This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 45. അന്തിക്രിസ്തുവിന്റെ (എതിര് ക്രിസ്തുവിന്റെ) സുവിശേഷകരും! പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടിയുള്ള സുവിശേഷകരും!!!

"പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്‌; ആത്‌മാക്കളെ പരിശോധിച്ച്‌, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്‌മാവിനെ നിങ്ങള്‍ക്ക്‌ ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്‌തു ശരീരം ധരിച്ചുവന്നു എന്ന്‌ ഏറ്റുപറയുന്ന ആത്‌മാവു ദൈവത്തില്‍ നിന്നാണ്‌. യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ്‌ ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്‌തുവിന്റെ ആത്‌മാവാണ്‌ അത്‌. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്" (1 യോഹന്നാന് 4:1 -3).

ക്രിസ്തുവിന്റെ അനിയായികള്  (സുവിശേഷകർ) തങ്ങളിൽ വസിച്ചു പ്രവർത്തിക്കുന്ന  ക്രിസ്തുവിനെ (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും), യേശുവിന്റെ സുവിശേഷം പലരീതികളിൽ അറിയിക്കുന്നതിലൂടെ ആളുകളിലേക്ക് പകർന്നുനൽകുന്നു! എന്നാല്; എതിർക്രിസ്തുവിന്റെ അനിയായികള് (സുവിശേഷകർ) പലരീതികളിലൂടെ മനുഷൃലേക്ക്  തങ്ങളില് നിന്നും  പൈശാചിക ശക്തിയും ജ്ഞാനവും(എതിർക്രിസ്തു) മറ്റുള്ളരിലേയ്ക്ക് പകർന്നു കൊടുക്കുന്നു! യേശുവിന്റെ സുവിശേഷം പോലും ചില അവസരങ്ങളില് പൈശാചിക ശക്തിയും ജ്ഞാനവും ആളുകളിയ്ക്ക് അയക്കാനുള്ള മാർഗ്ഗമായി ചില പൈശാചിക മനുഷ്യർ ഉപയോഗിക്കുന്നു! അതുപോലെ കാഴ്ച്ചയില് പൈശാചികം  എന്ന് തോന്നാവുന്ന ചില നിരുപദ്രവ പ്രവർത്തനങ്ങളിലൂടെയും  (യോഹന്നാന് 9:6) സത്യ ക്രിസ്തുവിന്റെ ചില  അനിയായികള്  മറ്റു മനുഷ്യരിലേക്ക് ക്രിസ്തുവിനെ പകരുവാന് ഉപയോഗിക്കാറുണ്ട്!


സുവിശേഷം എഴുതപ്പെട്ട കാലം മുതല്ക്കേ എതിര്ക്രിസ്തുവിന്റെ അതായത്, പൈശാചിക ശക്തിയുടെയും പൈശാചിക ജ്ഞാനത്തിന്റെയും (അന്തിക്രിസ്തുവിന്റെ) ആത്മാവിനാല് നയിക്കപ്പെട്ടവരുടെ സുവിശേഷപ്രവര്ത്തനം ഉണ്ട്! അവരില് ചിലര്  യഥാര്ത്ഥ യേശുക്രിസ്തുവിന്റെ സുവിശേഷം യേശുക്രിസ്തുവിന്റെ പേരില് തന്നെ വന്നു പറഞ്ഞു വളച്ചു ഒടിക്കുന്നു!  അങ്ങനെ സൂത്രത്തില് ക്രിസ്തുവിന്റെ വചനത്തെ എതിര്ത്തു മനുഷ്യരുടെ നിത്യരക്ഷയെ തടഞ്ഞു ആത്മാക്കളെ നരകത്തിലേക്ക് നയിക്കുന്നു! ഇത്തരം ആത്മാവിനാല്  നയിക്കപ്പെടുന്ന മനുഷ്യരെ എഴുതപ്പെട്ട വച
ങ്ങള് പഠിച്ചാല് നിഷ്പ്രയാസം തിരിച്ചറിയാം!

"എഴുതപെട്ടിരിക്കുന്നവയെ അതിലoഘിക്കാ തിരിക്കാന്‌ നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിക്കണമെന്നും ഓരോരുത്തരുടെയും പക്ഷം പിടിച്ചു മറ്റുള്ളവര്‍ക്കെതിരായി അഹംഭാവം നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു." (1കോര്ന്തിയോസ്4:6). എഴുതപെട്ടതിനെ അതിലoഘിച്ചു പടിപ്പിക്കുന്നവനെ നയിക്കുന്നത് ആരുടെ ആത്മാവ് ആണ് എന്ന് മനസിലാക്കിയിരിക്കണം!

"യേശുവാണ്‌ ക്രിസ്‌തു എന്നത്‌ നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു." (1യോഹന്നാന് 2:22). "നിങ്ങളുടെ വാക്കുകേള്ക്കുന്നവന് എന്റെ വാക്ക് കേള്ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന് എന്നെ നിരസിക്കുന്നു; എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു" (ലൂക്ക 10:16).  വചന നിഷേധം  എന്ന ഒറ്റ പ്രവര്ത്തി, പിതാവിനെയും പുത്രനെയും അതായത് ദൈവത്തെയും ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ പുത്രനെ (ക്രിസ്തുവിനെ)യും  ഒരുമിച്ച്  നിഷേധിപ്പിക്കുന്നു!  

ഇനി മറ്റൊരു കൂട്ടരുണ്ട്, അവര് സത്യവചനം പഠിപ്പിക്കും പക്ഷെ, അവരുടെ സുവിശേഷത്തിലൂടെ അവരില് നിന്നും മറ്റുള്ളവരിലേക്ക് കടന്നു ചെല്ലുന്നത്, അവരില് വസിക്കുന്ന പിശാചിന്റെ ആത്മാവും! "നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന്‌ സമാധാനം എന്ന്‌ ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും" (ലൂക്ക 10:5,6). അസമാധാനമുള്ളവര് അതായത് പിശാചുള്ള ചിലര്  സുവിശേഷം അറിയിച്ചു, സമാധാനം മറ്റുള്ളവര്ക്ക് ആശംസിച്ചാലും അവരില് നിന്നും മറ്റുള്ളവരിലേക്ക് കടന്നു ചെല്ലുന്നത് പിശാചുതന്നെ! അതായത് അത്തരക്കാരെ ഹൃദയത്തില് സ്വീകരിക്കുന്ന വരിലേയ്ക്ക് തന്നെ! ഈ രിധിയില് സത്യസുവിശേഷം പറഞ്ഞു പിശാചിനെ മറ്റുള്ളവരിലേക്ക് കടത്തി വിടുന്നവരാണ് പ്രഭാപൂര്‍ണനായ ദൈവദൂതന്റെ വേഷം കെട്ടിയ പിശാചിന്റെ ആത്മാവിനാല് നയിക്കപെടുന്നവര്! ഇവരെ ബൈബിള് പഠിച്ചാലും തിരിച്ച് അറിയാന് ആവില്ല! അതിന് ആത്മാകളെ തിരിച്ച്അറിയാനുള്ള വരം ആവശ്യമാണ്! "ചില" പാസ്റ്റര്മാരും മറ്റു ചില പിന്മാറ്റകാരും ഇവര്ക്ക് ഉദാഹരണങ്ങളാണ്!

"അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്‌ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്ക നുസൃതമായിരിക്കും" (2 കോറിന്തോസ് 11:15).


ഇനി മറ്റൊരു കൂട്ടരുണ്ട്, അവര്  യേശുവിനെ കുറിച്ച് പ്രസംഗിക്കും. പക്ഷെ അവര് പ്രസംഗിക്കുന്ന യേശുമരിച്ചിട്ടില്ല,  ഉയര്ത്തിട്ടുമില്ല! മാനവരുടെ പാപപരിഹാരം വരുത്തിയവനുമല്ല! ആര്ക്കും വേണ്ടി പിതാവിന്റെ സന്നിധിയില് മാദ്ധ്യസ്ഥം നടത്തുന്നവനുമല്ല! ആ യേശു ദൈവപുത്രനായ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും മനുഷ്യരൂപം എടുത്ത യേശുക്രിസ്തുവുമല്ല! പുത്രനുള്ള(ക്രിസ്തുവുളള) ദൈവം അതായതു ശക്തിയും ജ്ഞാനവുമുള്ള ദൈവവും അവര്ക്കില്ല! അങ്ങനെ ഒരു യേശുവിനെകുറിച്ചും മറ്റൊരു സുവിശേഷത്തെക്കുറിച്ചും   പ്രസംഗിക്കുന്ന ഗലാത്തി 1:8 എഴുതപ്പെട്ടിരിക്കുന്നപോലുള്ള ശപിക്കപ്പെട്ട ചില സഭകള്! അവരെ വളരെ സൂക്ഷിക്കുക!


"ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്‌മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക" (2 കൊറന്തോസ്11:3,4 ).

 വ്യാജവേഷം കെട്ടിയ ശിഷ്യന്മാര്.  

തന്റെ  ശിഷ്യരായി വ്യാജവേഷം കെട്ടിയവരുടെ  സുവിശേഷപ്രവര്‍ത്തനം  യേശുക്രിസ്തു അറിയുന്നില്ല,  അതായത് അഗീകരിക്കുന്നില്ല!! "അന്ന് ‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില് പ്രവചിക്കുകയും നിന്റെ നാമത്തില് പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്നു ‌ അകന്നുപോകുവിന്" (മത്തായി 7:22,23). 
 
"ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്‌ തുടര്‍ന്നും ചെയ്യും. അങ്ങനെ തങ്ങളുടെ പ്രേഷിതവേല ഞങ്ങളുടേതുപോലെതന്നെയാണെന്നു വന്‍പു പറയുന്നവരുടെ അവകാശവാദം ഞങ്ങള്‍ ഖണ്‍ഡിക്കുകയും ചെയ്യും. അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്‌തോലന്‍മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്‌തുവിന്‍െറ അപ്പസ്‌തോലന്‍മാരായി വ്യാജവേഷം ധരിച്ചവരുമാണ്‌".  (2 കോറി11:12-13).

ശിഷ്യരായി വ്യാജവേഷം കെട്ടിയര്‍ ദൈവദൂതന്മാരെ പോലെ നിന്ന് സുവിശേഷം പറയുമെങ്കിലും, അവര്‍ ഒരിക്കലും മാനസാന്തരമെന്തെന്നൊ, ദൈവവചനം പഠിപ്പിക്കുന്ന ദൈവഭക്തി എന്തെന്നോ, ആത്മാവിലും സത്യത്തിലുമുള്ള ദൈവാരാധന എന്തെന്നോ പഠിപ്പിക്കുകയില്ല! അതിനു പകരം പണം കൊടുത്തു ചെയ്യുന്ന ചില മതകര്മങ്ങളാണ് മാനസാന്ധരം, ദൈവ ആരാധന, നിത്യരക്ഷ എന്നു പഠിപ്പിക്കും! എത്ര വലിയ പാപം ചെയ്തു മാനസാന്ധരപ്പെടാതെ മരിച്ചാല്‍ പോലും കാശ്‌ കൊടുത്തു മതകര്മം അനുഷ്ട്ടിപ്പിച്ചാല്‍ നിത്യ ജീവന് മരിച്ചു പോയവര്‍ക്ക് ലഭിക്കും എന്ന് പോലും ഇവര്‍ പഠിപ്പിക്കും,  അങ്ങനെ ഇവര്‍ ജീവിച്ചിരിക്കുന്ന മനുഷ്യരെ പാപം ചെയ്യിപ്പിച്ചു മാനസാന്തരപ്പെടാതെ മരിച്ചു നരകത്തില്‍ എത്തിക്കുവാന്‍ യേശുക്രിസ്തുവിന്റെ പേരില്‍ വന്നു ബൈബിള്‍ വളച്ചൊടിച്ചു പഠിപ്പിക്കും! ഇവരെ  താങ്കളുടെ കൈവശം ഇരിക്കുന്ന ബൈബിള്‍ വയിച്ചു തിരിച്ചറിയുക! ഇത്തരം വ്യാജന്മാര്‍ പണം ഉണ്ടാക്കാന്‍ മറ്റു മതങ്ങളില്‍ നിന്ന് പോലും മതകര്മങ്ങള്‍ ദൈവവചനം വളച്ചൊടിച്ചു മനുഷ്യരുടെ മേല്‍ അടിച്ചേല്പ്പിക്കും! വേഷ വിധാനങ്ങള്‍ കൊണ്ടല്ല യേശുക്രിസ്തുവിന്റെ ശിഷ്യരെ തിരിച്ചറിയേണ്ടത്! സാധാരണ മനുഷ്യന്റെ വേഷം ധരിച്ചു നടന്ന യേശുവിനെ തിരിച്ചറിയാന്‍ യൂദാസിന്റെ ചുംബനം വേണ്ടി വന്നു എന്ന് ഓര്‍ക്കുക!

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.