്‍ നില്‍ക്കുവാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുക. (അപ്പ;പ്രവര്‍ത്തനങ്ങള്‍ 4:12).
5). ചിലര്‍ ദൈവ വചന വിരുദ്ധമായി
മരിച്ചു പോയ ആത്മാക്കളുടെ രക്ഷക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു .ധനവാന്റെയും
ലാസറിന്റെയും ഉപമയിലുടെ അത്തരം പ്രാര്‍ഥനക്ക് പ്രയോജനം ഇല്ല എന്ന് യേശു
വ്യക്തം ആക്കിയിരിക്കുന്നു .അതുകൊണ്ട് അത്തരം പ്രയോജനം കിട്ടാത്ത
പ്രാര്‍ഥനകള്‍ ഇല്ലാതാകു ന്നതിനും ഇതിന്റെ പിന്പില്‍ ഉള്ള ധനചൂഷണം ഇല്ലായ്മ
ചെയ്യുന്നതിനും ആയി ദൈവത്തോട് പ്രാര്‍ഥിക്കുക. (Luke 16:19),(ഏശയ്യ 8:19
-20).
6). ദൈവം പറയുന്നു വിശ്വസിച്ചതിനു ശേഷം സ്നാനം
ഏല്‍ക്കുക. എന്നാല്‍ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന ചിലര്‍
സ്നാനം ഏല്‍ക്കുക പിന്നെ വിശ്വസിക്കുക എന്ന് തിരിച്ചു പഠിപ്പിക്കുന്നു!
.ഒരുവനോട് അവന്റെ അനുവാദം ചോദിച്ചിട്ട് മാത്രമേ മാമോദീസ കൊടുക്കുവാന്‍
പാടുള്ളൂ! പ്രത്യകിച്ചും വിശ്വാസപരമായ കര്യത്തില്! കൊച്ചുകുഞ്ഞുങ്ങള്‍ ഈ
രീതിയില്‍ വഞ്ചിക്കപ്പെടുന്നു .ഇത്തരം വഞ്ചന ഇല്ലാതാകുവാന്‍ ദൈവത്തോട്
പ്രാര്‍ഥിക്കാം.. (മാര്‍ക്കോസ്16:16),(Acts2:41).
7). സഭയെ നയിക്കുന്നവന്‍ വിവാഹം കഴിച്ചിരിക്കണം എന്ന് ബൈബിള്‍
പഠിപ്പിക്കുന്നു .എന്നാല്‍ ചില ക്രിസ്ത്യാനികള്‍ എന്ന് അറിയപ്പെടുന്നവര്‍
സഭാനേതാവ് വിവാഹം കഴിക്കരുത് എന്ന് വിലക്കുന്നു. സഭാനേതാവിന് വിവാഹം
മനുഷ്യനില്‍ നിന്നും അനുവദിക്കപ്പെടുന്നതിനു ആയി ദൈവത്തോട് പ്രാര്‍ഥിക്കുക. (1തിമോതെയോസ്3:1-4), (തിത്തോസ്1:6-9).
8). മനുഷ്യന്
ആത്മീയ പിതാവായി ദൈവം മാത്രമേ ഉള്ളു എന്നും ഭൂമിയില്‍ ആരെയും അത്മീയ പിതാവ്
എന്ന് വിളിക്കരുത് എന്നും വചനം പഠിപ്പിക്കുന്നു. (മനുഷ്യര്‍ക്ക് ജഡിക പിതാവും മാതാവും ഉണ്ട്!) എന്നാല്‍; ഈ വചനത്തിനു എതിര് ആയി
ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ ചിലര്‍ ആത്മീയ പിതാവ് എന്ന്
അറിയപ്പെടുന്നു. ഇങ്ങനെ ദൈവവചനത്തിനു എതിരായി പിതാവ് അല്ലെങ്കില്‍ അച്ചന്‍
എന്ന് വിളിക്കപ്പെടുന്നവര്‍ക്കും വിളിക്കുന്നവര്‍ക്കും വേണ്ടി അതിന്റെ
തെറ്റ് മനസ്സിലാക്കപ്പെടുന്നതിനുനായി ദൈവത്തോട് പ്രാര്‍ഥിക്കുക. (മത്തായി 23:9).
9). ദൈവവചനം മാറ്റരുത് എന്ന് വചനം പഠിപ്പിക്കുന്നു. അത് നാശത്തിലേക്ക് ആണ്
എന്നും ദൈവം വ്യക്തം ആക്കുന്നു. ചില ക്രിസ്ത്യാനികള്‍ എന്ന്
വിളിക്കപ്പെടുന്നവര്‍ ദൂതന്‍ മറിയത്തിനു കൊടുത്ത വാര്‍ത്ത മാറ്റി
പഠിപ്പിക്കുന്നു. കൃപനിരഞ്ഞവളെ എന്ന എന്ന ദൈവവചനം നന്മനിറഞ്ഞവളെ എന്ന്
മാറ്റിയിരിക്കുന്നു. അങ്ങനെ വചനം മാറ്റുന്നവര്‍ക്കായി
പ്രാര്‍ഥിക്കുക. (വെളിപാട് 22:18-19).
10). ഭുമിയെ സൃഷ്ടിച്ച
ദൈവം മനുഷ്യനിര്‍മ്മിതമായ ആലയങ്ങളില്‍ വസിക്കില്ല എന്ന് വചനം പറയുമ്പോള്‍, അപ്പം ഉണ്ടാക്കിയിട്ട് അതിനകത്താണ് ദൈവം വസിക്കുന്നത് എന്ന്
പഠിപ്പിക്കുന്നവര്‍ക്കും, അപ്പത്തില്‍ ദൈവം വസിക്കുന്നു എന്ന്
വിശ്വസിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക.(അപ്പ;പ്ര. 17:24).
11). യേശുവിന്റെ പൗരോഹിത്യം കൈമാറ്റപ്പെടുന്നില്ല എന്ന് വചനം വ്യക്തമാക്കുമ്പോള്‍, ചില മനുഷ്യര്‍ തങ്ങള്‍ക്കു അത് ഉണ്ട് എന്ന് പറയുന്നു. അങ്ങനെ
ഇല്ലാത്ത പൗരോഹിത്യം ഉണ്ടാക്കുന്നവര്‍ക്ക് വേണ്ടിയും, അവരില്‍
വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയും ദൈവത്തോട്
പ്രാര്‍ഥിക്കുക. (ഹെബ്രായര്‍ 7:24).
12). മനുഷ്യര്‍ അര്‍പ്പിക്കുന്ന മത കര്മ്മബലികള് ദൈവം സ്വീകരിക്കില്ല എന്ന് വചനം
പഠിപ്പിക്കുമ്പോള്‍, ചിലര്‍ ഒരു ദിവസം തന്നെ ഇത്തരം പല ബലികള്‍ അര്‍പ്പിക്കുന്നു. ഇത്തരത്തില്‍ പ്രയോജനം ഇല്ലാത്ത ബലി അര്‍പ്പിക്കുന്നവരെയും, അതില്‍
ഭക്തിയോടെ പങ്കെടുക്കുന്നവരെയും ദൈവത്തിനു മുമ്പില്‍
സമര്‍പ്പിക്കുക. (ഹെബ്രായര്‍ 10:11).
13). മരണശേഷം ഒരു വ്യക്തിയുടെ ആത്മാവ് യേശു നിര്‍മ്മിച്ച സ്ഥലതോട്ടോ
നരകത്തിലേക്കോ മാറ്റപ്പെടുന്നു എന്ന് വചനം പറയുമ്പോള്‍, ഇതിനു വിപരീതമായി
ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലത്തേക്ക് മാറ്റപ്പെടുന്നു എന്ന് പറയുന്നവര്‍ക്കും, അതില്‍ വിശ്വസിച്ചു ഇന്ന് മരിച്ചു പോയവര്‍ക്ക് വേണ്ടി മുടങ്ങാതെ
പ്രാര്‍ഥിക്കുന്നവര്‍ക്കും വേണ്ടി, അവരുടെ കണ്ണ് തുറക്കുന്നതിനുമായി
ദൈവത്തോട് പ്രാര്‍ഥിക്കുക (ലൂക്കാ 23:43), (ഫിലിപ്പി 1:23).
14). പ്രാര്‍ഥിക്കുമ്പോള്‍ പുരുഷന്‍ ശിരസ്സ് മുടരുത് എന്നും സ്ത്രീ തല മുടണം
എന്നും വചനം പറയുന്നു .എന്നാല്‍ ഇന്ന് പല ക്രിസ്ത്യാനി നേതാക്കളും, പല
തരത്തില്‍ ഉള്ള വര്‍ണ്ണതൊപ്പികള്‍ പ്രാര്‍ഥനാസമയത്ത് ധരിക്കുന്നു. ഇങ്ങനെ
വചനത്തിനു എതിരായി തൊപ്പി ധരിക്കുന്നവര്‍ക്ക് വേണ്ടിയും ഇനിയും അത്
ധരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുക. (1
കോറിന്തോസ് 11:3 -4) .
15). യേശുവിനെ മറ്റുള്ളവരില്‍ നിന്നും
കണ്ടു പിടിക്കുവാന്‍ യുദാസ്സിന്റെ ചുംബനം എന്ന അടയാളം വേണ്ടി വന്നു. കാരണം,
ദൈവമായ യേശുക്രിസ്തു പോലും പ്രത്യേക വേഷങ്ങള്‍ അണിഞ്ഞ് ഇരുന്നില്ല. എന്നാല്‍, ഇന്നത്തെ ക്രിസ്തീയ നേതാക്കളെ ഒരു കോടിജനങ്ങള്‍ക്ക് ഇടയില്‍
നിന്നാല്‍ പോലും അവരുടെ വേഷം കൊണ്ട് തിരിച്ചറിയാം. ഇവര്‍ക്ക് വേണ്ടി
ദൈവത്തോട് പ്രാര്‍ഥിക്കുക. (മത്തായി 26:49).
16). കിഴക്ക് നിന്ന്
അല്ല രക്ഷ വരുന്നത് എന്നും അങ്ങനെ പ്രാര്‍ഥിച്ചാല്‍ ശിക്ഷിക്കും എന്നും
വചനം പറയുമ്പോള്‍ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന ചിലര്‍ കിഴക്ക്
നോക്കി പ്രാര്‍ഥിക്കണം എന്ന് പഠിപ്പിക്കുന്നു. ഇങ്ങനെ
പഠിപ്പിക്കുന്നവര്‍ക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക. (സങ്കീര്‍ത്തനം 75:6),(എസക്കിയേല്‍ 8:16).
17). പ്രാര്‍ഥനക്ക് വേണ്ടി ക്രിസ്തുവിശ്വാസികള്‍ പ്രതിമയോ സ്വരുപമോ
നിര്‍മ്മിക്കരുത് എന്ന് വചനം പറയുമ്പോള്‍ ചില ക്രിസ്ത്യാനികള്‍ എന്ന്
വിളിക്കപ്പെടുന്നവര്‍ പല തരത്തില്‍ പലരുടെ പ്രതിമകള്‍പ്രാര്‍ത്ഥനക്കായി നിര്‍മ്മിക്കുന്നു, വണങ്ങുന്നു. ഇത്തരത്തില്‍ ഉള്ള പ്രതിമകള്‍ ദൈവവചനത്തിനു എതിരായി
നിര്‍മ്മിക്കുന്നവരെയും, അത് വെച്ച് പ്രാര്‍ഥിക്കുന്നവരെയും ദൈവത്തിനു
മുമ്പില്‍ മാനസന്ദരപ്പെടാന് നമ്മള്‍ക്ക് സമര്‍പ്പിക്കാം. (പുറപ്പാട് 20:3
-5), (അപ്പ; പ്ര. 17:29).
18). ഇതാ ക്രിസ്തു അവിടെ, ഇവിടെ എന്ന് പറയുമ്പോള്‍ നിങ്ങള്‍ പോകരുത് എന്ന് യേശു വ്യക്തം ആയി പഠിപ്പിച്ചിരിക്കുമ്പോള്‍, പാത്രത്തില്‍
യേശു അപ്പമായി ഉണ്ട് എന്ന് പറയുമ്പോളും, എന്തേലും അത്ഭുതങ്ങള്‍ ഏതേലും
പ്രതിമയിലോ, ആകാശത്തിലോ നടന്നു കഴിയുമ്പോള്‍, ഈ വചനം അറിഞ്ഞും
അറിയാതെയുംഅങ്ങോട്ട് ഓടുന്നവരും അതില്‍ വിശ്വസിക്കുന്നവരെയും ഓര്‍ത്തു
ദൈവത്തോട് പ്രാര്‍ഥിക്കാം. (മത്തായി 24:23), (ലുക്കാ 17:23).
19). ദൈവം ആത്മാവ് ആണെന്നും, ഏക സത്യദൈവത്തെ ആത്മാവിലും സത്യത്തിലുമാണ്
ആരാധിക്കേണ്ടത് എന്നും യേശു പഠിപ്പിച്ചപ്പോള്‍, ക്രിസ്തുവിന്റെ ശിഷ്യര്‍
എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ ഇത്തരത്തില്‍ ആരാധിക്കുന്നില്ല എന്ന്
മാത്രം അല്ല തെറ്റായ വിധത്തില്‍ മത കര്മ്മം ഉണ്ടാക്കി ദൈവാരാധന എന്ന്
നടിക്കുകയും അത് പഠിപ്പിക്കുകയും അതുവച്ച് മറ്റുള്ളവരുടെ പണം തട്ടി
എടുക്കുകയും ചെയ്യുന്നു! യേശു പഠിപ്പിച്ച അവിടുന്ന് ആഗ്രഹിക്കുന്ന
ആരാധനയിലേക്ക് അവര് എത്രയും പെട്ടെന്ന് വരുവാന്‍ ദൈവത്തോട്
പ്രാര്‍ഥിക്കാം.(യോഹന്നാന്‍ 4:24).
20). ക്രിസ്തുവിശ്വാസികള്‍
ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധന്‍മാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കണം എന്ന്
വചനം പറയുമ്പോള്‍, ഇതിനു എതിരായി നിങ്ങള്‍ എല്ലാ വിശുദ്ധര്‍ഓടും നിരന്തരം
പ്രാര്‍ഥിച്ചോ എന്ന് ചില മനുഷ്യര് തിരിച്ചു പഠിപ്പിക്കുന്നു, അതനുസരിച്ച്
മനുഷ്യര്‍ ഇവരോട് എന്നും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു
.ഇങ്ങനെ തെറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കുക. (എഫേസോസ് 6:18).
21). കര്‍ത്താവ്, ജെരുമിയ 8:1,2ല്‍
പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും അസ്ഥികള്‍ കല്ലറയില്‍ നിന്ന്
പുറത്തെടുത്തു പ്രധര്‍ശിപ്പിക്കരുത് എന്ന് കല്പ്പിച്ചിരിക്കുമ്പോള്‍
,മരിച്ചുപോയ മനുഷ്യരുടെ കല്ലറപൊളിച്ചു അവരുടെ അസ്ഥികളും മൃതശരീര
അവശിഷ്ടങ്ങളും പ്രധര്‍ശനതിനും വണക്കത്തിനും പ്രാര്ഥനക്കും,
അത്ഭുതങ്ങല്ക്കും ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്ഥിക്കുക. പിതാവായ
ദൈവത്തിന്റെ രാജ്യവും നീതിയും തേടുന്നവര്‍ക്ക് വേണ്ടതെല്ലാം നല്‍കാം എന്ന്
പറഞ്ഞെരിക്കുമ്പോള്‍, മാനസാന്തരപെടാനും, പാപസ്വഭാവങ്ങള്‍ ഉപേക്ഷിക്കാനും
തയ്യാറാകാതെ, ഇത്തരത്തില് വചന വിരുദ്തമായി പ്രാര്‍ത്ഥിച്ചു പിശാചില്‍
നിന്നും അത്ഭുതം സ്വന്തമാക്കി നരകത്തില്‍ പോകുന്നവര്‍ക്കും വേണ്ടി
പ്രാര്‍ഥിക്കുക. (മത്തായി 6:33).
22). ദൈവത്തിന്റെ പ്രതിരുപം
ക്രിസ്തുവും അവിടുത്തെ സുവിശേഷവും ആയിരിക്കുമ്പോള്‍, ദൈവത്തിന്റെ പ്രതിരുപമായി പ്രതിമകളും മറ്റുവസ്തുക്കളും ഉണ്ടാക്കുന്നവര്‍ക്ക് വേണ്ടി
പ്രാര്‍ഥിക്കുക. (2കോറിന്തോസ് 4:4).
23). വിദ്യാവിഹീനരായ സാധാരണ
മനുഷ്യരെ കര്‍ത്താവ് തന്റെ ആടുകളെ അതായത് വിശ്വാസികളെ നയിക്കാന്
ഏല്‍പ്പിച്ചപ്പോള്‍ നിശ്ചിതവിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ മാത്രമേ
കര്‍ത്താവിന്റെ സഭയുടെ ശ്രേഷ്ടന്മാര്‍ ആകാവു എന്ന് പഠിപ്പിക്കുന്നവര്‍ക്ക്
വേണ്ടി പ്രാര്‍ഥിക്കുക.(അപ്പ;പ്ര. 4:13).
24). തൈലാഭിഷേകം ചെയ്തു പ്രാര്‍ഥിക്കുമ്പോള്‍ കര്‍ത്താവ് പാപം ക്ഷമിക്കും
എന്നും രോഗം സുഖപ്പെടുത്തും എന്നും വചനം പറയുമ്പോള്‍ തൈലാഭിഷേകം കഴിഞ്ഞു
സമാധാനത്തോടെ മരിക്കണം എന്ന് പഠിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക. (യാക്കോബ് 5:14,15).
25). യഥാര്‍ത്ഥ ക്രിസ്തുവിന്റെ സഭയുടെ
ഭൗതിക സ്വത്തുക്കള്‍ വിശ്വാസികളുടെ പൊതുവകയാണെന്നും, സഭാ വിശ്വാസികള്ക്ക്
ഇതില്‍ തുല്യ അവകാശികള്‍ ആണെന്നും വചനത്തില്‍ ഉള്ളപ്പോള്‍ പാവപ്പെട്ട
വിശ്വാസികളുടെ പോലും അവകാശത്തെ തടഞ്ഞു. ലാഭം കൊയ്യുന്ന ആളുകള് മാനസാന്തരപ്പെടാൻ വേണ്ടി പ്രാര്‍ഥിക്കുക. (അപ്പ;പ്ര. 4:32)
26). മാതാപിതാക്കളുടെ നീതികൊണ്ട് തിന്മ ചെയ്യുന്ന മക്കള്‍ രക്ഷ
പ്രാപിക്കില്ല എന്ന് വചനം പറയുമ്പോള്‍ മാതാപിതാക്കള്‍ ദൈവനീതി അതായത്
ക്രിസ്തു വിശ്വാസം ഉള്ളവരെങ്കില്‍ മക്കളും ക്രിസ്തുവിശ്വാസം ഉള്ളവരെന്നും
അല്ലെങ്കില്‍ നീതി ഉള്ളവരെന്നും ചില ക്രിസ്തുവിശ്വാസികള്‍
പ്രഖ്യാപിക്കുന്നു. ഈ വിധത്തില്‍ വചനത്തെ എതിര്‍ക്കുന്നവര്‍ക്ക് വേണ്ടി
പ്രാര്‍ഥിക്കുക.(എസക്കിയേല്‍ 14:12 -20).
27). വചനം പറയുന്നു
ക്രിസ്തുവിന്റെ ചുമട് (ദൈവഭക്തി) എടുക്കുവാന്‍ വളരെ എളുപ്പം ആണ് എന്നാല്‍, ചില ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ആ ഭാരം കൃത്രിമ
മത കര്മ്മം ഉണ്ടാക്കി വര്‍ദ്ധിപ്പിക്കുന്നു! അതുപോലെ ദൈവത്തെ
ആരാധിക്കുവാന്‍ അനേകം കര്‍മ്മാനുഷ്ടാനങ്ങള്‍ വേണമെന്ന് തെറ്റായി
പഠിപ്പിച്ചു വിശ്വാസികളോട് പണവും ആവശ്യപ്പെടുന്നു .ഇവര്‍ക്ക് മാനസാന്തരപ്പെടാൻ വേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കുക. (മത്തായി 11:30) .
28). ക്രിസ്തുവിശ്വാസികള്‍ മരണശേഷം പിതാവായ ദൈവം വസിക്കുന്ന
സ്വര്‍ഗത്തിലേക്ക് അല്ല പോകുന്നത് മറിച്ച് ക്രിസ്തു ഒരുക്കിയ
സ്വര്‍ഗരാജ്യത്തിലേക്ക് ആണ് പോകുന്നത് എന്നും വചനം വ്യക്തമാക്കുമ്പോള്‍,
ചില മനുഷ്യര്‍ ചില മനുഷ്യാത്മാക്കള്‍ ദൈവത്തിന്റെ വാസസ്ഥലത്ത് രാജ്ഞി ആയി
ഇരിക്കുന്നു എന്ന് നുണ പഠിപ്പിക്കുന്നു. ഇവര്‍ മാനസാന്തരപ്പെടാൻ വേണ്ടി പ്രാര്‍ഥിക്കുക. (യോഹന്നാന്‍14:30),(യോഹന്നാന്‍3:13).
29). ക്രിസ്തുവിശ്വാസി തന്റെ ഭുമിയിലെ ഭരണാധികാരി എത്ര ദുഷ്ടനോ എകാധിപതിയോ
ആയിരുന്നാലും ഭൗതിക കാര്യത്തില്‍ അഥവാ രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്ന്
വചനം പഠിപ്പിക്കുന്നു, എന്നാല്‍ ചില ക്രിസ്തുവിശ്വാസികള്‍ എന്ന്
പറയുന്നവര്‍ രാഷ്ട്രീയക്കാരെ എതിര്‍ക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്നു. (മാര്‍ക്കോസ് 12:17). ഇങ്ങനെ വചന വിരോധമായി രാഷ്ട്രീയത്തില്‍ തലയിടുന്ന
ആളുകള്‍ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കുക.
30). മനുഷ്യര്‍ പാരമ്പര്യത്തിന് വേണ്ടി ദൈവവചനതിനെ അവഗണിക്കരുത് എന്ന് വചനം
പറയുന്നു. എന്നാല്‍ ചില ക്രിസ്തുവിശ്വാസികള്‍ എന്ന് പറയപ്പെടുന്നവര്‍
പാരമ്പര്യം അനുഷ്ടിക്കുന്നതിലുടെ രക്ഷ ഉണ്ട് എന്ന്
പഠിപ്പിക്കുന്നു. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നവര്‍ക്ക്
വേണ്ടി പ്രാര്‍ഥിക്കുക (മത്തായി15:6-8). മനുഷ്യര്‍ പൂര്‍വികരുടെ
തെറ്റായ പാരമ്പര്യം പിന്തുടരുതെ, ബൈബിളിലെ എഴുതപ്പെട്ട വചനതിനെ
ജീവിതത്തില്‍ പിന്തുടരണമെന്ന് പഠിപ്പിക്കുന്നു(നിയമാവര്‍ത്തനം18:9), (1കോരി11:1,2),(Pillipians3:17)(Markose7:6-9).
31). "ധൂപം എനിക്ക് മ്ളേച്ചവസ്തുവാണ്" (ഏശയ്യാ 1:13) ദൈവം ഇഷ്ട്ടപെടാത്ത ധൂപാര്ച്ചനടത്തുന്നവര് നിര്ത്തുവാനായി പ്രാര്ഥിക്കുക.
32). ദൈവത്തിന്റെ ശക്തിയും ജ്ഞാനവും യേശുവായി ഭൂമിയില് ജന്മമെടുത്തു; യഹോവയായ പിതാവിന്റെ സുവിശേഷം മനുഷ്യരെ നേരിട്ട് അറിയിച്ചു! അതുപോലെ തന്നെ എതിര്ക്രിസ്തു, അതായത്; പിശാചിന്റെ ജ്ഞാനവും ശക്തിയും ഈ ഭൂമിയില് മനുഷ്യനായി ജന്മമെടുത്തു താന് ദൈവത്തിന്റെ ആള് എന്ന് അവകാശപ്പെടുകയും മറ്റൊരു സുവിശേഷം അവതരിപ്പിക്കുകയും ചെയ്യും(ചെയ്തു)!
ഇടതു ചെവിടത്തു അടിക്കുന്നവനെ വലതു ചെവിട് കാട്ടികൊടുക്കണം എന്ന തരത്തില് ക്ഷമയുടെ സുവിശേഷം യേശു അവതരിപ്പിച്ചെങ്കില്; അതിനു വിപരീതമായി അക്രമത്തിന്റെയും പ്രതികാരത്തിന്റെയും സുവിശേഷം, മനുഷ്യനായി അവതരിച്ച എതിര്ക്രിസ്തു അവതരിപ്പിക്കും(അവതരിപ്പിച്ചു)! യേശു തന്റെ സുവിശേഷത്തില് സ്നേഹവാനായ പിതാവായ ദൈവത്തെ അവതരിപ്പിച്ചെങ്കില്, എതിര്ക്രിസ്തു പ്രതികാര ദാഹിയും മനുഷ്യരെ നരകത്തില് ഇട്ടു പൊരിക്കാന് വെമ്പല് കൊള്ളുന്നവനുമായ മറ്റൊരു കൃത്രിമ ഭീകരദൈവത്തെ; മനുഷ്യരെ ഭയപ്പെടുത്താന്അവതരിപ്പിക്കും (അവതരിപ്പിച്ചു)!യേശു, രഹസ്യമായി ഉപവാസം എടുക്കാന് പഠിപ്പിച്ചു. എന്നാല്, എതിര്ക്രിസ്തു പരസ്യമായി ഉപവാസമെടുക്കണം എന്ന് ജനങ്ങളെ പഠിപ്പിക്കും, etc....! അനേകം കൂട്ടായ്മകള് എതിര് ക്രിസ്തുവിന്റെ (പിശാചിന്റെ ശക്തിയാലും ജ്ഞാനത്താലും) ആത്മാവില് നയിക്കപ്പെടും! അനേകര് തെറ്റി ധരിപ്പിക്കപ്പെട്ടു എതിര്ക്രിസ്തു സ്വന്ത സഭയില് ചേര്ന്നു നിത്യനരകത്തില് പോകും! ദൈവത്തിന്റെ ജ്ഞാനവും ശക്തിയുമായ "ക്രിസ്തു" മനുഷ്യനായി യേശുവായി വെളിപ്പെട്ടപോലെ! മനുഷ്യനായി അവതരിച്ച പിശാചിന്റെ ശക്തിയും ജ്ഞാനവുമായ എതിര് ക്രിസ്തു ആരാണ് എന്ന് എല്ലാവര്ക്കും വെളിപ്പെട്ടു വരും!
ആരാണ് മനുഷ്യനായി അവതരിച്ച or അവതരിക്കാന് പോകുന്ന എതിര്ക്രിസ്തു? അവന്റെ സുവിശേഷമേത്? അവന്റെ യഥാര്ധ കൂട്ടായ്മ(സഭ) ഏത്? വ്യാജ ക്രിസ്തു ആത്മാവില് (പൈശാചിക ശക്തിയും പൈശാചിക ജ്ഞാനവും) പ്രവര്ത്തിക്കുന്ന മറ്റു സഭകള്(കൂട്ടായ്മകള്) ഏത്? അവന്റെ ആത്മാവില് നയിക്കപ്പെടുന്ന മനുഷ്യര് ആരാണ്?
സത്യദൈവം താങ്കള്ക്കു സത്യം വെളിപ്പെടുത്തി തരുമാറാകട്ടെ. ആമേന്.