Bible Secrets. Chapter, 9.
Those who do not sin and become sinners!
"അന്തകാരത്തിന്റെ നിഷ്‌ഫല പ്രവർത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുററപ്പെടുത്തുവിന്‍" (എഫ്ഫെസോ സ് 5:11). "എന്തെന്നാല്‍, അവനെ അഭിവാദനം ചെയുന്നവന്‍ അവന്റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്ക് ചേരുകയാണ്". (2.യോഹന്നാന്‍,11). തിന്മ പ്രവൃത്തിക്കുന്നവനെ അഭിവാദനം ചെയ്യുക അതായത് അവനെ ഹൃദയത്തില് സ്വീകരിക്കുന്നവന്, അവന് ചെയ്ത തിന്മയുടെ ഓഹരി തന്റെ ആത്മാവില് സ്വന്തമാക്കും! പിശാചിന് അടിപ്പെട്ട് നടക്കുന്നവരുടെ സന്തോഷവും ദു:ഖവും വിശ്വാസിയുടെ മനസിനെ ഒരുതരത്തിലും ബാധിക്കരുത്! അവര് എത്ര രക്ത ബന്ധം ഉള്ളവരെങ്കിലും! അത്തരത്തിലുള്ള അകലം മറ്റുള്ളവര് അറിയാതെ വിശ്വാസി സ്വന്തം ഹൃദയത്തില് പാലിക്കാന് പഠിക്കണം!
വിശുദ്ധിയില് വിശുദ്ധരായി ജീവിച്ചുകൊണ്ട് സുവിശേഷമറിയിക്കാന് പോകുമ്പോള് "വഴിയില് വച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്" (ലൂക്ക 10:4). തിന്മക്ക് അടിപ്പെട്ട് പിശാചിന്റെ ആത്മാവിനാല് നയിക്കപ്പെടുന്നവരെ ഹൃദയം കൊണ്ട് ആത്മാർഥമായി അഭിവാദനം ചെയ്യുകയോ, വീട്ടില് സ്വീകരിക്കുകയോ, അത്തരക്കാരുടെ സ്വീകരണം ഏറ്റു വാങ്ങുകയോ ചെയ്താല് അവരിലെ പൈശാചിക ശക്തി ആത്മ ബലമില്ലാത്ത ദൈവമക്കളിൽ കടക്കുകയോ, അവരെ നയിക്കാൻ ശ്രമിക്കുകയോ ചെയ്യും!
"നിങ്ങള് ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്, അവിടെ യോഗ്യതയുള്ളവനാരെന്ന് അന്വോഷിക്കുകയും അവിടെ വിടും വരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്. നിങ്ങള് ആ ഭവനത്തില് പ്രവേശികുമ്പോള് അതിനു സമാധാനം ആശംസിക്കണം. ആ ഭവനം അര്ഹതയുള്ളതാണെങ്കില് നിങ്ങളുടെ സമാധാനം അതില് വസിക്കട്ടെ." (മത്തായി 10:11,12). യോഗ്യതയുള്ളവര്ക്കു മാത്രമേ ഹൃദയ പൂര്വ്വം ആശംസ (അഭിവാദനം) കൊടുക്കാവൂ. യോഗ്യതയുള്ളവനില് നിന്ന് മാത്രമേ ആശംസ (അഭിവാദനം) ഹൃദയപൂർവ്വം സ്വീകരിക്കാവൂ! വെറുതെ അസാമാധാനം (പിശാചിനെ) കൈവശപ്പെടുത്തരുത്. സ്വന്ത ദൈവകൃപ പൈശാചിക മനുഷ്യര്ക്ക് കൊടുക്കരുത്!
"ആരും അര്ഥശുന്യമായ വാക്കുകള്കൊണ്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ, ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല് ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു, അതിനാല് അവരുമായി സമ്പര്ക്കമരുത്" (എഫേസൊസ് 5: 6,7). "ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല ഭിന്നത എന്നു ഞാന്‍ നിങ്ങളോട് പറയുന്നു." (ലൂക്കാ 12:51). "സഹോദരന്‍ എന്ന് വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാതകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്ന് കണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമോരുമിച്ചു ഭക്ഷണം കഴിക്കുക പോലും അരുത്" (1 കോറിന്തോസ് 5: 11), (മത്തായി 24:49- 51). ഹൃദയബന്ധമില്ലാത്തവര് സഹോദരനോ സഹോദരിയോ ആവുകയില്ലല്ലോ! എന്നാല്, ഹൃദയബന്ധം ഉള്ളവര് അശുദ്ധിവഹിച്ചു നടക്കുന്നവരെങ്കില് അവരുമായുള്ള ഹൃദയ ബന്ധം വിടണം!
"യഥാര്‍ത്ഥ പരിച്ചേദനo ബാഹ്യമോ ശരീരികമോ അല്ല. ആന്തരികമായി യഹൂദന്‍ നായിരിക്കുന്നവനാണ് യഥാര്‍ത്ഥ യഹൂദന്; ഹൃദയത്തില്‍ നടക്കുന്ന പരിച്ചേദനമാണ് യഥാര്‍ത്ഥ പരിച്ചേദനo. അത് അത്മീയമാണ്. അക്ഷരാര്‍ഥത്തില്‍ ഉള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരില്‍ നിന്നല്ല, ദൈവത്തില്‍ നിന്നാണ്." (റോമ 2:28,29).
പാപികളുമായി ഹൃദയത്തിലു നിന്നും ബന്ധം വിച്ഛേദിക്കണം! അതായത് വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി, വ്യഭിചാരം തുടങ്ങിയ എല്ലാ പാപങ്ങളുമായി നടക്കുന്നവരുമായി ഹൃദയപരിച്ചേദനം ക്രിസ്തു വിശ്വാസി നടത്തണം! അതുപോലെ തന്നെ തന്റെ സ്വന്തം മനസിലും ഇത്തരം ആസക്തികളാകുന്ന പാപങ്ങളുമായി ഹൃദയത്തില് പരിച്ചേദനം നടത്തണം!
"പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും, നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കും" (മത്തായി 10:41). വിഗ്രഹാരാധകന് മാനസാന്തരപ്പെടാതെ വിഗ്രഹാരാധകന് തന്നെയായിരിക്കുന്ന അവസ്ഥയില് ഹൃദയത്തില് സ്വീകരിക്കുന്നവന് വിഗ്രഹാരാധകനു ലഭികേണ്ട ശിക്ഷയില് പങ്കു ചേരുന്നു! അനേകര് വ്യഭിചാരം ചെയ്യാതെ വ്യഭിചാരികളും! വിഗ്രഹാരാധ നടത്താതെ വിഗ്രഹാരാധകരും! കളവ് നടത്താതെ കള്ളന്മാരും! കുലപാതകം ചെയ്യാതെ കുലപാതകികളുമായി, ശിക്ഷക്ക് അര്ഹരായി ശാപത്തില് നിലകൊള്ളുന്നു! ഇപ്രകാരം തന്നെ എല്ലാ പാപങ്ങളിലും ചില നിഷ്കളങ്കര് സ്വയം അറിയാതെ പങ്കാളികളായിമാറി കുറ്റക്കാരാകുന്നു! പാപം പ്രവർത്തിക്കാതെ ജന്മം കൊണ്ട് പാപികളായിതീർന്നവരെക്കുറിച്ചു മറ്റൊരു അദ്ധ്യായത്തിൽ വായിക്കുമെല്ലോ!
സൗഹൃദം കൂടും മുൻപ് മനുഷ്യരെയും അവരുടെ ആത്മാക്കളെയും വിവേചിക്കേണ്ടിയിരിക്കുന്നു !
അടുത്തായി മനുഷ്യർ പാപം ചെയ്യാതെ പാപികളാകുന്ന അവസ്ഥയാണ്! പാരമ്പര്യമായി പാപസ്വാധീനം നൽകുന്ന ജീനുകള് വഹിച്ചു കൊണ്ടുള്ള ശാരീരിക ജനനം! അതേക്കുറിച്ചു തിരുവചനം ഇപ്രകാരം പറയുന്നു! "ആദത്തിന്റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി" (റോമാ 5:14).
ദൈവകല്പ്പനകള് പൂർണ്ണമായി തികച്ചനുസരിച്ച്; ഈ ഭൂമിയില് മനുഷ്യജീവിതം തികച്ച യേശുക്രിസ്തുവിനെ ഹൃദയപൂർവ്വം സ്വീകരിച്ചു അവിടുത്തെ പക്ഷം ചേർന്നുനിന്നാല്, അവിടുന്ന് നേടിയെടുത്ത പ്രതിഫലം; അവിടുത്തോട് പക്ഷം ചേർന്നു നിൽക്കുന്നവർക്കും മറ്റൊരു യോഗ്യതയും കൂടാതെ ലഭിക്കും!
ദൈവകല്പ്പനകള് പൂർണ്ണമായി തികച്ചനുസരിച്ച്; ഈ ഭൂമിയില് മനുഷ്യജീവിതം തികച്ച യേശുക്രിസ്തുവിനെ ഹൃദയപൂർവ്വം സ്വീകരിച്ചു അവിടുത്തെ പക്ഷം ചേർന്നുനിന്നാല്, അവിടുന്ന് നേടിയെടുത്ത പ്രതിഫലം; അവിടുത്തോട് പക്ഷം ചേർന്നു നിൽക്കുന്നവർക്കും മറ്റൊരു യോഗ്യതയും കൂടാതെ ലഭിക്കും!
ദൈവം അവിടുത്തെ ക്രിസ്തുവിൽ നിങ്ങളെ അനുഗ്രഹിക്കട്ടെ! ആമേൻ.
ഈ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു. അടുത്ത അദ്യായത്തിനായി അടുത്ത വീഡിയോ ക്ലിക്ക് ചെയ്യുക.
Post a Comment