This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter -55. ദൈവരാജ്യം.




"യേശു പ്രസoഗിക്കാന് തുടങ്ങി; മാനസാന്തരപ്പെടുവിന്; സ്വര്ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്തായി4:17). പാപബന്ധനത്തില് കുടുങ്ങി, ഭൂമിയില് പിശാച്ചിന്റെ രാജ്യത്തിലും, ജഡമരണശേഷം അവന്റെ അത്മീരാജ്യമായ നരകത്തിനും അവകാശികളായി കഴിഞ്ഞിരുന്ന മനുഷ്യരെ രക്ഷിക്കാന് ദൈവം അവിടുത്തെ രാജ്യമായ ദൈവരാജ്യം ഭൂമിയില് സ്ഥാപിച്ചു! അവിടുന്ന് സ്വയം മനുഷ്യനായി അത് ആദ്യം യേശുവില് ഭൂമിയില് സ്ഥാപിച്ചു! യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യരിലും ദൈവംപരിശുദ്ധ ആത്മാവിലൂടെ ദൈവരാജ്യം ഭൂമിയില് സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു!

ക്രിസ്തു ആദത്തിനെയും ഹവ്വയെയും ഭൂമിയില് സ്രഷ്ട്ടിച്ച്‌ അവരിലൂടെ ഭൗതികലോകത്തില് ദൈവരാജ്യം സ്ഥാപിച്ചു (ദൈവം രാജാവായി വാഴുന്ന രാജ്യം) എന്നാല് ആദി മാതാപിതാക്കള് പിശാച്ചിനെ അനുസരിച്ചതിനാല് ദൈവരാജ്യത്തില് നിന്ന് പുറത്തായി! എന്നാല്, ക്രിസ്തു മനുഷ്യനായി യേശുവില് ദൈവ കലപ്പനകള് തെറ്റിക്കാതെ ദൈവ ഭക്തിയില് ഭൂമിയില് മനുഷ്യജീവിതം തികച്ച് വീണ്ടും തന്നിലൂടെ ആദി മാതാപിതാക്കള് നഷ്ട്ടപ്പെടുത്തിയ ദൈവരാജ്യം എന്ന അത്മീയരാജ്യം ഭൂമിയില് മനുഷ്യര്ക്കിടയില് വീണ്ടും സ്ഥാപിച്ചു!

യേശുക്രിസ്തുവിലൂടെ ദൈവരാജ്യത്തില് പ്രവേശിക്കുക എന്നാല്, യേശു ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് പ്രവേശിക്കുക എന്ന് അര്ഥം!! "ദൈവരാജ്യമെന്നാല് ഭക്ഷണവും പാനിയവു മല്ല; പ്രത്യുത നീതിയും സമാധാധാനവും പരിശുദ്ധ ആത്മാവില് ഉള്ള സന്തോഷവുമാണ്" (റോമ14:17). 


അനീതിയോടും  അസമാധാനത്തോടെയും പൈശാചിക ആത്മാവിലുള്ള സന്തോഷത്തിലോ ദുഃഖത്തിലോ ആയിരിക്കുന്നതാണ്  ഭൂമിയിലെ പൈശാചിക രാജ്യം! 

"ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലാണ്" (1 കോറി 4:20). ബൈബിളിലെ വാക്കുകള്ക്ക് ദൈവ രാജ്യത്തില് പ്രവേശിക്കാനുള്ള വഴി പറഞ്ഞു തരുവാന് കഴിയും. എന്നാല്; ബൈബിളിലെ വചനങ്ങളിലെ ആത്മാവ് മനുഷ്യനെ ദൈവ രാജ്യത്തില് പ്രവേശിപ്പിക്കുന്നു! വചനങ്ങളിലെ ആത്മാവിനെ ദൈവ രാജ്യത്തില് പ്രവേശിക്കാന് മനുഷ്യര് സ്വീകരിക്കണം! മറിച്ചു, ബൈബിളിലെ അക്ഷരങ്ങളെയല്ല! ബൈബിളിലെ വാക്കുകള്ക്ക് പരിഭാഷകളില് വിറ്റ്യാസമുണ്ടെങ്കിലും ബൈബിളിലെ വചനങ്ങളിലെ ആത്മാവിന് വിറ്റ്യാസമില്ല! ആത്മവിറ്റ്യാസമുള്ള പുസ്തകങ്ങള് ദൈവ വചനത്തിന്റെ ഭാഗമല്ല! എഴുത്തിലെ ആത്മാവിനെ മനുഷ്യര് മനസിലാക്കുവാന് പഠിക്കേണം. ഉദാ: കവിത എഴുതുന്ന കൊച്ചുകുട്ടികള്ക്ക് പോലും അറിയാം കവിതയിലെ ആത്മാവ്!   എഴുത്തുകാരനെ നയിക്കുന്ന ആത്മാവ്‌ കവിതയിലും ഉണ്ടാകും!

"ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസoഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതില് പ്രവേശിക്കുന്നു." (ലൂക്കാ 16:16) ദൈവ രാജ്യത്തില് പ്രവേശിക്കണം എങ്കില് മനുഷ്യന് ബലം (മാനസികബലം) പ്രയോഗിക്കേണ്ടി യിരിക്കുന്നു! കാരണം, മനുഷ്യന് സ്വതവേ പിശാച്ചിന്റെ രാജ്യത്തില് വസിക്കാനാണ് താല്പര്യം! എന്നാല്, മനുഷ്യന് ആത്മബലം പ്രയോഗിച്ചു വേണം യേശു ക്രിസ്തുവിന്റെ കല്പ്പനകള് അനുസരിച്ച് അവിടുന്ന് പഠിപ്പിച്ച ദൈവ ആരാധനയിലേക്ക് മനസന്ധരപ്പെട്ട് കടന്നു വന്ന് ദൈവ രാജ്യത്തില് പ്രവേശിക്കുവാന്! നിര്ഭാഗ്യവശാല് പല മനുഷ്യര്ക്കും അതിനുള്ള മാനസിക ബലം ഇല്ല! അവര് സാമൂഹിക ബന്ധനങ്ങളിലും, രക്ത ബന്ധനങ്ങളിലും മറ്റു സ്നേഹ ബന്ധനങ്ങളിലും, മാനുഷിക മത നിയമങ്ങളിലും, പാരമ്പര്യങ്ങളിലും കുടുങ്ങി രക്ഷപ്പെടാനാവാതെ കിടക്കുന്നു! പിശാച്ച് ബലമായി അവരെ അവന്റെ രാജ്യത്തില് പിടിച്ചു വച്ചിരിക്കുന്നു!

പൈശാചിക ശക്തിയാലും  ജ്ഞാനത്താലും നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, "വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും വിഗ്രഹാരാധകനും - ദൈവത്തിന്റെയും ക്രിസ്തുവിനെയും രാജ്യത്തില് അവകാശമെല്ലെന്നു നിങ്ങള് അറിഞ്ഞുകൊള്ളുവിൻ" (എഫേസോസ് 5:5). അതുപോലെതന്നെ; "അസന്മാര്ഗ്ഗികളും, വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്ഗ്ഗഭോഗികളും, കള്ളന്മാരും, അത്യാഗ്രഹികളും, മദ്യപന്മാരും, പരദൂഷകരും, കവര്ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല." (1കോറി6:9,10). അതിനാലാണ് ദൈവരാജ്യത്തെകുറിച്ച് പ്രസംഗിക്കുന്നവര് ഇവയ്ക്കെതിരെ കര്ശന നിലപാട് എടുക്കുന്നത്!

"ദൈവാത്മാവിനെ കൊണ്ടാണ് ഞാന് പിശാച്ചുക്കളെ ബഹിഷ്ക്കരിക്കുന്നതെങ്കില്, ദൈവരാജ്യം നിങ്ങളില് വന്നു കഴിഞ്ഞിരിക്കുന്നു" (മത്തായി 12:28). ദൈവാത്മാവില് സുവിശേഷം പറയുന്നവര് അവരില് വ്യാപരിക്കുന്ന ദൈവാത്മാവിന്റെ ശക്തിയാല് പിശാചിനെ മറ്റു മനുഷ്യരില് നിന്ന് പുറത്താക്കി ദൈവാത്മാവിനെ അവരില് നിവേശിപ്പിച്ചു അവരെ പിടിച്ചു ദൈവരാജ്യത്തില് ചേര്ക്കുന്നു!

"പ്രത്യക്ഷ്മായ അടയാളങ്ങളോടെയല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ, അതാ അവിടെ എന്നാരും പറയുകയുമില്ല. എന്തെന്നാല് ദൈവരാജ്യം നിങ്ങളുടെ ഇടയില് തന്നെയുണ്ട്" (ലൂക്ക 17:21). ദൈവത്തിന്റെ (പരിശുദ്ധ ആത്മാവിന്റെ ഭരണത്തില് കീഴില് ജീവിക്കുന്ന മനുഷ്യരെ അടയാളങ്ങളോടെ തിരിച്ചറിയാന് ആവുകയില്ല!

"സത്യം സത്യമായി ഞാന് നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ല എങ്കില് ഒരുവനും ദൈവ രാജ്യത്തില് പ്രവേശിക്കുക സധ്യമല്ല" (യോഹന്നാന് 3:5). പ്രിയ സഹോദരാ / സഹോദരി താങ്കള് യേശുക്രിസ്തു ഭൂമിയില് സ്ഥാപിച്ച ദൈവ രാജ്യത്തിലാണോ? നിങ്ങളെ നയിക്കുന്നത് ക്രിസ്തുവാണോ? അതെയെങ്കില്  അവന് പറഞ്ഞു: "മരിച്ചവര് തങ്ങളുടെ മരിച്ചവരെ സംസകരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക" (ലൂക്ക 9:60).

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.