This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 37. സര്‍പ്പങ്ങളേ......... അണലിയുടെ സന്തതികളേ........



ചില പുരോഹിതരും ചില മെത്രാന്മാരും ചില തിരുമേനിമാരും യേശുവിന്റെയും അവിടുത്തെ ശിഷ്യന്മാരുടെയും പേര് പറഞ്ഞു ചില സിംഹാസനങ്ങളില്  ഇരിക്കുന്നു പോലും! അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്ന ബൈബിള് വചനങ്ങള് മാത്രം അനുസരിക്കുകയും, അവ സ്വന്ത ജീവിത്തില് അനുഷ്‌ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരില് ചിലരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്‌. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ ദൈവ ഭക്തിക്ക് എന്ന്പറഞ്ഞ് മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല. മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടിയാണ്‌അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്‌. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്‌ത്രത്തിത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു; വിരുന്നുകളില്‍ പ്രമുഖസ്‌ഥാനവും പള്ളികളില് ‍ പ്രധാനപീഠവും നഗരവീഥികളില്‍ അഭിവാദനവും ഇഷ്‌ടപ്പെടുന്നു. പുരോഹിതര് എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, പുരോഹിതര് ‍ എന്നു വിളിക്കപ്പെടരുത്‌. എന്തെന്നാല് നിങ്ങള്ക്ക് ഒരു പുരോഹിതനെയുള്ളൂ - യേശു ക്രിസ്തു! നിങ്ങള് എല്ലാവരും രാജകീയ പുരോഹിതഗണവും സഹോദരന്‍മാരുമാണ്.

ഭൂമിയില്‍ ആരെയും നിങ്ങള് അത്മീയമായി ‍പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ – നിങ്ങളെ അത്മീയമായി വീണ്ടും  ജനിപ്പിച്ച പിതാവ്, സ്വര്‍ഗ്ഗസ്‌ഥനായ പിതാവ്‌! നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നും വിളിക്കപ്പെടരുത്‌. എന്തെന്നാല്‍, ക്രിസ്‌തുവാണ്‌ നിങ്ങളുടെ ഏക നേതാവ്‌. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല.

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. അന്‌ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു: ഒരുവന്‍ സ്വന്ത ശരീരമാകുന്ന ദേവാലയത്തെക്കൊണ്ട് ‌ ആണയിട്ടാല്‍ ഒന്നുമില്ല. എന്നാല് മനുഷ്യ നിര്മ്മിത ദേവാലയത്തിലെ സ്വര്‍ണകുരിശിനെയോ ദേവലയ്ത്തിലുള്ള മറ്റെന്തെങ്കിലുമൊ കൊണ്ട് ‌ ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്‌. അന്‌ധരും മൂഢരുമായവരേ, ഏതാണു വലുത്‌? മനുഷ്യ നിര്മ്മിത ദേവാലയത്തിലെ വസ്തുകളോ മനുഷ്യരെ ദൈവാലയം ആക്കിതീര്ക്കുന്ന പരിശുദ്ധ ആത്മാവും ദൈവ വചനവുമോ?

നിങ്ങള്‍ പറയുന്നു: ഒരുവന് ഹൃദയം ആകുന്ന  ബലിപീഠത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല; എന്നാല്‍ മനുഷ്യ നിര്മിത ദേവാലയത്തിലെ ബലിപീഠത്തിലെ കാഴ്‌ചവസ്‌തുവിനെക്കൊണ്ട്  ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്‌. അന്‌ധരേ, ഏതാണു വലുത്‌? കാഴ്‌ചവസ്‌തുവോ മനുഷ്യ ഹൃദയമാകുന്ന ബലിപീഠത്തെ
വിത്രമാക്കുന്ന പരിശുദ്ധ ആത്മാവോ? ഹൃദയബലി പീഠത്തെക്കൊണ്ട് ‌ ആണയിടുന്നവന്‍ ശരീരത്തെക്കൊണ്ടും അതിനുള്ളില് വസിക്കുന്ന പരിശുദ്ധ ആത്മാവിനെ കൊണ്ടും ആണയിടുന്നു.  ഹൃദയദൈവാലയത്തെക്കൊണ്ട്  ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതില്‍ വസിക്കുന്നവനെ ക്കൊണ്ടും ആണയിടുന്നു. സ്വര്‍ഗത്തെക്കൊണ്ട്‌  ആണയിടുന്നവന്‍ ദൈവത്തിന്റെ സിംഹാസനത്തെ ക്കൊണ്ടും അതില്‍ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ കുര്ബാന പണം, ഒപ്പീസുപണം, മറ്റു കൂദാശപ്പണം, നേര്ച്ചപണം, ചാത്തപണം, കെട്ടട വാടക, തലവരിപണം തുടങ്ങിയവ വാങ്ങുകയും- കോളേജുകള്, സ്കൂളുകള്, ആശുപത്രികള്, തുടങ്ങിയ സ്ഥാപനങ്ങള് നടത്തി ലാഭം ഉണ്ടാക്കുകയും, അവിടെ ജോലി ചെയ്യുന്നവര്ക്ക് ന്യായമായ കൂലി കൊടുക്കാതിരിക്കുകയും ചെയ്തിട്ട്‌ - 
യേശുവിന്റെ  വിശ്വാസികളെ  നിങ്ങള് ഉണ്ടാക്കിയ സഭയുടെ പേര് പറഞ്ഞു തമ്മില് തല്ലിക്കുകയും,   നിങ്ങളുടെ സഭയുടെ    പേര് പറഞ്ഞു എസ്റ്റെറ്റുകള് വാങ്ങിക്കൂട്ടുകയും,  ആഡംബര പള്ളികളും, പള്ളിമേടകളും അരമനകളും നിര്മ്മിക്കുകയും, ആഡംബര വാഹനങ്ങള് വാങ്ങി അതില് സഞ്ചരിക്കുകയും, രാഷ്ടിയം കളിക്കുകയും ചെയ്തിട്ട് - നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്‌തത എന്നിവ  അവഗണിക്കുകയും ചെയ്യുന്നു!    ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്‌ – മറ്റുള്ള നന്മകള് അവഗണിക്കാതെ തന്നെ! അന്‌ധരായ മാര്‍ഗദര്‍ശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണു നിങ്ങള്‍! നിങ്ങളെ നോക്കാൻ ഏല്പിച്ചിരിക്കുന്നു അജഗണങ്ങളെ ചെന്നായ്ക്കൾ കൊണ്ടുപോയി കടിച്ചുകീറുന്നത് കണ്ടിട്ടും നിങ്ങൾ മിണ്ടാതിരിക്കുകയും , അതുകണ്ട്  അൽപ്പമെങ്കിലും ശബ്ദമുയർത്തി പ്രതികരിക്കുന്നവരെ നിങ്ങള് ഒറ്റപ്പെടുത്തി ഒതുക്കുകയും ചെയ്യുന്നു! ആരെയാണ് നിങ്ങൾ സേവിക്കുന്നത്?

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്‌ഷണപാത്രത്തിന്റെയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള്‌ കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട് ‌ നിറഞ്ഞിരിക്കുന്നു. അന്‌ധനായ ചില പുരോഹിതരെ, പാനപാത്രത്തിന്റെയും ഭക്‌ഷണപാത്രത്തിന്റെയും പുറംകൂടി ശുദ്‌ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്‌ധിയാക്കുക.

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്‌. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്‌.

കപടനാട്യക്കാരായ ചില പുരോഹിതരെ, ചില മെത്രാന്മാരെ ചില തിരുമേനിമാരെ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്‍മാര്‍
ക്കും വിശുദ്ധര്ക്കും  ശവകുടീരങ്ങളും, ചിത്രങ്ങളും, പ്രതിമകളും, പള്ളികളും നിര്‍മിക്കുകയും, നീതിമാന്‍മാരുടെ സ്‌മാരകങ്ങള്‍ അലങ്കരിക്കുകയും ചെയ്‌തുകൊണ്ടു  പറയുന്നു, ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്‍മാരുടെയും വിശുദ്ധരുടെയും  രക്‌തത്തില്‍ അവരോടു കൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്‌. അങ്ങനെ, നിങ്ങള്‍ പ്രവാചകന്‍മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന്‌ നിങ്ങള്‍ക്കുതന്നെ എതിരായി സാക്‌ഷ്യം നല്‍കുന്നു. നിങ്ങളുടെ പിതാക്കന്‍മാരുടെ ചെയ്‌തികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!

സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? അതുകൊണ്ട് ഇതാ സുവിശേഷ വേലക്കാരെ  നിങ്ങളുടെ അടുക്കലേക്ക്‌ അയക്കുന്നു. അവരില് ചിലരെ നിങ്ങള് വധിക്കുകയും, നിങ്ങളുടെ ഗുണ്ടകളെ കൊണ്ട് ഉപദ്രവിക്കുകയും പള്ളികളില് നിന്ന് പുറത്താക്കുകയും പട്ടണം തോറും പിന്തുടര്ന്ന് പീഡിപ്പിക്കുകയും ചെയ്യും. അങ്ങനെ ഭൂമിയില് ചോരിയപ്പെട്ട എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെ മേല് പതിക്കും.

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.