Chapter - 6. അപ്പം മുറിക്കലും, കുര്‍ബാനയും തമ്മിലുള്ള വ്യത്യാസങ്ങള്‍!
യേശു ലോകത്തിലേക്ക്‌ വന്നത് തന്റെ "നിത്യമായ ബലി മൂലം" പുരോഹിതര്‍ അര്‍പ്പിച്ചിരുന്ന എല്ലാ പാപ പരിഹാര ബലികളും അവസാനിപ്പിക്കാനാണ്! അത് കൊണ്ട് പുരോഹിതന്മാരുടെ ബലി അവിടുന്ന് ഇഷ്ട്ടപ്പെട്ടില്ല എന്ന് നാം ആദ്യം തന്നെ മനസിലാക്കണം!

ഇതാ വചനം പറയുന്നു "ഇതിനാല്‍ അവന്‍ ലോകത്തിലേക്ക്‌ പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളി ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല"
(എബ്രായര്‍10:5).  "ബലികളും പാപ പരിഹാര ബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ട്ടപെടുകയോ ചെയ്തില്ല".   (എബ്രായര്‍ 10:8).  എന്നാല്‍, യേശു നമ്മോടു ബലി അര്‍പ്പിക്കാന്‍ കല്പിച്ചിട്ടുണ്ട് എന്ന വ്യാജമായ പാട്ടാണ് കുര്‍ബാനയ്ക്ക് മുന്നോടിയായി പാടുന്നത് ശ്രദ്ധിക്കുക.

>>"അന്നാപ്പെസഹാത്തിരുനാളില്‍ കര്‍ത്താവരുളിയ കല്പന പോല്‍
 തിരുനാമത്തില്‍ ചേര്‍ന്നീടാം
 ഒരുമയോടീ ബലിയര്‍പ്പിക്കാം " <<

എന്നാല്‍, യേശു നമ്മോടു ബലിയര്‍പ്പിക്കാന്‍ പെസഹനാളില്‍ കല്‍പ്പിച്ചിട്ടില്ല! മറിച്ചു "ഓര്‍മ്മക്കായി ചെയ്യുവാന്‍" ആണ് കര്‍ത്താവ്‌ കല്‍പ്പിച്ചത് (ലൂക്ക 22:19) ഇവിടെ ബലി അര്‍പ്പിക്കാന്‍ പറയാതെ ഇരുന്നത് പരിശുധാത്മാവിനു തെറ്റ് പറ്റിയത് കൊണ്ട് അല്ല! പ്രത്യുത "യേശു ലോകത്തിലേക്ക്‌വന്നത് തന്റെ  നിത്യമായ ബലി മൂലം" പുരോഹിതര്‍ അര്‍പ്പിച്ചിരുന്ന എല്ലാ പാപ പരിഹാര ബലികളും അവസാനിപ്പിക്കാനാണ് എന്നത് കൊണ്ട് തന്നെ!
 

ഓര്മ ആചരണം വേറെ, ബലി അര്‍പ്പണം വേറെ! ഓര്മ ആചരണത്തിന്റെ പേരില്‍ ബലി അര്‍പ്പണം തന്നെ, തങ്ങള്‍ക്കു നടത്തി കളയാം എന്നാണു പുരോഹിതര്‍ വ്യാമോഹിക്കുന്നത്! അങ്ങനെ അവര്, "പാപങ്ങളകറ്റാന് കഴിവില്ലാത്ത ബലികള് ആവര്ത്തിച്ചര്പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രുഷ ചെയ്യുന്നു."(ഹെബ്രായര് 10:11). ക്രിസ്തുവിന്റെ പ്രബോധനത്തെ അവര്‍ അതിലംഘിക്കുന്നു എന്നതിന്റെ തെളിവാണ് കുര്‍ബാന എന്ന ബലി അര്പ്പണം! "ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുന്നോട്ടു പോകുന്ന ഒരുവന് ദൈവമില്ല " (2 യോഹ 9).

കുര്‍ബാന മദ്ധ്യേ പുരോഹിതന്‍ ആവര്‍ത്തിച്ചു ധൂപം പുകച്ചു, ആ പുകവഴി പാപ മോചനം ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നു (കുര്‍ബാന പേജ് 27 - 28 , 45 - 46 , 86 -87). അങ്ങനെ യേശു വിന്റെ രക്തത്തിലൂടെ മാത്രമേ പാപമോചനം ലഭിക്കു എന്ന ബൈബിള്‍ സത്യത്തെ (എബ്രായര്‍ 9:22), (1 യോഹന്നാൻ 1:7) കുര്ബാനയിലെ ധൂപ പുക പരിഹസിക്കുന്നു!

യേശുവിന്‍റെ ശരീര രക്തങ്ങളുടെ ഓര്‍മ (പുതിയ നിയമ ഉടമ്പടി / പാന പാത്രം) പ്രതീകത്മകമായി ആചരിക്കുവാനുള്ള വിശുദ്ധ ശുശ്രുഷ, ബൈബിളില്‍ 3 പേരുകളില്‍ മാത്രം ആണ് അറിയപെടുന്നത്.

 1. കര്‍ത്താവിന്റെ മേശ.  ( 1 കോറിന്തോസ്  10 : 21 )
 2. കര്ത്താവിന്റെ അത്താഴം. (1 കോറിന്തോസ്  11: 20).
3. അപ്പം മുറിക്കല്‍.  (അപ്പൊ:പ്ര.2:40, 20:7). എന്നിവയാണവ!

കുര്‍ബാന എന്നോ, ദിവ്യബലി എന്നോ ഇതിനെ ബൈബിള്‍ വിളിച്ചിട്ടില്ല! നമുക്ക് ഈ ശ്രുശൂക്ഷയെ ഇങ്ങനെ വിളിക്കാന്‍ അനുവാദവും ഇല്ല! ഈ അപ്പം മുറിക്കല്‍ ശ്രുശൂക്ഷ ഒരു ദിവ്യബലിയായിരുന്നു എങ്കില്‍ അന്നത്തെ യഹൂദ പള്ളിയിലെ ബലിപീഠംത്തില്‍ വെച്ച് പുരോഹിത വസ്ത്രം അണിഞ്ഞുകൊണ്ട് ആയിരുന്നു ഇത് അര്‍പ്പിക്കെണ്ടിയിരുന്നത്! എന്നാല്‍, യേശു സ്ഥാപിച്ച തന്‍റെ ഓര്‍മ്മക്കായുള്ള അപ്പം മുറിക്കല്‍ ശ്രുശൂക്ഷ (പുതിയ നിയമ ഉടമ്പടി) യാകുന്ന തന്റെ "പാനപാത്രത്തിന്റെയും (കുരിശിലെ രക്തം ചൊരിഞ്ഞുള്ള) അപ്പം മുറിക്കലിന്റെ (ശരീരം മുറിഞ്ഞുള്ള മരണത്തിന്റെ) പ്രതീകാത്മകമായ ഓര്മ്മ ആചരണം, ഒരു വീട്ടിലെ മേശമേല്‍ വച്ചാണ് യേശു സ്ഥാപിച്ചത്. (മത്തായി 26:18), (ലൂക്കാ 22:21). അതുപോലെ തന്നെ ആദ്യ ക്രൈസ്തവ സമൂഹം, "ഭവനംതോറും അപ്പം മുറിക്കുകയും ആഹ്ളാദത്തോടും കൂടെ ഭക്ഷണത്തില് പങ്കുചേരുകയും ചെയ്തിരുന്നു"(അപ്പ.പ്ര 2:46). 

യേശു ഒരിക്കലും പുരോഹിത വസ്ത്രം ധരിച്ചിരുന്നില്ലല്ലോ! ജീവനില്ലാതെ ഒരു വസ്തുവിനെയും ആരാധിക്കരുത് . "ഞാന്‍ ആണ് വാതില്‍" (യോഹ 10:9). "ഞാന്‍ ആണ് മുന്തിരി ചെടി (യോഹ 15:15), ഞാന്‍ ആണ് ജീവന്റെ അപ്പം (യോഹ 6:35) എന്നിങ്ങനെ യേശു സാദൃശ്യമായി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അര്‍ഥം വാതിലിനെയും, മുന്തിരി ചെടിയേയും ആരാധിക്കുക എന്നല്ലല്ലോ!

ആത്മാവിലും സത്യത്തിലും ആണ് ദൈവത്തെ ആരാധിക്കെണ്ടത് എന്ന് യേശു വ്യക്തമായി കല്‍പ്പിച്ചിട്ടുണ്ട്! "ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര് ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം"
(യോഹന്നാൻ 4:24). അതിനാല്‍ യേശു തന്‍റെ ഓര്‍മ്മക്കായുള്ള അപ്പം മുറിക്കല്‍ ശ്രുശൂക്ഷ സ്ഥാപിച്ചപ്പോള്‍, അവിടെ ഉള്ള ശിഷ്യന്മാര്‍ ആരും അപ്പത്തെയോ, പാന പാത്രത്തെയോ ആരാധിച്ചില്ല! എന്നാല്‍, ഇന്ന് കുര്‍ബാനയില്‍ മനുഷ്യന്‍ ഉണ്ടാക്കുന്ന ഗോതമ്പ് അപ്പത്തെ സൂര്യാകൃതിയിലുള്ള പാത്രത്തില്‍ വെച്ച് അപ്പം യേശുവായി മാറി എന്ന് പറഞ്ഞു അപ്പത്തെ ആരാധിക്കുന്നതും ജനത്തെകൊണ്ട് ആരാധിപ്പിക്കുന്നതും വിഗ്രഹ ആരാധന ആണ്!

ദൈവത്തെ അരുളിക്കയില്‍ വെച്ച് സക്രാരിക്കുള്ളില്‍ പൂട്ടുവാനും ആവശ്യമുള്ള സമയത്ത് എടുത്ത് ജനത്തിന് മുന്‍പാകെ പ്രദര്‍ശിപ്പിക്കാനും കഴിയില്ല! ഒരു പുരോഹിതന്‍ ഒരു ലോഹ പാത്രം എടുത്തു ഉയര്‍ത്തി ഇടം വലം മന്ദം മന്ദം തിരിയുമ്പോള്‍ അതിനൊപ്പം തിരിയുന്നവന്‍ അല്ല സര്‍വ ശക്തനായ ദൈവം! വചനം അറിയാത്തവരെ എളുപ്പം കബളിപ്പിക്കാം പക്ഷെ ദൈവത്തെ കളിപ്പിക്കാന്‍ ആവില്ല!

(ഗലാ
ത്തിയാ 5:7), (പുറപ്പാടു 20:4-5) വായിച്ചാല്‍ അപ്പത്തിന്റെ രൂപത്തില്‍ കര്‍ത്താവിനെ പ്രണമിക്കുന്നത് തെറ്റ് എന്ന് കാണുന്നല്ലോ .കുറച്ചു ദിവസം സുക്ഷിച്ചു വെച്ചാല്‍ കേടായി പോകുന്ന ആ അപ്പം നശ്വരമാണ് എന്നും അതിനു വേണ്ടിയല്ല സമയം കളയേണ്ടത്‌ എന്നും യോഹന്നാന്‍ 6:27, ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്ന് യോഹന്നാന്‍ 6:63. ശരീരവും രക്തവും സ്വര്‍ഗത്തില്‍ പോകില്ല എന്ന് 1 കോറിന്തോസ് 15;50, സഭ ആണ് അവന്‍റെ ശരീരം എന്ന് എഫേസോസ് 1:23)!

യേശുവിന്‍റെ ശരീരം വന്നിട്ട് പോയി എന്ന് യോഹന്നാന്‍16:28-29. ഇപ്പോള്‍ യേശുവിന്റെ ശരീരം രൂപാന്തരപ്പെട്ട് അനുനിമിഷം തേജസ്(മഹത്വം) വര്ദ്ധിച്ചുവരുന്ന അവസ്ഥയില്  പിതാവിന്റെ വലതു ഭാഗത്ത്‌ എന്ന് മത്തായി 22;44 പറയുമ്പോളും നമുക്ക് അറിയാം അവിടുന്ന് തന്റെ വചനങ്ങളിലൂടെയും പരിശുദ്ധ അത്മവിലൂടെയും നമ്മോട് ഒപ്പം ഉണ്ട് എന്ന്! പിന്നെ എങ്ങനെ പുരോഹിതന് ദൈവം വസിക്കാത്ത മനുഷ്യനിര്മ്മിത വസ്തുവായ അപ്പത്തില് ദൈവത്തെ വരുത്തും? എങ്ങനെ അപ്പത്തെ ദൈവത്തിന്റെ ശരീരമാക്കും? എങ്ങനെ വീഞ്ഞുദൈവത്തിന്റെ രക്തമാക്കും? എന്തിന് ഇങ്ങനെ മത കര്മ്മ കച്ചവടം ചിലര് യേശുക്രിസ്തുവിന്റെ പേരില് നടത്തുന്നു? എന്തിന് ചിലര് നരനായി അവതരിച്ച യേശുവിന്റെ ശരീരവും രക്തവും കൃത്രിമമായി ഉണ്ടാക്കി മനുഷ്യരെ നരഭോജികളാക്കുവാന് ശ്രമിക്കുന്നത് ?

                                        >>>>>>>>>>>>>>കടപ്പാട്<<<<<<<<<<<<<<<<