വിവേകo (Understanding)!
ചില മതങ്ങളും ചില മത നേതാക്കന്മാരും എന്താണ് ശരിയായ ദൈവഭക്തി എന്ന് ജനങ്ങളെ പഠിപ്പിക്കുവാന്‍ കൂട്ടാക്കാത്തതിനാല്, നല്ല ബുദ്ധിയുണ്ട് എന്ന് കരുതുന്ന യുവതീ യുവാക്കന്മാര്‍ പോലും സ്വന്തം ജീവിതത്തിലെ പ്രവര്‍ത്തനത്തനങ്ങളില്‍ ശരിയായ വിവേകo ഇല്ലാതെ പ്രവര്‍ത്തിച്ചു അപകടത്തില്‍ ചെന്ന്ചാടി നശിക്കുന്നു!
"ദൈവഭക്തി തിന്മയെ വെറുക്കലാണ്" (സുഭാഷിതം 8:13). "പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്ക ങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കം ഏല്കാതെ തന്നെ തന്നെ കാത്തു സുക്ഷിക്കുക" (യാകോബ്1:27). "ദൈവ ഭക്തിയാണ് ജ്ഞാനത്തിന്റെ ആരഭം. അത് പരിശിലിക്കുന്നവര്‍ വിവേകികളാകും" (സങ്കീര്ത്തനങ്ങള്‍ 111:10). പ്രിയ സുഹുര്ത്തെ താങ്കള്ക്ക് വിവേകം വേണോ? എങ്കില്, ദൈവഭക്തി സ്വന്ത ജീവിതത്തില് തുടങ്ങികൊള്ളൂ.
ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും വിവേകം വളരെ അത്യാവശ്യമാണ്! അത് ഇല്ലെങ്കില് അപമാനവും അപകടവും നിത്യ നാശവും ഫലം!
"ജ്ഞാനം കര്‍ത്താവിനോടുള്ള ഭക്തിയാണ്. തിന്മയില്‍ നിന്ന് അകലുന്നതാണ് വിവേകം"(ജോബ് 28:28).
"പെട്ടെന്ന് കൊപിക്കാത്തവന് ഏറേ വിവേകം ഉണ്ട്. മുന്കൊപി ഭോഷത്വത്തെ താലോലിക്കുന്നു" (സുഭാഷിതങ്ങള്‍ 14:29). താങ്കള്‍ കോപിക്കാന്‍ എടുക്കുന്ന സമയം നോക്കിയാല്‍ അറിയാം, താങ്കള്‍ക്കുള്ളില് എത്ര വിവേകം ഉണ്ട് എന്ന്! എത്രത്തോളം വിവേക കുറവ് താങ്കളില്‍ ഉണ്ടോ, അത്രത്തോളം ദൈവഭക്തി കുറവും താങ്കള്‍ക്കുണ്ട് എന്ന് മനസിലാക്കാം! യേശുവിനെ വിവസ്ത്രനാക്കി ചമട്ടിക്കു അടിച്ച ശേഷം കുരിശില് തറച്ചു! അധിഭയാനകമായ പൈശാച്ചിക പരീക്ഷണത്തില്, വേദനയിലും അപമാനത്തിലും അവിടുന്ന് കോപിക്കാതെ ക്ഷമയില് ദൈവഭക്തിയില് ഉറച്ച് നിന്നു!! തന്നെ ഉപദ്രവിച്ചവര്ക്ക് വേണ്ടി പ്രാര്ഥിച്ച് പിശാചിനെ ഉത്തരം മുട്ടിച്ചു! മനുഷ്യനായി പിറന്ന ദൈവത്തിന്റെ വിവേകത്തിന്റെ അളവ്!
ഓര്മിക്കുക ദൈവികമായ കോപമുണ്ട്! അത് ദൈവനാമം മഹത്വപ്പെടുകയും തിന്മയെ അകറ്റുകയും ചെയ്യും! യേശു ആലയം ശുദ്ധികരിച്ചത് ഉദാഹരണം! അതിനാല് തന്നെ മനുഷ്യര്ക്ക് കൊപിക്കാം (എഫേസോസ് 4:26) എന്നാല്, പിശാച്ച് കോപo വഴി ഉള്ളില് കടക്കരുത്! അത്തരം കൊപങ്ങള് പാടില്ല! വലിയ ദൈവഭക്തര് എന്ന് സ്വയം അഭിമാനിക്കുന്ന ചിലര്, നിസാരം കൊതുക് കുത്തുന്നതിന് പോലും കോപിച്ച് ചീത്തവിളിച്ച് പിശാച്ചിനെ ഉള്ളില് കയറ്റി സ്വയം അശുദ്ധരാകുന്നത് ഞാന് കണ്ടിട്ടുണ്ട്! "തെറ്റിലേക്കു വഴുതിപ്പോയവര്‍ വിവേകത്തിലേക്കു മടങ്ങിവരും; പിറുപിറുത്തിരുന്നവര്‍ ഉപദേശം സ്വീകരിക്കും."(ഏശയ്യാ 29:24).
"അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക് അത് അറിവ് പകരുന്നു" (സങ്കീര്ത്തനങ്ങള്‍119:130). അങ്ങനെ ജീവിതത്തിലെ ഒരോ പ്രവര്ത്തികളിലും നന്മയും തിന്മയും തിരിച്ചറിഞ്ഞു തിന്മയെ വെറുത്ത് ഉപേക്ഷിച്ചു നന്മയെ പുണര്ന്നു, എപ്പോഴും ദൈവ ഭക്തിയില് ജീവിക്കാനുള്ള ജ്ഞാനം മനുഷ്യന് പരിശുദ്ധ ആത്മാവില് ലഭിക്കുന്നു!
"വിനയത്തിനുo ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്." (സുഭാഷിതങ്ങള്‍22:4). കര്‍ത്താവിന്റെ വചനം പഠിച്ചു, അവ ജീവിതത്തില്‍ പാലിച്ചു ദൈവഭക്തി ഉണ്ടാക്കുക പ്രിയ സുഹുര്‍ത്തെ, അങ്ങനെ ജ്ഞാനവും വിവേകവും താങ്കളില് ധാരാളമായി ഉണ്ടാകട്ടെ! അതിലൂടെ കര്‍ത്താവ് നിങ്ങള്ക്ക് പരിശുദ്ധ ആത്മാവിനെ തന്ന്, നിങ്ങളുടെ ജീവിതത്തിലെ വിഡ്ഢിതരങ്ങളും, അപകടങ്ങളും അനര്ഥങ്ങളും ഒഴിവാക്കി, ഐശ്വര്യവും, സമാധാനവും നിത്യജീവനും നിത്യആനന്ദവും തന്നു അനുഗ്രഹിക്കും! "എന്തെന്നാല്‍, കര്‍ത്താവ് ജ്ഞാനം നല്‍കുന്നു; അവിടുത്തെ വദനത്തില്‍നിന്ന് അറിവും വിവേകവും പുറപ്പെടുന്നു."(സുഭാഷിതം 2:6). അങ്ങനെ ദൈവം, താങ്കളെയും താങ്കള്‍ക്ക് പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കെട്ടെ. ആമേന്.
Post a Comment