വിശ്വാസം, അന്ധവിശ്വാസം, യേശുക്രിസ്തുവിലുള്ള വിശ്വാസം, ഇവ എന്താണെന്ന് നമുക്ക് ഈ അദ്ധ്യായത്തില് മനസിലാക്കാം!
വിശ്വാസം എന്നതിന് ബൈബിള്‍ കൊടുക്കുന്ന നിര്‍വചനം, "വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്യവുമാണ്"(ഹെബ്രായെര്‍11:1). എന്നാല്; ഈ നിര്‍വ്വചനം ഉപയോഗിച്ച് ഏതു മനുഷ്യനും ഈ ഭൂമിയില് അത്ഭുതങ്ങളും അടയാളങ്ങളും സ്വന്തമാക്കുവാനും പ്രവർത്തിക്കുവാനും സാധിക്കും! അതിനു യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസവുമായി യാതൊരു ബന്ധവും വേണമെന്ന് ഇല്ല! കാരണം, അത്ഭുതങ്ങളും അടയാളങ്ങളും മനുഷ്യ മനസിന്റെ ശക്തികൊണ്ടും, പിശാചിനെ ഉപയോഗിച്ചുള്ള മറ്റു ആഭിചാര പ്രവര്‍ത്തനങ്ങളാലും നിഷ്പ്രയാസം ആര്‍ക്കും കരസ്ഥമാക്കാം പ്രവർത്തിക്കാം! അതുപോലെ തന്നെ ഒരുവന് യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയുസും ആരോഗ്യവും സമ്പത്തും കിട്ടിയാലും അവനു നിത്യജീവന് അഥവാ ജീവിത സായൂജ്യം നേടണമെന്നില്ല! എന്തെന്നാല്, നിത്യജീവന്‍ നേടാന്‍ ഉള്ള മാനദണ്ഡം അത്ഭുതങ്ങളും അടയാളങ്ങളും അല്ല!
"അന്ന് പലരും എന്നോട് ചോദിക്കും; കര്‍ത്താവേ കര്‍ത്താവേ, ഞങ്ങള് നിന്റെ നാമത്തില്‍ പ്രവചിക്കുകയും, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരെ, നിങ്ങള്‍ എന്നില്നിന്ന് അകന്നു പോകുവിന്‍" (മത്തായി 7:22,23). അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കു ം, യേശുക്രിസ്തു അറിയാത്തവര്ക്കും, യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും
അടയാളങ്ങളും പ്രവര്‍ത്തിക്കാനും അവ സ്വന്തമാക്കുവാനും സാധിക്കും!
ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുകയും ചെയ്യും" (മത്തായി24:24). പൂര്‍ണ്ണവിശ്വാസത്തോടെ ചില വാക്കുകളോ വാചകങ്ങളോ ഉരുവിടുകയോ, കല്ലോ, പ്രതിമകളോ, മനുഷ്യശരീരം തന്നയോ, അരിയോ ഗോതോമ്പ് അപ്പമോ മറ്റു എന്തെകിലും വസ്തുക്കളോ എടുത്തുവച്ച്; അതിനെ പൂജിച്ചാലും അവിടെ എല്ലാം വലിയ അത്ഭുതങ്ങളും അടയാളങ്ങളും നടക്കും!! എന്നാല്; ഇവയെല്ലാം വെറും അന്ധവിശ്വാസങ്ങളുടെയും ആഭിചരങ്ങളുടെയും അടിസ്ഥാനത്തില്‍ ഉള്ളവതന്നെ! എന്നാല്‍, കര്‍ത്താവായ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവത്തില്‍ നിന്നും ക്രിസ്തുവിനെ സ്വന്തമാക്കി നിത്യജീവനും, അതോടൊപ്പം അത്ഭുതങ്ങളും അടയാളങ്ങളും നേടണമെങ്കില് അതിനു വഴി വേറെ!
യേശുക്രിസ്തുവിലുള്ള "വിശ്വാസം കേള് വിയില് നിന്നും ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില് നിന്നുമാണ്" (റോമ10:17). അതായത്; "ദൈവ വിശ്വാസം" എന്നത് ദൈവത്തിന്റെ ശക്തിയെയും ജ്ഞാനത്തെയും കുറിച്ചുള്ള അറിവിലൂടെ മനുഷ്യര്ക്ക് വരുന്നു. അത് ജനിക്കാന് വിശുദ്ധ വേദപുസ്തകം വായിക്കുക, ദൈവവചന അടിസ്ഥാനത്തിലുള്ള പുസ്തകങ്ങള് വായിക്കുക, വിശ്വാസമുള്ളവരുടെ പ്രസംഗങ്ങള് ശ്രവിക്കുക. യേശുക്രിസ്തുവിന്റെ നാമത്തില് അത്ഭുതങ്ങള് കരസ്ഥമാക്കിയവരുടെ സാക്ഷ്യങ്ങള് ശ്രവിക്കുക. "വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല"(ഹെബ്രായര് 11:6).
യേശു പറഞ്ഞു: "എന്ത് ഭക്ഷിക്കും എന്ത് പാനം ചെയ്യും, എന്ത് ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ട. വിജാതിയരാന് ഇവയെല്ലാം അന്ന്വോഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‌ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും" (മത്തായി 6:31-33). പിതാവിന്റെ ഈ ഭൂമിയിലെ രാജ്യം ദൈവരാജ്യമാണ്!
എന്താണ് ദൈവരാജ്യം?
"അന്ന് പലരും എന്നോട് ചോദിക്കും; കര്‍ത്താവേ കര്‍ത്താവേ, ഞങ്ങള് നിന്റെ നാമത്തില്‍ പ്രവചിക്കുകയും, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരെ, നിങ്ങള്‍ എന്നില്നിന്ന് അകന്നു പോകുവിന്‍" (മത്തായി 7:22,23). അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കു
ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുകയും ചെയ്യും" (മത്തായി24:24). പൂര്‍ണ്ണവിശ്വാസത്തോടെ ചില വാക്കുകളോ വാചകങ്ങളോ ഉരുവിടുകയോ, കല്ലോ, പ്രതിമകളോ, മനുഷ്യശരീരം തന്നയോ, അരിയോ ഗോതോമ്പ് അപ്പമോ മറ്റു എന്തെകിലും വസ്തുക്കളോ എടുത്തുവച്ച്; അതിനെ പൂജിച്ചാലും അവിടെ എല്ലാം വലിയ അത്ഭുതങ്ങളും അടയാളങ്ങളും നടക്കും!! എന്നാല്; ഇവയെല്ലാം വെറും അന്ധവിശ്വാസങ്ങളുടെയും ആഭിചരങ്ങളുടെയും അടിസ്ഥാനത്തില്‍ ഉള്ളവതന്നെ! എന്നാല്‍, കര്‍ത്താവായ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവത്തില്‍ നിന്നും ക്രിസ്തുവിനെ സ്വന്തമാക്കി നിത്യജീവനും, അതോടൊപ്പം അത്ഭുതങ്ങളും അടയാളങ്ങളും നേടണമെങ്കില് അതിനു വഴി വേറെ!
യേശുക്രിസ്തുവിലുള്ള "വിശ്വാസം കേള് വിയില് നിന്നും ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില് നിന്നുമാണ്" (റോമ10:17). അതായത്; "ദൈവ വിശ്വാസം" എന്നത് ദൈവത്തിന്റെ ശക്തിയെയും ജ്ഞാനത്തെയും കുറിച്ചുള്ള അറിവിലൂടെ മനുഷ്യര്ക്ക് വരുന്നു. അത് ജനിക്കാന് വിശുദ്ധ വേദപുസ്തകം വായിക്കുക, ദൈവവചന അടിസ്ഥാനത്തിലുള്ള പുസ്തകങ്ങള് വായിക്കുക, വിശ്വാസമുള്ളവരുടെ പ്രസംഗങ്ങള് ശ്രവിക്കുക. യേശുക്രിസ്തുവിന്റെ നാമത്തില് അത്ഭുതങ്ങള് കരസ്ഥമാക്കിയവരുടെ സാക്ഷ്യങ്ങള് ശ്രവിക്കുക. "വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല"(ഹെബ്രായര് 11:6).
യേശു പറഞ്ഞു: "എന്ത് ഭക്ഷിക്കും എന്ത് പാനം ചെയ്യും, എന്ത് ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ട. വിജാതിയരാന് ഇവയെല്ലാം അന്ന്വോഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‌ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും" (മത്തായി 6:31-33). പിതാവിന്റെ ഈ ഭൂമിയിലെ രാജ്യം ദൈവരാജ്യമാണ്!
എന്താണ് ദൈവരാജ്യം?
"ദൈവരാജ്യം എന്നാല്‍ ഭക്ഷണവും പാനിയവും അല്ല; പ്രത്യുത, നീതിയും സമാധാനവും
പരിശുദ്ധ ആത്മാവില്‍ ഉള്ള സന്തോഷവുമാണ്" (റോമ 14:17).
എപ്രകാരം ദൈവരാജ്യത്തില്‍
പ്രവേശിക്കാം?
യേശു പ്രതിവചിച്ചു: "സത്യം സത്യമായി ഞാന്‍ നിന്നോട്
പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും
ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്യമല്ല" (യോഹന്നാന്‍3:5). "ദൈവത്തില് നിന്നും ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്റെമേലുള്ള വിജയം ഇതാണ് - നമ്മുടെ വിശ്വാസം" (1യോഹന്നാന് 5:5).
എന്താണ് ദൈവ നീതി?
എന്താണ് ദൈവ നീതി?
"ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്ക്കും, ആരെന്നുള്ള
വ്യത്യാസം കൂടാതെ യേശു ക്രിസ്തുവില്‍ ഉള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്"
(റോമ 3:22).
ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ് "ക്രിസ്തു" (1കോറി 1:24), ക്രിസ്തുവാണ് "യേശു". അവിടുന്ന് പറഞ്ഞു, "നിങ്ങള് എന്നില് വസിക്കുകയും എന്റെ വാക്കുകള് നിങ്ങളില് നിലനില്ക്കുകയും ചെയ്യുന്നെങ്കില് ഇഷ്ട്ടമുള്ളത് ചോദിച്ചുകൊള്ളുവിന് നിങ്ങള്ക്ക് ലഭിക്കും" (യോഹന്നാന്14:7). "ദൈവം ആത്മാവാണ്" (യോഹന്നാന് 4:23). ആ ആത്മാവിന്റെ ശക്തിയില് വസിക്കുക, അതായത് ദൈവശക്തിയില് വസിക്കുക! "ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലാണ്" (1കോറി4:20). ദൈവശക്തിയിലും ജ്ഞാനത്തിലും നയിക്കപ്പെടുക, അങ്ങനെ ദൈവമക്കളാവുക! ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ യേശുക്രിസ്തു(പരിശുദ്ധ ആത്മാവ്)വിന് നമ്മുടെ ഉള്ളില് വസിച്ചുകൊണ്ട് നമ്മുടെ ഹൃദയം:- സ്വര്ഗ്ഗീയമായ ദൈവസ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാല് നിറക്കാന് കഴിയും! ഇവ നമുക്ക് അനുഭവിച്ചറിയാന് സാധിക്കുന്ന അനുഭൂതിയാണ്! ആ ശക്തിയില് ജീവിച്ചുകൊണ്ട് ഇഷ്ട്ടമുള്ളത് ദൈവത്തോട് യേശുക്രിസ്തുവിന്റെ നാമത്തില് ചോദിക്കുക, കരസ്ഥമാക്കുക! "നീതിമാന്മാരുടെ ആഗ്രഹം നന്മയിലേ ചെല്ലൂ" (സുഭാഷിതം11:23). വിദ്വേഷത്തിന്റെ ആത്മാവിനാല് നയിക്കപ്പെടാതിരിക്കാന്, വിരോധമുള്ളവരോട്ക്ഷമിക്കുക. (മര്ക്കോസ്11:24-26). ഓര്മ്മിക്കുക: അതും പ്രധാനമാണ്! കാരണം; "വിദ്വേഷംമൂലം പലരും അശുദ്ധരായി തീരുന്നു" (ഹെബ്രായര് 12:15).
വിശ്വാസികള് ദൈവരാജ്യത്തില് ജീവിച്ചു നിലനിന്ന് ദൈവാനുഗ്രഹം പ്രാപിക്കാതെ ഇരിക്കേണ്ടതിന് അവരെ ദൈവാരാജ്യത്തില് നിന്നും പുറത്താക്കാന്, പിശാച് നേരിട്ടോ മറ്റു മനുഷ്യരെ ഉപയോഗിച്ചോ മൂന്നുകാര്യങ്ങളാണ് ചെയ്യാന് ശ്രമിക്കുന്നു! 1. പരിശുദ്ധ ആത്മാവിലുള്ള സന്തോഷം കെടുത്താണ് നോക്കുന്നു. 2. യേശുക്രിസ്തുവിലുള്ള വിശ്വാസം തകര്ക്കാന് ശ്രമിക്കുന്നു! 3. സമാധാനം എടുത്തുകളയാന് ശ്രമിക്കുന്നു.
എന്തെങ്കിലും കാര്യത്തില് നിങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടാന് തുടങ്ങിയാല്, ദൈവരാജ്യത്തില് നിന്നും പുറത്തുചാടി പോകാതെ യേശുക്രിസ്തുതന്നെയാണ് നിങ്ങളുടെ കർത്താവും ഇടയനും എന്ന് എപ്പോഴും ഉറപ്പ് വരുത്തിക്കൊള്ളുക! യേശുക്രിസ്തു നിങ്ങളുടെ കർത്താവും ഇടയനുമെങ്കില്; നിങ്ങളുടെ പ്രശ്നങ്ങളുടെ മേല് നിങ്ങളുടെ വിശ്വാസത്തിന്റെ ശക്തി നോക്കേണ്ട അവശ്യമില്ല! നിങ്ങളെ പൈശാചിക അടിമത്വത്തിന്റെ കിഴിൽനിന്നും പുറത്തുകൊണ്ടുവന്നു ദൈവരാജ്യത്തില് പ്രവശിപ്പിച്ച ക്രിസ്തുവിന്റെ കർതൃത്തത്തിന് കീഴിലാണ് നിന്റെ എല്ലാ പ്രശ്നങ്ങളും! തന്റെ വിശ്വാസത്തില് വയലിലെ പുല്ലുകളെ മനോഹരമായി ഉടുപ്പിക്കുന്നവന്, ചെളിയിലെ താമരകളെ അലങ്കരിക്കുന്നവന്, ആകാശത്തിലെ പറവകളെ പോറ്റുന്നവൻ, നമ്മുടെ ആവശ്യങ്ങളെ സമൃദ്ധമായി നിറവേറ്റും! അവിടുന്ന് നമ്മേ ജയോത്സവമായി വഴിനടത്തും. ആമേന്.
എങ്ങനെ മനുഷ്യര്‍ക്ക് ശരിയായ രീധിയില് യേശുക്രിസ്തുവില്‍ വിശ്വസിച്ചുകൊണ്ട് അത്ഭുതങ്ങളെ പ്രാപിക്കാം?
ലളിതമായി ഉത്തരം പറഞ്ഞാല്; "ദൈവരാജ്യത്തില് ജീവിച്ചുകൊണ്ട്" എന്ന് തന്നെ! ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും വസിക്കുന്നവർ ദൈവരാജ്യത്തിലും, പൈശാചിക ശക്തിയിലും ജ്ഞാനത്തിലും വസിക്കുന്നവർ പൈശാചിക രാജ്യത്തിലും വസിക്കുന്നു! യേശുക്രിസ്തു അരുളിച്ചെയ്തു: "എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്" (യോഹ14:21). യേശുവിന്റെ കല്പനകള്‍ സ്വീകരിക്കാതെയും, അവ സ്വന്ത ജീവിതത്തില് പാലിക്കാന്‍ ആത്മാര്‍ഥതയോടെ പരിശ്രമിക്കാതെയും, എങ്ങനെ അവിടുത്തെ വിശ്വസിക്കാന്‍ കഴിയും? എങ്ങനെ ദൈവരാജ്യത്തില് വസിക്കാന് കഴിയും?

യേശുവിനെ അനുസരിക്കണമെങ്കില്, യേശു പഠിപ്പിച്ച മാനസാന്തരവും ദൈവഭക്തിയും ദൈവാരാധനയും അത്മീയ ജീവിതത്തില് പ്രാവര്ത്തികമാക്കേണ്ടിയിരി ക്കുന്നു! ഇവ സ്വന്തജീവിത്തില്‍ പാലിക്കുവാന്‍ ഇഷ്ട്ട്മില്ലാത്തവരാണ് അത്ഭുതങ്ങള് വേണ്ടി അന്ധവിശ്വാസങ്ങള്‍ക്കും ആഭിചാരങ്ങള്ക്കും പുറകെ പോകുന്നത്! യേശുവിന്റെ കല്പനകള്‍ ആകട്ടെ വളരെ ലളിതവും സുന്ദരവും! പക്ഷെ, അവ പാലിക്കാന്‍ മനുഷ്യര്‍ അവിടുത്തെ വചനം മനസിലാക്കി മാനസാന്തരപ്പെട്ട് സകല വൃത്തികേടും ദൈവത്തിലാശ്രയിച്ച് ഉപേക്ഷിക്കാന് പരിശ്രമിക്കേണ്ടിയിരിക്കുന്നു! "അങ്ങയുടെ വചനം പാലിക്കുവാന്‍ വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗ്ഗങ്ങളില്‍ നിന്നും എന്റെ പാദങ്ങള്‍ പിന്‍വലിക്കുന്നു" (സങ്കീ119:101). "നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും"(ജോഷ്വാ 3:5).
വിശുദ്ധ വേദപുസ്തകത്തില് നിന്നും ഈ വചനങ്ങള് ഹൃദയത്തില് ഉറപ്പിക്കുക>>

(മത്തായി 18:19 & 21:22), (മര്ക്കോസ് 11:24),(യോഹന്നാന് 14:13,14 & 17:7&15:7&15:16&16:23,24). (യാക്കോബ് 1:5,6), (1യോഹന്നാന് 3:22 &5:14). NB: നല്ല നിലത്ത് (ഹൃദയത്തില്) വീണ വിത്ത് 100 മേനിവരെ ഫലം പുറപ്പെടുവിക്കും (മത്തായി 13:23). അതിനാല്; ഹൃദയത്തില് നിന്ന് പക, വിദ്വേഷം, അസൂയ, ഭയം, അവിശ്വാസം, ദുഷ്ടത, ദുശ്ചിന്ത മുതലായ എല്ലാം എടുത്തുമാറ്റി നിലമൊരുക്കുക(ഹൃദയം അതായത് മനസ്സ് ഒരുക്കുക). ഇവ വ്യക്തിയിൽ ഇരുന്നാൽ, ഈ പുളിമാവ്, ആ വ്യക്തിയിലെ ദൈവിക ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ കുറച്ചുകൊണ്ട് വന്ന്, ക്രമേണ ഇല്ലാതാക്കി, ആത്മീയ മരണം കൊണ്ടുവരുകയും, പൈശാചിക ശക്തിയും ജ്ഞാനവും വളർത്തി പൈശാചിക സന്താനമാക്കിമാറ്റി പൈശാചിക രാജ്യത്തിൽ ചേർക്കുകയും ചെയ്യും!! "നിങ്ങള് ആഗ്രഹിക്കുന്നത് നിങ്ങള്ക്കു ലഭിക്കുന്നില്ല, നിങ്ങള് കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു" (യാക്കോബ് 4:2). അസൂയ ഉണ്ടാക്കാന് ആരെങ്കിലും പരിശ്രമിച്ചാലും അസൂയവേണ്ട! നാവുകൊണ്ടും ആരെയും കൊല്ലേണ്ട! (സുഭാഷിതം18:21)&(ജറെമിയ 18:18). "പ്രിയപ്പെട്ടവരെ, ഹൃദയം നമ്മെ കുറ്റപ്പെടുത്തിന്നില്ലെങ്കില് ദൈവത്തിന്റെ മുമ്പിൽ നമുക്ക് ആത്മധൈര്യമുണ്ട്. നാം ആവശ്യപ്പെടുന്നതെന്തും അവിടുന്ന് നമുക്കു നൽകുകയും ചെയ്യും" (1 യോഹ 3:21,22).
യേശുവിനെ അനുസരിച്ച്, സ്നേഹിച്ച്, അവിടുത്തെ ദൈവവചനത്തില് (വാഗ്ദത്തത്തില്) വിശ്വസിച്ച്; അത്ഭുതത്തിനു വേണ്ടി ഒരു മനുഷ്യന് അതില് നിലനില്ക്കാന് ശ്രമിക്കുമ്പോള്, ആ മനുഷ്യനില് ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(ക്രിസ്തു) ശക്തിപ്രാപിച്ച് അത്ഭുതമോ അനുഗ്രഹമോ നടക്കാതിരിക്കാന് പിശാച് ഇപ്രകാരം പ്രവര്ത്തിക്കാന് ശ്രമിക്കുന്നു! അതിനായി:- 1. പിശാച്ച് ആ മനുഷ്യന് ആശ്രയം വച്ച ദൈവവചനം അയാളുടെ ഹൃദയത്തില് നിന്നും എടുത്തു കളയാന് ശ്രമിക്കുന്നു! അതായത്, ദൈവവചനത്തിന്റെ അത്മീയ അര്ഥം ഗ്രഹിപ്പിക്കാതിരിക്കുകയോ, അതിനെ മറന്നു കളയിപ്പിക്കുകയോ ചെയ്യുന്നു! അത് നടന്നില്ല എങ്കില്, 2. പിശാച്ച് ആ മനുഷ്യന് ആശ്രയംവച്ച വചനത്തെപ്രതി ക്ലേശവും പീഡയും അയാള്ക്ക് ഉണ്ടാക്കികൊടുക്കുന്നു. പിശാച്ച് അയാള് വിശ്വസിച്ചതിനു നേരെ വിപരീധം ഉണ്ടാക്കികാണിക്കുന്നു! അതില് ചിലര് വീണ്പോകുന്നു! വചനത്തില് ഉള്ള വിശ്വാസം നശിച്ചു പോകുന്നു. അത്ഭുതം നടക്കാതെ പോകുന്നു! ക്ലേശത്തിലും, പീഡയിലും, പ്രതികൂലത്തിലും വീണ്‌പോകാതെ പിടിച്ചു നില്ക്കുന്നവരെ 3. പിശാച്ച്, ലൗകിക വ്യഗ്രത, ധനത്തിന്റെ ആകര്ഷണം ഇവകളെ ഉണ്ടാക്കി അയാള് വിശ്വസിച്ച വചനത്തെ ഞെരുക്കി ഫലം പുറപ്പെടുവിക്കാതെ നോക്കുന്നു! എന്നാല്, ഇവിടെയും പിടിച്ചു നില്ക്കുന്നവര് വിജയിക്കുന്നു! അവരില് "ക്രിസ്തു" ശക്തിപ്രാപിക്കുകയും; അവര് വിശ്വസിച്ചു ഹൃദയത്തില് പിടിച്ചിരുന്ന ദൈവവചനം അവര്ക്ക് വേണ്ടി നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുന്നു. അവര് ദൈവവചനത്തിലൂടെ ദൈവത്തില് നിന്ന്, പിശാചിനെയും ലോകത്തെയും മറികടന്ന് അത്ഭുതം സ്വന്തമാക്കുന്നു! NB: മുകളില് പിശാച് ഉണ്ടാക്കുന്ന മൂന്നു കാര്യങ്ങള് എഴുതിയിരിക്കുന്ന ക്രമത്തില് അല്ലാതെയും കൊണ്ടുവരാന് പിശാച് ശ്രമിക്കാം! ചിലര് ദൈവത്തില് നിന്ന് അത്ഭുതം തെണ്ടി വാങ്ങിക്കുന്നു! എന്നാല്, ചിലര് സ്നേഹവാനായ ദൈവത്തില് നിന്ന് വിശ്വാസത്തിന്റെ ശക്തിയാല് ബലമായി പിടിച്ചു വാങ്ങുന്നു! ദൈവഹിതമല്ലാത്തത് ദൈവത്തില് നിന്നും ബലമായി പ്രാപിച്ചാല്; അതിനൊരു വില കൊടുക്കേണ്ടിവന്നേക്കാം! ഓര്മിക്കുക; കൂടുതല് വാങ്ങുന്നവരോട് ദൈവം കൂടുതല് ചോദിച്ചേക്കാം!
"പ്രവര്‍ത്തികൂടാതുള്ള വിശ്വാസം മൃതമാണ്" (യാക്കോബ്2:26). തങ്ങൾക്ക് നടക്കുവാൻ പാടില്ലാത്ത, (കല്ലെറിഞ്ഞു കൊല്ലപ്പെട്ടേക്കാന് സാധ്യതയുള്ള) പ്രധാന പുരോഹിതന്റെ ഭവനത്തിലേക്കുള്ള വഴിയിലൂടെ - യേശുവിന്റെ വാക്ക് വിശ്വസിച്ച്, "അവർ സുഖപ്പെടുന്നത്" വിശ്വാസത്താല് കണ്ടു മുൻപോട്ടു നടന്ന പത്തു കുഷ്ടരോഗികള്, പോകുന്ന വഴിക്കു സൗഖ്യമായി! (ലൂക്കാ 17:15). കൊല്ലപ്പെട്ടേക്കാവുന്ന അവസ്ഥ അവരുടെ വിശ്വാസത്തിനു തടസ്സമായില്ല! യേശുവിന്റെ വചനം കേട്ട് വിശ്വാസത്തോടെ സീലോഹ കുളത്തിലേക്ക് ചെളി പുരട്ടപ്പെട്ട കണ്ണുകളാല് തപ്പി തടഞ്ഞു നടന്നു പോയി കണ്ണു കഴുകിയ അന്ധന് കാഴ്ചപ്രാപിച്ചു!(യോഹ 9:7). ചെളി പുരട്ടപ്പെട്ട നീറുന്ന കണ്ണുകള് അവന്റെ വിശ്വാസത്തിനു തടസ്സമായില്ല!
വിശ്വാസത്താല് കാലുകള് (പ്രവര്ത്തികള്) ഭയപ്പെടാതെയുംനിരാശപ്പെടാതെയും ക്ഷമയോടെ മുന്പോട്ട് വയ്ക്കുമ്പോള് വലിയ അത്ഭുതങ്ങള് സംഭവിക്കുന്നു! ഉദാ: ഭാവിയില് ഡോക്ടര് ആകും എന്ന് വിശ്വസിച്ചു പ്രാര്ത്ഥിക്കാന് തുടങ്ങുന്നവര്- ആദ്യം, വിശ്വാസത്താല് താന് ദൈവത്താല് അനുഗ്രഹിക്കപ്പെട്ട് ഡോകട്റാകുന്നതു ഭാവന കാണുക, അബ്രഹാം ആകാശത്തിലെ നക്ഷത്രങ്ങളെ കണ്ടുകൊണ്ട്, (ഉത്പത്തി 15:5,6) അതുപോലെ എണ്ണമറ്റ തലമുറ ഉണ്ടാകും എന്ന് വിശ്വസിച്ചതുപോലെ! (1യോഹന്നാൻ 5:15). വിശ്വാസത്താല് ദർശ്ശനത്തിലേക്ക് (ഭാവനയിലേക്ക്) വിശ്വസിച്ചത് സംഭവിക്കുവോളം; അധരം കൊണ്ടും ഹൃദയം കൊണ്ടും സാധിക്കുന്നിടത്തോളം ആവർത്തിച്ചു യേശുക്രിസ്തുവിന്റെ നാമത്തില് താന് അപ്രകാരമായിതീർന്നിരിക്കുന്നു എന്ന് പറഞ്ഞു പ്രാർഥിച്ചുകൊണ്ടേയിരിക്കുക (അവിശ്വാസികളെ കേൾപ്പിക്കേണ്ടതില്ല). >> (ലൂക്കാ 18:1),(റോമാ 12:12), (1തെസ്സലോനിക്ക 5:17). ആ വചനങ്ങളില് നിലനിൽക്കുക! നിരാശപ്പെട്ട് ഇടയ്ക്കുവെച്ച് പറയുന്നത് നിർത്തി ഉപേക്ഷിച്ചുപോകാതെ പ്രാർഥിക്കുന്നതില് ഉറച്ചുവിശ്വസിച്ചുകൊണ്ട് ഉറച്ചുനിലകൊള്ളുക! ഡോക്ടര് ആകുവാന് വേണ്ടിയുള്ള വിദ്യാഭ്യാസം ആത്മാര്ധമായി നേടുകയും, ദൈവത്തോട് അതിനായി വിശ്വാസത്തോടെ പ്രാര്ഥിക്കുകയും വേണം!! അതുപോലെ; യേശുവില്കൂടെ നിത്യജീവന് പ്രാപിക്കേണ്ടവര് അവിടുത്തെ വചനം തന്നാല് ആവതു സ്വജീവിതത്തില് പ്രാവര്ത്തികമാക്കുകയും; യേശുക്രിസ്തുവില് വിശ്വസിക്കുകയും, ദൈവരാജ്യത്തില് വാസം ഉറപ്പിക്കുകയും വേണം! വെള്ളത്തിന്റെ മുകളില് നടന്ന പത്രോസ് ഇടക്ക് ഒന്ന് മുങ്ങിപ്പോയതുപോലെ, താങ്കള് ദൈവരാജ്യത്തില് നിന്നും പുറത്തു ചാടിപോയാല് ഉടനെ മാനസാന്തരപ്പെട്ടു തിരികെ ദൈവരാജ്യത്തിൽ കയറുക! താന് ചെയ്യുവാനുള്ളത് താന് ചെയ്യുമ്പോള്, തനിക്കു ചെയ്യുവാന് അസാധ്യമായത് ദൈവം ചെയ്യുന്നു! "മനുഷ്യരാൽ അസാധ്യമായത് ദൈവത്താൽ സാധ്യമാകുന്നു"(ലൂക്കാ 18:27)
ദൈവവചനം അറിയിക്കുന്നവര് തങ്ങളുടെ പ്രവര്ത്തനങ്ങളില് കൂടെ, ദൈവം അനേകം ആത്മാക്കളെ രക്ഷിച്ചു സ്വര്ഗ്ഗത്തില് എത്തിക്കും എന്ന് ബലമായി വിശ്വസിക്കണം!
യേശുവില് നിന്നും അനുഗ്രഹം പ്രാപിക്കാന് യേശുവിന്റെ ആത്മാവിനു കീഴ്പ്പെട്ടിരിക്കുക! അതായത്, യേശുവിന്റെ വചനങ്ങള് അങ്ങീകരിച്ചനുസരിക്കുക! യേശുക്രിസ്തു വഴി പിതാവായ ദൈവത്തില് നിന്ന് ഏതൊരു അനുഗ്രഹവും നീതികരിക്കപ്പെട്ടു ദൈവാരാജ്യത്തില് വസിക്കുന്ന വിശ്വാസിക്ക് പ്രാപിക്കുവാനോ പിടിച്ചെടുക്കുവാനോ കഴിയും!
ദൈവസമ്മതമില്ലാതെ മറ്റുള്ളവര്ക്കു വേണ്ടി സ്വന്തവിശ്വാസം വച്ച് പ്രാര്ഥിച്ച് സ്വയം തകരുന്ന മനുഷ്യരുണ്ട്! അവിശ്വാസികളോട് പോലും അറിയാതെ പ്രാര്ഥനാസഹായം തേടുന്നവരുമുണ്ട്! ദൈവത്തില് വിശ്വസിച്ചു; നിറവേറാന് കാത്തിരിക്കുന്ന വിഷയത്തെകുറിച്ച് അവിശ്വാസികളെ (വിശ്വാസം തകര്ക്കുന്നവരെ) അറിയിക്കരുത്!! അതായത്; പ്രതീക്ഷിക്കുന്ന അത്ഭുതം താങ്കള് പ്രാപിക്കില്ല എന്ന് വിശ്വസിക്കുന്നവരും, അതിന് അസൂയകൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ എതിര് നില്ക്കാന് സാദ്യതയുള്ളവരോടും! എന്നാല്, കാര്യം സംഭവിച്ചുകഴിഞ്ഞു അത്തരക്കാരെ അറിയിക്കാം!!അഥാവായ ഇനി അറിയിച്ചുകഴിഞ്ഞു പോയാലും ഒട്ടും വിഷമിക്കേണ്ടാ! അവരിലില് നിന്നും കടന്നുവരുന്ന അവിശ്വാസത്തിന്റെ ശക്തിയെ കര്ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില് തകര്ന്നു പോയിരിക്കുന്നു എന്ന് ആവര്ത്തിച്ചു പറഞ്ഞകൊണ്ട് ഹൃദയത്തില് വിശ്വാസം ഉറപ്പിച്ചുനിര്ത്തിക്കൊള്ളുക. ഒരിക്കല് പ്രാപിച്ച ദൈവാനുഗ്രഹത്തിന് ഇളക്കം വരുത്താന് പിശാച് ശ്രമിച്ചാല് "നിങ്ങളുടെ ഫലം നിലനിൽക്കും"എന്ന് യോഹന്നാൻ 15:16 കർത്താവായ യേശുക്രിസ്തു അരുളിയിരിക്കുന്ന ദൈവവചനത്തില് ഉറച്ചു നിലനിൽക്കുക.
പൈശാചിക ആത്മാവിനാല് നയിക്കപ്പെടുന്ന പൈശാചിക മക്കളുമായി ഒരുമിച്ച് ഒരേ മനസ്സോടെ തിന്നും കുടിച്ചും നടന്നാല്; വിശ്വസിച്ചു കാത്തിരിക്കുന്ന അത്‌ഭുതം നിറവേറാണ് കടുത്ത തടസങ്ങള് നേരിടും! "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്." (2കോറന്തിയോസ്6:14). വിശ്വാസികള് സ്നേഹത്തിലൂടെ ഹൃദയബന്ധത്തില് ഏര്പ്പെട്ടിരിക്കുന്ന സഹവിശ്വാസികള്; പൈശാചിക മക്കളുമായി ഹൃദയബന്ധത്തില് ഏര്പ്പെട്ടാലും അവരുടെ ആ സ്നേഹബന്ധത്തിലൂടെ പൈശാചിക ശക്തി തടസമായി ഒഴുകി വരും! അതും മനസ്സിലാക്കിയിരിക്കുക! മരിച്ച ബാലികയെ ഉയര്പ്പിക്കാന് മുറിയില് കയറിയ യേശു അവിടെ ഉണ്ടായിരുന്ന അവിശ്വാസികളെ (ബാലിക മരിച്ചു എന്ന് ഉറച്ചു വിശ്വസിച്ചിരുന്നവരെ) മുറിയില് നിന്നും ഇറക്കിവിട്ടു എന്നകാര്യം മനസിലാക്കുക!! (മത്തായി 9:23-26).
ദൈവത്തില് ഉറച്ച വിശ്വാസത്തില് നിലനിന്ന് വിശ്വാസികള്ക്ക് (ദൈവാത്മാവിനാല് നയിക്കപ്പെടുന്നവര് അതായത് ദൈവമക്കള്ക്ക്) സ്വന്ത നാവുകൊണ്ടും ഹൃദയംകൊണ്ടും യേശുക്രിസ്തുവിന്റെ നാമത്തില് പറഞ്ഞു; അനുഗ്രഹം ദൈവത്തില് നിന്നും വരുത്താം, പ്രാപിക്കാം! "ഒരേ വായില് നിന്നും അനുഗ്രഹവും ശാപവും പുറപ്പെടുന്നു"(യാക്കോബ് 3:10). ".. .. ..ഹൃദയത്തില് ശങ്കിക്കാതെ താന് പറയുന്നത് സംഭവിക്കുമെന്നും വിശ്വസിക്കുകയും ചെയ്താല് അവന് അതു സാധിച്ചുകിട്ടും" (മര്ക്കോസ്11:23) സ്വന്ത നാവു കൊണ്ട് പറഞ്ഞു സ്വയം ശാപവും നാശവും വരുത്തരുത്! ദൈവത്തിന്റെ അനുഗ്രഹം തടഞ്ഞു വയ്ക്കുകയുമരുത്! പിശാച്ച്, പ്രിയപ്പെട്ടവരെ ശപിക്കാന് പ്രേരിപ്പിച്ചാലും ആ പ്രേരണക്ക് വഴങ്ങരുത്! കർത്താവ് അരുളിചെയ്തു: "എന്റെ വചനം നിന്റെ നാവില്‍ ഞാന്‍ അഗ്‌നിയാക്കും"(ജറെമിയ 5:14). സ്വർഗ്ഗത്തിൽ നിന്ന് ദൈവശക്തിയും ജ്ഞാനവും, നരകത്തിൽനിന്നും പൈശാചിക ശക്തിയും ജ്ഞാനവും കൊണ്ടുവരാൻ നാവിനു കഴിയും! നാശത്തിന്റെ വാക്കുകള് പറഞ്ഞു പോയവര് ദൈവസമക്ഷം ക്ഷമ പറഞ്ഞു പ്രാര്ഥിച്ചു പൈശാചിക ബന്ധനത്തില് നിന്നും എത്രയും വേഗം രക്ഷപെടുക! "അധര ഫലം ഉപജീവന മാര്ഗ്ഗം നേടികൊടുക്കുന്നു; അധരങ്ങള് സംതൃപ്തി വിളയിക്കുന്നു. ജീവനെ നശിപ്പിക്കാനും പുലര്ത്താനും നാവിനു കഴിയും" (സുഭാഷിതം 18:20,21). സ്വന്ത നാവിനെ വളരെ സൂക്ഷിക്കുക!! "നാവു തീയാണ്" (യാക്കോബ്3:6). "ഈജിപ്തില് ശവക്കുഴികളില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയില്കിടന്നു മരിക്കാന് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്"(പുറപ്പാട്14:11). എന്ന് മോശക്കും ദൈവത്തിനും എതിരായി നാവുകൊണ്ട് പിറുപിറുത്ത ഇസ്രയേല്ക്കാര്, അവര് പിറുപിറുത്തതുപോലെ മരുഭൂമിയില് മരിച്ചു വീഴുവാന് ഇടയായി! ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ഞാന് വിശ്വസിച്ചു; അതിനാല് ഞാന് സംസാരിച്ചു ..."(2 കോറി 4:13). വിശ്വാസത്താല് പറയുക! "കർത്താവ് അവനോടു കൂടെയുണ്ടായിരുന്നു. അവന്റെ വാക്കുകളിലൊന്നും വ്യർത്ഥമാകാന് അവിടുന്ന് ഇടവരുത്തിയില്ല" (1 സാമുവൽ 4:19). നാവ് ഉപയോഗിച്ച് ശാപ വാക്കുകള് പറയാന് തുനിഞ്ഞ യാക്കോബിനെയും പ്രിയ ശിഷ്യനായ യോഹന്നാനെയും യേശു ശാസിച്ചത് (ലൂക്കാ 9:54,55) പ്രിത്യേകം ഓർമ്മിക്കുമെല്ലോ! "ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള് കാണാന് ആഗ്രഹിക്കുകയും ചെയ്യന്നവൻ തിന്മയില് നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില് നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ." (1 പത്രോസ് 3:10).
കൊടും കാറ്റിലും കോളിലും വന്കപ്പലിനെ ചെറിയ ചുക്കാന് കൊണ്ട് കപ്പിത്താന് താന് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകും. അതുപോലെ തന്നെ ക്രിസ്തു വിശ്വാസിയുടെ ചെറിയ നാവ് പറയുന്നതനുസരിച്ചു വലിയ ജീവിതവും!(യാക്കോബ് 3:4). വിശ്വാസജീവിതം കപ്പലാണ്, യേശു ക്യാപ്റ്റന്, നാവ് ചുക്കാനാണ്, കര്ത്താവിലുള്ള വിശ്വാസം നങ്കുരമാണ്! സ്വന്ത നാവിനെ സൂക്ഷിച്ചാല് ഉപദ്രവങ്ങളില് നിന്നും രക്ഷപ്പെടും (സുഭാഷിതം 21:23). സ്വന്തം നാവു കൊണ്ട് പറഞ്ഞതിന് എല്ലാം കണക്കു കൊടുക്കണം! സ്വന്ത നാവു കൊണ്ട് പറഞ്ഞതുപോലെ സ്വയം വിധിക്കപ്പെടും! (മത്തായി 12:36,37). കുരിശില് കര്ത്താവ് നേടിതന്ന കൃപയുടെ ശക്തി വിശ്വാസിയുടെ നാവിലുണ്ട്! ദൈവാത്മാവിനാല് നയിക്കപ്പെടുന്ന ദൈവമക്കള് ഒരു കാര്യം എപ്പോഴും മനസ്സിലാക്കിയിരിക്കണം - "വചനം (ക്രിസ്തു / ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) നിനക്കു സമീപസ്ഥമാണ്, നിന്റെ അധരത്തിലും ഹൃദയത്തിലും അതുണ്ട്" (റോമാ 10:8). അത് പൈശാചിക മനുഷ്യര്ക്ക് അശുദ്ധ ജീവിതത്തിനായോ; സ്വന്തമായ അശുദ്ധ ജീവിതത്തിനായോ ഉപയോഗിക്കരുത്! (യൂദാസ് 4).
വിശ്വാസത്തിന് എതിര്, പിശാച് കൊണ്ടുവരാന് ശ്രമിച്ചാലും ഭയപ്പെട്ട് സംശയിക്കരുത്! മത്തായി 14:30 - 32 ല് യേശുവിന്റെ വാക്ക് വിശ്വസിച്ച് കടലിനു മുകളില് നടന്ന പത്രോസ് ഭയപ്പെട്ടു സംശയിച്ചപ്പോള് താണുപോയി എന്ന് അറിഞ്ഞിരിക്കുക! നീതിമാനായ ജോബ് ഭയപ്പെട്ടത് ജോബിനു വന്നു ഭവിച്ചു!! "ഞാന് ഭയപ്പെട്ടിരുന്നത് എന്റെമേല് പതിച്ചിരിക്കുന്നു." (ജോബ് 3:25). "ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യെരുതെന്നും നിന്നോടു ഞാന് കല്പിച്ചിട്ടില്ലയോ?" (ജോഷ്വാ 1:9), (1 ദിനവൃത്താന്തം 28:20). ദൈവവിശ്വാസത്തിന്റെ എതിരാണ് ഭയം! വിശ്വാസം; ഭയത്തെ കെടുത്തികളയും, ഭയം വിശ്വാസത്തെയും! യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ പരിശുദ്ധന്റെ ആത്മാവ് പ്രവര്ത്തിക്കുമ്പോള്, ഭയത്തിലും നിരാശയിലും കൂടെ പിശാചിന്റെ ആത്മാവ് പ്രവര്ത്തിക്കുന്നു! എത്ര മാത്രം കൂടുതല് ഭയപ്പെടുന്നുവോ അത്രമാത്രം ശക്തമായി പിശാചിന്റെ ആത്മാവും പ്രവര്ത്തിച്ചുതുടങ്ങുന്നു! വിശുദ്ധ വേദപുസ്തകത്തിൽ; ദൈവാത്മാവ് "365" തവണ "ഭയപ്പെടേണ്ടാ" എന്ന് ആവർത്തിച്ച് അരുളിചെയ്തിരിക്കുന്നു!
പ്രതികൂലങ്ങളില്, നിരാശ, വിഷമം, പിറുപിറുപ്പ്, പ്രാക്ക്, തെറി, അവിശ്വാസികളുമായ് സ്നേഹബന്ധം, മുതലായവയില് ഇരുന്നാല്, പൈശാചിക ശക്തിയും ജ്ഞാനവുമായ "എതിര്ക്രിസ്തു" ആ മനുഷ്യനില് ശക്തിപ്രാപിച്ച്, തകര്ച്ച വേഗത്തിലാകുന്നു! എന്നാല്, പ്രതികൂലങ്ങളില് നിരാശപ്പെടാതെ സമാധാനത്തിലും ദൈവിക സന്തോഷത്തിലും വിശ്വാസത്തിലും നിലനിന്ന്, ദൈവത്തെ സ്തുതിച്ചുകൊണ്ട്, വിശ്വാസത്താല് തിരുവചനങ്ങള് പറഞ്ഞും, ദ്യാനിച്ചും, ക്രിസ്തുവിൽ വിശ്വാസമുള്ളവരുടെ സാക്ഷ്യങ്ങൾ ശ്രവിച്ചും നിലനിന്നാല്, ആ മനുഷ്യനില് ദൈവിക ശക്തിയും ജ്ഞാനവുമാകുന്ന "ക്രിസ്തു" ശക്തി പ്രാപിക്കുകയും, പ്രതികൂലം തകര്ന്നു പോവുകയും ചെയ്യും! ഉദാ: പൗലോസും സെലാസും കീർത്തനം പാടി ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നപ്പോള് കാരാഗ്രഹത്തിന്റെ അടിത്തറ ഇളകി എല്ലാ വാതിലുകളും തുറന്നു, എല്ലാവരുടെയും ചങ്ങലകള് അഴിഞ്ഞു വീണു(അപ്പ:പ്ര. 16:25,26). ദൈവത്തിനു അനുസരണയോടെ മഹത്വം കൊടുത്തുകൊണ്ട് ഇസ്രയേൽ ജനം ജറീക്കോകോട്ട ഏഴു ദിവസം ചുറ്റിയപ്പോള് വൻ കോട്ട നിലം പതിച്ചു (ജോഷ്വാ 6:20), etc...
നിങ്ങളില് പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവിനെ ജനിപ്പിച്ചു, അതിനെ ശക്തിപ്പെടുത്തി നിങ്ങളെ തകർക്കാനായി, നിങ്ങളില് - അസൂയ, വിദ്വേഷം, പക, നിരാശ, അസമാധാനം, അവിശ്വാസം etc.. കൊണ്ടുവരാന് ശ്രമിക്കുന്ന - ആളുകള് / വാര്ത്തകള് / എഴുത്തുകള് / വര്ണ്ണനകള് / സാക്ഷ്യങ്ങള് / ചിന്തകള് ഒഴിവാക്കുക! അവരുടെ വാക്കുകള് / കാര്യങ്ങള് അവഗണിക്കുക! ഹൃദയത്തില് അത്തരക്കാര്ക്ക് ഒരിക്കലും സ്ഥാനം കൊടുക്കരുത്! പൈശാചിക മനുഷ്യരുടെ ഉയര്ച്ചകള് വര്ണ്ണിച്ചുപറഞ്ഞു ദൈവമക്കളെ നിരാശപ്പെടുത്തി വിശ്വാസം പടിപടിയായി ക്ഷയിപ്പിച്ചു കളഞ്ഞു തോല്പ്പിക്കുന്നവരുണ്ട്! അവരുടെ വാക്കുകള് ഹൃദയത്തിന് വെളിയില് കളയുക. അവയെ കുറിച്ച് ചിന്തിച്ചുകയറെരുത്! വിശ്വാസം ക്ഷയിപ്പിക്കരുത്! വിശ്വാസം ക്ഷയിക്കുന്നു എന്ന് തോന്നിയാല്, യേശുവിലുള്ള വിശ്വാസത്താല് അത്ഭുതം കൈവശമാക്കിയവരുടെ സാക്ഷ്യം ശ്രവിക്കുക! ബൈബിള് വായിച്ചും കേട്ടും യേശുവിനെ കുറിച്ച് ചിന്തിക്കുക! സ്വന്തം നാവുകൊണ്ട് യേശുവിന്റെ നാമത്തിൽ, സ്വയം അനുഗ്രഹിക്കുക! തന്നിലുള്ള ദൈവിക ശക്തിയും ജ്ഞാനവും ശക്തിപ്പെടുത്താനായി! ദൈവത്തെ യേശുക്രിസ്തുവിൽ സ്തുതിക്കുക! യേശുവേ സ്തോത്രം യേശുവേ നന്ദി, പരിശുദ്ധ ആത്മാവേ സ്തോത്രം പരിശുദ്ധ ആത്മാവേ നന്ദി! ദൈവമേ സ്തോത്രം ദൈവമേ നന്ദി! എന്നിങ്ങനെ ഹൃദയം കൊണ്ടും നാവുകൊണ്ടും ആവർത്തിപറയുക! ദൈവിക ശക്തിയും ജ്ഞാനവും, ഹൃദയത്തിൽ നിറഞ്ഞു വരുന്നതും, പരിശുദ്ധ ആത്മാവിന്റെ ദാനങ്ങൾ ഹൃദയത്തിൽ ഉണ്ടാകുന്നതും അനുഭവിച്ചു അറിയാൻ സാധിക്കും! എന്നാല്, ഇങ്ങനെ കഷ്ടപ്പെട്ടു പ്രാപിക്കുന്ന ദൈവിക ശക്തിയും ജ്ഞാനവും വിഴുങ്ങാൻ, പിശാച് നടക്കുന്നുണ്ട് എന്നത് മറക്കേരുതേ! അവൻ സാധാരണ മനുഷ്യരിൽ കയറി നിൻറെ മുൻപിൽ വന്ന് വഞ്ചന കാണിച്ച്, നിന്റെ സ്നേഹം പിടിച്ച്, അതിലൂടെ നിന്നിലെ ദൈവശക്തി വിഴുങ്ങാൻ ശ്രമിക്കും! അതേക്കുറിച്ചു മറ്റൊരു അദ്ധ്യായത്തിൽ കൊടുത്തിരിക്കുന്നത് വായിക്കുമെല്ലോ! അങ്ങനെ ദൈവശക്തി പൈശാചിക മനുഷ്യർക്ക് ലഭിച്ചാൽ, "അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു" (യുദാസ് 4). അങ്ങനെ അവരിൽ എതിർക്രിസ്തു കൂടുതൽ ശക്തിപ്പെടുന്നു! അതിനാൽ, ഉള്ളിലെ ക്രിസ്തുവിനെ ശക്തിപ്പെടുത്തുന്നവർ; അത് സൂക്ഷിക്കുവാനും പഠിച്ചിരിക്കുക! മനുഷ്യനായി ദൈവത്തിൽ നിന്നും വന്ന യേശുക്രിസ്തുവിനെ പോലും ദൈവത്തിന്റെ അടുത്തുനിന്നും കാവൽ ശക്തി(ദൂതന്മാർ) വളഞ്ഞു സംരക്ഷിച്ചിട്ടുണ്ട്, ബലപ്പെടുത്തിയിട്ടുണ്ട്! സ്വയമേ ശക്തിയില്ലാത്ത പിശാച്, ദൈവശക്തിയും ജ്ഞാനവും നിറഞ്ഞവരെ വിഴുങ്ങി അത് അപഹരിക്കാൻ പരതി നടക്കുന്നു! ധൂർത്ത പുത്രനെ പോലെ നിന്റെ ക്രിസ്തുവിനെ നീ കളയരുതേ!
ഉള്ളിലെ ക്രിസ്തുവിനെ വർദ്ധിപ്പിച്ചു വിശ്വാസത്തില് ശക്തിപ്രാപിക്കുക! ഭയം അകറ്റുക! സകല സാഹചര്യങ്ങളും പ്രതികൂലമായിരുന്നിട്ടും, "ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അബ്രഹാം വിശ്വാസത്താല് ശക്തിപ്രാപിച്ചു" (റോമാ 4:20). അനുഗ്രഹത്തെ പ്രാപിച്ചും! അവിശ്വാസമുണ്ടായാല് പോലും ആരെയും ഉപേക്ഷിച്ചു പോകുന്നവനല്ല യേശുക്രിസ്തു എന്ന് എപ്പോഴും ഓർക്കുക! വിശ്വാസ വഴിയിൽ പൈശാചിക പ്രേരണയാൽ അറിയാതെ " ..... .... ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട് നീതിമാനായ യേശുക്രിസ്തു." (1 യോഹന്നാന്‍ 2:1). മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുക, ദൈവം നിങ്ങളോട് ക്ഷമിക്കും! ധീരമായി വിശ്വാസവഴി മുന്നോട്ടു പോവുക; അനുഗ്രഹം പ്രാപിക്കുക!
ഹൃദയത്തെ സ്വാധീനിക്കാന് തക്ക അടുപ്പവും, സ്വാതന്ത്ര്യവുമുള്ളവരെ ഉപയോഗിച്ച് വിശ്വാസം ക്ഷയിപ്പിക്കാന് പിശാച്ച് ശ്രമിക്കാം! സംശയത്തിന്റെ വിത്തുകള് ഹൃദയത്തില് വിതക്കാന് വരുന്നവരെ അവഗണിക്കുക. ഒരിക്കലും സംശയത്തിന്റെ വിത്തുകള് മനസില് കിളിര്ത്തു വളരാന് അനുവതിക്കരുത്! അവിശ്വാസിയുമായി ഹൃദയപരിച്ഛെദനം നടത്തുക! അതായതു; അവരുടെ ദുഃഖമോ സന്തോഷമോ നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കരുത്! അവിശ്വാസം ജനത്തിനുണ്ടാക്കാന് ശ്രമിച്ചവരുടെ അന്ത്യം എന്തായി എന്ന് വായിക്കുക (സംഖ്യ 13, 14:1 - 38).
രോഗങ്ങളോ, ദാരിദ്ര്യമോ, മറ്റെന്തെങ്കിലും തകർച്ചകളോ, ദൈവം എന്നെ സ്നേഹിക്കുന്നത് കൊണ്ട് തന്നതാണ്! അതുകൊണ്ടു ഞാൻ അത് സന്തോഷത്തോടെ സഹിച്ചോളാം, എന്ന് ഏതെങ്കിലും മനുഷ്യർ അറിയിച്ചാലോ, പിശാച് നേരിട്ട് ഹൃദയത്തില് തോന്നിച്ചാലോ, അത് ഏറ്റെടുക്കരുത്! അത് ഏറ്റെടുത്ത് അതില് വിശ്വസിച്ചുറച്ചാല്, നിന്നില് വർദ്ധിച്ചു ശക്തിപ്രാപിച്ചു വളർന്നു വന്നുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിന് നിന്റെമേൽ അത്ഭുതം നടത്തുന്നതിന് അത് തടസ്സമായി വന്നേക്കാം!
പൈശാചിക ആത്മാവിനാല് നയിക്കപ്പെടുന്ന മനുഷ്യര് താങ്കള് കാത്തിരിക്കുന്ന അനുഗ്രഹത്തെ കുറിച്ച് അറിഞ്ഞാല്, അത് താങ്കള് വേഗത്തില് പ്രാപിക്കാന് എളുപ്പമുള്ള ചില കുറുക്കുവഴികള് പറഞ്ഞുതന്നേക്കാം! അവ കാഴ്ച്ചയില് നല്ലത് എന്ന് തോന്നിപ്പിച്ചാലും അത്തരക്കാര് കാണിച്ചുതരുന്ന വഴിയേ പോകുന്ന വളരെ സൂക്ഷിക്കുക! ഇത്തരം മധുരമായ കെണികള് അനുഗ്രഹത്തെ പ്രാപിക്കുന്നതിനു തടസമായി നഷ്ട്ടവും നിരാശയും താങ്കള്ക്കു നേടിതന്നേക്കാം! പിന്നെ അതിനെ മറികടന്നു അനുഗ്രഹത്തെ പ്രാപിക്കാന് ഒരു വിലയും കൊടുക്കേണ്ടി വന്നേക്കാം!
പ്രത്യാശക്ക് വിരുദ്ധമായ നിരാശ, ആത്മാവിലുണ്ടാക്കിത്തരാന് വാക്കോ പ്രവര്ത്തിയോ കൂടാതെ ചില മനുഷ്യര്ക്കും വസ്തുക്കള്ക്കും കഴിയും എന്ന് മനസിലാക്കിയിരിക്കുക. അതേക്കുറിച്ച്, ഇവിടെ തന്നിരിക്കുന്ന മറ്റൊരു ആദ്യായത്തില് നിന്ന് വായിക്കുക.
"വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള് നിങ്ങള്ക്ക് അതില് സ്ഥിരത ലഭിക്കുമെന്ന് അറിയാമെല്ലോ. ഈ സ്ഥിരത പൂര്ണ്ണ ഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള് പുര്ണ്ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും" (യാക്കോബ് 1:3,4).
വിശ്വാസം ദൈവത്താല് പരിശോധിക്കപ്പെട്ടാലും ക്ഷമയോടെ കാത്തിരിക്കുക! (യോഹന്നാന് 6:5,6). ദൈവത്തിനു ഭൗതികലോകത്തില് പ്രവര്ത്തിക്കാന് ചില സമയക്രമങ്ങളുണ്ട്! അതിനാല് വിശ്വസിച്ചു കാത്തിരിക്കുന്ന കാര്യത്തിന് താമസം നേരിട്ടാല് പിറുപിറുക്കരുത്! "അബ്രാഹം ദീര്ഘ ക്ഷമയോടെ കാത്തിരുന്ന് ഈ വാഗ്ദാനം പ്രാപിച്ചു"(ഹെബ്രായര് 6:15). eg: സ്കൂളില് പഠിക്കുന്ന കുട്ടി താന് ഡോക്ടറാകും എന്ന് ഉറച്ചു വിശ്വസിച്ചാല്, ക്ഷമയോടെ അത് കാത്തിരുന്നു ദൈവത്തിലാശ്രയിച്ച് പരിശ്രമിച്ചു പ്രാപിക്കണം! പിറുപിറുത്താല് കരുണാമയനായ ദൈവത്തോട് യേശുവിന്റെ നാമത്തില് ക്ഷമിക്കാന് അപേക്ഷിക്കുക; അവിടുന്ന് ക്ഷമിക്കും. പ്രത്യാശിക്കുന്നതിനെ സ്ഥിരതയോടെ കാത്തിരിക്കണം (റോമാ 8:25). അതായത്; ഡോകടറാകും എന്ന് പറഞ്ഞു വിശ്വസിച്ചു അതിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവർ; ഇടക്ക് ഞാന് വക്കീലാകും എന്ന തരത്തിൽ സ്ഥിരത ഇല്ലാതെ പറയെരുത്! പ്രാര്ത്ഥനയില് സ്ഥിരത ഉള്ളവരായിരിക്കുക.
ചില മനുഷ്യര്ക്ക് വിശ്വാസം ഉറക്കുന്നില്ല എങ്കില്, ആര്ക്കും ദോഷമോ തിന്മയോ വിഗ്രഹാരാധനയോ ആകാത്ത രീധിയില് ലോകപരമായി (ഉല്പത്തി 30:32-43), (യോഹ9:11), (യാക്കോബ്5:14) etc..... പോലെയുള്ള ചില പ്രവര്ത്തികള് വിശ്വസത്തെ ശക്തിപ്പെടുത്താന് പ്രയോജനപ്പെടുത്താം. എന്നാൽ, ദൈവത്തിനു കൊടുക്കേണ്ട മഹത്വം വസ്തുക്കൾക്ക് കൊടുക്കരുത്!
"നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില് കണ്ടുകൊണ്ടുവേണം നാം ഓടാന്"(ഹെബ്രായര് 12:2).
പ്രത്യേകം ഓര്മ്മിക്കുക: നമ്മുടെ നോട്ടവും ആശ്രയവും, നമ്മുടെ ശക്തിയിലോ; നമ്മുടെ പ്രവൃത്തികളിലോ; മറ്റുള്ള മനുഷ്യരിലോ; അവരുടെ പ്രവൃത്തികളിലോ ആയിരിക്കരുത്! മറിച്ച്; ആകാശവും ഭൂമിയും മാറിയാലും വാക്കുമാറാത്തവനായ യേശുക്രിസ്തുവിന്റെ വിശ്വസ്ഥതയിലും; അവിടുത്തെ മഹാ കൃപയിലും, കരുണയിലും ആയിരിക്കണം നമ്മുടെ നോട്ടവും ആശ്രയവും.
പിതാവായ ദൈവത്തില് (യഹോവയില്) നാം വിശ്വസിക്കണം. ദൈവത്തില് നിന്നും ജനിച്ച, പുത്രനായ, "ക്രിസ്തു" എന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവും തന്നെയായ യേശുക്രിസ്തുവിലും നാം വിശ്വസിക്കണം. ദൈവം പരിശുദ്ധനും ജീവദാതാവുമായ ആത്മാവായതിനാല്; പരിശുദ്ധന്റെ ആത്മാവിലും നാം വിശ്വസിക്കണം. "നീതിമാന് വിശ്വാസം വഴിയാണ് ജീവിക്കുക"(ഗലാത്തിയ 3:11). "വിശ്വാസം വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില് വസിക്കും ..." (എഫേസോസ് 3:17).
വേര്‍പാടും വിശുദ്ധിയും പാലിച്ചു, യേശുവിന്റെ കലനകള്‍ ജീവിത്തില്‍ പാലിച്ചു, യേശുവില്‍ വസിക്കുന്ന പിതാവായ ദൈവത്തിന്റെ പരിശുദ്ധ ആത്മാവില് വിശ്വസിക്കുന്നവരില്‍ നിന്നും, ശക്തനായ ദൈവത്തിന്റെ ശക്തി ഒഴുകും! അവര്‍ക്ക് യേശുക്രിസ്തുവഴി വിശ്വാസത്താല്‍ ദൈവത്തിനിന്നും നിത്യജീവനും അത്ഭുതങ്ങളും അടയാളങ്ങളും ഐശര്യവും സ്വന്തമാക്കുകയും ചെയ്യും! അങ്ങനെ യേശുക്രിസ്തുവിന്റെ നാമം മഹത്വപെടുന്നതുവഴി പിതാവായ ദൈവം മഹത്വപെടുന്നു! കർത്താവിന്റെ വചനം ഉറപ്പിക്കപ്പെടുന്നു! മറ്റുള്ള എല്ലാ അത്ഭുതങ്ങളിലും അടയാളങ്ങളിലും മഹത്വം എടുക്കുന്നത് ആരാണ്??
വിശ്വാസ മല്ലന്മാര്ക്ക്, തങ്ങളുടെ ക്രിസ്തു വിശ്വാസത്താല് തങ്ങളോട് ഇടപെടുന്നവരുടെ ഉള്ളിൽ ക്രിസ്തുവിനെ ജനിപ്പിച്ചു; വന്കാര്യങ്ങള് ദൈവനാമ മഹത്വത്തിനായി പ്രവര്ത്തിക്കാന് കഴിയും! eg:(മത്തായി 8:10, 9:2), (മര്ക്കോസ് 5:23) etc.. അതുപോലെ തന്നെ അവിശ്വാസികളായ പൈശാചിക മല്ലന്മാര്ക്ക്, തങ്ങളോട് അടുക്കുന്നവരുടെ ഉള്ളിൽ എതിർ ക്രിസ്തുവിനെ ജനിപ്പിച്ചു വളർത്തി; അവരുടെ കാര്യങ്ങളില്; പൈശാചിക നാമ മഹത്വത്തിനായി വന് തകര്ച്ചകളും മറ്റു വന് പൈശാചിക പ്രവൃത്തികളും ഉണ്ടാക്കികൊടുക്കാന് സാധിക്കും!
ഏതുകാര്യത്തിനു വേണ്ടിയും; ക്രിസ്തുവിലുള്ള വിശ്വാസത്തില് മുന്നോട്ടിറങ്ങുപ്പോൾ മുതൽ നമ്മില് തന്നെ നമ്മുടെ ലക്ഷ്യത്തിനെതിരായി ഒരു പോരാട്ടവും തുടങ്ങും. ഒന്നെങ്കില് ദൈവത്തിന്റെ ആയുദ്ധങ്ങള് ധരിച്ചുകൊണ്ട് (എഫേസോസ് 6:14-17) അതിനെ തോൽപ്പിക്കാം! മുന്നേറാം! അല്ലെങ്കില് ലോകത്തോടും പിശാചിനോടും ചേർന്ന് നിങ്ങൾക്ക് അതിനോട് തോൽക്കാം! അതിനാല്; "വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക" (1 തിമോത്തി 6:12).
വലിയ പ്രശനങ്ങളാലുള്ള വന് തിരകളില്മേല് വിശ്വാസമാകുന്ന അധിക ബലം നേടി നീ മുങ്ങാതെ നടന്നാല്; നിന്റെ വിശ്വാസ മസ്സിലുകള് ശക്തിപ്പെടും! അപ്പൊള് വര്ദ്ധിച്ച ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) നീ കൈവശപ്പെടുത്തും(ദൈവം നിന്നില് നിറയ്ക്കും). അങ്ങനെ വന്കാര്യങ്ങള് ഈ ഭൂമിലും തന്റെ മഹത്വത്തിനായ് ദൈവം നിന്നെ കൊണ്ട് അധികമായി പ്രവർത്തിപ്പിക്കും! നീ വിശ്വാസ മല്ലനെങ്കില്, നിന്റെ വിശ്വാസത്തിലൂടെ; നിന്റെ സങ്കല്പങ്ങളിലൂടെയും ചിന്തകളിലൂടെയും മറ്റു പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള പ്രവൃത്തി വഴിയും; നിന്റെ ഉള്ളില് വസിക്കുന്ന ക്രിസ്തുവിന്റെ ശക്തി മറ്റു മനുഷ്യരിലേക്ക് വ്യപരിപ്പിച്ചു, അവരെ പൈശാചിക ശക്തിയിൽ നിന്നും ജ്ഞാനത്തിൽ നിന്നും വിടുവിച്ചു അവരുടെ ആത്മാക്കൾക്ക് നിത്യരക്ഷ നേടി കൊടുക്കാന് സാധിക്കും!
ദൈവമായ കര്ത്താവ് മോശയോട് അരുളിച്ചെയ്തു: "നീ എന്തിന് എന്നെ വിളിച്ചു കരയുന്നു? മുമ്പോട്ടു പോകാന് ഇസ്രായേല്ക്കാരോടു പറയുക" (പുറപ്പാട് 14:15). ദൈവത്തിന്റെ പുത്രനെ(ക്രിസ്തുവിനെ) നീ കരസ്ഥമാക്കിയാല് പിന്നെ നീ ദൈവത്തെ വിളിച്ചു കരയുകയോ യാചിക്കുകയോ അല്ല വേണ്ടത്! നീ നിന്റെ നാവിനെ ഉപയോഗിച്ച് അധികാരത്തോടെ വിശ്വാസത്തോടെ യേശുക്രിസ്തുവിന്റെ നാമത്തില് പ്രതികൂലങ്ങളോട് നീങ്ങിപോകനോ, തീർന്നുപോകാനോ കൽപ്പിക്കുകയാണ് വേണ്ടത്![മത്തായി 17:20&21:21], [മർക്കോസ് 11:23], [യോഹന്നാന് 15:7], [യാക്കോബ് 1:6], etc.. ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തുവിനെ) കരസ്ഥമാക്കിയാൽ നീ ഉത്തമനായ മനുഷ്യൻ തന്നെ! "ഉത്തമനായ മനുഷ്യൻ തന്റെ വാക്കുകളുടെ സത്ഫലം അനുഭവിക്കുന്നു ..." (സുഭാഷിതം 13:2). ''എന്റെ നാവിനെ അവിടുന്ന് മൂർച്ചയുള്ള വാളുപോലെയാക്കി... ... ...'' (ഏശയ്യാ 49:2). നീ പറയുന്ന വാക്കുകളെല്ലാം അനുഗ്രഹ മഴ പൊഴിക്കുന്നു! കർത്താവ് അരുളിച്ചെയ്തു: "....വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും...." (ജറെമിയ 15:19). ഓർമ്മിക്കുക, തന്റെ ശിഷ്യന്മാർക്ക് സുവിശേഷവേല ലോകത്തിന്റെ അറ്റത്തോളം പോയി പ്രവര്ത്തിക്കാന്, ഉന്നതത്തില് നിന്നും ശക്തി കൊടുത്ത യേശു, തന്റെ നാമത്തില് ആ ശക്തി ഉപയോഗിച്ചു പ്രവര്ത്തിക്കാന് സാധിക്കുന്ന നാവാണ് അവർക്ക് കൊടുത്തത്! അല്ലാതെ യാത്രപോകാന് പണമല്ല! യേശു പറഞ്ഞു: "....ഉന്നതത്തിൽ നിന്നുള്ള ശക്തി ധരിക്കുന്നതുവരെ നഗരത്തിൽ താമസിക്കുക".(ലൂക്കോസ് 24:49). നേടിയ ദൈവശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) വിട്ടുകളയാതെ മുറുകെപ്പിടിക്കുക! ദൈവത്താൽ അനുഗ്രഹിക്കപ്പെടുക! ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു! "എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന് വിടുകയില്ല" (ഉൽപ്പത്തി 32:26). ആമേൻ.
എടുക്കാന് അസാധ്യമായ കാര്യങ്ങളെ, യേശുക്രിസ്തുവിലുള്ള വിശ്വാസത്താല് എടുത്തുയര്ത്തി വിജയിച്ച്, ദൈവം താങ്കൾക്കായി തന്നിരിക്കുന്ന വിശ്വാസമാകുന്ന താലന്ത് വർധിപ്പിച്ച്, ഒരു വിശ്വാസ മല്ലനായി മാറാന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! അവിടുത്തെ ശക്തിവഴി നിങ്ങളാല് നടക്കുന്ന അത്ഭുതങ്ങളാലും അടയാളങ്ങളാലും യേശുക്രിസ്തു അവിടുത്തെ കൃപയുടെ വചനത്തിനു സാക്ഷ്യം നൽകും (അപ്പ:പ്ര 14:3). "എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന് എനിക്കു സാധിക്കും" (ഫിലിപ്പി 4:13). "നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍."(എഫേസോസ് 3:20, 21). "അവസാനമായി കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ" (എഫെസ്യർ 6:10). നിന്റെ വിശ്വാസം യേശുവിനെ സ്പർശിക്കും! നീ അനേകരിൽ ക്രിസ്തുവിനെ ജനിപ്പിക്കും! അങ്ങനെ യേശുക്രിസ്തുവില് പിതാവാം ദൈവം കൂടുതൽ മഹത്വപ്പെടും! ആമേൻ.
NB: യേശുക്രിസ്തു, തന്റെ അടുത്ത് അവിടുത്തെ കാരുണ്യം പ്രതീക്ഷിച്ചു കടന്നു ചെന്ന ആരോടും; നീ ആദ്യം പോയി മാനസാന്തരപ്പെട്ടുവരിക അതിനു ശേഷം അത്ഭുതം പ്രവൃത്തിക്കാം എന്ന് പറഞ്ഞതായി ബൈബിളില് എഴുതപ്പെട്ടിട്ടില്ല! ആയതിനാല് തന്നെ; ഏതെങ്കിലും അത്ഭുതം കരസ്ഥമാക്കി എന്നത്, നിത്യജീവനെ കരസ്ഥമാക്കി എന്നതായി അർഥമാക്കുന്നില്ല! ശതാധിപന്റെ വിശ്വാസത്താൽ ഭർത്യൻ സുഖമാക്കപ്പെട്ടു! (ലൂക്കാ 7:1-10).

Post a Comment