യേശുക്രിസ്തു ഭൂമിയില്‍ വന്നു നിത്യരക്ഷയുടെ സുവിശേഷം ലോകത്തെ അറിയിച്ചു! മനുഷ്യന്‍
എപ്രകാരം ദൈവത്തില്‍ ആയിരിക്കാമെന്നു, മറ്റു മനുഷ്യരില്‍ ദൈവത്തെ കണ്ടു, അവരെ
സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കാനും, ലോകത്തിലെ അശുദ്ധി പുരളാതെ
സ്വയം സൂക്ഷിക്കുന്നതിലൂടെ അവനവനില്‍ വസിക്കുന്ന ദൈവത്തെ, ആത്മാവിലും സത്യത്തിലും ആരാധികാനും യേശു പഠിപ്പിച്ചു! മത പ്രകാരമുള്ള ദൈവാരാധനക്ക് പകരം
ആത്മാവിലും സത്യത്തിലുമുള്ള ദൈവാരാധന മനുഷ്യ സമൂഹത്തെ പഠിപ്പിച്ച യേശുവിനെ,
അന്നത്തെ മത നേദാക്കള്‍ മൃഗീയമായി കൊന്നു! കാരണം, മനുഷ്യര്‍ ആത്മാവിലും
സത്യത്തിലും ദൈവത്തെ ആരാധിച്ചു നിത്യരക്ഷ പ്രാപിച്ചാല്‍ മത
കര്‍മങ്ങള്‍ക്ക് കിട്ടുന്ന പണവും etc...etc... കാര്യങ്ങളും മത
നേതാക്കള്‍ക്ക് നഷ്ട്ടപെടും എന്നത് തന്നെ കാരണം!
"കാണപ്പെടുന്ന
സഹോദരനെ സ്നേഹിക്കാത്തവന് കാണപെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ല. ക്രിസ്തുവില്‍ നിന്നും ഈ കല്പന നമ്മുക്ക് ലഭിച്ചിരിക്കുന്നു: ദൈവത്തെ
സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കണം." (1യോഹന്നാന്‍4:21).
യേശുവിന്റെ പേര് പറഞ്ഞു വരുന്ന ഏത് മനുഷ്യനു സഹോദരനെ വെറുക്കാം? ബൈബിളില്‍
എഴുതിയിരിക്കുന്നത് പാലിക്കാന്‍ ശ്രമിക്കുന്നതാണോ തെറ്റ്? യേശുവിന്റെ
ആത്മാവ് ഉള്ളില്‍ ഉള്ളവനാണ് തന്നെയാണ് ക്രിസ്ഥിയാനിയുടെ സഹോദരന്‍ അഥവാ
സഹോദരി! യേശുവിന്റെ ആത്മാവ് ഉള്ളില്‍ ഉള്ളവന്‍ യേശുവിന്റെ സ്വഭാവം
കാണിക്കും! യേശു ഒരിക്കലും താന്‍ പറഞ്ഞ വചനങ്ങള്‍ മാറ്റി
പറയുകയും ഇല്ല! "ആകാശവും ഭൂമിയും കടന്നു പോകും. എന്നാല്‍, എന്റെ
വാക്കുകള്‍ കടന്നു പോവുകയില്ല" (ലൂക്ക 21:30). "ഞാന്‍ പൗലോസിന്റെതാണ് ഞാന്‍ അപ്പോളസിന്റെതാണ്, ഞാന്‍ കേപ്പായുടെതാണ്, ഞാന്‍
ക്രിസ്തുവിന്റെതാണ് എന്നിങ്ങനെ നിങ്ങള്‍ ഓരോര്ത്തരും പറയുന്നതിനെയാണ് ഞാന്‍
ഉദേശിച്ചത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ?" (1കൊറോന്തി 1:12).
ഇക്കാലഘട്ടത്തിലും ഞങ്ങള്‍ കേപ്പയുടെ (വി. പത്രോസിന്റെ) എന്ന് പറഞ്ഞു
വരുന്ന ചില ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്! ദൈവത്തെ ആത്മാവിലും സത്യത്തിലും
ആരാധിച്ചു സ്വന്തം ജീവന്‍ യേശുക്രിസ്തുവിനു കാഴ്ച വച്ച ആ വിശുദ്ധന്റെ പേര്
പറയാന്‍ അര്‍ഹതയുള്ളവരാണോ ഇത്തരം ചില പട്ടു വസ്ത്രധാരികളും അവരുടെ അനിയായികളും?ഇത്തരം ക്ഷുദ്രജീവികള്‍ യേശുവിന്റെ പേര് പറഞ്ഞു വന്നു ക്രിസ്തീയത ഒരു
മതമാക്കി അവതരിപ്പിച്ച്, കര്‍മങ്ങള്‍ അനിഷ്ട്ടിച്ചും മറ്റുള്ളവരെ അനുഷ്ട്ടിപ്പിക്കാന്‍
പ്രേരിപ്പിച്ചു മനുഷ്യരുടെ സമ്പത്ത് കൊള്ള അടിക്കുന്നു! മനുഷ്യരുടെ
ആത്മാക്കളെ നിത്യ നരകത്തില് വിടുന്നു! മറ്റുള്ളവര്‍ സത്യം
മനസിലാക്കാതിരിക്കാന്‍; ആരെകിലും ബൈബിള്‍ വായിക്കുകയോ യേശുവിന്റെ സുവിശേഷത്തെ കുറിച്ച് എഴുതുകയോ; പരസ്യമായി ഉള്ള സത്യം അറിയിക്കുകയോ ചെയ്താല്; മതബ്രാന്ത് അല്ലെങ്കില്‍ മതത്തെ അവഹേളിച്ചു എന്ന് പറഞ്ഞു
ഉപദ്രവിക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നു പോലും!
"ദൈവം
ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ്
ആരാധിക്കെണ്ടത്" (യോഹന്നാന്‍ 4:24). ജീവിതത്തിലെ അനുദിനകാര്യങ്ങളിൽ നിർമ്മല മനഃസാക്ഷിയിൽ നന്മയായ കാര്യങ്ങൾ ചെയ്യാന് പ്രേരിപ്പിക്കുന്ന ശക്തിക്ക്, ഞാന് എന്ന ഭാവം വെടിഞ്ഞു അനുസരിക്കുക! അങ്ങനെ ദൈവത്തെ ആരാധിക്കുക! ജീവിതത്തിലെ അനുദിനകാര്യങ്ങളിൽ തിന്മയായ കാര്യങ്ങൾ ചെയ്യാന് പ്രേരിപ്പിക്കുന്ന ശക്തിക്ക് സ്വയം കീഴടങ്ങി അനുസരിക്കുമ്പോൾ അത് പൈശാചിക ആരാധന ആയിത്തീരുന്നു!
"പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും
സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭുമിയുടെയും കര്‍ത്താവുമായ ദൈവം
മനുഷ്യ നിര്‍മിത ആലയങ്ങളിളല്ല വസിക്കുന്നത്" (അപ്പ:പ്ര 17:24). മനുഷ്യ
നിര്‍മിത മന്തിരങ്ങളില്‍ ദൈവത്തെ കാണുവാന്‍ പോകുന്നവരെ, ദൈവം നിങ്ങളുടെ
ഉള്ളിലാണ് വസിക്കാന്‍ ആഗ്രഹിക്കുന്നത്! ദൈവത്തെ മറ്റു മനുഷ്യരിലാണ്
കാണുവാന്‍ ശ്രമിക്കേണ്ടത്! മത ബന്ധനങ്ങള്‍ പൊട്ടട്ടെ, മനുഷ്യസ്നേഹവും
ദൈവസ്നേഹവും വിജയിക്കട്ടെ.
Post a Comment