മൂന്നു തരത്തില് പ്രത്യേകതകളുള്ള വിവേകമാണ് ഭാര്യാ ഭര്‍തൃ ബന്ധത്തില് ഐശ്യര്യം നേടുവാനുള്ള രഹസ്യം.
1. "ഉപദേശം സ്വീകരിക്കുന്നവരോട് കൂടെയാണ് വിവേകം" (സുഭാഷിതം13:10). എപ്പോഴും "ക്രിസ്തുവിന്റെ" (ദൈവശക്തിയുടെയും ജ്ഞാനത്തിന്റെ) ഉപദേശം സ്വീകരിക്കുക! ക്രിസ്തുവിനാൽ നയിക്കപ്പെടാത്ത മനുഷ്യരുടെ ഉപദേശം തേടരുത്! എന്നാല്; ഒഴിവാക്കാനാവത്ത സന്ദർഭങ്ങളിൽ പ്രതിഫലം നൽകികൊണ്ട് ലോകപരമായി ജ്ഞാനമുള്ള ചില മനുഷ്യരുടെ വിൽക്കപ്പെടുന്ന ഉപദേശം ദൈവിക സമ്മതപ്രകാരം തേടാം. ഉദാ: ലോക നിയമങ്ങളെയും അവകാശങ്ങളെയും കുറിച്ച് വക്കീലിനോട്, ഡോക്‌ടർ, etc.. കാരണം (1 കോറിന്തോസ് 10:25). അത്തരം ഉപദേശങ്ങൾ നല്ലത് എന്ന് ദൈവം മനസ്സിലാക്കിയാൽ സ്വീകരിക്കാം, നടപ്പാക്കാം!
2. "വിവേകി എന്തും ആലോചനയോടെ ചെയ്യുന്നു" (സുഭാഷിതം13:16). ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ ദമ്പതികള്‍ ഏതു പ്രവര്‍ത്തികളും പരസ്പരം ആലോചനയോടെ ചെയ്യണം! പ്രിത്യേകിച്ചും ക്രിസ്തുവിന്റെ ആത്മാവിൽ നിലനിന്നു ജീവിച്ചു, ദൈവത്തോടാലോചിച്ചു ദൈവനാമ മഹത്വത്തിനായിരിക്കണം ജീവിതത്തിലെ എല്ലാ പ്രവര്ത്തികളും! പൈശാചിക ശക്തിയില് നിന്നോ പൈശാചിക ജ്ഞാനത്തില് നിന്നോ, അത്തരം ജ്ഞാനത്താലോ ശക്തിയാലോ നയിക്കപ്പെടുന്ന മനുഷ്യരിൽനിന്നോ ആലോചന സ്വീകരിക്കരുത്!
3. "പെട്ടെന്ന് കൊപിക്കാത്തവന് ഏറെ വിവേകമുണ്ട്" (സുഭാഷിതം14:29). ഭാര്യാഭര്‍ത്രു ബന്ധത്തില്‍ പെട്ടന്നുള്ള കോപം ഇരുവര്‍ക്കും പാടുള്ളതല്ല!

പ്രിയ സുഹൃത്തേ, താങ്കള്‍ കോപിക്കാനുള്ള സമയം എത്ര എന്ന് കണ്ടെത്തിയാൽ അറിയാം,
താങ്കള്‍ക്ക് എത്രമാത്രം വിവേകം ഉണ്ട് എന്ന്! യേശുവിനെ കുരിശില്‍
ആണി അടിച്ചു തൂക്കി! അപ്പോളും അവിടുന്ന് വിവേകം വെടിഞ്ഞു ആരോടും
കൊപിച്ചില്ല! മനുഷ്യനായിട്ട് അവതരിച്ച ദൈവത്തിന്റെ വിവേകത്തിന്റെ
അളവ്! നിയന്ത്രിക്കാന്‍ സാദ്യമല്ലാത്ത കോപം ഉള്ളവര്‍ ഉപവാസവും
പ്രാര്‍ത്ഥനയും വഴി അത് നേടി എടുക്കണം! ശാരീരിക അസുഖം ഉള്ളവര്‍ അതിനു വേണ്ട
മുന്‍കരുതല്‍ എടുക്കണം! എന്നിട്ടും, നിയന്ത്രിക്കാന് പ്രയാസമുള്ളതരത്തില് പൈശാചിക കോപത്തിന്റെ ആത്മാവിന് അടിപ്പെട്ടു നില്ക്കുന്നവര്
യഥാര്‍ത്ഥ ക്രിസ്തു വിശ്വാസിയുടെ സഹായം തേടണം!
താങ്കള്ക്ക് എത്രമാത്രം "വിവേകം" ഉണ്ടോ അത്രമാത്രം "ജ്ഞാനമേ" താങ്കളില് ഉള്ളു! കാരണം, "ജ്ഞാനമാണ് ഞാന് എന്റെ വാസം വിവേകത്തിലും" (സുഭാഷിതം 8:12). താങ്കള്ക്ക് എത്രമാത്രം "ജ്ഞാനം" ഉണ്ടോ അത്രമാത്രo "ദൈവഭക്തിയെ" താങ്കളില് ഉള്ളു! കാരണം, "ജ്ഞാനം" ഉള്ളവര്ക്ക് മാത്രമേ ജീവിതത്തിലെ ഓരോ പ്രവര്ത്തിയിലും നന്മയും തിന്മയും തിരിച്ചറിഞ്ഞു തിന്മയെ വെറുത്തു നന്മ പ്രവര്ത്തിച്ചു ദൈവഭക്തി അനുഷ്ട്ടിക്കുവാന് കഴിയു. നന്മയും തിന്മയും തിരിച്ചറിഞ്ഞു പ്രവർത്തിക്കണമെങ്കില് ക്രിസ്തുവിൽ വസിക്കണം! "ദൈവഭക്തി തിന്മയെ വെറുക്കലാണ്" (സുഭാഷിതം 8:13). എത്രമാത്രം ദൈവഭക്തി താങ്കളില് ഉണ്ടോ അത്രമാത്രമേ താങ്കള്ക്ക് ദൈവവുമായിട്ടുള്ള സഹവാസവും അതിലൂടെ ഉള്ള ഐശ്യര്യവും!

പൂർണ്ണമായ ദൈവഭക്തി പുലര്ത്താന് ഭാര്യയും ഭർത്താവും ദൈവത്തിൽ വസിച്ചിരിക്കണം! അതായത്; അവരുടെ ഹൃദയത്തിൽ "ക്രിസ്തു"(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) പൂർണ്ണമായി വസിച്ചിരിക്കണം! "നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക"(മത്തായി 22:37). ഭാര്യ; പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസ്‌സോടുംകൂടെ ഏതുകാര്യത്തിലും സ്‌നേഹിക്കുക (അനുസരിക്കുക) ക്രിസ്തുവിനെയാണ്! മറിച്ചു; ഭർത്താവിനെ അല്ല! അത്പോലെ തന്നെ; ഭർത്താവ്; പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്‌സോടുംകൂടെ ഏതുകാര്യത്തിലും സ്‌നേഹിക്കുക(അനുസരിക്കുക) ക്രിസ്തുവിനെയാണ്! മറിച്ചു; ഭാര്യയെ അല്ല! അവർ ഏതുകാര്യത്തിലും ക്രിസ്തുവില് നിന്നുള്ള പ്രജോതനയാലോ, പ്രേരണയാലോ, ഉത്തേജനയാലോ, നിർദേശത്താലോ പ്രവർത്തിക്കുന്നു. അങ്ങനെ അവരെ രണ്ടുപേരെയും ''ക്രിസ്തു'' നയിക്കുന്നു! ക്രിസ്തുവിന്റെ ആത്മാവ് അവരിലേക്ക് പകരുന്ന പ്രേരണകളും കല്പനകളും ഒരേ രീധിയിൽ ആകുന്നു! ഭാര്യയും ഭർത്താവും ക്രിസ്തുവിന്റെ പ്രേരണകളും കല്പനകളും പൂർണമായി ഒരേരീധിയിൽ അനുസരിച്ചു തുടങ്ങുമ്പോൾ അവർ ഇരുവരും ഒരാത്മായിൽ അതായത് ക്രിസ്തുവിന്റെ ആത്മാവിൽ ജീവിച്ചു തുടങ്ങുന്നു! ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "അവര്‍ ഒറ്റ ശരീരമായിത്തീരും." (ഉൽപത്തി 2:24).
ഭാര്യയും ഭർത്താവും, ക്രിസ്തുവിന്റെ ആത്മാവിന്റെ ഫലങ്ങളായ ദൈവീക സ്‌നേഹം, ദൈവീക ആനന്ദം, ദൈവീക സമാധാനം, ദൈവീക ക്ഷമ, ദൈവീക ദയ, ദൈവീക നന്‍മ, ദൈവീക വിശ്വസ്തത, ദൈവീക സൗമ്യത, ദൈവീക ആത്മസംയമനം ഇവയിലൂടെ പരസ്പരം സ്‌നേഹിക്കണം! ദമ്പതികൾക്കിടയിൽ ക്രിസ്തു ഫിൽറ്റർ (അരിപ്പ) പോലെ നിലനിർത്തണം! ദമ്പതികൾ ക്രിസ്തുവിനെ മറികടന്നു പൈശാചിക ആത്മാവിന്റെ ഫലങ്ങൾ പരസ്പരം കൈമാറി വർദ്ധിപ്പിക്കാതെ ശ്രദ്ധിക്കണം! ഭാര്യയോ ഭർത്താവോ ക്രിസ്തുവിനേക്കാള് ഉപരിയായി തന്റെ പങ്കാളിയെ സ്നേഹിച്ചാൽ, അത്തരം സ്നേഹം പൈശാചിക ആത്മാവിനു ഇടം കൊടുക്കുകയും, അങ്ങനെ ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ പൈശാചിക ആത്മാവിന്റെ ഫലങ്ങൾ പരസ്പരം കൈമാറി ഭിന്നത ഉണ്ടാവുകയും ദൈവീകമായ സ്നേഹം കുറയുകയും ചെയ്യുന്നു. ആയതിനാല്; ഭാര്യയും ഭർത്താവും എപ്പോഴും ലക്ഷ്യംവയ്‌ക്കേണ്ടത്, തങ്ങളിലും തങ്ങൾക്കിടയിലും ദൈവികമായ ശക്തിയും ജ്ഞാനവുമായ ''ക്രിസ്തു'' വളർന്നു അനുദിനം ശക്തിപ്രാപിക്കുന്നതിനു തങ്ങളിൽ വസിക്കുന്ന ക്രിസ്തുവിനെ അനുസരിക്കണം. ക്രിസ്തുവിനെ വാക്കുകള്കൊണ്ടും പ്രവൃത്തികൾകൊണ്ടും, ചിന്തകൾകൊണ്ടും മറ്റുള്ളവരിലേക്ക് പകർന്നു ശക്തിപ്പെടുത്തണം. പ്രിത്യേകിച്ചും തങ്ങൾക്കു ജനിക്കുന്ന കുട്ടികളിലേക്ക്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: "അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും" (ഏശയ്യാ 1:19).
ജഡശരീരത്തിലുള്ള സ്നേഹം കേവലം ജഡികമാണ്! അത് നിത്യതയിലേക്ക് പോകുന്നുമില്ല! മാത്രമല്ല, അത് സംതൃപ്തി ഒരിക്കലും ആർക്കും നൽകുന്നുമില്ല! അതിനാല് തന്നെ അത് സംതൃപ്‌തിക്കായി മറ്റുപലതിനെയും തേടിക്കൊണ്ടിരിക്കുകയും, അങ്ങനെ തിന്മകളിൽ പെട്ട് എതിർക്രിസ്തുവിൽ അതായതു പൈശാചിക ശക്തിയിലും ജ്ഞാനത്തിലും നയിക്കപ്പെട്ടു ജീവിതം ദുരിത പൂർണ്ണമായി മാറുകയും ചെയ്യും! എന്നാല്; ക്രിസ്തുവിലുള്ള ഭാര്യാ-ഭർതൃ ബന്ധം പൂർണ്ണ സംതൃപ്‍തി കൈവരുത്തുകയും; അത് കൂടുതൽ സ്വർഗ്ഗീയമാവുകയും; അതുവഴി ജനിക്കുന്ന മക്കള് ദൈവമഹത്വത്തില് ജന്മമെടുത്തതുകൊണ്ട് ജന്മനാല് ദൈവാത്മാവിനാല് നയിക്കപ്പെടുന്ന ദൈവമക്കളാവുകയും ചെയ്യും! ഏക ആത്മാവിൽ വസിക്കുന്ന ഭാര്യക്കു ഭർത്താവിന്റെ ചിന്തകളും ആഗ്രഹങ്ങളും ആത്മാവിൽ തിരിച്ചറിഞ്ഞു മനസിലാക്കാന് കഴിയും! അതുപോലെ തന്നെ ഏക ആത്മാവിൽ വസിക്കുന്ന ഭർത്താവിന് ഭാര്യയുടെ ചിന്തകളും ആഗ്രഹങ്ങളും ആത്മാവില് തിരിച്ചറിഞ്ഞു മനസിലാക്കാന് കഴിയും! ഹൃദയകൊണ്ടു ക്രിസ്തുവിന്റെ ഉപദേശങ്ങൾ അനുസരിക്കാന് തീക്ഷണതയും പൂർണ്ണമനസ്സും പൂർണ്ണ ശക്തിയും കാണിച്ചുകൊണ്ട് ഭാര്യയും ഭർത്താവും ക്രിസ്തുവിൽ പരസ്പരം സ്നേഹിക്കുക! അതിനുശേഷം മക്കളെ, അതിനു ശേഷം മറ്റു ദൈവമക്കളെ ക്രിസ്തുവിൽ സ്നേഹിക്കുക! അതിനുള്ള ''വിവേകം'' എപ്പോഴും നിലനിർത്തുക!
മൂന്നു തരത്തിലുള്ള പ്രത്യകതകള്‍ ഉള്ള "വിവേകം" - പരിശുദ്ധ ആത്മാവില്; നിർമ്മല മനഃസാക്ഷിയിൽ; ക്രിസ്തുവിൽ നിന്നും ഉപദേശം തേടി സ്വീകരിക്കുന്നത്, എന്തും ആലോചനയോടെ പ്രവര്‍ത്തിക്കുന്നത് - അതായതു എടുത്തു ചാട്ടം എന്ന സ്വഭാവം ഇല്ലാത്ത! പെട്ടെന്ന് കോപിക്കാത്ത - "വിവേകം കാത്തുസുക്ഷിക്കുന്നവന് ഐശ്യര്യമുണ്ടാകും" (സുഭാഷിതം19:8).
"പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ജെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കം ഏല്കാതെ തന്നെ തന്നെ കാത്തു സുക്ഷിക്കുക" (യാകോബ് 1:27).
ഈ പ്രവര്‍ത്തികള്‍ താങ്കളുടെ ജീവിത്തില്‍ ഉണ്ടോ? "മകനെ, നമ്മള്‍ ദരിദ്രരരായിത്തിര്ന്നതില്‍ നിനക്ക് ആധിവേണ്ട. നിനക്ക് ദൈവഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്ക് പ്രീതികരമായതു അനുഷ്ട്ടിക്കുകയും ചെയ്താല്‍ നിനക്ക് വലിയ സമ്പത്ത് കൈവരും" (തോബിത്4:21). എന്തെന്നാല്; "വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്." (സുഭാഷിതം 22:4).
എന്താണ് ദൈവത്തെ പ്രീതിപ്പെടുത്തുന്ന പ്രവര്ത്തി ?
യേശു പറഞ്ഞു: "ഇതാണ് ദൈവഹിത മനുസരിച്ചുള്ള
പ്രവര്‍ത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക." (യോഹന്നാന്‍6:29).
പ്രിയ സുഹുര്ത്തെ, താങ്കളുടെ മനസ്ക്ഷിക്ക് വിരുദ്ധമായ കാര്യം ഒരിക്കല്‍
എങ്കിലും ജീവിത്തില്‍ പ്രവര്ത്തിച്ചിട്ടുണ്ടെങ്കി ല്‍
ഒട്ടും മടിക്കാതെ യേശുക്രിസ്തുവിനെ അവിടുത്തെ വചനം പാലിച്ചു വിശ്വസിച്ചു
അഭയം തേടാന്‍ മടിക്കരുതേ! അങ്ങനെ യേശുക്രിസ്തുവിന്റെ അനുഗ്രഹം നിങ്ങളുടെ
ഭാര്യാഭര്തൃ ബന്ധത്തില് എശ്വര്യത്തിന്റെ വാടാമലരുകള് എന്നും
വിരിയിക്കട്ടെ! ക്രിസ്തുവിനോട് ചേരുന്നത് ഒരു മതത്തില്‍
ചേരുന്നതല്ല! യേശുക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല!
"...നിന്റെ യൗവ്വനത്തിനെ ഭാര്യ, അനുഗ്രഹീതയായിരിക്കട്ടെ; അവളില് ആനന്ദംകൊള്ളുക" (സുഭാഷിതം 5:18).
"ഭാര്യയുടെ ശരീരത്തിന്മേല് അവള്ക്കല്ല അധികാരം, ഭര്ത്താവിനാണ്. അതുപോലെ തന്നെ ഭര്ത്താവിന്റെ ശരീരത്തിന്മേല് അവനല്ല, ഭാര്യക്കാണ് അധികാരം" (1കോറി 7:4).
"കര്ത്താവില് പുരുഷനും സ്ത്രീയും പരസ്പരം ആശ്രയിച്ചാണു നിലകൊള്ളുന്നത്" (1 കോറി 11:11).

ആദിമുതൽ മനുഷ്യന് ഒരു തുണയെയാണ് ദൈവം കൊടുക്കുന്നത്. "മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവന്നു തക്കതായ ഒരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു യഹോവയായ ദൈവം അരുളിച്ചെയ്തു"(ഉല്പത്തി 2:18).
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേന്.
Post a Comment