This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 47. യേശുക്രിസ്തുവിന്റെ പേരില് പ്രതിമകളും ചിത്രങ്ങളും ഉണ്ടാകുന്നവര് അറിയാൻ!



ചില സഭക്കാരെ, നിങ്ങള്‍ യേശുക്രിസ്തുവിന്റെ പേരില് പ്രതിമകളും ചിത്രങ്ങളും വച്ച് പണമുണ്ടാക്കാനായി ഒളിച്ചു വച്ചിരിക്കുന്ന രണ്ടാം പ്രമാണം ഇതാ! "നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭുമിയിലോ ഭുമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ട് ആരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്" (നിയമാവര്‍ത്തനം5:7,8). നിങ്ങള്‍ ദൈവത്തോട് പ്രാര്ഥിക്കാനും ദൈവത്തെ ആരാധിക്കാനും പ്രതിമകള്ക്കും ചിത്രങ്ങള്ക്കും മുന്‍പില്‍ മുട്ടു കുത്തി കുമ്പിടുന്നില്ലേ?

"മുകളില്‍ ആകാശത്തിലോ താഴെ ഭുമിയിലോ ഭുമിക്കടിയെലോ, ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്മിക്കരുത്. അവയ്ക്ക് മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്" (പുറപ്പാട്20:3-5). നിങ്ങള്‍ പ്രതിമകള്ക്കും ചിത്രങ്ങള്ക്കും മുന്‍പില്‍ മുട്ടു കുത്തി കൈകൂപ്പി പ്രണമിക്കുന്നില്ലേ?

"മനുഷ്യന്റെ ഭാവനയും ശില്പവിദ്യയും ചേര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിഎടുക്കുന്ന പ്രതിമ പോലെയാണ് ദൈവരുപംമെന്നു വിചാരിക്കരുത്" (അപ്പ:പ്ര.17:29). നിങ്ങള്‍ പ്രതിമകളും ചിത്രങ്ങളും ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ (1കോറി1:24) യേശുക്രിസ്തുവിന്റേതാണ് എന്ന് പറയുന്നില്ലേ?  പഠിപ്പിക്കുന്നില്ലേ ?

"പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്." (അപ്പ:പ്ര 17:24). മനുഷ്യന്‍ നിര്‍മ്മിക്കുന്ന അപ്പമാകുന്ന ആലയത്തില്‍ വസിക്കുന്നവന്‍ അല്ല; നമ്മുടെ കര്‍ത്താവ്! നിങ്ങൾ അപ്പമാകുന്ന ആലയത്തില് ദൈവം വസിക്കുന്നു എന്ന് പറയുന്നില്ലേ? പഠിപ്പിക്കുന്നില്ല?  അപ്പത്തെ ആരാധിക്കുന്നില്ലേ?

"ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര് ഭോഷന്മാരായിതീര്ന്നു. അവര് അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരമായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങലുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്ക്കു കൈമാറി" (റോമാ 1:22,23). നിങ്ങള് ജീവദാതാവായ ആത്മാവായി തീര്ന്ന (1കോറിന്തോസ്15:45) ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ   യേശുക്രിസ്തുവിന്റെ മഹത്വം താടിക്കാരായ ചില വെളുത്ത മനുഷ്യ രൂപങ്ങള്ക്ക് കൈമാറിയില്ലേ? ഇങ്ങനെ കറുപ്പിച്ചും വെളുപ്പിച്ചും എന്തിന് വർണ്ണവൽക്കരിക്കുന്നു?

"കൊത്തു വിഗ്രഹങ്ങളില്‍ വിശ്വസിക്കുകയും വാര്‍പ്പ് ബിംബങ്ങളോട് നിങള്‍ ഞങ്ങളുടെ ദേവന്‍മാരാണ് എന്നു പറയുകയും ചെയ്യുന്നവര്‍ അത്യധികം ലജ്ജിച്ചു പിന്തിരിയേണ്ടിവരും,"(ഏശയ്യ42:17). നിങ്ങള്‍ ദൈവമായ യേശു ക്രിസ്തുവിന്റെ പ്രതിമ ഉണ്ടാക്കി അവിടുത്തെ അവഹേളിച്ചു കാശ് ഉണ്ടാക്കുന്നില്ലേ? ഒടുക്കം ലജ്ജിക്കില്ലേ നിങ്ങള്? ലജ്ജിപ്പിക്കില്ലേ ജീവിക്കുന്ന സത്യദൈവം  നിങ്ങളെ?

"മോശ ഉണ്ടാക്കിയ നെഹുഷ്തന്‍ എന്ന എന്നു വിളിക്കപ്പെടുന്ന ഓട്ടുസര്‍പ്പത്തിന്റെ മുന്‍പില്‍ ഇസ്രയേല്‍ ധൂപാ൪ച്ചന നടത്തിയതിനാല്‍ അവന്‍ അതിനെ തകര്‍ത്തു" (2.രാജാ.18:4). നിങ്ങള്‍ പ്രതിമകള്‍ക്കും ചിത്രങ്ങള്ക്കും മുന്‍പില്‍ ധൂപാ൪ച്ചന നടത്തുന്നില്ലേ?

"അവരുടെ വിഗ്രഹങ്ങള്‍ വെള്ളരി തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്ക് സംസാരശേഷി ഇല്ല. അവയ്ക്ക് തനിയെ നടക്കാനാവില്ല. ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ട. അവയ്ക്ക് തിന്മയോ നന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല."(ജറമിയ10:6). നിങ്ങള്‍ അത്തരം പ്രതിമകളും ചിത്രങ്ങളും ചുമന്നു കൊണ്ട് നടക്കാറില്ലേ? അവയ്ക്ക് നന്മയും തിന്മയും പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് പഠിപ്പിക്കാറില്ലേ?

"നിങ്ങള് വിജാതീയരായിരുന്നപ്പോള് സംസാര ശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക് അപഥസഞ്ചാരം ചെയ്തിരുന്നത് ഓര്ക്കുന്നുണ്ടെല്ലോ." (1കോറിന്തോസ് 12:2). ക്രിസ്തിയാനി എന്ന് അവകാശപ്പെട്ട്    ഊമ പ്രതിമകളും ചിത്രങ്ങളും ഇപ്പോള്   ചുമലില് വഹിച്ചു നടക്കുന്നുവോ?

"അവര്‍ മൂഡന്മാരും വിഡികളുമാണ്. അവര്‍ പ്രഘോഷിക്കുന്ന വിഗ്രഹങ്ങള്‍ മരക്കക്ഷണമാണ്" (ജറമിയ10:7,8). ദൈവത്തിന്റെ എന്ന് അവകാശപ്പെട്ട് മരക്കക്ഷണത്തെ ചായം തേച്ചു ചുമക്കുന്നില്ലേ നിങ്ങള്?

"നീ എന്റെ പിതാവാണ് എന്നു മരകക്ഷണത്തോടും നീ എന്റെ മാതാവാണ് എന്നു കല്ലിനോടും അവർ പറയുന്നു. അവർ മുഖമല്ല പൃഷ്ടമാണ് എന്റെ നേരെ തിരിച്ചിരിക്കുന്നത്." (ജറമിയ 2:27). തടിയിലും കല്ലിലും കൊത്തിയ ശില്പങ്ങളെ മാതാവ് എന്നും പിതാവെന്നും നിങ്ങൾ വിളിക്കാറുണ്ടോ?

"നിങ്ങളുടെ ദൈവമായ കര്ത്താവിനെ ആരാധിക്കുന്നതില് നിങ്ങള് അവരെ അനുകരിക്കരുത്" (നിയമാവര്ത്തനം12:4). ജാതികള്, അവരുടെ സങ്കല്പത്തിലെ ദേവന്മാരുടെയും ദേവിമാരുടെയും പേരില് നടത്തുന്ന ആരാധനരീധികള്,  നിങ്ങള് അനുകരിക്കുന്നില്ലേ?

നിങ്ങള്‍ ബൈബിള്‍ മുഴുവന്‍ വായിച്ചിട്ടുണ്ടോ? "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്ന്യോഷിക്കുക. അതോടൊപ്പം മറ്റുള്ളവ എല്ലാം നിങ്ങള്ക്ക് ലഭിക്കും" (മത്തായി6:33).

"ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്." (യോഹന്നാന്‍4:24). നിങ്ങള്‍ ഇത് ബൈബിളില്‍ കണ്ടിട്ടുണ്ടോ?

ക്രിസ്തിയാനി എന്ന് അവകാശപ്പെടുന്ന നിങ്ങള്ക്ക് യേശുക്രിസ്തു പഠിപ്പിച്ച   ഈ ദൈവാരാധന അറിയുമോ? അറിയില്ല എങ്കില്, ഇവിടെ കൊടുത്തിരിക്കുന്ന  അദ്ധ്യായങ്ങളില്   ഒന്നും, രണ്ടും ദയവായി വായിക്കൂ...

"അന്തകാരത്തിന്റെ നിഷ്ബല പ്രവ്വര്‍ത്തനഗളില്‍ പങ്കു ചേരരുത്, പകരം അവയെ കുററപ്പെടുതുവിന്‍" (എഫേസോസ്5:11). "എന്തെന്നാല്‍, അവനെ അഭിവാദനം  ചെയുന്നവന്‍ അവന്റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്ക് ചേരുകയാണ്" (2യോഹന്നാന്‍-11). ഇനി താങ്കള്‍ പറയൂ യേശുക്രിസ്തുവിന്റെ പേരില് വന്നു യേശുവിനേയും, മാതാവിനെയും അവിടുത്തെ വിശുദ്ധരെയും അപമാനിക്കുന്ന ചിലരുടെ കൂടെ ചേരണമോ? പകരം ഇത്തരം പ്രവര്‍ത്തനങ്ങളെ കുററപ്പെടുത്തണമോ?

"എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ് പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കുടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും." (മത്തായി 18:6). ക്രിസ്തു വിശ്വാസികള്‍ എന്നു വിളിക്കപെടുന്ന ചില മനുഷ്യരും, അവരുടെ ചില നേതാക്കെന്മാരും ഇത് മനസിലാക്കുന്നത്‌ നല്ലതായിരിക്കും!

NB: പ്രതിമകളും ചിത്രങ്ങളും നിര്മ്മിക്കാം! പക്ഷെ, ദൈവത്തിനു കൊടുക്കേണ്ട മഹത്വം അവയ്ക്ക് ഒരിക്കലും കൊടുക്കരുത്"നിങ്ങള്‍ ആരാധനയ്ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപങ്ങളോ ഉണ്ടാക്കരുത്....."(ലേവ്യർ 26:1), (റോമാ 1:23). ദൈവഭക്തിക്കും ദൈവത്തോട് പ്രാര്ഥിക്കുന്നതിനും ഇവയ്ക്ക് യാതൊരു സ്ഥാനവും അത്മീയകാര്യത്തില് ഇല്ല! പക്ഷെ, പഠന ഉപാധി, പാഠ്യ ഉപകരണം, അലങ്കാരങ്ങള് തുടങ്ങിയ രീധികളില് പ്രതിമകളും ചിത്രങ്ങളും, ഫോട്ടോകളും, ചലിക്കുന്ന ചിത്രങ്ങളും ഉപയോഗപ്പെടുത്തുവാന് സാധിക്കും! ബൈബിളില് പഴയ നിയമത്തില് ദൈവസമ്മതപ്രകാരം ഇവ മനുഷ്യര് ഉണ്ടാക്കിയിരുന്നതായി കാണാം. പക്ഷെ, അവരാരും അവയോടു പ്രാർത്ഥിച്ചിരുന്നില്ല, ദൈവത്തിനു കൊടുക്കേണ്ട മഹത്വം അവയ്ക്ക് ഒരിക്കലും കൊടുത്തിരുന്നില്ല!  അഥവാ; അങ്ങനെ  കൊടുത്ത അവസരങ്ങളില് ദൈവകോപം അവര്ക്ക് എതിരെ വന്നതായും കാണാം!(പുറപ്പാട് 32:35),(2 രാജാക്കന്മാർ 18:4). 

ഓര്മ്മിക്കുക: യേശുവിന്റെ മൃതദേഹം പൊതിഞ്ഞു വച്ച തുണികളോ, അവിടുത്തെ ക്രൂശിച്ച മരത്തടി കക്ഷണങ്ങളോ, അപ്പ സ്തോലന്മാരോ ആദിമ ക്രിസ്തിയാനികളോ എടുത്തു കൊണ്ടുപോയി പ്രദഷ്ടിച്ച്‌, അതിനെ പ്രണമിക്കുകയോ, അതിന് ദൂപം അര്പ്പിക്കുകയോ, മുന്നില് നേര്ച്ചപ്പെട്ടി വച്ച് പണം പിരിക്കുകയോ ചെയ്തില്ല!

വിശുദ്ധ പൗലോസിന്റെ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും ആദിമ ക്രിസ്തിയാനികള് സുക്ഷിച്ചുവയ്ക്കുകയോ, അവയ്ക്ക് ദൂപം അര്പ്പിക്കുകയോ അവയെ പ്രണമിക്കുകയോ, ദൈവത്തെ ആരാധിക്കാന് അവയെ ഉപയോഗിക്കുകയോ ചെയ്തില്ല! (അപ്പ.പ്ര 19:12). കാരണം, വിശുദ്ധ പൗലോസ് പറഞ്ഞിരുന്നു: "ഞങ്ങളും നിങ്ങളെ പോലെ തന്നെ മനുഷ്യരാണ്" (അപ്പ: പ്ര 14:15).

സത്യമായത് മനസ്സിലാക്കിതന്നു  കര്ത്താവായ യേശുക്രിസ്തു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ! ആമേൻ.

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.