This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 65. പിശാചിന്റെ പുളിമാവ്!




യേശു പറഞ്ഞു:ശ്രദ്ധിക്കുവിന്; ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്." (മത്തായി 16:6). മനുഷ്യര് അപ്പമുണ്ടാക്കുന്ന മാവിന് സദൃശ്യം! എന്നാല്, പലപ്പോഴും പിശാച്ച് ആ മാവ് പല രീധിയില് പുളിപ്പിച്ചു തട്ടിഎടുക്കുന്നു! കാരണം, ഭൂമിയില് അനേകം മനുഷ്യര് പിശാചിന്റെ പുളിമാവിനെ വഹിച്ചുനടക്കുന്നു! പുളിമാവ് ആരില് വസിക്കുന്നുവോ ആ പുളിപ്പ് അവനോട് അടുക്കന്നവരിലേക്ക് അല്ലെങ്കില് അവന് അടുക്കുന്ന വരിലേക്ക് കടക്കുന്നു!

അതായതു; ചില പ്രവർത്തങ്ങളിലൂടെ ദൈവശക്തിയും ജ്ഞാനവുമായ "ക്രിസ്തു" ചില മനുഷ്യരിൽ ജനിച്ചു വളർന്നു ശക്തിപ്രാപിച്ചു; അവരെ നയിച്ചു; നിത്യജീവനിൽ നിത്യതയിൽ; സ്വർഗ്ഗത്തിൽ എത്തിക്കുമ്പോൾ, ചില പ്രവർത്തങ്ങളിലൂടെ പൈശാചക ശക്തിയും ജ്ഞാനവുമായ "എതിർക്രിസ്തു" ചില മനുഷ്യരിൽ ജനിച്ചു; വളർന്നു ശക്തിപ്രാപിച്ചു; അവരെ നയിച്ചു നിത്യമരണമാകുന്ന നരകത്തിലും എത്തിക്കുന്നു! 

മനുഷ്യന്റെ ആത്മാവിനെ; അതായത് മനുഷ്യന്റെ ഭൗതിക ശരീരത്തിലെ  മരണശേഷം അവന്റെ "വ്യക്തിത്വം" അതായത്; "ഞാന്"  എന്ന അവസ്ഥ ഏറ്റെടുക്കുന്ന  അവനെ നയിക്കുന്ന; അതായത്, അനുദിന പ്രവർത്തനങ്ങളിൽ അവനു മാർഗ്ഗനിർദേശവും,പ്രേരണയും, പ്രജോദനവും  നൽകുന്ന അവനിലെ "ശക്തിയെ" ക്രിസ്തു നേടുന്നു! അല്ലെങ്കിൽ എതിർക്രിസ്തു നേടുന്നു! 

എങ്ങനെ ഒരുവനില് നിന്ന് പുളിമാവ്‌ മറ്റൊരുവനിലേക്ക് കടക്കുന്നു?

പിശാചിന്റെ പുളിമാവ്‌ പിശാചില് നിന്ന് നേരിട്ടോ, പിശാചിന്റെ പുളിമാവിനെ വഹിച്ചു നടക്കുന്ന മനുഷ്യരുമായി ഇടപെടുന്നതിലൂടെയോ, മാനസിക അടിമത്വം വഴിയോ, സ്നേഹത്തിലൂടെയോ, അവരുടെ സംസാരം വഴിയോ അവരുടെ എഴുത്തുകള് വഴിയോ അവരുടെ വസ്ത്രങ്ങള്, വാഹനങ്ങള്, പണം മുതലായ വസ്തുക്കള് വഴിയോ മനുഷ്യനിലേക്ക് കടക്കാം! ചിലര് തങ്ങളുടെ നാവുകൊണ്ട് പുളിപ്പ് അപരനില് ഇടാന് വളരെ മിടുക്കരാണ്! ചിലര്  സ്വന്തം ചിന്തകളും ഭാവനകളും കൊണ്ടും പിശാചില് നിന്ന് നേരിട്ടും പുളിമാവ്‌ കരസ്ഥമാക്കാറുണ്ട്!

പുളിമാവ് കടക്കുന്നതിന്റെ ഒരു ഉദാ: പണതിനോട് അത്യാഗ്രഹി, (കൊളോസോസ്3:5,6)  വിഗ്രഹാരാധകനായ   ഒരു മനുഷ്യന് മനോഹരമായ ഒരു വീട് വയ്ക്കുന്നു എന്ന് കരുതുക! അത് കണ്ട് ഒരു ദൈവ ഭക്തന് തനിക്കും അതുപോലെ ഒരു വീട് ഉണ്ടാക്കണം എന്നാ ആഗ്രഹം ഉള്ളില് കടന്നാല്, ആ പുളിപ്പ് വന്നത് പിശാചില് നിന്ന് തന്നെ! അതിനാല് തന്നെ ആ പുളിപ്പിനാല് വീട് വയ്ക്കുന്ന ദൈവ ഭക്തനെ പിശാച്ച് പിടിക്കുന്നു! കാരണം, പുളിപ്പ് സ്വീകരിച്ചതിനാല് പിശാചിന് അവയ്ക്കുമേലും അവന്റെ മേലും അവകാശം കിട്ടി കഴിഞ്ഞിരിക്കുന്നു! അതുപോലെ തന്നെ പിശാചില് നിന്ന് പുളിപ്പ് സ്വീകരിച്ചു ചെയ്യുന്ന ഏതുകാര്യത്തിലും! അതിനാല് തന്നെ ഏതു കാര്യം ആഗ്രഹിച്ചാലും, അതിനുള്ള നിര്മ്മല പ്രജോതനം യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് ദൈവത്തില് നിന്ന് നേടി എടുക്കണം!

ചെയ്യുവാന് പോകുന്ന പ്രവൃത്തിയില് ഐശ്വര്യം വേണോ? നിര്മ്മല പ്രജോതനം ദൈവത്തില് നിന്നോ ദൈവവചനത്തില് നിന്നോ, ദൈവശക്തിയാലും ജ്ഞാനത്താലും നയിക്കപ്പെടുന്ന  ദൈവമക്കളില് നിന്നോ  നേരിട്ട് നേടിഎടുത്തു പരിശുദ്ധ ആത്മാവിനാല് തുടങ്ങികൊള്ളുക! 

നോട്ടത്തില് കൂടി പോലും മനുഷ്യരില് അശുദ്ധിയുടെ പുളിപ്പ്(പൈശാചക ശക്തിയും ജ്ഞാനവും)  പകരുന്ന അതിസുന്ദരികളായ വേശ്യകളുണ്ട്! അതുപോലെ തന്നെ പരിശുദ്ധ ആത്മാവിലുള്ള നിര്മല പ്രജോതനനത്തിലൂടെ അല്ലാതെ ഉണ്ടാക്കിയ പലതും പല വസ്തുക്കളും പൈശാച്ചിക പുളിമാവായി ഉപയോഗിച്ചുകൊണ്ട് ചില മനുഷ്യര് സ്വയം അറിഞ്ഞും അറിയാതെ മറ്റുള്ളവരില് പ്രയോഗിച്ചു കൊണ്ട് ഭൂമിയില് ചുറ്റി സഞ്ചരിക്കുന്നു! ചിലര് സ്വന്തം ശരീരം തന്നെ പൈശാചിക  ശക്തിയും ജ്ഞാനവും നിറച്ചു പുളിമാവായി കൊണ്ടുനടക്കുന്നു! 


പൈശാചിക പുളിപ്പ് പകരുന്ന സിനിമകളും ഗാനങ്ങളും കഥകളും ചിത്രങ്ങളും കുട്ടികളെ കാണിക്കരുത്! അത്തരം മനുഷ്യരോട് അവരെ ഇടപെടാന് അനുവദിക്കയും അരുത്! അതുപോലെ തന്നെ ദുര്ബല മനസുള്ള മനുഷ്യരും ഇത്തരത്തിലുള്ള സാഹചര്യങ്ങള് ഒഴിവാക്കണം! എല്ലാവരും എന്നും തങ്ങളില് എന്തെങ്കിലും പൈശാചിക പുളിമാവ്‌ ഏതെങ്കിലും രീധിയില് കടന്നു വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം! അശുദ്ധിയിലേയ്ക്കുള്ള പുളിമാവ്‌ (എതിർക്രിസ്തു) അല്പ്പം കടന്നാലും അപകടം! കാരണം, അത് അറിയാതെ സാവധാനം പ്രവര്ത്തിക്കും! അതിനാല് തന്നെ അല്പം പുളിമാവ് പോലും ഉള്ളില് കടന്നാല് അതിനെ യേശുക്രിസ്തുവില് ആശ്രയിച്ചു നീക്കി കളയണം! അതിന് സാധിക്കാത്തവര് ദൈവശക്തിയാലും ജ്ഞാനത്താലും നയിക്കപ്പെടുന്ന ദൈവമക്കളുടെ സഹായം തേടണം!


"അല്പം പുളിപ്പ്‌ മുഴുവന്‍ മാവിനെയും പുളിപ്പിക്കുമെന്നു നിങ്ങള്‍ക്ക്‌ അറിവുള്ളതല്ലേ? നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവ്‌ ആകേണ്ടതിന്‌ പഴയ പുളിപ്പ്‌ നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവര്‍ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്‌തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്, അശുദ്‌ധിയും തിന്‍മയുമാകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്‌മാര്‍ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട്‌ നമുക്കു തിരുനാള്‍ ആഘോഷിക്കാം. വ്യഭിചാരികളുമായി സമ്പര്‍ക്കമരുതെന്നു മറ്റൊരു ലേഖനത്തില് ഞാന്‍ എഴുതിയിരുന്നല്ലോ. ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്‍മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്‌ഷിച്ചത്‌. അങ്ങനെയായിരുന്നെങ്കില് നിങ്ങള്‍ ലോകത്തില് നിന്നുതന്നെ പുറത്തുപോകേണ്ടി വരുമായിരുന്നു. പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നു കണ്ടാല് അവനുമായി സംസര്‍ഗം പാടില്ലെന്നാണ്‌ ഞാന്‍ എഴുതിയത്‌. അവനുമൊരുമിച്ചു ഭക്‌ഷണം കഴിക്കുകപോലുമരുത്‌."  (1 കോറി 5: 6-11). 

ആഘോങ്ങളിലും മറ്റുപരിപാടികളിലും പങ്കെടുക്കുവാന് പോകുന്നതിനുമുമ്പ് ആരുടെ പുളിമാവില് നിന്നാണ് അത് എന്ന് പഠിച്ച്‌ മാറിനില്ക്കുകയോ പങ്കെടുക്കുകയോ ചെയ്യുന്നത്‌; സ്വന്തജീവിതവും സ്വന്തക്കാരുടെ ജീവിതവും ശുഭകരമാകുവാന്  ഉപകരിക്കും!


സഹോദരന്, സഹോദരി, അയല്ക്കാരന് ഇങ്ങനെ ഉള്ളവരെ എല്ലാവരും സ്നേഹിക്കും! എന്നാല്, ഇങ്ങനെ ഉള്ളവരില് പിശാച്ചിന്റെ പുളിപ്പ് ഉണ്ടെങ്കില് ആ സ്നേഹബന്ധത്തില് കൂടി അവരിലെ പുളിപ്പ് (പൈശാചിക ശക്തിയും ജ്ഞാനവും)  അവരെ സ്നേഹിക്കുന്നവരിലേക്കും അവര് സ്നേഹിക്കുന്നവരിലെക്കും കടക്കുകയും അങ്ങനെ ക്രമേണ നശിപ്പിക്കുകയും ചെയ്യും! അതിനാല് അത്തരക്കാരെ വളരെ സൂക്ഷിക്കുക! അത്തരക്കാരുമായി ഹൃദയ പരിഛെദനം നടത്തുക ! 
പൈശാചിക മനുഷ്യരെ ഹൃദയം കൊണ്ട് സ്നേഹിച്ച് താങ്കളിലെ ദൈവശക്തിയും ജ്ഞാനവും പൈശാചിക മനുഷ്യരിലേക്ക്  വൃഥാ ഒഴുക്കികളയുന്നവരുമുണ്ട്! അങ്ങനെ പൈശാചിക മനുഷ്യർ, "നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധ ജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു." (യുദാസ് 1:4).

"മാംസദാഹത്താല് കളങ്കിതമായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്" (യൂദാസ്‌ 1:23) അവരുടെ എന്തെങ്കിലും ഇഷ്ട്ടപ്പെട്ടുകൊണ്ട് അവരോടു കരുണ കണിക്കാനോ മറ്റു രീധിയില് ഇടപെടാനോ ദൈവമക്കള് പോയാല്    ആ വഴിതന്നെ ദൈവമക്കളുടെ ഐശര്യം നശിപ്പിക്കുന്ന പൈശാചിക ശക്തിയാകുന്ന പുളിമാവ്   കടന്നു വരും. പടിപടിയായി ദൈവമക്കള് തകരും.

NB: നല്ല മാവല്ലാതെ പുളിമാവായി മനുഷ്യന് മരണപെട്ടാല് അപകടം!




Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.