Chapter - 20. യേശു ക്രിസ്തു ദൈവമോ?
ക്രൈസ്തവലോകത്ത് കടന്നുകയറിയ
ദുരുപദേശങ്ങളാണ് യേശുക്രിസ്തു ദൈവമല്ല, അല്ലെങ്കില്‍ യേശുക്രിസ്തു അസിസ്റ്റന്റ് ദൈവമാണ്, അതുമല്ലെങ്കില് "യേശു" പിതാവിനും ദൈവദൂതന്മാര്‍ക്കുമിടയില്‍ ഉള്ള ഒരു ചെറിയ ദൈവമാണ്, ദൈവത്തിലെ ത്രിത്വത്തിലെ ഒരാളാത്വം മാത്രമാണ് എന്നൊക്കെ!! എനിക്കുമുണ്ടായി ഈ സംശയം പലോരോടും ചോദിച്ചു. പലരും
പല മറുപടികള്‍ പറഞ്ഞു. എന്നാല്‍, പിന്നീടു ഈ വിഷയത്തെ കുറിച്ച് പഠിക്കാനും യേശുതന്നെ ക്രിസ്തുവെന്നും, ക്രിസ്തുവെന്നാല് ദൈവത്തില് നിന്നും ജന്മമെടുത്ത ദൈവത്തിന്റെ പുത്രനായ അവിടുത്തെ ശക്തിയും ജ്ഞാനവുമെന്നും! ദൈവശക്തിയും ജ്ഞാനവും യഹോവയുടെ തന്നെ എന്നും! യഹോവതന്നെ ദൈവമെന്നും! ദൈവം ഒന്നായിരിക്കുന്ന ആത്മാവ് എന്നും!! യേശുക്രിസ്തുവിലെ ശക്തിയിലും ജ്ഞാനത്തിലും ദൈവത്തെ ദര്ശിക്കണമെന്നും ക്രിസ്‌തുവിനെ ദര്ശിക്കുന്നവര് യഹോവയെ തന്നെയാണ് ദര്ശിക്കുന്നത് എന്നും, ഉന്നതത്തില് നിന്നും വന്നു മനുഷ്യര്ക്ക് നിത്യജീവന് നല്കുന്ന പരിശുദ്ധ ആത്മാവിലും ഉള്ളത് പിതാവും; പിതാവിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവും, അതായത്; ശക്തിയും ജ്ഞാനവുമുള്ള ദൈവം തന്നെ പരിശുദ്ധ ആത്മാവ് എന്നും, സംശയലേശമില്ലാതെ മനസ്സിലാക്കുവാനും കഴിഞ്ഞു.
ഒന്നായിരിക്കുന്ന ആത്മാവായ ദൈവം, വചനംവഴി ലോകത്തില് അവതരിച്ചപ്പോള് ഉണ്ടായിരുന്ന മനുഷ്യരൂപത്തെയല്ല! യേശുവില് നിന്ന് വരുന്ന വചനത്തിലും, ശക്തിയിലും, പ്രവര്ത്തിയിലും, സ്നേഹത്തിലും, വിശുദ്ധിയിലും, തീക്ഷണതയിലും, സത്യത്തിലും, നീതിയിലും യഹോവയെ ദര്ശിക്കണം! മറിച്ച്; യേശുവെന്ന മനുഷ്യശരീരത്തെ വെളുത്തതെന്നോ കറുത്തതെന്നോ, ഉയരം കുറഞ്ഞതെന്നോ കൂടിയതെന്നോ, വണ്ണമുള്ളതെന്നോ മെലിഞ്ഞതെന്നോ, താടിരോമം ഉള്ളതെന്നോ ഇല്ലാത്തതെന്നോ, ഉണ്ണിയേശു എന്നോ വലിയ യേശുഎന്നോ, ആണെന്നോ പെണ്ണെന്നോ etc...etc.... തരങ്ങളില് മാനുഷികമായി നോക്കി ദൈവത്തെ പഠിക്കാന് ശ്രമിക്കുന്നവര്, ഏക ആത്മാവായ ദൈവത്തെ യേശുവെന്ന ദൈവാലയത്തില് ദര്ശിക്കാതെ, ഏകദൈവത്തെ ത്രി ഏകനെന്നും ഫോര് ഏകനെന്നും എണ്ണി നടക്കുന്നു. ചിലര് കറുത്തതും വെളുത്തതും ചെറുതും വലുതുമായ രൂപങ്ങളും ചിത്രങ്ങളും ദൈവത്തിന്റെ എന്ന് അവകാശപ്പെട്ട് നിര്മ്മിച്ചു വണങ്ങുന്നു പൂജിക്കുന്നു!
യേശുവിനുണ്ടായിരുന്ന മനുഷ്യശരീരം കാണാതെതന്നെ യേശുവില് പിതാവിനെ ദര്ശിക്കുക, വിശ്വസിക്കുക! അങ്ങനെ ദര്ശിക്കുന്നവരും വിശ്വസിക്കുന്നവരും ഭാഗ്യവാന്മാറ് (യോഹന്നാന് 20:29). ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ പുത്രനായ ക്രിസ്തുവിനെ ദര്ശിച്ചാല് അത് ദൈവത്തെ ദര്ശിച്ചപോലെ തന്നെ!
ഭൂമിയില് വച്ച് തിന്മയെയും മരണത്തെയും ജയിച്ച് സ്വര്ഗ്ഗത്തില് ദൈവത്തോട് ഒന്നായിരിക്കുന്ന ദൈവാലയം ദൈവം തന്നെ! ഒന്നായി നില്ക്കാത്ത അവസ്ഥയില് ദൈവാലയത്തിന് നിലനില്പ്പില്ല! പിശാചിനാല് ദൈവാലയത്തെ പരീക്ഷിക്കാന്,(മരിച്ചു മരണത്തെ ജയിക്കാന്) ദൈവം ദൈവാലയത്തില് നിന്ന് വിട്ടു മാറിയപ്പോള് ദൈവാലയം ഭൂമിയില് മരിച്ചു (മത്തായി 27:46).
യേശുവിന്റെ മഹത്വീകരിക്കപ്പെട്ട (രൂപാന്തരപ്പെട്ട) മനുഷ്യശരീരം(ദൈവാലയം) ദൈവത്തിന്റെ വലതുഭാഗത്ത് ക്രിസ്തുവായി(ദൈവശക്തിയും ജ്ഞാനവുമായി) വീണ്ടും ചേർന്ന് ഇരിക്കുവോളം ദൈവം തിരികെ അത്മീയമായി ഉയർത്തി! "കുരിശില് തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി" (അപ്പ:പ്ര2:36). "അവസാനത്തെ ആദം(യേശു) ജീവദാതാവായ ആത്മാവായിതീര്ന്നു." (1കോറിന്തോസ് 15:45). വിശ്വസിക്കുന്ന പാപികളായ മനുഷ്യര്ക്കു വേണ്ടി യഹോവയായ ദൈവം ജീവദാതാവായ ആത്മാവായി മാറിയ ആ ക്രിസ്തുവഴി ഇടപെടുന്നു! (അപ്പ:പ്ര3:20&26),(യോഹ 14:23). തന്നില് വിശ്വസിക്കുന്നവരേ തന്നോട് ചേര്ത്തുകൊണ്ട് അവര്ക്ക് വേണ്ടി ജീവദാതാവായ ആത്മാവായ ആ ദൈവാലയവും ദൈവത്തോട് അപേക്ഷിച്ചുകൊണ്ടിരിക്കുന്നു, നിത്യജിവന് യഹോവയില് നിന്നും കൊടുത്തുകൊണ്ടിരിക്കുന്നു! ലോകാവസാന നാളില് ആ ദൈവാലത്തില് യഹോവ സൂര്യനെ വെല്ലുന്ന ശോഭയോടെ വാനമേഘങ്ങളില് നിത്യ വിധി നടത്തുവാനായി വീണ്ടും എഴുന്നെള്ളും! യേശുവാകുന്ന(കുഞ്ഞാടാകുന്ന) ദൈവാലയത്തില്(കൂടാരത്തില്/ക്രിസ്തുവില്) അവിടുന്ന് എപ്പോഴും അവിടുത്തെ വിശുദ്ധരോടോത്ത് ആയിരിക്കുകയും ചെയ്യും!! (വെളിപ്പാട് 21:3) (വെളിപാട് 21:22).
ലളിതമായി പറയുകയാണെങ്കില് ഇങ്ങനെ എഴുതാം: യേശുവാണ് "ക്രിസ്തു" (യോഹന്നാൻ 20:31)!. അതായത്; ദൈവത്തിന്റെ പുത്രന്! "ക്രിസ്തു", അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്ക്കും മുമ്പുള്ള ആദ്യജാതനുമാണ്" (കൊളോസോസ് 1:15). ദൈവത്തിന്റെ ശക്തിക്കും ജ്ഞാനത്തിനും പറയുന്ന പേരാണ് "ക്രിസ്തു" (1കോറി 1:24). ക്രിസ്തു ഇസ്രയേല്ക്കാരെ ഈജിപ്ത്തില് നിന്നും കാനാന് ദേശത്തേക്ക് നയിച്ചു (1 കോറി 10:4) ക്രിസ്തുവിന്റെ ആത്മാവ് പഴയനിയമ കാലഘട്ടത്തിലെ പ്രവാചകരിലും വസിച്ചിരുന്നു (1പത്രോസ്1:11). ക്രിസ്തു ദൈവരുപത്തിലായിരുന്നു എങ്കിലും അവിടുന്ന് അതുപരിഗണിക്കാതെ യേശുവെന്ന മനുഷ്യരൂപം ധരിച്ചു ഭൂമിയില് അവതരിച്ചു! (ഫിലിപ്പി 2:6,7) (യോഹ 1:13), (etc.. യഹോവയായ ദൈവം, യേശുവാണ് തന്റെ പുത്രന് (ശക്തിയും ജ്ഞാനവും) എന്ന് നേരിട്ടു പ്രക്ക്യാപിച്ചു (മത്തായി2:15, 3:17, 17:5), (മര്ക്കോസ് 1:11,9:7),(ലൂക്കാ 3:22,9:35,20:13), (യോഹ 1:14), (2 പത്രോസ് 1:17), (etc...) ഞാന് ക്രിസ്തുവാണ് (ദൈവത്തിന്റെ പുത്രനാണ്) എന്ന് യേശുവും പ്രക്ക്യാപിച്ചു (യോഹ 4:26), (മത്തായി 24:5), (ലൂക്കാ 21:8,22:70,24:25,26), (etc...). മനുഷ്യ ദൈവാലയമായി അവതരിച്ച, "കുരിശില് തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി" (അപ്പ:പ്ര 2:36). ദൈവം പരിശുദ്ധമായ ആത്മാവ് എന്നും(യോഹ 4:24), വിശ്വാസികളില് വസിച്ചു നിത്യജീവന് കൊടുക്കാന് ഉന്നതത്തില് നിന്നും വരുന്ന ആ ദൈവശക്തിയിലുള്ളത് പിതാവും പുത്രനുമാണ് എന്നും (യോഹ 14:23) യേശുക്രിസ്തു വീണ്ടും പ്രക്ക്യാപിച്ചു! അതിനായി യേശുക്രിസ്തു ജീവദാതാവായ ആത്മാവും ആയിതീര്ന്നു (1കോറി 15:45). "....നിങ്ങള് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്, നിങ്ങൾക്കുവേണ്ടി "ക്രിസ്തുവായി" നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് നിങ്ങളിലേക്ക് അയക്കും" (അപ്പ:പ്ര 3:20). നിങ്ങൾ ക്രിസ്തുവിനാൽ നിറയും, നിത്യജീവൻ പ്രാപിക്കും! ശക്തി ജ്ഞാനം ഇവയുള്ള ഒരു ദൈവമേ നമുക്കുള്ളൂ! അതായത് ക്രിസ്തുവുള്ള ദൈവം!

ക്രിസ്തു; അതായത് പുത്രനായ "ശക്തിയും ജ്ഞാനവും" ഇല്ലാതെ, ആത്മാവായ പിതാവായ ദൈവമില്ല! പിതാവായ ദൈവമില്ലാതെ, ദൈവത്തിന്റെ പുത്രന് എന്ന് വിളിക്കപ്പെടുന്ന ശക്തിയും ജ്ഞാനവുമായ ക്രിസ്തുവുമില്ല!
ദൈവത്തില് നിന്നും ജനിച്ച ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവപുത്രന് "ക്രിസ്തു" മാത്രമാണ് ആദ്യമായും അന്ത്യമായും ദൈവത്തില് നിന്നും ജനിച്ചവനും, ഒരിക്കല് മരിച്ച് നിത്യമായി ജീവിക്കുന്നവനും. അവിടുന്ന് മാത്രമാണ് ഭൂമിയില് മനുഷ്യശരീരത്തില് ആയിരുന്നവനും പരിശുദ്ധ ആത്മാവില് ആയിരിക്കുന്നവനും വീണ്ടും വരാനിരിക്കുന്നവനും. "യേശുക്രിസ്തു" ദൈവമഹത്വത്തിന്റെ തേജ്ജസും സത്തയുടെ മുദ്രയുമാണ് (ഹെബ്രായർ 1:3).
പരിശോധിക്കുകയാണെങ്കില്- "ഹെബ്രായ" പഴയ നിയമ തിരുലിഘിതങ്ങളില് പറയുന്ന യഹോവയുടെ ശക്തിയും ജ്ഞാനവുമായി മനുഷ്യർക്ക് വെളിപ്പെട്ട ദൈവപുത്രനായ "ക്രിസ്‌തു" തന്നെയാണ്, "ഗ്രീക്ക്" പുതിയ നിയമ തിരുലിഘിതങ്ങളില് പറയുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവപുത്രൻ "യേശു" എന്ന് കാണാം!
(1) യഹോവ എല്ലാം അറിയുന്നു. (1 യോഹന്നാന് 3:20, സങ്കീ 147:5). യേശു എല്ലാം അറിയുന്നു. (യോഹന്നാന്‍16:30).
(2) യഹോവ മാത്രം എല്ലാ മനുഷ്യന്റെയും ഹൃദയം അറിയുന്നു. (1രാജ8:39),(യിരമ്യാവ്17:9-10).
യേശു എല്ലാ മനുഷ്യരുടെയും ഹൃദയം അറിയുന്നു. (യോഹന്നാന് 2:24-25), (വെളിപ്പാട് 2:18, 23).
യേശു എല്ലാ മനുഷ്യരുടെയും ഹൃദയം അറിയുന്നു. (യോഹന്നാന് 2:24-25), (വെളിപ്പാട് 2:18, 23).
(3) യഹോവ നമ്മെ ശുദ്ധീകരിക്കുന്നു. (പുറപ്പാട് 31:13).യേശു നമ്മെ ശുദ്ധീകരിക്കുന്നു. (എബ്രായര്‍10:10).
(4) യഹോവ നമ്മുടെ സമാധാനം. (ന്യായാധിപന്മാര്‍ 6:23).യേശു നമ്മുടെ സമാധാനം. (എഫെസ്യര്‍ 2:14).
(5) യഹോവ നമ്മുടെ നീതി. (യിരെമ്യാവു 23:6).
യേശു നമ്മുടെ നീതി. (1 കൊരിന്ത്യര്‍ 1:30).
(6) യഹോവ നമ്മുടെ സൌഖ്യദായകന്‍.(പുറപ്പാട് 15:26).യേശു നമ്മെ സൌഖ്യമാക്കുന്നു(അപ്പ: 9:34).
(7) യഹോവ നമ്മളില്‍ വസിക്കുന്നു(2 കൊരിന്ത്യര്‍ 6:16).യേശു നമ്മില്‍ ഉണ്ട് (റോമര്‍ 8:10),(യോഹന്നാന് 14:23).
(8) യഹോവ ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കാത്തവനും. (ആവര്‍ത്തനം 32:39). യേശു ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കുന്നതുമില്ല.(യോഹന്നാന്10:28).
(9) യഹോവയുടെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു. (യെഹെസ്ക്കേല്‍ 43:2). സ്വര്ഗത്തിലെ യേശുവിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു. (വെളിപ്പാട് 1:15).
(10) യഹോവ സര്‍വ്വവ്യാപിയാകുന്നു. (സദൃശ്യവാക്യങ്ങൾ 15:3; യിരെമ്യാവു 23:24; I രാജാ 8:27). യേശു സര്‍വ്വവ്യാപിയാണ്. (യോഹന്നാന്‍1:48), (മത്തായി 18:20, 28:20).
(11) യഹോവ മാറാത്തവന്‍. (മലാഖി 3:6).
യേശു മാറാത്തവന്‍.(എബ്രായര്‍ 13:8).
(12) യഹോവയായ ദൈവത്തെ മാത്രമേ നാം സേവിക്കുവാന്‍ പാടുള്ളൂ.(2 രാജാ 17:35).
യേശു നാം സേവിക്കണം. (കൊലൊസ്യര്‍ 3:24).
(13) യഹോവയായ ദൈവത്തെ മാത്രമേ നാം ആരാധിക്കാന്‍ പാടുള്ളൂ. (പുറപ്പാട് 34:14).
യേശുവിനും പിതാവിന് ലഭിക്കുന്ന അതെ ആരാധനയും ബഹുമാനവും ലഭിക്കുന്നു.(യോഹന്നാന്5:2
ഏതൊരു മാലാഖയും ആരാധന സ്വീകരിക്കാന്‍ പാടുള്ളതല്ല. (വെളിപ്പാട് 22:8-9).
(14) യഹോവയുടെ മഹത്ത്വം അവിടുന്ന് മറ്റാര്‍ക്കും വിട്ടു കൊടുക്കുകയില്ല.(യെശയ്യാവ് 42:8).യേശുവിനെ യഹോവ മഹത്ത്വപ്പെടുത്തുന്നു. (യോഹ
(15) ദൈവത്തിന്റെ നാമം യഹോവ എന്നാകുന്നു.(യെശയ്യാവ് 42:8). യേശുവിനും യഹോവയുടെ നാമം ഉണ്ട്. (യോഹന്നാന്‍17:11), (യോഹന്നാന്‍16:14-15), (ലൂക്കാ 13: 35).
(16) യഹോവയായ ദൈവത്തോട് മാത്രമേ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു. (പുറപ്പാട് 23:13).
യേശുവിനോട് മാത്രമേ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു.(യോഹന്നാന്‍14:1
(17) യഹോവയെ വിളിച്ചപെക്ഷിക്കുന്നതും (യോവേല്‍2:32) യേശുവിനെ വിളിച്ചപെക്ഷിക്കുന്നതും ഒന്നു തന്നെ ആണ്. (അപ്പ : 2:21), (റോമര്‍ 10:9-13).
(18) യഹോവ "സത്യദൈവവും" "നിത്യജീവനും" ആകുന്നു. (1 യോഹന്നാന്‍5:20).
യേശു "സത്യദൈവവും" "നിത്യജീവന്‍" ആകുന്നു. (1 യോഹന്നാന്‍1:2).
(19) യഹോവ വീരനാം ദൈവം. (യിരെമ്യാവു 32:17-18; യെശയ്യാവ് 10:20-21). യേശു വീരനാം ദൈവം. (യെശയ്യാവ് 9:6).
(20) ആരാണ് "സര്‍വ്വശക്തനായ ദൈവം" (വെളിപ്പാട് 1:7-8). ഒരേ ഒരു ദൈവം മാത്രമേ ഉള്ളു.(1 തിമൊഥെയൊസ് 1:17), (യെശയ്യാവ് 44:8).
(21) യഹോവ "നിത്യ വെളിച്ചം" ആകുന്നു. (സങ്കീ 27:1; യെശയ്യാവ് 60:19-20). യേശു മനുഷ്യരുടെ പ്രകാശവും വരാന്‍ പോകുന്ന നഗരത്തിന്റെ വിളക്കും ആകുന്നു. (യോഹന്നാന്‍1:4-9), (വെളിപ്പാട് 21:23).
(22) യഹോവ "ആദ്യനും അന്ത്യനും" ആകുന്നു.(യെശയ്യാവ് 44:6; 48:12). യേശു "ആദ്യനും അന്ത്യനും" ആകുന്നു. (വെളിപ്പാട് 1:17-18, 22:12-13, 20).
(23) യഹോവ ആല്ഫയും ഒമേഗയും ആകുന്നു. (വെളിപ്പാട് 1:8; വെളിപ്പാട് 21:6-7).
യേശു ആല്ഫയും ഒമേഗയും ആകുന്നു.(വെളിപ്പാട് 22:12-13, 20).
(24) യഹോവയുടെ നാമം പരിശുദ്ധന്‍ എന്നാകുന്നു.(യെശയ്യാവ് 47:4). യേശു പരിശുദ്ധന്‍ ആണ്.(അപ്പൊ: 3:14), (യോഹന്നാന് 6:69).
(25) യഹോവ യിസ്രായേലിന്റെ ഇടര്ച്ചക്കല്ല് ആകുന്നു. (യെശയ്യാവ്8:13-15). യേശു യിസ്രായേലിന്റെ ഇടര്ച്ചക്കല്ല് ആകുന്നു. (1 പത്രോസ് 2:6-8).
(26) യോഹന്നാന്‍ സ്നാപകന്‍ യഹോവയുടെ വഴി നിരപ്പാക്കുവാന്‍ വന്നു. (യെശയ്യാവ് 40:3). വന്നവനായ യഹോവ യേശു കര്‍ത്താവു ആയിരുന്നു. (മര്‍ക്കൊസ് 1:1-4), (യോഹന്നാന്‍1:6-7, 23).
(27) യഹോവയായിരുന്നു "കുത്തി തുളയ്ക്കപ്പെട്ടവന്‍
(28) മുപ്പതു വെള്ളിക്കാശിനു വേണ്ടി വില്‍ക്കപ്പെട്ട യഹോവ (സെഖര്യാവ് 11:13). അത് യേശുവായി വന്ന യഹോവ തന്നെ (മത്തായി 27:2-6).
(29) യഹോവ പദാര്‍ത്ഥങ്ങളുടെ കര്‍ത്താവാണ് (സങ്കീ 89:8-9). യേശു പദാര്‍ത്ഥങ്ങളുടെ കര്‍ത്താവാണ്. (മത്തായി8:26-27), (യോഹന്നാന്‍2:7-9).
(30) യഹോവ മഹാന്യായാധിപനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ജീവനും ഓരോരുത്തവര്‍ക്ക് "അവരവരുടെ പ്രവര്‍ത്തികള്‍ക്ക്" തക്കവണ്ണം പ്രതിഭലവും കൊടുക്കുന്നവന്. (സങ്കീ 98:9), (ആവര്‍ത്തനം 32:39), (യിരെമ്യാവു 17:9-10).
യേശു ഏക ന്യായാധിപനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ജീവനും ഓരോരുത്തവര്‍ക്ക് അവരവരുടെ"പ്രവര്‍ത്തികള്‍ക്ക് തക്കവണ്ണം" പ്രതിഭലവും കൊടുക്കുന്നവന് (യോഹന്നാന്‍5:21-22), (വെളിപ്പാട് 2:18, 23).
(31) യഹോവ മാത്രം പാപക്ഷമ നല്‍കുന്നു. (മര്‍ക്കൊസ് 2:7; ദാനിയേല് 9:9).
യേശു പാപക്ഷമ നല്‍കുന്നു. (മര്‍ക്കൊസ് 2:10-11), (ലൂക്കോസ് 24:46-47).
(32) യഹോവ തന്‍റെ ജനത്തെ "ജീവജലത്തിന്‍റെ അരുവികളിലേക്ക്" നയിക്കുന്ന മഹാ "ഇടയന്‍" ആകുന്നു.(സങ്കീ 23:1-2), (വെളിപ്പാട് 21:6-7).
യേശു തന്‍റെ ജനത്തെ "ജീവജലത്തിന്‍റെ അരുവികളിലേക്ക്" നടത്തുന്ന "ഇടയന്‍" ആകുന്നു.
(യോഹന്നാന്‍10:11-18), (വെളിപ്പാട് 7:17) ഒരേ ഒരു ഇടയന്‍ മാത്രമേ ഉള്ളു--(യോഹന്നാന്‍10:16).
(33) യഹോവ കര്‍ത്താധികര്‍ത്താവ് (ആവര്‍ത്തനം 10:17). യേശു “കര്‍ത്താധികര്‍ത്താവ്.” (വെളിപ്പാട് 17:14; 19:16).
(34) പിതാവ് "സകലത്തിനും കര്‍ത്താവ്" ആകുന്നു (മത്തായി 11:25;അപ്പൊ: 17:24). യേശു "സകലത്തിനും കര്‍ത്താവ്" ആകുന്നു. (അപ്പൊ: 10:36) ഒരേ ഒരു കര്‍ത്താവ് മാത്രം. (യൂദാ 4).
(35) യഹോവ രക്ഷകനാകുന്നു. (യെശയ്യാവ് 45:21-22). യേശു രക്ഷകനാകുന്നു.. (തീത്തൊസ് 2:13, 2പത്രോസ് 1:1). ഒരേ ഒരു രക്ഷകന്‍ മാത്രം. (യെശയ്യാവ് 43:11).
(36) യഹോവയാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവ്. (സങ്കീ 102:25-27). യേശുവാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവ്. (യോഹന്നാന്‍1:3, കൊലൊസ്യര്‍ 1:15-19;10. എബ്രായര്‍ 1:10-12). ഒരേ ഒരു സൃഷ്ടാവ് മാത്രം (യെശയ്യാവ് 44:24).
(37) ഏശയ്യ യഹോവയെ കണ്ടു (ഏശയ്യാവ് 6:1-5). ഏശയ്യ കണ്ട യഹോവ യേശുവാണ്. (യോഹന്നാന്‍12:41).
ഒരു പക്ഷെ, യേശുവിനു ഈ സവിശേഷമായ പദവികള്‍ ഒക്കെ യഹോവ കൊടുതതായിരിക്കാമോ? യാഹോവയുടെ കീഴില്‍ യേശു ഒരു താഴ്ന്ന ദൈവമായിരിക്കുമോ?ഒരിക്കലുമില്ല! യഹോവ അരുളിച്ചെയ്യുന്നു: ഞാനല്ലാതെ ഒരു ദൈവവുമില്ല. ഞാന്‍ തന്നെ ദൈവം എന്നെപ്പോലെ ഒരുത്തനുമില്ല! (ഏശയ്യ 46:9).
യേശുക്രിസ്തു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ഞാന്‍ ഞാന്‍ തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും".(യോഹന്നാന് 8:24).
"നിങ്ങള്‍ എന്‍റെ സാക്ഷികളും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ
ദാസനും ആകുന്നു എന്ന് യഹോവയുടെ അരുളപ്പാടു. എനിക്ക് മുന്‍പേ ഒരു ദൈവവും
ഉണ്ടായിട്ടില്ല എന്‍റെ ശേഷം ഉണ്ടാകയുമില്ല.ഞാന്‍ ഞാന്‍ തന്നെ യഹോവ;ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല".(യെശയ്യ 43:10-11).
(ഈ അധ്യായത്തിന്റെ ചില ഭാഗങ്ങള്ക്ക് കടപ്പാട്:- എനിക്ക് അജ്ഞാതനായ സോഷ്യല് നെറ്റ് വര്ക്ക് എഴുത്തുകാരന്)