This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 38. "ളോഹ മാനിയ "


                       
ചില സമുദായങ്ങളിലെ  ചില മനുഷ്യരില് പാരമ്പര്യമായി കണ്ടുവരുന്ന ഒരു അത്മീയ രോഗമാണ് "ളോഹമാനിയ"! മിക്കവാറും സമുദായ കുടുംബാഗങ്ങളില് അനേകം മനുഷ്യരില് "ളോഹ മാനിയ" എന്ന പാരമ്പര്യ രോഗo കണ്ടുവരാറുണ്ട്! ശരിയായ ദൈവവചന പരിജ്ഞാനം ഇല്ലാത്ത നല്ല ശതമാനം സമുദായ അംഗങ്ങള്,  ഈ രോഗത്തിന് അടിമകളാണ്!

"ളോഹ" (പുരോഹിതര്‍ ധരിക്കുന്ന വെളുത്തതും കറുത്തതും ചുമന്നതും തരങ്ങളില്‍ ഉള്ള നീണ്ട മേല്‍ വസ്ത്രം) ധരിച്ച വരെ കാണുപോള്‍ അവരുടെ മുന്‍പില്‍ കമഴ്ന്നു വീഴുക, അവരുടെ കൈപിടിച്ച് മുത്തുക, അവരുടെ കാല്‍ തൊട്ടു വണങ്ങുക, ളോഹ ഇട്ടവര് പറയുന്നതെന്തും വെട്ടി വിഴുങ്ങുക, അവര് പറയുന്നത് അനുസരിച്ച് എന്ത് തെമ്മാടിത്തരവും സ്വന്തം സഭയ്ക്ക് എന്ന് പറഞ്ഞ് പൊതുനിരത്തില് പോലും പ്രവര്ത്തിക്കുക. ളോഹയുടെ കളര് നോക്കി മനുഷ്യരോട് തിരിച്ചുവിറ്റ്യാസം കാണിക്കുക! സ്വന്തം തലച്ചോറും ചിന്താശക്തിയും ഇത്തരക്കാര്ക്ക് അടിയറവ് വയ്ക്കുക, മുതലായവ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്!

സ്ഥിരമായി ളോഹ ഇട്ടവര്‍ക്കു മുന്‍പില്‍ പൊയ് മുട്ടുകുത്തുക, സ്വന്തം പള്ളിക്കാര്‍ അങ്കീകരിക്കാത്ത ബൈബിളും, ബൈബിള്‍സംബന്തമായ പുസ്തകങ്ങളും കീറികളയുക, കത്തിക്കുക, ഇതര ക്രിസ്ത്യന് സഭകളിലെ പാസ്റ്റര്മാരെയും പള്ളിലച്ചന്മാരെയും  കാണുമ്പോള്‍ മുഖം തി
രിക്കുക, തെറി വിളിക്കുക, ദേഹോപദ്രവം എല്പ്പിക്കുക, മറ്റു ക്രിസ്ത്യന് സഹോദര സഭകളിലെ  അംഗങ്ങള്ക്കും, അവരുടെ സഭയെ നയിക്കുന്നവര്ക്കും ഒരു മനുഷ്യജീവി എന്ന പരിഗണന പോലും കൊടുക്കാതിരിക്കുക, എന്നിവ "ളോഹ മാനിയ" എന്ന രോഗം മൂര്ച്ചിച്ചാല്‍ ഉണ്ടാകുന്ന അവസ്ഥകളാണ്! സ്ത്രീകളെയും കുട്ടികളെയും വരെ ഈ രോഗം സാരമായി ബാധിക്കാറുണ്ട്!

ഇത്തരത്തില്‍ ഗുരുതരമായി ഈ രോഗം ബാധിച്ച അനേകം യുവാക്കളേയും യുവതികളെ ഞാന് സമൂഹത്തില് കണ്ടിട്ടുണ്ട്! ഇത്തരം ചില മനുഷ്യര്, ശത്രുക്കളെപോലും സ്നേഹിക്കണം എന്ന് കല്പ്പിച്ച യേശുക്രിസ്തുവിന്റെ സഭയിലാണ് തങ്ങള് എന്ന്പോലും സ്വയം അഭിമാനിച്ചു, ദൈവ വചന സത്യം മനസിലാക്കാതെ ജീവിക്കുന്നു എന്നത് സങ്കടകരമായ അവസ്ഥയാണ്!

ളോഹ ധരിക്കുന്നവരില്  അനേകം യഥാര്ഥ ക്രിസ്തു അനിയായികള് ഉള്ളതുപോലെ തന്നെ,  സമൂഹത്തിന്റെ മേല്, ഈ വസ്ത്രത്തിനുള്ള മനശാസ്ത്രപരമായ സ്വാധീനത്തെ ചൂഷണം ചെയ്തു മുതലെടുക്കാന് ഈ വസ്ത്രം ധരിക്കുന്ന പൈശാചിക മനുഷ്യരുമുണ്ട്!

ദിവസം രണ്ടു നേരം (രാവിലെ കാപ്പി കുടിക്കുന്നതിനു മുന്‍പും വൈകിട്ടു അത്താഴം കഴിഞ്ഞും അര മണികൂര്‍ ബൈബിള്‍ പഠിക്കുക എന്നതാണ് "ളോഹ മാനിയ" എന്ന രോഗം മാറുവാനുള്ള ഏക മരുന്ന്! ഇപ്രക്കാരം 6 മാസം മരുന്ന് കഴിച്ചാല്‍ രോഗ ലക്ഷണങ്ങള്‍ ക്രമേണ കുറഞ്ഞു പൂര്‍ണമായി ഈ രോഗം ഭേതമാകുന്നതാണ്! പാരമ്പര്യമായി കിട്ടിയ ഈ രോഗം ഇപ്രകാരം പൂര്ണമായി എനിക്ക് മാറി കിട്ടി!

ഈ രോഗത്തിന് അടിമകള് ‍ ളോഹ ഇട്ടവരെ കാണാന്‍ സാധിക്കാത്ത  അവസരങ്ങളില്‍ ളോഹ ഇട്ട ചില താടി കാരുടെ ചിത്രങ്ങളെ പൂജിക്കുക, ആരാധിക്കുക, വണങ്ങുക എന്നിങ്ങനെയുള്ള വിചിത്രങ്ങളായ രീധികളില്‍ എത്തി സായൂജ്യമടയാരുണ്ട്!

ചികില്സിച്ചില്ല എങ്കില്‍ ഈ ഫോബിയാ ഗുരുതരമാകാനും, അങ്ങനെ സ്വന്ത കടുംബക്കാരെ പോലും കണ്ടാല്‍ തിരിച്ചു അറിയാന്‍ കഴിയാതിരിക്കുക, അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, എന്ന അവസ്ഥയില്‍ വരെ എത്തിചേരുകയും, അങ്ങനെ രോഗികളുടെ രോഗികളുടെ ആത്മാവ് ജഡമരണശേഷം നിത്യനരകത്തിലോട്ടു പോവുകയും ചെയ്യും!

ളോഹമാനിയായുടെ പിടിയില് പെടാതെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ.

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.