"ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല . കാരണം, ദൈവ ചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍ നിന്നും ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാന്‍ സാദ്യമല്ല. ദൈവത്തിന്റെ മക്കള്‍ ആരെന്നും പിശാചിന്റെ മക്കള്‍ ആരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവന്‍ അല്ല; തന്റെ സഹോദരനെ സ്നേഹിക്കാതവനും അങ്ങനെ തന്നെ " (1യോഹന്നാന്‍ 3:9,10).
എന്താണ് ഈ ദൈവ നീതി?
"ദൈവ നീതി, വിശ്വസിക്കുന്ന എല്ലാവര്ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്" (റോമ 3:22). "നിയമത്തിനെ അനുഷ്ട്ടാനതിലൂടെയല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് ഒരുവന്‍ നീതീകരിക്കപെടുന്നതെന്നു നമുക്കറിയാം" (ഗലാത്തിയ 2:16). "നിങ്ങളുടെ ശരീരം പാപം നിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ആത്മാവ് നീതി നിമിത്തം ജീവനുള്ള തായിരിക്കും" (റോമ 8:10).
ദൈവഹിത പ്രകാരമുള്ള സര്‍വ നീതിയും ഒരുവന്‍ പൂര്‍ത്തിയാക്കുന്നത് എപ്പോള്‍?
ഞാന്‍ നിന്നില്‍ നിന്നും സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ
അടുത്തേക്ക് വരുന്നുവോ എന്ന് ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു.
എന്നാല്‍ യേശു പറഞ്ഞു: ഇപ്പോള്‍ ഇത് സമ്മതിക്കുക; അങ്ങനെ സര്‍വ നീതിയും
പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു. സ്നാനം കഴിഞ്ഞ
ഉടന്‍ യേശു വെള്ളത്തില്‍ നിന്ന് കയറി" (മത്തായി 3:14-16). കര്ത്താവ്
പറഞ്ഞിരിക്കുന്നു, "ഞാന്‍ ശാന്ത ശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം
വഹിക്കുകയും എന്നില്‍ നിന്നും പഠിക്കുകയും ചെയ്യുവിന്‍" (മത്തായി 11:29).
യേശുക്രിസ്തുവും തന്നെ അനുഗമിച്ചവരെ സ്നാനപ്പെടുത്തിയതായി സുവിശേഷകനും പറയുന്നു: "... യേശുവും ശിഷ്യന്മാരും യൂദയാ ദേശത്തേക്കു പോയി. അവിടെ അവന് അവരോടൊത്തു താമസിച്ച് സ്നാനം നല്കി"(യോഹന്നാന് 3:22). ശിഷ്യന് ഗുരുവിനെയാണ് അനുകരികേണ്ടത് അല്ലാതെ ഗുരുവിന്റെ മറ്റു ശിഷ്യന്മാരെ അല്ല! യേശു ലോകപ്രകാരം ബലിവസ്തുവകുന്ന തന്റെ ശരീരം കഴുകുക എന്ന പഴയ നിയമ നീതി പൂര്ത്തിയാക്കികൊണ്ട് തന്റെ ശരീരം ലോക പ്രകാരം കഴുകി നീതിയുള്ളതാക്കി! അത് പോലെ ക്രിസ്തു വിശ്വാസികളും തങ്ങള് യേശുക്രിസ്തുവിന്റെ പുതിയ നിയമ പ്രകാരം അനുഷ്ടിക്കേണ്ട നാല് ബലികള്:-
(1) സ്വന്ത ശരീരവും മനസും ലോകത്തിന്റെ അശുദ്ധി ഏല്കാതെ ദൈവത്തിനു വേണ്ടി സൂക്ഷിക്കുന്ന ബലി (റോമ.12:1).
(2) ദൈവമക്കള്ക്ക് കൊടുക്കുന്ന ദാനബലി (ഫിലിപ്പി 4:18).
(3) ദൈവത്തെ അധരത്തിലും ഹൃദയത്തിലും സ്തുതിക്കുന്ന ബലി (ഹെബ്രായെര്13:15).
(4) വചനം പറഞ്ഞു വിജാതീയരെ മാനസാന്ദരപ്പെടുത്തി ദൈവത്തോട് ചേര്ത്ത് അങ്ങനെ അവരെ ദൈവത്തിന് അര്പ്പിക്കുന്ന ബലി (റോമ 15: 16).
ഈ ബലികള് യഹോവയ്ക്ക്, യേശു ക്രിസ്തുവിലൂടെ അര്പ്പിക്കുന്നതിനായി സ്വന്ത ശരീരം പാപ സ്വഭാവത്തില് മരിപ്പിച്ച് - അതായത്; പാപവുമായി ഹൃദയം കൊണ്ട് മുറിഞ്ഞ്! അല്ലെങ്കില്, പരിശുദ്ധ ആത്മാവിന്റെ അഭിഷേകം പ്രാപിച്ചശേഷം - പിതാവായ യഹോവയുടെയും, പുത്രനായ യേശുക്രിസ്തുവിന്റെയും, പരിശുദ്ധ ആത്മാവിന്റെയും പേരില്, പരിശുധാല്‍മാവിന്റെ അഭിഷേകം ഉള്ളവന്റെ കൈക്കീഴില്‍, പൂര്ണമായി ജലത്തിമുങ്ങി, ശരീരം കൊണ്ട് വായുവും മണ്ണും തമ്മിലുള്ള ബന്ധം മുറിഞ്ഞു ജലത്തിന് പുറത്തു വരണം! അങ്ങനെ യേശുക്രിസ്തുവിനോട് ചേര്ന്നു സര്വ്വ ദൈവ നീതിയും പൂര്ത്തിയാക്കണം! എന്നാൽ, യേശുക്രിസ്തുവിന്റെ കൽപ്പന പാലിക്കുവാനുള്ള സ്നാനം എടുക്കേണ്ടത് മറ്റു മനുഷ്യരുടെ നിര്ബന്ധത്താൽ ആക്കരുത്! പണമോ മറ്റു പാരിദോഷികങ്ങൾ ലഭിക്കാൻ വേണ്ടിയോ ആകരുത്! ഏതെങ്കിലും മനുഷ്യർ ഭീഷിണിപ്പെടുത്തായതിന്റെ പേരിലും സ്നാനം എടുക്കരുത്! സ്നാനം എപ്പോഴും നിർമ്മല മനസാക്ഷിയിൽ സ്വന്തം ആത്മപ്രേരണയിൽ ദൈവാത്മാവിന്റെ ദാനങ്ങൾ നിറഞ്ഞിരിക്കുന്ന ഏതെങ്കിലും ക്രിസ്തുവിന്റെ അനിയായിലിൽ നിന്നും നടത്തുക! അതിനു ശേഷം മുകളില് പറഞ്ഞ നാല് പുതിയ നിയമ ബലികള് സ്വന്തം ശരീരം കൊണ്ട് യേശുക്രിസ്തുവിന്റെ പേരില് പരിശുദ്ധ ആത്മാവില്, നിര്മ്മല മനസാക്ഷിയില് യാഹോവക്ക് എപ്പോഴും അര്പ്പിക്കണം! അപ്പോള് ദൈവം പ്രസാദിക്കും!

അവസാനിക്കാത്ത കടലലകള്പോലെ നാല് പുതിയ
നിയമ ബലികള് സ്വന്ത ജീവിതത്തില് അര്പ്പിച്ചു
കൊണ്ടിരിക്കുന്നവന്‍ യേശുവിന്റെ ഉത്തമ ശിഷ്യനാണ്! അവന് ദൈവ നീതിയില്
എപ്പോഴും നിലനില്ക്കുന്നു! അവനു ദൈവത്തെ സ്നേഹിക്കുന്നതോടൊപ്പം സഹോദരനെ
സ്നേഹിക്കുക എന്ന ഒരു കല്പന മാത്രം പാലിച്ചാല്‍ മതി (യോഹന്നാന്‍ 13:43,35). അതുപോലെ തന്നെ ഇക്കാര്യങ്ങള്‍ ഈ ഭൂമിയില്‍ അവതരിച്ചു മനുഷ്യര്‍ക്ക്
പഠിപ്പിച്ചു തന്ന "യേശു ക്രിസ്തുവിന്റെ" (മിശിഹായുടെ ഓര്മ്മ ആചരണം
വിശ്വാസികള്‍ കൂടി വരുബോള്‍ നടത്തുകയും വേണം!
ഒരുവനില് നീതി അഥവാ ദൈവമയച്ച യേശുക്രിസ്തുവിലുള്ള വിശ്വാസം എപ്പോഴും വര്ധിപ്പിക്കുന്നത് എങ്ങനെ?
"നീ
എന്റെ കല്പ്പനകള് അനുസരിച്ചിരുന്നെങ്കില്, നിന്റെ സമാധാനം നദിപോലെ
ഒഴുകുമായിരുന്നു; നീതി കടലലകള് പോലെ ഉയരുമായിരുന്നു" (ഏശയ്യ48:18).
"മനുഷ്യാ നല്ലതെന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചു തന്നിട്ടുണ്ട്. നീതി പ്രവര്ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില് വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്ത്താവ് നിന്നിലുനിന്ന് ആവിശ്യപ്പെടുന്നത്?" (മിക്കാ 6: 8).
"ദൈവത്തെ ഭയപ്പെടുകയും (സുഭാഷിതം 8:13) നീതി പ്രവര്ത്തിക്കുകയും ചെയ്യുന്ന ആരും ഏതു ജനതയില്പ്പെട്ടവരായാലും അവിടുത്തേക്ക് സ്വീകാര്യരാണ്" (അപ്പ:പ്ര 10:35).
ദൈവ നീതിയുടെ പേരില് മതകര്മ്മങ്ങളും മതനിയമങ്ങളും ഉണ്ടാക്കി "നിങ്ങളെ വഴിതെറ്റിക്കുന്നവര്‍ നിമിത്തമാണ് ഇത് ഞാന്‍ നിങ്ങള്ക്ക് എഴുതുന്നത്. ക്രിസ്തുവില്‍ നിന്നും നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെകുറിച്ചും നിങ്ങളെ പഠിപ്പിക്കും . അത് സത്യമാണ്, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍". (1യോഹന്നാന്‍ 2:26,27).
ക്രിസ്തീയ ജീവിതം എത്രയോ സൗഭാഗ്യം! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! ആമേൻ.

Post a Comment