എന്താണ് ദൈവഹിതം?
അനേകരെ വലക്കുന്ന ഒരു ചോദ്യമാണ് ഇത്! അതിനാല് തന്നെ
മനുഷ്യര് ദൈവഹിതം നിറവേറ്റാന് എന്ന് അവകാശപ്പെട്ടുകൊണ്ട് പല കര്മ്മങ്ങളും
അനുഷ്ട്ടിക്കാറുണ്ട്. എന്തിനേറെ ദൈവത്തിന്റെ ഹിതം നിറവേറ്റാന് എന്ന്
പറഞ്ഞു അക്രമം നടത്തുന്ന നികൃഷ്ട്ട മനുഷ്യര് വരെ ഈ ലോകത്തില് ജീവിക്കുന്നു!
എന്താണ് ദൈവം എല്ലാ മനുഷ്യരില് നിന്നും ആഗ്രഹിക്കുന്ന പ്രവര്ത്തി? ഇതെക്കുറിച്ച് വേദം എന്ത് പഠിപ്പിക്കുന്നു?
"ഇതാണ് ദൈവഹിതം അനുസരിച്ചുള്ള പ്രവര്ത്തി - അവിടുന്ന് അയച്ചവനില് വിശ്വസിക്കുക" (യോഹന്നാന് 6:29).
ഓര്മ്മിക്കുക >> "അയച്ചവന്"<< അങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്! >> "അയച്ചവര്" << എന്നല്ല! അതായത് ഒരാള് മാത്രം!
>>>>>ദൈവത്തില് നിന്ന് <<<< ഒറ്റ ശക്തി മാത്രമേ ഭൂമിയില് വന്നിട്ടുള്ളു അതു ക്രിസ്തുവാണ്!ഓര്മ്മിക്കുക; സ്വര്ഗത്തില് നിന്നല്ല! ദൈവത്തില് നിന്ന് ഈ ഭൂമിയില് വന്ന ഏക ശക്തി ക്രിസ്തുവാണ്! അതായത്; ദൈവത്തിന്റെ ഏക ജാതന് എന്ന് വിളിക്കപ്പെടുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ "ക്രിസ്തു"! ആ ക്രിസ്തുവാണ്(ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ്) മനുഷ്യനായിവന്ന "യേശു"! ദൈവം അയച്ച മറ്റു പ്രവാചകന്മാരെല്ലാം മനുഷ്യ അപ്പന്മാരാല് ജനിച്ചവരായിരുന്നു! യേശു മനുഷ്യ അപ്പനില് നിന്നും ജനിച്ചവനല്ല! മണ്ണില് നിന്ന് ദൈവം എടുത്തവനുമല്ല! അവിടുന്ന് ദൈവത്തില് നിന്ന് വന്നു മനുഷ്യരെ നിത്യരക്ഷാമാര്ഗ്ഗം പഠിപ്പിച്ചു! ഇഷ്ട്ടമുള്ള മനുഷ്യര്ക്ക് അവിടുന്നില് വിശ്വസിക്കാം, ദൈവഹിതം പ്രവൃത്തിക്കാം!
എന്താണ് ദൈവം എല്ലാ മനുഷ്യരില് നിന്നും ആഗ്രഹിക്കുന്ന പ്രവര്ത്തി? ഇതെക്കുറിച്ച് വേദം എന്ത് പഠിപ്പിക്കുന്നു?
"ഇതാണ് ദൈവഹിതം അനുസരിച്ചുള്ള പ്രവര്ത്തി - അവിടുന്ന് അയച്ചവനില് വിശ്വസിക്കുക" (യോഹന്നാന് 6:29).
ഓര്മ്മിക്കുക >> "അയച്ചവന്"<< അങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്! >> "അയച്ചവര്" << എന്നല്ല! അതായത് ഒരാള് മാത്രം!
>>>>>ദൈവത്തില് നിന്ന് <<<< ഒറ്റ ശക്തി മാത്രമേ ഭൂമിയില് വന്നിട്ടുള്ളു അതു ക്രിസ്തുവാണ്!ഓര്മ്മിക്കുക; സ്വര്ഗത്തില് നിന്നല്ല! ദൈവത്തില് നിന്ന് ഈ ഭൂമിയില് വന്ന ഏക ശക്തി ക്രിസ്തുവാണ്! അതായത്; ദൈവത്തിന്റെ ഏക ജാതന് എന്ന് വിളിക്കപ്പെടുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ "ക്രിസ്തു"! ആ ക്രിസ്തുവാണ്(ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ്) മനുഷ്യനായിവന്ന "യേശു"! ദൈവം അയച്ച മറ്റു പ്രവാചകന്മാരെല്ലാം മനുഷ്യ അപ്പന്മാരാല് ജനിച്ചവരായിരുന്നു! യേശു മനുഷ്യ അപ്പനില് നിന്നും ജനിച്ചവനല്ല! മണ്ണില് നിന്ന് ദൈവം എടുത്തവനുമല്ല! അവിടുന്ന് ദൈവത്തില് നിന്ന് വന്നു മനുഷ്യരെ നിത്യരക്ഷാമാര്ഗ്ഗം പഠിപ്പിച്ചു! ഇഷ്ട്ടമുള്ള മനുഷ്യര്ക്ക് അവിടുന്നില് വിശ്വസിക്കാം, ദൈവഹിതം പ്രവൃത്തിക്കാം!
എങ്ങനെ യേശു ക്രിസ്തുവില് വിശ്വസിക്കണം?
യേശു പറഞ്ഞു: "എന്റെ കല്പനകള് സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്" (യോഹന്നാന് 14:21). "പ്രവര്‍ത്തികൂടാതുള്ള വിശ്വാസം മൃതമാണ്" (യാക്കോബ്2:26). "ദൈവത്തെ സ്നേഹിക്കുക എന്നാല്‍ അവിടുത്തെ കല്പനകള്‍ അനുസരിക്കുകയെന്ന് അര്‍ഥം. അവിടുത്തെ കല്പനകള്‍ ഭാരം ഉള്ളവയല്ല"(1യോഹന്നാന്‍5:3).
എന്താണ് യേശുക്രിസ്തുവിന്റെ കല്പനകള്?
(1) യേശുക്രിസ്തുവിന്റെ സുവിശേഷം വിശ്വസിച്ചു പാപ സ്വഭാവം വെടിയുക, അനുതപിക്കുക!(രക്ഷിക്കപ്പെടുക) യേശു പറഞ്ഞു: സമയം പൂര്ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മാര്‍ക്കോസ് 1:15).
(2) സ്നാനപ്പെടുക! "വിശ്വസിച്ചു സ്നാനം സ്വീകരിക്കുനവന് രക്ഷിക്കപ്പെടും ... ...." (മര്ക്കോസ്16:16). "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില് അവര്ക്ക് ജ്ഞാനസ്നാനം നല്‍കുവിന്‍" (മത്തായി 28:20). അതായത്, പിതാവായ യഹോവയുടെയും, പുത്രനായ യേശുക്രിസ്തുവിന്റെയും, സഹായകന് പരിശുദ്ധ ആത്മാവിന്റെയും പേരില്!
(3) യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് പാലികേണ്ട അടുത്ത കല്പന: "ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര് ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത്." (യോഹന്നാന് 4:24). ജീവിതത്തില് പഞ്ചെന്ത്രിയങ്ങള് കൊണ്ട് ചെയ്യുന്ന എല്ലാ പ്രവര്ത്തികളിലും ചിന്തകളിലും എപ്പോഴും എവിടെയും ഏക സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക. അതായത്; വ്യക്തികളുടെ ഉള്ളിൽ നിത്യജീവൻ നൽകി വസിക്കുന്ന "ക്രിസ്തു" (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) പ്രജോതിപ്പിച്ചു തരുന്ന (സ്വന്തം ആത്മാവിൽ പറഞ്ഞു തരുന്ന) കാര്യങ്ങൾ അനുസരിച്ചു ജീവിക്കുക! വ്യക്തികളുടെ ഉള്ളിൽ വസിച്ചു, അനുദിന ജീവിതത്തിൽ "ക്രിസ്തു" വ്യക്തികൾക്കു നൽകുന്ന ഉപദേശങ്ങള്(കല്പനകള്), ഓരോ വ്യക്തികളിലും സമയം, സാഹചര്യങ്ങൾ, അവസ്ഥകള്, etc.... അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും! ഉദാ: ആഫ്രിക്കയിൽ വനാന്തരത്തിൽ ജീവിക്കുന്ന സ്ത്രീയോട്, വസ്ത്ര ധാരണത്തിൽ "ക്രിസ്തു" ഉപദേശിക്കുന്നതും, ഞരമ്പു രോഗികള് തിങ്ങി നിറഞ്ഞ ഒരു "പരിഷ്‌കൃത" സമൂഹത്തിൽ വസിക്കുന്ന സ്ത്രീയോട് "ക്രിസ്തു" ഉപദേശിക്കുന്നതും വ്യത്യസ്തമായിരിക്കും! അതിർത്തി കാക്കാന് നിൽക്കുന്ന, ക്രിസ്തു ഉള്ളിൽ വസിക്കുന്ന ഒരു ജവാന്റെ മുൻപിലേക്ക് നിഷ്ക്ളങ്കരെ കൊന്നൊരുക്കാന് ബോംബുമായി നുഴഞ്ഞുകയറി വരുന്ന എതിര്ക്രിസ്തുവിന്റെ ആത്മാവിനാൽ നായിക്കപ്പെടുന്ന പൈശാചിക മനുഷ്യനെ കൊല്ലാനായി ക്രിസ്തു കല്പിച്ചേക്കാം! ഇങ്ങനെ; വ്യക്തികളുടെ ഉള്ളിൽ വസിക്കുന്ന "ക്രിസ്തു", അനുദിന ജീവിതത്തിൽ വ്യക്തികൾക്കായി കൊടുക്കുന്ന കല്പനകള് വ്യത്യസ്തമെങ്കിലും, പൊതുവിൽ അതാതു വ്യക്തികളിൽ ദൈവനാമം മഹത്വപ്പെടുത്തി വ്യക്തിക്കുള്ളിലെ ക്രിസ്തുവിനെ ശക്തിപ്പെടുത്തി നിത്യജീവനിലേക്ക് നയിക്കുന്നതായിരിക്കും!
(4) യേശു ക്രിസ്തുവിന്റെ ഓര്മ്മ ആചരണം നടത്തുക! ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന മനുഷ്യര്‍ പാലികേണ്ട അടുത്ത കല്പന ലൂക്ക 22:19 ലും, 1 കോറി11:24ലും എഴുത പെട്ടിരിക്കുന്നതുപോലെ കര്‍ത്താവിന്റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അപ്പം മുറിച്ചു ഒരുമിച്ചുള്ള ഓര്‍മ്മ ആചരണം നടത്തണം!
(5) സഹോദരന് / സഹോദരിയില് ദൈവത്തെ കണ്ട് സ്നേഹിക്കുക! "ഞാന്‍ പുതിയ ഒരു കല്പന നിങ്ങള്ക്ക് നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചത്പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ (യോഹ13:34). ഓര്മിക്കുക, അത് പൈശാചിക സ്നേഹമല്ല!
(6) "നിങ്ങള് പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില് അവര്ക്ക് ജ്ഞാനസ്നാനം നല്കുവിന്, ഞാന് നിങ്ങളോട് കല്പ്പിച്ചവയെല്ലാം അനുസരിക്കാന് അവരെ പഠിപ്പിക്കുവിന്" (മത്തായി 28:19,20). "നിങ്ങള് ലോകമെങ്ങും പോയി എല്ലാ സ്രഷ്ട്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്" (മര്ക്കോസ്16:15). "പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില് ജറുസലെമില് ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടെണ്ടിയിരിക്കുന്നു" (ലൂക്ക 24:47). "പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു" (യോഹന്നാന് 20:21). കര്ത്താവിന്റെ പരിശുദ്ധ ആത്മാവ് പ്രജോതിപ്പിക്കുകയോ കല്പ്പിക്കുകയോ ചെയ്താല് അവിടുന്ന് കല്പ്പിച്ചതുപോലെ അവിടുന്ന് പറയുന്ന ഇടങ്ങളില് എല്ലാം സുവിശേഷം അറിയിക്കുക. ആത്മാക്കളെ നേടുക, അവിടുത്തേക്കായി ഫലം പുറപ്പെടുവിക്കുക.
ഒരിക്കല് പൈശാചിക ശക്തിയിലും ജ്ഞാനത്തിലും നയിക്കപ്പെട്ടു പൈശാചിക മക്കള് പാപത്തിനു അടിമകളായി നിത്യനരകത്തിനു അര്ഹരായിരുന്ന പൈശാചിക മക്കള്, യേശുക്രിസ്തുവിന്റെ സുവിശേഷം അനുസരിച്ച് മാനസാന്തരപ്പെട്ടു, യേശുക്രിസ്തുവിന്റെ കല്പന പാലിക്കുമ്പോള്. അവിടുന്ന് തന്നിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവും സ്വര്ഗത്തില് നിന്ന് കൊടുക്കുന്നു! അങ്ങനെ ലഭിക്കുന്ന "ക്രിസ്തു" വിശ്വാസിയെ സ്വര്ഗ്ഗവുമായി ബന്ധിപ്പിക്കുന്നു! അതിനാല് തന്നെ, വിശ്വാസിയെ "ക്രിസ്തു"(ദൈവശക്തിയും ജ്ഞാനവും) സ്വര്ഗ്ഗത്തില് എത്തിക്കുമ്പോള്, പാപിയെ "എതിർ ക്രിസ്തു"(പൈശാചിക ശക്തിയും ജ്ഞാനവും) നരകത്തിലും എത്തിക്കുന്നു!
ദൈവഹിതം നിറവേറ്റാന് മനസ്സുള്ള പ്രിയ സുഹൃത്തിനെ, ദൈവം അത് നിറവേറ്റാന് അനുഗ്രഹിക്കട്ടെ . ആമേന്.
Post a Comment