Chapter - 24. മനുഷ്യരെ പിടിക്കുന്നവര്!
പ്രിയ സഹോദരാ/ സഹോദരി നിങ്ങള് യഥാര്ഥത്തില് യേശു ക്രിസ്തുവിനെ അനുഗമിക്കുന്നവരെങ്കില്, നിങ്ങള് നിശ്ചയമായും മനുഷ്യരെ മനസാന്തരപ്പെടുത്തി അത്മീയമായി പിടിക്കും! എന്തെന്നാല് അവിടുന്ന് അരുളിചെയ്തു: "എന്നെ അനുഗമിക്കുക; ഞാന് നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും" (മത്തായി 4:19). നിങ്ങളുടെ വാക്കുകള്ക്കും പ്രവര്ത്തികള്ക്കും ചിന്തകള്ക്കും അതിനുള്ള ശക്തി ഇല്ല എങ്കില് ഒര്ത്തുകോള്ള്ക, താങ്കള് ഉന്നതത്തില് നിന്നും ശക്തിയും അതോടൊപ്പമുള്ള ജ്ഞാനവും നേടേണ്ടി ഇരിക്കുന്നു!
"ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേല് അയക്കുന്നു. ഉന്നതത്തില് നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില് തന്നെ വസിക്കുവിന്" (ലൂക്കാ24:49). പ്രിയ സുഹൃത്തേ താങ്കള് ഈ ശക്തിയെ, അതായതു: ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ ധരിച്ചിട്ടുണ്ടെങ്കില് നിശ്ചയമായും താങ്കള് പൈശാചിക ശക്തിയും ജ്ഞാനവും (എതിർ ക്രിസ്തുവിനെ) ധരിച്ചു ജീവിക്കുന്ന പൈശാചിക മക്കളെ, പിശാചിന്റെ പിടിയില് നിന്ന്, പിടിച്ച് എടുത്ത് രക്ഷിക്കാന് സാധിക്കും! താങ്കളുടെ സംസാരവും, പ്രവര്ത്തികളും ചിന്തകളും, നിങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആത്മാവും, പൈശാചിക ആത്മാവിനാൽ നയിക്കപ്പെടുന്ന പൈശാചിക മക്കളിൽ ക്രിസ്തുവിനെ ജനിപ്പിക്കുന്നതിന് ഇടവരുത്തും! യേശുക്രിസ്തുവിലേക്ക് മാനസാന്തരപ്പെടുത്തി അടുപ്പിക്കും! നിങ്ങളില് നിന്ന് ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ "ക്രിസ്തു", താങ്കളിലെ ആത്മശക്തി വഴിയും, താങ്കളുടെ വാക്കുകളിലൂടെയും ചിന്തയുടെയും പഞ്ചേന്ദ്രിയങ്ങള് കൊണ്ടുള്ള പ്രവൃത്തികളുടെയും "ക്രിസ്തു" ഇല്ലാത്ത മനുഷ്യരിലേക്ക് ഒഴുകും! ഉള്ളിൽ "ക്രിസ്തു" തീർന്നുകൊണ്ടിരിക്കുന്ന ബലഹീന ദൈവമക്കളെ ഉത്തേജിപ്പിച്ചു ക്രിസ്തുവിൽ ശക്തിപ്പെടുത്തും! അങ്ങനെ നിങ്ങള് ലോകത്തിന്റെ പ്രകാശവും.... ഭൂമിയുടെ ഉപ്പും..... മനുഷ്യരെ ആത്മീയരായി പുളിപ്പിക്കുന്ന ദൈവത്തിന്റെ പുളിമാവുമാകും! കര്ത്താവിന്റെ പ്രിയപ്പെട്ട (ദൈവമക്കളായ ഇണകള്ക്കു ജനിച്ചവരായ, അതായത്; ജന്മനാ ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന മനുഷ്യർ) "ആടുകള്" താങ്കളിലൂടെ വരുന്ന ദൈവസ്വരം തിരച്ചറിഞ്ഞു ഓടി അടുത്ത് വരും! കൂടുതൽ ക്രിസ്തുവിനെ പ്രാപിച്ചു ആത്മാവിൽ ബലപ്പെടും! ആത്മാവിന്റെ ദാനങ്ങള് അവരില് നിന്നും ഒഴുകും! പൈശാചിക മക്കള് (ലോകമക്കള്) ക്രിസ്തുവിനെ പ്രസരിപ്പിക്കുന്ന താങ്കളുടെ പ്രവൃത്തികളില് അസ്വസ്തത പ്രകടിപ്പിക്കുകയും നിങ്ങളെ വെറുക്കുകയും ചെയ്യും!
ഈ വചനങ്ങള് വായിക്കുന്ന പ്രിയ സുഹൃത്തേ, കര്ത്താവായ യേശുക്രിസ്തു താങ്കള്ക്ക് വേണ്ടി ഇതാ പിതാവായ ദൈവത്തോട് പ്രാര്ത്ഥിച്ചു കഴിഞ്ഞിരിക്കുന്നു! "അവര്ക്ക് വേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില് വിശ്വസിക്കുന്ന വര്ക്കു വേണ്ടിക്കൂടിയാണ് ഞാന് പ്രാര്ഥിക്കുന്നത്"(യോഹന്നാന് 17:20). താങ്കള് യേശുക്രിസ്തുവില് അവിടുത്തെ കല്പനകള് പാലിച്ച് വിശ്വസിച്ചേ! അവിടുന്ന് പഠിപ്പിച്ച ദൈവഭക്തിയും, ആത്മീയ കല്പ്പനകളും, ജീവിത ബലികളും സ്വന്ത ജീവിതത്തില് പാലിച്ചേ! അവിടുന്ന് നിങ്ങളെ ലോകത്തിന്റെ വെളിച്ചവും, ഭൂമിയുടെ ഉപ്പുമാക്കി മാറ്റും! അങ്ങനെ നിങ്ങൾ അനേകർക്ക് ദൈവിക വെളിച്ചം പകർന്നുകൊടുക്കും! അനേകർ ദൈവാത്മാവിനെ നിങ്ങളുടെ പ്രവർത്തനത്താൽ നേടിയെടുക്കും! അങ്ങനെ അവരും യേശുവിനെ രുചിച്ചറിയും! നിത്യജീവൻ പ്രാപിക്കും! ഇതാ കര്ത്താവ് താങ്കളെ നിത്യജീവനും നിത്യ ഐശ്വര്യവും നല്കി അനുഗ്രഹിക്കുവാന് കാത്തിരിക്കുന്നു! ആമേൻ.