This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 39. "മാര്‍പാപ്പ".





"മാര്‍പാപ്പ" എന്ന് ചില മനുഷ്യരാല്‍ വിളിക്കപ്പെടുന്ന വത്തിക്കാന്  രാജ്യത്തിന്റെ ഭരണാധികാരിയെ ഞാന്‍ വളരെയധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു! കാരണം, അദ്ദേഹം വത്തിക്കാന് രാജ്യത്തിന്‍റെ രാജാവും സമുന്നതനായ രാഷ്ട്രിയ നേദാവുമാണ്! ആനുകാലിക രാഷ്ട്രിയത്തില്‍ അദ്ധേഹത്തിന്റെ സ്വാധീനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു! ലോക രാഷ്ട്രങ്ങള് അദേഹത്തിന്റെ രാഷ്ട്രിയ നിലപാടുകള് ശ്രദ്ധയോടെ വിക്ഷിക്കുന്നു! എണ്ണമറ്റ അനിയായികളും, എണ്ണിയാല് ഒടുങ്ങാത്ത സമ്പത്തും അദേഹത്തിന്റെ അധികാരത്തിന്റെ കീഴിലുണ്ട്! ലോകത്തിലെ ഏറ്റവും ശക്തമായ കെട്ടുറപ്പും, ഭരണഘടനയുമുള്ള ഒരു മതത്തിന്റെ തലവനുമാണ് അദേഹം!


എന്നാല്‍, ഒരു ക്രിസ്തിയാനിയായ എന്റെ അത്മീയ നേതാവ് അല്ല വത്തിക്കാന് രാജാവായ മാര്‍പാപ്പ! കാരണം, എന്റെ ആത്മീയ നേതാവ്, "യേശു" ഈ ലോകത്തില്‍ നയിച്ചപോലെ,  മറ്റുള്ളവരാല്‍ തിരിച്ചറിയപ്പെടാനാകാത്ത വിധമുള്ള ലളിതമായ ജീവിതം ഈ ഭൂമിയില് എവിടെയോ രഹസ്യമായി നയിക്കുന്നു! "നിങ്ങളില് വലിയവനാകാന് ആഗ്രഹിക്കുന്നവന് നിങ്ങളുടെ സുശ്രുഷകനും നിങ്ങളില് ഒന്നാമനാകാന്  ആഗ്രഹിക്കുന്നവന് നിങ്ങളുടെ ദാസനുമായിരിക്കണം" (മത്തായി 20:27). ഇന്ന് ഭൂമിയില് ദൈവ കൃപയില് ഏറ്റവും മുന്നിലുള്ള  ആ മനുഷ്യനിലൂടെ യേശുക്രിസ്തു  തന്റെ  സഭയെ പരിശുദ്ധ ആത്മാവില് നയിക്കുന്നു. തന്റെ ആടുകളെ മേയിക്കുന്നു!
 
കര്‍ത്താവ് ഭൂമിയിലെ തന്റെ ദൈവ രാജ്യത്തിന്റെ "ഭരണാധികാരിയെ" (ഇന്ന് ഭൂമിയില്‍ എറ്റവും ദൈവകൃപയും അഭിഷേകവുമുള്ള മനുഷ്യന്‍) മറ്റുള്ളവരില്‍നിന്നും മറച്ചു പിടിച്ചിരിക്കുന്നു!
(1കോറിന്തോസ്12:28). പൈശാചികമായ എല്ലാ ആക്രമണങ്ങളില്‍ നിന്നും അവിടുന്നു തന്റെ ഭൂമിയിലെ ദൈവരാജ്യത്തിന്റെ കെട്ടു പണിക്കാരുടെ നേതാവിനെ മറച്ചു പിടിച്ചിരിക്കുന്നു! അദേഹത്തിന്റെ കാലശേഷം യോഗ്യനായ അടുത്തയാളെ കര്ത്താവ് ആ സ്ഥാനത്തു രഹസ്യമായി ഈ ഭൂമിയില്‍ അവരോധിക്കുന്നു! ആ മനുഷ്യനും തന്റെ അത്മീയ ശ്രേഷ്ടസ്ഥാനത്തു എല്ലാ ഞെരുക്കങ്ങളിലൂടെയും ഇല്ലായ്മകളിലൂടെയും അത്മീയ ശ്രേഷ്ടജീവിതം യേശുവിനെപോലെ ഭൂമിയില്‍ തുടര്ന്ന്,  അവിടുത്തെ സഭയെ അത്മീയമായി നയിക്കുന്നു! കര്‍ത്താവ് ആ മനുഷ്യനെയും മറ്റുള്ള ലോക മനുഷ്യരില്‍ നിന്നും പൈശാചിക ആത്മാക്കളില്‍ നിന്നും മറച്ചു പിടിക്കുന്നു!

മഹത്വത്തിന്റെ രാജാവേ അവിടുത്തെ ജ്ഞാനം എത്ര അവര്‍ണ്ണനീയം! ഈ ഭൂമിയിലെ അവിടുത്തെ അത്മീയ രാജ്യത്തിന്റെ വലിപ്പം ആര്‍ക്കു തിരിച്ചറിയാം? ആ രാജ്യത്തിലെ അംഗങ്ങളെ ആര്‍ക്കു തിരിച്ചുഅറിയാം? അതിലെ കെട്ടു പണിക്കരെയും അവരുടെ നേതാക്കന്മാരെയും ആര്‍ക്കു തിരിച്ചറിയാം? അതിലെ നേതാക്കന്മാരുടെ പദവികള്‍ ആര്‍ക്കു തിരിച്ചറിയാം? അവരുടെ ഭൂമിയിലെ മനുഷ്യനേതാവിനെ ആര്‍ക്കു തിരിച്ചറിയാം?

മരത്തിനെ നോക്കുക അതിന്റെ വേര് താഴേക്ക് വളരുന്നു! എറ്റവും താഴെ എത്തുന്ന വേര് എറ്റവും പ്രധാനപെട്ടത്! അതുപോലെ തന്റെ രാജ്യത്തില്‍ എറ്റവും തഴ്മ ദൈവസന്നിധിയില്‍ ഉള്ളവന്‍ അവിടുത്തെ രാജ്യത്തില്‍ എറ്റവും വലിയവന്‍!
 
ലോകപരമായി കര്‍ത്താവിന്റെ സഭയുടെ നേതാവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നവര് വിഡ്ഢികളായി തീരുന്നു!  കാരണം, യേശു പറഞ്ഞു: "എന്റെ രാജ്യം ഐഹികമല്ല."(യോഹന്നാന് 18:36).   

കര്‍ത്താവിന്റെ ഈ ലോകത്തിലെ സഭാനേതാവ് ലോകപരമായി പരമദരിദ്രനായി - എന്നാല്, അത്മീയസമ്പന്നനായി, മറ്റുള്ളവരാല്‍ തിരിച്ചറിയപ്പെടാനാകാത്ത വിധം രഹസ്യമായി -  യേശു ഭൂമിയില് സ്ഥാപിച്ച അത്മീയരാജ്യത്തില് തന്റെ ദൗത്യം തുടരുന്നു! അദ്ദേഹത്തിന് ഏതെങ്കിലും മതത്തിന്റെ നേതൃത്വസ്ഥാനമോ ഭൗതിക അധികാരങ്ങളോ ഈ ഭൂമിയില്‍ ഇല്ല! ഒരു പക്ഷെ, ആ മനുഷ്യന്‍ വിശപ്പ്‌ അടക്കാന്‍ വഴിയില്ലാതെ കടുത്ത ദരിദ്രത്തിൽ  കഴിയുകയുമാകാം! കര്‍ത്താവിനെ പോലെ വഴി വക്കിലെ മരത്തിന് മേല് നിന്നും കായ്കനികള് ഭക്ഷിച്ചോ, അതുപോലെ മറ്റു വല്ലതു അദ്വാനിച്ച് കഴിച്ചു ജീവിക്കുന്നവനുമാകാം! ദൈവമേ അവിടുത്തെ അത്മീയ രാജ്യo എത്ര ശ്രേഷ്ടം! അതിനു വരാനിരിക്കുന്ന മഹത്വം അവര്‍ണ്ണനീയം! എനിക്ക് അത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല! കര്‍ത്താവെ അങ്ങ് മാത്രം എന്നേയ്ക്കും ആരാധനക്കും സ്തുതിക്കും യോഗ്യന്‍! ആമേന്‍.

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.