Chapter - 68. അനശ്വര രാജ്യത്തിലേക്ക് അനായാസ പ്രവേശനം!
യേശുക്രിസ്തുവിന്റെ ദൈവിക സ്വഭാവത്തില്‍ നാം പങ്കുചേര്‍ന്നു നിത്യജീവന് പ്രാപിച്ചു, അവിടുന്ന് സ്ഥാപിച്ച അനശ്വര രാജ്യത്തിലേക്ക് അനായാസം പ്രവേശനം നേടാന്‍.
(1) നമ്മുടെ ഭൂമിയിലെ ജീവിതത്തില്‍-- വിശ്വാസത്തെ സുകൃതംകൊണ്ട് സമ്പൂര്ണമാക്കുവാന് പരിശ്രമികേണം.
(2) സുകൃതത്തെ ജ്ഞാനം കൊണ്ട് സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം.
(3) ജ്ഞാനത്തെ ആത്മസംയമനംകൊണ്ട് സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം.
(4) ആത്മസംയമനത്തെ ക്ഷമ കൊണ്ടും സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം.
(5) ക്ഷമയെ ഭക്തികൊണ്ടും സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം.
(6) ഭക്തിയെ സഹാദരസ്നേഹം കൊണ്ട് സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം.
(7) സഹാദരസ്നേഹത്തെ ഉപവികൊണ്ടും സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം.
ഇവ നിങ്ങളില്‍ ഉണ്ടായിരിക്കുകയും സമൃദ്ധമാവുകയും ചെയ്താല്‍, യേശുക്രിസ്തുവിനെ കുറിച്ചുള്ള പുര്‍ണ്ണമായ അറിവുകൂടി നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങള്‍ പ്രയോജനശുന്യരും ഫലരഹിതരുമാകാതിരികും! അതായത്, ക്രിസ്തുവിനോടുകൂടി അല്ലാതെ ഇവ ജീവിതത്തില്‍ പാലിച്ചു നിത്യരക്ഷ നേടുവാന്‍ പരിശ്രമിക്കുന്നവന് ഈ നന്മകള് ചിതറിച്ചുകളയുന്നു (ലൂക്കാ 11:23 )!
നിത്യജീവന് പ്രാപിക്കാന്‍ യേശുക്രിസ്തുവില്‍ കൂടിയുള്ള നമ്മുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ നാം ഉത്സാഹമുള്ളവരായി ഇപ്രകാരം എട്ടു ഗുണങ്ങള്‍ പാലിച്ചു ജീവിച്ചാല്‍ യേശുക്രിസ്തു സ്ഥാപിച്ച അനശ്വര രാജ്യത്തിലേക്ക് അനായാസം പ്രവേശനം നമുക്ക് നേടാം! ഇപ്രകാരമുള്ള എട്ടു ഗുണങ്ങള്‍ പാലിച്ചുവെങ്കിലും ആ മനുഷ്യര്‍ യേശുക്രിസ്തുവിനെ കുറിച്ചുള്ള അറിവു നേടാത്തവരെങ്കില് അവര്‍, ഹ്രസ്വദ്രിഷ്ടികാരും (യേശുക്രിസ്തുവിന്റെ വരുവാനിരിക്കുന്ന അത്മീയ രാജ്യത്തെ കുറിച്ച് ദീര്‍ഘവീക്ഷണം ഇല്ലാത്തവര്‍) അന്ധരും (ആത്മീയ കാഴ്ച്ച ഇല്ലാത്തവര്‍) ചെയ്തു പോയ പഴയ പാപങ്ങള്‍ക്ക് യേശു ക്രിസ്തുവിലൂടെ മോചനം കിട്ടി ശുദ്ധികരണം പ്രാപിച്ചു വിശുദ്ധനായി തീര്‍ന്നു എന്നത് ബോദ്യം വരാതെ, ഇന്നും ഞങ്ങള്‍ പാപികളാണ് എന്നും! പാപികളായ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്നും, എപ്പോഴും എല്ലാവരോടും അപേക്ഷിച്ച് നടക്കുന്നവരുമാണ്!
(1) നമ്മുടെ ഭുമിയിലെ ജീവിതത്തില്‍-- വിശ്വാസത്തെ സുകൃതംകൊണ്ട് സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം. "വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെ പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്" (റോമ10:17). എന്നാല്‍. കേള്വികൊണ്ടുമാത്രം "വിശ്വാസം" പൂര്‍ണ്ണമാകില്ല! അതിനെ സുകൃതംകൊണ്ട് അഥവാ "വചന പാലനം" എന്ന പ്രവര്‍ത്തികൊണ്ട് സംപൂര്ണ്ണമാക്കുവാന് പരിശ്രമികേണം.
(2) സുകൃതത്തെ ജ്ഞാനം കൊണ്ട് സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം. വചന ജ്ഞാനം ഇല്ലാതെ സുകൃതം അഥവാ "വചന പാലനം" പൂര്‍ണ്ണമാകുന്നില്ല!
(3) ജ്ഞാനത്തെ ആത്മസ്മയമനം കൊണ്ട് സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം. ആത്മസ്മയമനം ഇല്ലാതെ ജ്ഞാനം പൂര്‍ണമാകുന്നില്ല! കാരണം "ജ്ഞാനമാണ് ഞാന്‍; എന്റെ വാസം വിവേകത്തിലും" (സുഭാഷിതം 8:12). എങ്ങനെ ഉള്ളവര്‍ക്കാണ് വിവേകം ഉള്ളത്? "പെട്ടെന്ന് കോപിക്കാത്തവന് ഏറെ വിവേകം ഉണ്ട്" (സുഭാഷിതം 14:29). ആത്മസ്മയമനം ഇല്ലാത്തവര്‍ക്ക് വിവേകം ഉണ്ടാക്കി ജ്ഞാനതില് പുര്ണ്ണനാകുവാന് സാദ്യമല്ല!
(4) ആത്മസ്മയനത്തെ ക്ഷമ കൊണ്ടും സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം! ദൈവികമായ ക്ഷമ ആത്മസ്മയനത്തെ സമ്പൂര്ണമാക്കുന്നു! പൈശാചിക ക്ഷമ ഉണ്ട്! ഭിരുതം കൊണ്ടുള്ള ക്ഷമ ഇതിനു ഉദാഹരണം.
(5) ക്ഷമയെ ഭക്തികൊണ്ടും സമ്പൂര്ണമാക്കുവാന് പരിശ്രമികേണം. "ദൈവഭക്തി തിന്മയെ വെറുക്കലാണ്" (സുഭാഷിതം 8:13). അനുദിന ജീവിതത്തിലെ ഓരോ പ്രവര്‍ത്തിയിലും തിന്മ ചെയാതിരുന്നു ക്ഷമയെ സമ്പൂര്ണമാക്കുവാന് പരിശ്രമികേണ൦!
(6) ഭക്തിയെ സഹാദരസ്നേഹം കൊണ്ട് സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം. " കാണപെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപെടാത്ത ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കുകയില്ല" (1.യോഹന്നാന് 4:20). അപ്പോള്‍ ആരാണ് സഹോദരന്/ സഹോദരി? "ആപത്തില്‍ പങ്കു ചേരാന്‍ ജനിച്ചവനാണ് സഹോദരന്" (സുഭാഷിതം17:17). അല്ലെങ്കില്‍ നല്ല സമരിയകാരനെ പോലെ ഉള്ളവാനാണ് സഹോദരന്/ സഹോദരി! ഇവരില്‍ ദൈവ ആത്മാവ് വസിക്കുന്നു ! ഇവരെ വെറുതാല് അത് ദൈവത്തെ വെറുത്തപോലെ! ഇവരെ സഹായിച്ചാല്‍ അത് ദൈവത്തിനു കൊടുത്ത പോലെ! എങ്ങനെ ഇത്തരം സഹോദരന്/ സഹോദരിയെ തിരിച്ചറിയാം? ദൈവ ആത്മാവില്‍ കൂടി തന്നെ! ഇവിടെ യേശു പഠിപ്പിച്ച ആത്മാവിലും, സത്യത്തിലുമുള്ള ദൈവ ആരാധന സംയോചിക്കുന്നു! ദൈവത്തിന്റെ ആത്മാവിനെ ദൈവ ഭക്തി സമ്പൂര്ണ്ണമാക്കുവാന് അവശ്യമായിട്ടു വരുന്നു!
(7) സഹാദര സ്നേഹത്തെ ഉപവികൊണ്ടും സമ്പൂര്ണ്ണമാക്കുവാന് പരിശ്രമികേണം. "ഇതാണ് എന്റെ കല്പന ഞാന്‍ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. ഞാന്‍ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതര്‍ക്കു വേണ്ടി ജീവന് അര്പ്പിക്കുന്നതിനെകാള് വലിയ സ്നേഹം ഇല്ല" (യോഹന്നാന്15:11-13). സ്നേഹിതര്‍ക്കു വേണ്ടി (സഹോദരന്/ സഹോദരിക്ക്/ അയല്‍ക്കാരനുവേണ്ടി) ഉള്ള ഇത്തരം സ്വയ൦ സമ൪പ്പണമാകുന്ന ഉപവിയില്‍ (യേശു ക്രിസ്തുവിന്റെ നാമം മഹത്വപ്പെടുത്തുന്നതിലുടെ പിതാവായ ദൈവം മഹത്വം എടുക്കുന്ന ഈ പ്രവര്‍ത്തിയില്‍) എല്ലാം സമ്പൂര്‍ണ്ണo! എല്ലാം കര്‍ത്താവിന്റെ ദയ! അത് മാത്രം എല്ലാറ്റിനും അടിസ്ഥാനം .
വിശ്വാസം, സുകൃതം, ജ്ഞാനം, ആത്
അവലംബം: വി .
ബൈബിള്‍ (2. പത്രോസ് 1: 5 - 11)