This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 61. സത്യം(Truth)!





വിശുദ്ധ വേദ പുസ്തകത്തില് അനേകം തവണ എഴുതപ്പെട്ടിരിക്കുന്ന ഒരു പദമാണ് "സത്യം" എന്താണ് ഈ വാക്കിന്റെ ആത്മീയ അര്ഥം എന്ന് ഒന്ന് നോക്കാം! "അവരെ അങ്ങ് സത്യത്താല് വിശുദ്ധികരിക്കണമേ! അവിടുത്തെ വചനമാണ് സത്യം" (യോഹന്നാന് 17:17).  ഇവിടെ യേശുക്രിസ്തു ദൈവവചനത്തെ സത്യം എന്ന് പറഞ്ഞിരിക്കുന്നു. "കര്ത്താവിന്റെ വചനം സത്യമാണ്; അവിടുത്തെ പ്രവര്ത്തി അവിശ്വസനീയമാണ്" (സങ്കീര്ത്തനങ്ങള് 33:4) കര്ത്താവിന്റെ വചനം മാത്രമാണ് സത്യം എന്ന് സങ്കീര്ത്തനക്കാരനും ദൈവത്മാവില് എഴുതിയിരിക്കുന്നു!

"എന്റെ വചനത്തില് നിലനില്ക്കുമെങ്കില് നിങ്ങള് യഥാര്ഥത്തില് എന്റെ ശിഷ്യരാണ്. നിങ്ങള് സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും" (യോഹ 8:32). യേശുവില് കൂടി പിതാവായ ദൈവം കല്പിച്ച സത്യങ്ങളെ അടിസ്ഥാനമാക്കി അതില് ആശ്രയിച്ചു ജീവിക്കുന്നവര് യേശുവിലൂടെ ഏക സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവര്! അവര് യേശുക്രിസ്തുവില് സത്യ ദൈവത്തെ അറിയുകയും, ആ സത്യം അവരെ പാപത്തില് നിന്ന് (പിശാച്ചില് നിന്ന് / നിത്യ മരണത്തില് നിന്ന്)  മോചിപ്പിക്കുകയും ചെയ്യും!

യേശു പറഞ്ഞു: "വഴിയും സത്യവും ജീവനും ഞാനാണ്" (യോഹന്നാന് 14:6). വചനമായ ദൈവം മനുഷ്യരുടെ അണ്ഡമോ ബീജമോ കു‌ടി ചേരാതെ മാംസമായി ഭാഗ്യവതിയായ മറിയത്തിന്റെ ഉദരത്തിലൂടെ ഭൂമിയിലേയ്ക്ക് മനുഷ്യനായി അവതരിച്ച സത്യമാണ് യേശുക്രിസ്തു! "വചനം മാംസമായി നമ്മുടെ ഇടയില് വസിച്ചു. അവന്റെ മഹത്വം നമ്മള് ദര്ശിച്ചു- കൃപയും സത്യവും നിറഞ്ഞതുo പിതാവിന്റെ ഏക ജാതതന്റെതുമായ മഹത്വം" (യോഹന്നാന് 1:14). സ്വര്ഗത്തില് നിന്ന് അനേകം ദൂതന്മാര് ഭൂമിയില് അയക്കപെടാറുണ്ട് എങ്കിലും ദൈവത്തില് നിന്ന് വന്ന ഒരേ ഒരേ ഒരു ശക്തി, ക്രിസ്തു മാത്രം! ആ ക്രിസ്തുവാണ് കന്യക വി. മറിയത്തില് നിന്നും ഭൂമിയില് അവതരിച്ച യേശു!

 പരിശുദ്ധ ആത്മാവ് ആരാണ്?


"ജലത്താലും രക്തത്താലും വന്നവന് ഇവനാണ് - യേശുക്രിസ്തു ജലത്താല് മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന് വന്നത്. ആത്മാവാണ് സാക്ഷ്യം നല്കുന്നത് ആത്മാവ് സത്യമാണ്" (1യോഹന്നാന് 5:6). പരിശുദ്ധ ആത്മാവും സത്യം തന്നെ! അതായത് പരിശുദ്ധ ആത്മാവും, ക്രിസ്തുവും, യഹോവയും, വചനവും, യേശുവും എല്ലാം സത്യം തന്നെ! "സത്യത്തിന്റെ(യേശുവിന്റെ) ആത്മാവ് വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണ്ണതയിലേക്ക് നയിക്കും" (യോഹ 16:13),(യോഹ 14:23). "ദൈവം ആത്മാവാണ്" (യോഹന്നാന് 4:23) . "കുരിശില് തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി" (അപ്പ:പ്ര 2:36).  യേശു  "ജീവദാതാവായ ആത്മാവായ ദൈവമായി." (1കോറി15:45). "നിങ്ങളുടെ പാപങ്ങള് മായ്ച്ചുകളയാന് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്....  ... നിങ്ങള്ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയക്കുകയും ചെയ്യും" (അപ്പ:പ്ര 3:20).

സത്യത്തെ മനുഷ്യന് ഉപേക്ഷിച്ചാല് എന്ത് സംഭവിക്കും?

"ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോട് കൂടെ ശരീരങ്ങള് പരസ്പ്പരം അപമാനിതമാക്കുന്നതിന് അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്, അവര് ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു" (റോമ1:24,25). സത്യത്തെ അതായത് ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ ഉപക്ഷിക്കുന്നവര് ദൈവത്തെ ഉപേക്ഷിക്കുന്നു! അവര് പൈശാചിക  ശക്തിയുടെയും  ജ്ഞാനത്തിന്റെയും പിടിയില്പെടുന്നു!  ചില സഭകളിലും  ചില വ്യക്തികളിലും  ഉറച്ചിരിക്കുന്ന മ്ലേച്ചപ്രവര്ത്തികളുടെ അടിസ്ഥാന കാരണം ഇതാണ്! എന്തെന്നാല്, സത്യമാകുന്ന  ദൈവീക പ്രബോധനകൾക്ക് പകരം അവര് തെറ്റായ പാരമ്പര്യങ്ങള് പിന്തുടരുകയും മാനുഷിക കല്പ്നകള് പ്രമാണങ്ങളായി അനുസരിക്കുകയും ലോക മോഹങ്ങളിലും വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തിയില്  കഴിയുകയും ചെയ്യുന്നു! 
എല്ലാം അറിയുന്ന സത്യമാകുന്ന ദൈവം. യഥാര്ഥ സത്യത്തെ മനസിലാക്കി സ്വീകരിക്കുന്നതിനുള്ള കൃപ നിങ്ങള്ക്കും നല്കുമാറാകട്ടെ! അമേന്.

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.