.
1) BC 7-നും BC2-നും ഇടയില് (റോമാ ചക്രവര്ത്തി അഗസ്റ്റസ് സീസര് ജനസംഖ്യ കണക്കെടുത്ത കാലത്ത്) ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവത്തിന്റെ പുത്രന് "ക്രിസ്തു", യേശു എന്ന മനുഷ്യനായി അവതരിച്ചു!
2) AD 26–36 ഇടയില് യേശുക്രിസ്തു സുവിശേഷം പ്രസംഗിച്ചു. ശിഷ്യന്മാരെ തിരഞ്ഞെടുത്തു. അവര് - പത്രൊസ്(ശിമോന്), അന്ത്രെയാസ്, യാക്കോബ്, യോഹന്നാന്, ഫിലിപ്പോസ്, ബര്ത്തലോമിയ, മത്തായി, തോമസ്, യാക്കോബ്, എരിവുകാരനായ ശിമയോന്, യൂദാ, യൂദാസ് കറിയോത്താ(പിന്നീട് യേശുവിനെ ഒറ്റിക്കൊടുത്തു ശത്രുവായി മാറി) യൂദാസിനു പകരമായി മത്തിയാസിനെ അപ്പോസ്തോലനായി ശിഷ്യന്മാര് തിരഞ്ഞെടുത്തു! യേശു, ശത്രുവായിരുന്ന സാവൂളിനെ തിരഞ്ഞെടുത്തു! അങ്ങനെ; യേശു തന്നില് വിശ്വസിക്കുന്നവരുടെ / ദൈവാത്‌മാവിനാല് നയിക്കപ്പെടുന്നവരുടെ / ദൈവത്തെ അറിഞ്ഞവരുടെ / ദൈവമക്കളുടെ / നിത്യ ജീവന് പ്രാപിച്ചവരുടെ) ദൈവിക സ്നേഹ കൂട്ടായ്മ ഭൂമിയില് സ്ഥാപിച്ചു.
3) AD26-36 - നും ഇടയില് യേശു കൊല്ലപ്പെടുകയും ഉയര്ത്ത്ഏണില്ക്കുകയും തുടര്ന്ന് നാല്പതു ദിവസത്തോളം അവിടുത്തെ ശിഷ്യന്മാര്ക്കും വേണ്ട തെളിവുകള് നല്കികൊണ്ട് മനുഷ്യശരീരത്തില് ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടുകൊണ്ട് അവരെ പഠിപ്പിച്ചു. താന് സ്വര്ഗ്ഗത്തില് നിന്നും ദൈവശക്തിയെ അയക്കുമെന്നും, അത് പ്രാപിച്ച ശേഷം തന്റെ ശിഷ്യന്മാര് ലോകമെങ്ങും പോയി സുവിശേഷം അറിയിച്ചു, തന്നില് വിശ്വസിക്കുന്നവരെ പരിശുദ്ധ ആത്മാവിനെ പ്രാപിച്ചു നിത്യജീവന് കരസ്ഥമാക്കാന് സഹായിക്കണം എന്നും! അവരെ ശിഷ്യപ്പെടുത്തണമെന്നും, താന് അതിവേഗം മടങ്ങി വരും എന്നും അറിയിച്ച്, അവര് നോക്കിനില്ക്കെ സ്വര്ഗ്ഗാരോഹണം ചെയ്തു.
4) AD25-37 യഹൂദരേ ഭയപ്പെട്ട് ജറുസലേമില് ഒരു ഭവനത്തില് കൂടിയിരുന്ന ശിഷ്യരിലേക്കും അവരോടൊപ്പം ഉണ്ടായിരുന്നവരിലേക്കും സ്വര്ഗ്ഗത്തില് നിന്നു; മനുഷ്യർക്ക് നിത്യ ജീവൻ നൽകി അവരെ ദൈവരാജ്യത്തിലാക്കുന്ന; പരിശുദ്ധ ആത്മാവ് (ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തു) വലിയ ശബ്ദത്തോടെ കടന്നു വന്നു! ആകാശത്തുനിന്ന് കടന്നു വന്ന വലിയശബ്ദം കേട്ട് ഓടി വന്ന ജനക്കൂട്ടത്തോട്, പത്രൊസ് മറ്റു പതിനൊന്നു പേരോടും ഒരുമിച്ചു ചേര്ന്നുനിന്നുകൊണ്ട്, യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് പറഞ്ഞ കാര്യങ്ങള് അറിയിച്ചു. ആ ദിവസം മൂവായിരത്തോളം ആളുകള് മാനസാന്തരപ്പെട്ടു,പാപമോചനം നേടി യേശുക്രിസ്തുവിന്റെ നാമത്തില് സ്നാനപ്പെട്ട്, പരിശുദ്ധ ആത്മാവിനെ (ക്രിസ്തുവിനെ) നേടി; നിത്യജീവന് പ്രാപിച്ചു! ദൈവരാജ്യത്തില് പ്രവേശിച്ചു!! ആദിമ സഭ രൂപം കൊണ്ടു!
5) AD37-50 റോമാസാബ്രാജ്യം ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളില് അപ്പസ്തോലന്മാര് സുവിശേഷം അറിയിച്ച് യേശുവില് വിശ്വസിച്ച്, ഏക ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവരുടെ സ്നേഹകൂട്ടായ്മകള് സ്ഥാപിച്ചു. യേശുക്രിസ്തു വിന്റെ ആത്മാവിനാല് നയിക്കപ്പെട്ട് ഒരേ ഹൃദയത്തോടെയുള്ള വിശ്വാസികളുടെ സമൂഹങ്ങള് അവിടെല്ലാം അതിവേഗം വളര്ന്നു. തങ്ങള്‍ക്കുള്ളവ വിശ്വാസികളുടെ പൊതുവക എന്ന് അവര് കരുതി!
6) AD40 യേശുക്രിസ്തുവില് വിശ്വസിക്കുന്നവരെ യഹൂദര് പള്ളിക്ക് പുറത്താക്കിയും സാമൂഹികമായി ബഹിഷ്കരിച്ചും പീഡിപ്പിക്കാന് തുടങ്ങുന്നു.
7) AD45-65 യഹൂദ നേദാവായിരുന്ന സാവൂള് മാനസാന്ദരപ്പെട്ട് സഭയില് ചേര്ന്നു. യഹൂദരല്ലാത്ത വിജാതിയരോട് യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിച്ച് വിശ്വാസികളുടെ അനേകം കൂട്ടായ്മകള് അവര്ക്കിടയില് സ്ഥാപിച്ചു.
8) AD50 -312 ക്രിസ്തുവില് വിശ്വാസികള് റൊമെന് ചക്രവര്ത്തിമാരാലും യഹൂദ മതനേദാക്കളാലും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു .
9) AD312 ക്രിസ്തു വിശ്വാസികള്ക്ക് രാഷ്ട്രിയ സ്വാതന്ത്യം ലഭിക്കുന്നു! റോമെന് ചക്രവര്ത്തി കോണ്‍സ്റ്റന്റിയന് തനിക്കു യുദ്ധത്തില് വിജയം തന്നത് ക്രിസ്തിയാനികളുടെ ദൈവം എന്ന് വിശ്വസിച്ച്, ക്രിസ്തുവിശ്വാസികളുടെ കൂടെ തന്റെ അനിയായികളോടൊപ്പം ചേരുന്നു. തുടര്ന്ന്, അദേഹം ക്രിസ്തുവില് വിശ്വസിക്കുന്നവരുടെ കൂട്ടായ്മകള് തന്റെ സാബ്രാജ്യം കേന്ദ്രമാക്കി പ്രവര്ത്തിപ്പിക്കാനുള്ള ശ്രമങ്ങള് തുടങ്ങി!
10) AD315 മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന റോമാ സാബ്രാജ്യത്തിലുള്ള ക്രിസ്തിയാനികള്ക്കിടയില് ആരംഭിച്ചു.
11) AD317 റോമാ സാബ്രാജ്യത്തിലുള്ള ക്രിസ്തിയാനികള് കുരിശു രൂപം സ്ഥാപിച്ചു തുടങ്ങി.
12) AD320 റോമാ സാബ്രാജ്യത്തിലുള്ള ക്രിസ്തിയാനികള് മെഴുകുതിരി കത്തിക്കുന്ന രീതി ആരംഭിച്ചു.
13) AD325 റോമെന് ചക്രവര്ത്തി കോണ്‍സ്റ്റന്റിയന് ലോകത്തിന്റെ പല ഭാഗത്ത് നിന്നും സ്വതന്ത്ര ക്രിസ്തീയ കൂട്ടായ്മകള് നയിക്കുന്ന 1800 മൂപ്പന്മാരെ റോമിലേക്ക് വിളിച്ചു വരുത്തി, തന്റെ കൊട്ടാരത്തില് അവരുടെ ആദ്യം സൂനഹദോസ് കൂടി. അവിടെ വച്ച് ബിഷപ്പ്മാരെയും അവര്ക്ക് റോമില് ഒരു തലവനെയും തിരഞ്ഞെടുത്തു വാഴിച്ചു. രാജകൊട്ടാരം അവര് തിരഞ്ഞെടുത്ത നേദാവിനു രാജാവ് സമ്മാനിച്ചു! അങ്ങനെ, റോമില് നിന്ന് സഭയുടെ ഭരണം തുടങ്ങി. ക്രിസ്തു മതം നിര്മ്മിക്കപ്പെട്ടു. ഹൈറാര്ക്കിക്കല് ഭരണമുള്ള ക്രിസ്തു മതം നിലവില് വന്നു. റോമന് സൈന്ന്യം വേണ്ട ഒത്താശ ചെയ്തു കൊടുത്തു.
14) AD 325-326 രാജാവിന്റെയും റോമിലുള്ള ക്രിസ്തുമത നേദാവിന്റെയും (മാര്‍പാപ്പ) മറ്റു പുരോഹിതരുടെയും നേതൃത്വത്തില്, ക്രിസ്തു മത തിയോളജികളുടെ നിര്മ്മാണം ആരംഭിച്ചു! ദൈവത്തെ സംബധിച്ച് "ത്രീത്വം" എന്ന് തിരുവചനത്തില് (തെര്ത്തുല്ല്യന് ഉണ്ടാക്കിയ വികലതിയോളജി) എഴുതപ്പെടാത്ത വാക്ക് ഔദ്യോഗികമായി കോണ്‍സ്റ്റാന്റയിന് ചക്രവര്ത്തിയുടെ ആധ്യക്ഷതയില് നടത്തിയ നിഖ്യ കൌണ്‍സിലില് റോമെന് കത്തോലിക്കാ സഭ അംഗികരിച്ചു! (The American Peoples Encyclopedia 1975).
15) AD350 ജൂലിയന്‍ മാര്‍പാപ്പ റോമന്‍ സൂര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25, യേശുക്രിസ്തുവിന്റെ ജന്മദിനം എന്ന് പ്രക്യാപിച്ച് ക്രിസ്തുമസ് ദിനാചരണം തുടങ്ങി! സൂര്യദേവന്റെ നക്ഷത്രവും മരവും ആഘോഷത്തില് ചേര്ത്തു!
16) AD375 മാലാഖമാര്‍, മരിച്ചുപോയ വിശുദ്ധന്മാര്‍ അമ്മയും കുഞ്ഞും എന്നിവകളുടെ ചിത്രങ്ങളും പ്രതിമകളും പള്ളികളില് വച്ച് വണങ്ങാന്‍ ആരംഭിച്ചു.
17) AD381 കുസ്തന്തിനോസിലെ സൂനഹദോസില്‍ "ദൈവത്തില് മൂന്നാളത്വം" എന്ന "ത്രിത്വ തിയോളജി" സംബന്ധിച്ച് വ്യക്തമായി റോമെന് കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രക്യാപിച്ചു!! (The American Peoples Encyclopedia 1975). അങ്ങനെ, ദൈവം; പരിശുദ്ധ ആത്മാവായി നിലകൊള്ളുന്ന യഹോവ! ക്രിസ്തു; ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന ദൈവത്തിന്റെ മകന്! മനുഷ്യനായി അവതരിച്ച യേശുവാണ് ക്രിസ്തു! എന്നീ സത്യങ്ങള് മാറ്റി, പകരം "യേശു ത്രിത്വത്തില് രണ്ടാമത്തെ ദൈവം! വിശ്വാസികളില് വസിച്ചു നിത്യജീവന് നല്കാന് ഉന്നതത്തില് നിന്നും വരുന്ന പരിശുദ്ധ ആത്മാവ് എന്ന ശക്തിയില് ഉള്ളത് പിതാവും പുത്രനും അതായത്; "ശക്തിയും ജ്ഞാനവുമുള്ള ദൈവം തന്നെ പരിശുദ്ധ ആത്മാവ്(ക്രിസ്തുതന്നെ)", എന്ന സത്യം മറച്ചുവച്ച്, പരിശുദ്ധ ആത്മാവ് മൂന്നാമത്തെ ദൈവം! ദൈവം ത്രി ഏകന് എന്നൊക്കെ പഠിപ്പിച്ചു തുടങ്ങി!
18) AD294 ബലിയര്‍പ്പണം ഒരു നിത്യ ആചാരമാക്കി.
19) AD 431ല് വി. മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു! കോണ്‍സ്റ്റാന്റെയിന് ചക്രവര്ത്തി കൊണ്ടുവന്ന തെര്ത്തുല്ല്യന്റെ ത്രിത്വ തിയോളജിയായിരുന്നു ഇതിനായി ഉപയോഗിച്ചത്!
20) AD500 പുരോഹിതന്മാര്‍ പ്രത്യേക വസ്ത്രം ധരിക്കുവാന്‍ ആരംഭിച്ചു.
21) AD 526 അന്ത്യ കുദാശ ആരംഭിച്ചു.
22) AD593 ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പഠിപ്പിക്കുവാന്‍ ആരംഭിച്ചു.(മരിക്കുന്ന ക്രിസ്തിയാനികളെല്ലാം നേരെ ചെറിയ നരകത്തില് ചെല്ലുന്നു എന്ന വിശ്വാസം).
23) AD600 ആരാധനയില്‍ ലത്തീന്‍ ഭാഷ ഉപയോഗിച്ചു തുടങ്ങി.
24) AD600 മറിയം, മാലാഖമാര്‍, മരിച്ച വിശുദ്ധന്മാര്‍ എന്നിവരോട് പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചു.
25) AD610 ബോണിഫസ് 3 -മന്‍ ആദ്യം ആയി പോപ്പ് എന്ന് വിളിക്കപ്പെട്ടു .
26) AD709 മാര്‍പാപ്പയുടെ പാദം മുത്തുന്ന പതിവ് ആരംഭിച്ചു.
27) AD786 കുരിശ്, തിരുസ്വരൂപങ്ങള്‍ തിരുശേഷിപ്പുകള്‍ എന്നിവയെ ആരാധിക്കുന്നത് ഔധ്യോഗികമായി അംഗീകരിച്ചു .
28) AD850 ഹന്നന്‍ ജലം, വിശുദ്ധതൈലം എന്നിവ പുരോഹിതന്മാര്‍ വാഴ്ത്തികൊടുക്കുന്ന പതിവ് ആരംഭിച്ചു .
29) AD890 യൗസേപ്പ് പിതാവിനെ ആരാധിക്കുവാന്‍ ആരംഭിച്ചു.
30) AD927 ല് കര്‍ദിനാള്‍ സംഘം ആരംഭിച്ചു.
31) AD 998 നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.
32) AD1054- സഭപിരിയുന്നു! പൗരസ്ത്യ-പാശ്ചാത്യ സഭാതലവന്മാരായ
പാപ്പായുടെയും പാത്രിയാര്ക്കീസിന്റെയും അധികാര ഭ്രമങ്ങളെയും
സൗന്ദര്യപ്പിണക്കങ്ങളെയും തുടര്ന്നുണ്ടായ ഭിന്നത
മൂലം സ്വതന്ത്ര "പൗരസ്ത്യ ഓര്ത്തഡോക്സ് സഭ" ജന്മം എടുക്കുന്നു.
33) AD1079 പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത് ഗ്രിഗറി 6 -മന്‍ വിലക്കി .
34) AD 1090 വി. മറിയത്തിന്റെ നാമത്തില് അപേക്ഷിക്കാന് ജപമാല ആരംഭിച്ചു!
35) AD1095-1099 ഒന്നാം കുരിശുയുദ്ധം. പോപ്പുമാരുടെ നിര്ദേശാനുസരണം രാഷ്ട്രിയ ലക്ഷ്യങ്ങള്ക്കായി കുരിശുയുദ്ധങ്ങള് തുടങ്ങുന്നു! ജറുസലേം പിടിച്ചെടുക്കാന് അലക്‌സിയന് ചക്രവര്ത്തി ഒന്നാം യുദ്ധത്തിനിറങ്ങി! ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി യുദ്ധം ജയിച്ചു.
36) AD1147-1149 രണ്ടാം കുരിശുയുദ്ധം. പ്രത്യാക്രമണം മറുപക്ഷം തുടങ്ങുന്നു.
37) AD1189-1192 മൂന്നാം കുരിശുയുദ്ധം.
38)AD11- ആം നുറ്റാണ്ട് കുര്‍ബാന ബലിയര്‍പ്പണമായി രൂപാന്തരപ്പെടുകയും അതില്‍ പങ്കുകൊള്ളുന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു.
39) AD1190 - പാപമോചന ചീട്ടിന്റെ വില്പ്പന ആരംഭിച്ചു. അപ്പനെയും അമ്മയെയും വെട്ടികൊല്ലുന്നതും, പരിശുദ്ധ ആത്മാവിന് എതിരായദൂഷണം നടത്തുന്നതു ഉള്പ്പടെ, ഏത് മാരക പാപങ്ങളും പണം കൊടുത്താല് പുരോഹിതന് മോചിപ്പിക്കും എന്ന് പഠിപ്പിച്ചു പള്ളിയില് നടപ്പാക്കി.
40) AD12 - ആം നുറ്റാണ്ട് ഏഴുകൂദാശകള്‍ നിര്‍വചിക്കപ്പെട്ടു.
41) AD1202–1204 - നാലാം കുരിശുയുദ്ധം.
42) AD1215 അപ്പവീഞ്ഞുകളുടെ പദാര്‍ത്ഥ മാറ്റസിദ്ധാന്തം ഇന്നസെന്റു മൂന്നാമന്‍ പ്രക്യാപിച്ചു. പസ്ക്കസിയാസ് രാട്ബര്‍ത്ടുസ് കണ്ടുപിടിച്ച, അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായിതീരും എന്ന "ട്രാന്‍സ് സബ്സ്റ്റാന്‌സിയെഷന്" സിദ്ധാന്തമായിരുന്നു അത്! "De Corpore et Sanguine Domini "(written between 831 and 833), എന്ന പുസ്തകത്തിലാണ് ഇദേഹം ഈ കണ്ടുപിടുത്തം അവതരിപ്പിച്ചത്. അത് റോമന് കത്തോലിക്കാ സഭ ഏറ്റെടുത്ത് അങ്ങീകരിച്ചു!
43) AD 1215 കുംബസാരം ആരംഭിച്ചു.
44) AD 1217–1221 അഞ്ചാം കുരിശുയുദ്ധം.
45) AD1220 ഓസ്തി (കുര്ബാന അപ്പം) വണങ്ങണം എന്ന് ഹെനോറിയസ് മൂന്നാമന്‍ കല്പന പുറപ്പെടുവിച്ചു. പിന്നീട് അത്, അരുളിക്കയില് വച്ച് കുര്ബാന അപ്പത്തിനെ ആരാധിക്കണം എന്നാക്കിതീര്ത്ത് സഭയില് ബലമായി നടപ്പാക്കി.
46) AD1228–1229 ആറാം കുരിശുയുദ്ധം.
47) AD1229 വാലന്ഷ്യ സൂനഹദോസില്‍ വെച്ച് റോമെന് കത്തോലിക്കാ സഭ സാധാരണ ജനങ്ങള്‍ ബൈബിള്‍
വായിക്കുന്നത് നിരോധിക്കുകയും ബൈബിള്‍ നിരോധിത പുസ്തകങ്ങളുടെ പട്ടികയില്‍പെടുത്തുകയും ചെയ്തു.
48) AD1248–1254 എഴാം കുരിശുയുദ്ധം.
49) AD1251 സന്യാസി മടങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍ ഇംഗ്ലണ്ടിലെ സൈമണ്‍ സ്റ്റോക്ക് എന്ന സന്യാസി കണ്ടുപിടിച്ചു.
50) AD 1270–1272 എട്ടും ഒന്പതും കുരിശുയുദ്ധം.
51) AD1311 റാവന്ന സൂനഹദോസില്‍ വെച്ച് ശിശുസ്നാനം അംഗീകരിച്ചു .
52) AD1414 കുര്‍ബാന സമയത്ത് സാധാരണകാര്‍ക്ക് വീഞ്ഞ് നിരോധിച്ചു.
53) AD 1439 ഫ്ലോറന്‍സിലെ സൂനഹദോസില്‍ വെച്ച് ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് ഉള്ള പഠിപ്പിക്കല്‍ വിശ്വാസസത്യമായി പ്രക്യാപിച്ചു .
54) AD1517 ഒക്ടോബര് 31 കത്തോലിക്കാ പുരോഹിതനായിരുന്ന മാര്ട്ടിന് ലൂഥര്, വിറ്റണ്‍ബര്ഗ് പള്ളിവാതിലില് റോമന് കത്തോലിക്കാ സഭാനവീകരണത്തിനായി 95 നിര്ദേശങ്ങള് ആണിഅടിച്ചു തൂക്കി. അദേഹം ബൈബിളിനെ ജര്മ്മന് ഭാഷയില് പരിഭാഷപ്പെടുത്തി. ജോണ്‍ കാല് വിന് തുടങ്ങിയവരിലൂടെ നവീകരണപ്രവര്ത്തനം.
55) ബൈബിളില് മറ്റുഭാഷകളില് വിവര്ത്തനം പാടില്ല എന്ന കത്തോലിക്കാ സഭയുടെ നിയമത്തെ അവഗണിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ ഭാഷാ പണ്ഡിതനായ വില്യം ടെന്ഡയില്- ഹീബ്രു, ഗ്രീക്ക് ഭാഷകളില് നിന്ന്; ഇംഗ്ലീഷ് ഭാഷയിലേക്ക് 1534 -ല് ബൈബിള് വിവര്ത്തനം ചെയ്തു! സാധാരണക്കാരുടെ ഭാഷയിലേക്ക് ബൈബിള് വിവര്ത്തനം നടത്തി എന്ന കുറ്റത്തിന് 1536-ല് അദ്ദേഹത്തിനെ ജീവനോടെ കത്തിച്ചുകൊന്നു!
56) AD1545 ട്രെന്ടു സൂനഹദോസില്‍ വെച്ച് പാരമ്പര്യം ബൈബിളിനു തുല്യമായി പ്രക്യാപിക്കപെട്ടു. അപ്പോക്രിഫാ പുസ്തകങ്ങളെ ബൈബിളിന്റെ ഭാഗമായി
പ്രക്യാപിച്ചു .
57) AD1599-ലെ കോളണിവാഴ്ച്ചയുടെ മറവിലുള്ള ദയംപേരൂര് സൂനഹദോസ് ഇന്ത്യയിലെ സ്വതന്ത്ര ക്രിസ്തിയസഭയെ റോമിന് കീഴിലുള്ള ഭരണത്തില് കൊണ്ടുവന്നു.
58) AD 16 -നൂറ്റാണ്ട്. ഇംഗ്ലീഷ് ഭാഷയിലേക്ക് ബൈബിള് ഭാഷാ പരിവര്ത്തനം ഇംഗ്ലണ്ടിലെ ജയിൻസ് രാജാവിന്റെ നേതൃത്തത്തില് 1604 ല് തുടങ്ങി 1611 ല് പൂര്ത്തിയാക്കി! ബൈബിള് സാധാരണക്കാര്ക്കിടയില് ഇംഗ്ലീഷ് ഭാഷയില് അച്ചടിച്ച് വ്യാപകമായി വിതരണം ചെയ്യപ്പെട്ടു! സാധാരണ ജനങ്ങള് അവരുടെ ഭാഷയില് ബൈബിള് വായിക്കുന്നു! റോമെന് കത്തോലിക്ക സഭയുടെ ദൈവവചന വിരുദ്ധത പുറത്താകുന്നു! നവീകരണപ്രവര്ത്തനം യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയില് ശക്തിപ്പെടുന്നു! കതോലിക്കാ സഭയിലെ അനാചാരങ്ങളെ ലോക വ്യാപകമായി എതിര്ക്കപ്പെടുന്നു! തുടര്ന്നു; തിരുവചന അടിസ്ഥാനത്തില് സ്വതന്ത്ര "സ്വാതന്ത്ര പ്രൊട്ടസ്റ്റന്റ് സഭകളുടെ" അതിവേഗ വളര്ച്ച!
59) AD1618-1648 നവീകരണ ശ്രമങ്ങളുടെ ഫലമായി മുപ്പതുവര്ഷത്തെ കത്തോലിക് പ്രോട്ടസ്റ്റന്റു രക്തചൊരിച്ചില്! റോമാ സാബ്രാജ്യത്തിലെ രാജാക്കന്മാരുടെയും മാര്പാപ്പാമാരുടെയും നേതൃത്വത്തില് പ്രോട്ടസ്റ്റന്റു വിശ്വാസികളെ നിര്ദയം കൊന്നൊടുക്കി (Casualties and losses:- 8,000,000).
60) AD1653 ജനുവരി 3: കൂനന് കുരിശു സത്യം. ഇന്ത്യയില് തോമസ് സ്ഥാപിച്ച സഭയിലേക്ക് വിദേശരാജ്യങ്ങളില് നിന്ന് അനാചാരങ്ങളും ആധിപത്യങ്ങളും കൊളനി വാഴ്ച്ചയുടെ മറവില് അതിവേഗം കടന്നു കയറി! അതിനെ ചെറുത്ത ഇന്ത്യയിലെ വി. തോമസിന്റെ ഉപദേശങ്ങളെ പിന്തുടര്ന്നവര് അവരില് നിന്ന് വേര്പെട്ടു! ഇന്ത്യയില് ഒന്നായിരുന്ന മാര് തോമാ നസ്രാണികളുടെ സഭ പിളര്ന്നു.
61) AD1854 മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പീയുസ് 9 -മന്‍ പ്രക്യാപിച്ചു .
62) AD1870 ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പ എന്ത് പഠിപ്പിച്ചാലും അദേഹത്തിന് തെറ്റ് പറ്റില്ല (തെറ്റാവരം) എന്ന് വത്തിക്കാന്‍ സൂനഹദോസില്‍ പ്രക്യാപിച്ചു!
63) AD 1950 മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസസത്യമായി പീയുസ് 12- മന്‍ പ്രക്യാപിച്ചു .
64) AD1965 മറിയത്തെ സഭാമാതാവായി പോള്‍ 6 -മന്‍ പ്രക്യാപിച്ചു. സഹരക്ഷകയായി പ്രക്യാപിക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.
65) AD1996 പരിണാമ സിദ്ധാന്തം തെറ്റല്ല എന്ന് ജോണ്‍ പോള്‍ 2 -മന്‍ മാര്‍പാപ്പ പ്രക്യാപിച്ചു.
66) AD2000 കത്തോലിക്കാ സഭ കഴിഞ്ഞ കാലങ്ങളില്‍ മാര്പ്പാപ്പമാരുടെ നേതൃത്തത്തില് റോമെന് കത്തോലിക്കാ സഭ ചെയ്തു കൂട്ടിയ മഹാപാതകങ്ങള്‍ക്ക് മാര്‍പാപ്പ ലോകത്തോട് ക്ഷമ ചോദിച്ചു.
67) AD2002 ഒക്ടോബര്‍ കൊന്തക്ക് പുതിയ പതിപ്പ് ഇറക്കി.
68) AD2013 മുതല് കാസയില് അപ്പത്തില്, യേശുക്രിസ്തുവിനെ വരച്ചു
അവതരിപ്പിച്ചു. ഇതാ യേശുക്രിസ്തു ഇവിടെ പ്രത്യക്ഷപ്പെട്ടു എന്ന്
കാണിച്ചു ഫോട്ടോ സോഷ്യല് നെറ്റ് വര്ക്കിലും മറ്റും ഇട്ടുകൊടുത്ത് ഒടുക്കം, ശാസ്ത്രീയ പരീക്ഷണo നടത്തി സത്യം പുറത്തു വരും എന്ന്
വന്നപ്പോള് ചിത്രം ഒളിച്ചുവച്ചു സ്വയം ഇളിഭ്യരാകുന്ന കലാപരിപാടി
തുടങ്ങി!
69) AD2014 October 27പരിണാമ സിദ്ധാന്തം തെറ്റല്ല, ദൈവം മാന്ത്രികനല്ല! എന്ന് പോപ്പ് ഫ്രാന്സീസ് പ്രക്ക്യാപിച്ചു. ഒപ്പിസ് ചൊല്ലി പ്രാദേശിക വിശുദ്ധന്മാരെ നിര്മ്മിക്കല് തുടരുന്നു! ഇക്കാലത്തുള്ള സോദോം ഗോമോറ പിന്ഗാമികളുടെ സ്വവര്ഗ്ഗവിവാഹങ്ങള്ക്ക് സഭയുടെ അഗീകാരം കൊടുക്കാനുള്ള നീക്കങ്ങളും നടന്നുവരുന്നു!
കടപ്പാട്: ബൈബിള്, Wikipedia, the free encyclopedia, Davis Norman (1996). Europe a history. Oxford University Press. p. 568. ISBN 978-0-7126-6633-6. പുസ്തകം "ക്രിസ്തുവില് സ്നേഹപൂര്വ്വം".