"ഒരിക്കല്‍ ഞാന്‍ ചെയ്തതായി കണ്ടതും, ഇപ്പോള്‍ ഞാന്‍ ചെയുന്നതായി നിങ്ങള്‍ കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ത്ത ന്നെയാണെല്ലോ
നിങ്ങളും ഏ൪പ്പെട്ടിരിക്കുന്നത്" (ഫിലിപ്പി 1:29,30). "എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കും എതിരായിട്ടാണ് പടവെട്ടുന്നത്." (എഫേസോസ് 6:12).
"ഞങ്ങള്‍ ജീവിക്കുന്നത് ജഡത്തില്‍ ആണെങ്കിലും ജഡികമായ പോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്. എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശകതങ്ങളാണ്" (2 കൊറന്തിയോസ് 10:3,4). അതിനാല്‍ ക്രിസ്തുവിനെ(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) ധരിച്ചു നൽക്കുന്നവരുടെ യുദ്ധം, പൈശാചിക ശക്തിയും ജ്ഞാനവും (എതിർ ക്രിസ്തുവിനെ) ധരിച്ചു നിൽക്കുന്ന മനുഷ്യരോടാണ്! ഈ യുദ്ധം- കുന്തം, അമ്പ്, വാള്‍, തോക്ക്, ബോംബ് മുതലായ തരത്തിലുള്ള യുദ്ധ ഉപകരണങ്ങള്‍ കൊണ്ടല്ല! ശരിരം ഉപയോഗിച്ചുള്ള അടി, ഇടി, തൊഴി മുതലായ ദണ്ടനങ്ങള്‍ കൊണ്ടുമല്ല! കരച്ചില്‍, കെന്ചെല്‍, പൈശാചിക കോപം, ഭീരുത്വം, ലജ്ജ തുടങ്ങിയ വികാരങ്ങള്‍ കൊണ്ടുമല്ല!! തെറി, പുച്ഛം, മുതലായ തരത്തില്‍ ഉള്ള ശബ്ദം കൊണ്ടല്ല! ഇങ്ങനെ വിശ്വാസി ഒരുവനെ ആക്രമിച്ചാല്‍ ... വിശ്വാസിയിൽ പൈശാചിക ശക്തിയും ജ്ഞാനവും (എതിർ ക്രിസ്തു) കടന്നു കയറി അവനെ കീഴ്പ്പെടുത്തികളയുന്നു! അങ്ങനെ ക്രിസ്തുവിനെ ധരിച്ചു നിന്നവൻ, തന്റെ ശക്തി പിശാചിനാൽ അപഹരിക്കപ്പെട്ടു, പിശാചിന്റെ ആത്മാവിനാല് നയിക്കപ്പെട്ടു, പൈശാചിക മനുഷ്യനായി, പടിപടിയായി നിത്യജീവൻ നഷ്ടപ്പെടുത്തി, പിശാചിന്റെ പിടിയില്‍ ആയികഴിഞ്ഞു!! ഇങ്ങനെയുള്ള അവസ്ഥയുണ്ടാക്കി; പിശാച്, തന്റെ ശക്തിയും ജ്ഞാനവും (എതിർ ക്രിസ്തുവിനെ) വിശ്വാസിയിൽ നിക്ഷേപിക്കാനാണ് (ഇൻസ്റ്റാൾ ചെയ്യാനാണ്) പലപ്പോഴും മറ്റു പൈശാചിക മനുഷ്യരെ ഉപയോഗിക്കുന്നത്! ആയതിനാല്; പിശാച് ഇടുന്ന ഇത്തരം "ചൂണ്ടകളില്" കൊത്താതെ വിശ്വാസി എപ്പോഴും ശ്രദ്ധിക്കേണം! അദൃശ്യലോകത്തിലുള്ള യുദ്ധത്തില് ക്രിസ്തുവിശ്വാസി ഹൃദയത്തില് വിശ്വസിച്ചു ഉറപ്പിച്ചിരിക്കുന്ന ദൈവവചനം; നാവുകൊണ്ടു പറഞ്ഞു തലച്ചോർ കൊണ്ട് ചിന്തിച്ചും! ദൈവത്തെ സ്തുതിച്ചും തങ്ങളോട് എതിർത്തുവരുന്ന ആത്മീയ പോരാട്ടങ്ങളെയും ജഡിക പോരാട്ടങ്ങളെയും ക്ഷമയോടെ ചെറുത്തുനിന്ന് തോൽപ്പിക്കുക! അതിനാല്; വിശ്വാസിയുടെ ആയുധങ്ങളായ നാവും, ഹൃദയവും, ചിന്തകളും വളരെ സൂക്ഷിക്കുക! ഇവ വച്ച് സ്വയം അക്രമിക്കരുത്! അതുപോലെ സ്വന്തക്കാരെയും! മറ്റു സഹവിശ്വാസികളെയും!
"ഞങ്ങള്‍ ജീവിക്കുന്നത് ജഡത്തില്‍ ആണെങ്കിലും ജഡികമായ പോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്. എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശകതങ്ങളാണ്" (2 കൊറന്തിയോസ് 10:3,4). അതിനാല്‍ ക്രിസ്തുവിനെ(ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) ധരിച്ചു നൽക്കുന്നവരുടെ യുദ്ധം, പൈശാചിക ശക്തിയും ജ്ഞാനവും (എതിർ ക്രിസ്തുവിനെ) ധരിച്ചു നിൽക്കുന്ന മനുഷ്യരോടാണ്! ഈ യുദ്ധം- കുന്തം, അമ്പ്, വാള്‍, തോക്ക്, ബോംബ് മുതലായ തരത്തിലുള്ള യുദ്ധ ഉപകരണങ്ങള്‍ കൊണ്ടല്ല! ശരിരം ഉപയോഗിച്ചുള്ള അടി, ഇടി, തൊഴി മുതലായ ദണ്ടനങ്ങള്‍ കൊണ്ടുമല്ല! കരച്ചില്‍, കെന്ചെല്‍, പൈശാചിക കോപം, ഭീരുത്വം, ലജ്ജ തുടങ്ങിയ വികാരങ്ങള്‍ കൊണ്ടുമല്ല!! തെറി, പുച്ഛം, മുതലായ തരത്തില്‍ ഉള്ള ശബ്ദം കൊണ്ടല്ല! ഇങ്ങനെ വിശ്വാസി ഒരുവനെ ആക്രമിച്ചാല്‍
"പ്രതികാരം ദൈവത്തിനുള്ളതാണ്". (റോമ 12:19)! അത് ക്രിസ്തിയാനി നേരിട്ട് ചെയ്യുന്നത് നന്നല്ല! ഒരു ചെവിട്ടത്ത് അടിക്കുന്നവന്റെ മറുചെവിട് അടിച്ചു പൊളിക്കരുത്! തെറിവിളിച്ചവനെ തിരിച്ചു തെറിവിളിക്കരുത്! പ്രതികരിപ്പിച്ച് ക്രിസ്തിയാനിയെ ആത്മബന്ധനത്തില് ആക്കുവാനാണ് പിശാച്ച് മറ്റു മനുഷ്യരുടെ ഉള്ളില് നിന്ന് പ്രവര്ത്തിക്കുന്നത്! അതിനാല്, തിന്മ പ്രവര്ത്തിപ്പിക്കാന് പ്രേരണയോ സ്വാധീനമോ നല്കുന്ന അപരനിലുള്ള പൈശാചിക ശക്തിയും ജ്ഞാനവും (എതിർ ക്രിസ്തുവിനെ) തന്നിലുള്ള, ദൈവിക ശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) കൊണ്ട് പുറത്താക്കണം! അങ്ങനെ; അയാളില് നിന്നും പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർ ക്രിസ്തുവിനെ പുറത്തായാക്കി, അയാളില് ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ ജനിപ്പിച്ചു നിത്യജീവനെ നേടിപ്പിച്ചു രക്ഷിക്കണം! ചുരുക്കി പറഞ്ഞാല്, അയാളെ ക്രിസ്തുമായി ബന്ധിപ്പിച്ചു കൊടുക്കണം! അതായത് അയാളുടെ ആത്മാവിനെ എതിർ ക്രിസ്തുവിനോട് ഡിവോഷ്സ് നടത്തി, ക്രിസ്തുവിനോട് കല്യാണം കഴിപ്പിച്ചു ഒന്നാക്കണം! (2 കോറിന്തോസ് 11:2). എന്നാല്; പതിനായിരം പൈശാചിക ശക്തിയും ജ്ഞാനവുമായി നിൽക്കുന്ന ഒരാളെ, ആയിരം ദൈവശക്തിയും ജ്ഞാനവും ധരിച്ചുനിൽക്കുന്ന ഒരാൾ തോൽപ്പിച്ചു പിടിക്കാൻ ശ്രമിക്കരുത്! അത്തരം സന്ദർഭങ്ങളിൽ രണ്ടു ദൈവമക്കള് ഏക ആത്മാവിലായി ആത്മീയ യുദ്ധത്തിനായി പോവുക! അതിനു കഴിവില്ലാത്ത ദൈവമക്കള്, തങ്ങളിലുള്ള ദൈവീക ശക്തിയും ജ്ഞാനവും വര്ധിപ്പിക്കാനോ, കടുത്ത പൈശാചികരുമായി നേരിട്ടുള്ള ആത്‌മീയ യുദ്ധം ഒഴിവാക്കാനോ ശ്രമിക്കണം! പൈശാചിക മക്കളുടെ ലോകപരമായ ആക്രമണം നേരിടേണ്ടി വന്നാല് ദൈവസമ്മതപ്രകാരം ലോകപരമായ നിയമസഹായം ദൈവമക്കൾ തേടുന്നതിൽ തെറ്റില്ല! ചില അവസരങ്ങളിൽ, പ്രത്യേകിച്ച്; വിശ്വാസിയിൽ ദൈവശക്തിയും ജ്ഞാനവും നിറഞ്ഞിരിക്കുമ്പോൾ വിശ്വാസി ശാന്തമായി നിലകൊണ്ടാൽ മാത്രംമതി! ഇപ്രകാരം അരുളപ്പെട്ടിരിക്കുന്നു: "നിന്നോടു പോരാടുന്നവരോട് ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും." (ഏശയ്യാ 49:25). വിശ്വാസിയിലുള്ള ക്രിസ്തു, വിശ്വാസിക്കുവേണ്ടി യുദ്ധംചെയ്തുകൊള്ളും. വിശ്വാസി ശാന്തമായിരുന്നാല്‍ മാത്രം മതി." (പുറപ്പാടു് 14:14). അങ്ങനെ; അയാളുടെ നേരെ നിലകൊള്ളുന്ന മനുഷ്യരിലെ എതിർക്രിസ്തു തകരുന്നതിന് ഇടയാകും! യേശുക്രിസ്തു അരുളിചെയ്തു: "പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല"(മർക്കോസ് 9:29). ചില പ്രിത്യേക പൈശാചിക ബാധകൾ തകരാൻ ഉപവാസവും പ്രാർഥനയും വഴി കൂടുതൽ ദൈവിക ശക്തിയും ജ്ഞാനവും സമാഹരിക്കണ്ടിയിരിക്കുന്നു!
പൈശാചിക ബാധയുള്ള മനുഷ്യര് ഉപദ്രവിക്കുമ്പോൾ ദൈവമക്കള് അവരോട് ഹൃദയത്തില് പക, വിദ്വേഷം മുതലായവ വച്ചുകൊണ്ടിരുന്നാല്, ദൈവമക്കള്ക്ക് സമാധാനവും, പരിശുദ്ധ ആത്മാവിലുള്ള സന്തോഷവും, ദൈവം അയച്ച യേശുക്രിസ്തുവിലുള്ള വിശ്വാസമാകുന്ന നീതിയും, സാവധാനം കുറഞ്ഞു വരികയും. പൈശാചിക ശക്തിയും ജ്ഞാനവും പടിപടിയായി ശക്തിപ്പെടുകയും, പൂർണമായി ദൈവശക്തിയും ജ്ഞാനവും ഇല്ലാതായി നിത്യജീവൻ പോകുന്ന അവസ്ഥയും ഉണ്ടാകും! അങ്ങനെ ദൈവമക്കൾ ദൈവരാജ്യത്തില് നിന്നും പുറത്താവുകയും, പിശാച് അവരെ പൈശാചിക രാജ്യത്തില് ചേര്ക്കുകയും ചെയ്യും! അതിനാല് അത്തരം കാര്യങ്ങളില് ദൈവമക്കൾ വളരെ ശ്രദ്ധിക്കുക!
ദൈവമക്കള് ദൈവിക ശക്തിയിലും ജ്ഞാനവുമാകുന്ന ക്രിസ്തുവിൽ ജീവിക്കുമ്പോൾ പൈശാചിക മക്കള്; പൈശാചിക ശക്തിയും ജ്ഞാനവുമാകുന്ന എതിർക്രിസ്തുവിൽ ജീവിക്കുന്നു! പക, വിദ്വേഷം, അസൂയ, വെറുപ്പ്, അഹങ്കാരം, നിരാശ, മുതലായവ ദൈവമക്കളിൽ ജനിപ്പിക്കാന് പൈശാചിക മക്കള് ശ്രമിക്കുന്നു! ദൈവമക്കളുടെ ഉള്ളിൽ ഇവ ജനിച്ചാല് ഉടനെ ഇവയെ നീക്കിയില്ല എങ്കില്; ഈ പുളിമാവ് സാവധാനം വളർന്ന് ദൈവശക്തിയും ജ്ഞാനവും കുറയുകയും പൈശാചിക ശക്തിയും ജ്ഞാനവും ശക്തിപ്രാപിക്കുകയും ചെയ്യും! അങ്ങനെ; അവരെ പിശാച് കീഴ്പ്പെടുത്തി നയിച്ചു പൈശാചിക മക്കളാക്കി തീർത്തുക്കുന്നു! ഒരുവനിൽ ദൈവ ശക്തിയും ജ്ഞാനവും പൂർണ്ണമായി മരിച്ചാല് ആ മനുഷ്യനെ ആത്മീയ മരണം പ്രാപിച്ചവനായി കണക്കാക്കപ്പെടുന്നു! അതുപോലെ തന്നെ തിരിച്ചും! പൈശാചിക ശക്തിയും ജ്ഞാനവും നിറഞ്ഞ ഒരാളെ തന്റെ ആത്മശക്തിയാല് ദൈവിക ശക്തിയിലും ജ്ഞാനത്തിലും നിറച്ചുകൊടുത്താൽ (ജനിപ്പിച്ചു കൊടുത്താല്) അയാൾ ആത്മാവിൽ പുതുജീവൻ പ്രാപിച്ചവനായി തീർന്നിരിക്കുന്നു! ജന്മനാല് പൂർണ്ണമായി പൈശാചിക ശക്തിയും ജ്ഞാനവും നിറഞ്ഞ ആത്മീയമായി പൂർണ്ണമായി മരിച്ചവരുണ്ട്! അതുപോലെ തന്നെ ജന്മനാ ദൈവശക്തിയും ജ്ഞാനവും നിറഞ്ഞ ദൈവമക്കളുമുണ്ട്! അതേക്കുറിച്ചു മറ്റൊരു അദ്യായത്തില് കൊടുത്തിരിക്കുന്നത് വായിക്കുമെല്ലോ!
ദൈവശക്തിയും ജ്ഞാനവും (ക്രിസ്തുവിനെ) മറ്റുള്ളവരിലേക്ക് ചിന്തകളിലൂടെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തങ്ങളില് നിന്ന് പ്രസരിപ്പിച്ചു മറ്റുള്ളവരിലേക്ക് കയറ്റുന്നവരിലേക്ക്, "ക്രിസ്തു" അവകാശം പറഞ്ഞു കൂടുതൽ ശക്തി പ്രാപിക്കുന്നു! അതുപോലെ തന്നെ പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർ ക്രിസ്തുവിനെ തങ്ങളില് നിന്നും മറ്റുള്ളവരിലേക്ക് ചിന്തകളിലൂടെയും, വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രസരിപ്പിച്ചു കയറ്റുന്നവരിലേക്കു കൂടുതൽ "എതിർക്രിസ്തുവും" ശക്തിപ്രാപിച്ചു കയറുന്നു! മരണസമയത്തു മനുഷ്യനില് ഏതു ശക്തി, ശക്തിപ്രാപിച്ചിരിക്കുന്നുവോ; ആ ശക്തി അവനിലെ ആത്മാവിനെ പിടിച്ചു കൊണ്ടുപോകുന്നു! "ക്രിസ്തു" ദൈവസന്നിധിയിലേക്കും, "എതിർക്രിസ്തു" പൈശാചിക വാസസ്ഥലത്തേക്കും! കൂടുതൽ ക്രിസ്തുവിനെ കൈവശമാക്കിജീവിച്ചവർ കൂടുതൽ ശ്രേഷ്‌മായ സ്വർഗ്ഗീയ ഇടങ്ങളിലേക്കും, കൂടുതൽ എതിർക്രിസ്തുവിൽ ജീവിച്ചവർ കൂടുതൽ കൂടുതൽ അധമമായ നരകം എന്ന അവസ്ഥയിലേക്കും എത്തിച്ചേരുന്നു! ഇവിടെ മതങ്ങൾക്കു യാതൊരു പങ്കും വഹിക്കാനില്ല എന്നത് ശ്രദ്ധേയമാണ്! അതായത് മനുഷ്യരുടെ ആത്മാക്കള് സ്വർഗ്ഗത്തിലും നരകത്തിലും എത്തപ്പെടുന്നത് ഒരു പ്രത്യേക മതത്തിലും ജീവിച്ചതും മരിച്ചതുകൊണ്ടല്ല! ഒരു മതത്തിന്റെയും മരണാന്തര കർമ്മങ്ങൾക്കും ഇതിൽ ഒരു പങ്കും വഹിക്കാനാവുകയുമില്ല!
അത്മീയമായി പ്രവര്ത്തിച്ചു മനുഷ്യരെ പിടിച്ചെടുക്കാന് കഴിയുന്ന പൈശാചിക ശക്തിയും ജ്ഞാനവും വഹിച്ചു നടക്കുന്ന പൈശാചിക മനുഷ്യരുണ്ട്! ചില പെണ് വേശ്യകളും ആണ് വേശ്യകളും അതിന് ഉദാഹരണങ്ങളാണ്! ആത്മബലമില്ലാത്ത ദൈവമക്കളുടെമേല് അത്തരം വേശ്യകളുടെ നോട്ടം പതിച്ചാല് മാത്രം മതി, ക്രമേണ പാപത്തിന്റെ പടുകുഴിയില് വീണ് അവർ ആത്മനാശം അടയാന്! മറ്റു ചില ഉദാഹരണങ്ങള് കരിനാക്ക്, കരിങ്കണ്ണ് മുതലായവയാണ്! അതിനാല്, ക്രിസ്തു വിശ്വാസികള് അത്തരം ശക്തികളെ ദൈവശക്തിയാല് നശിപ്പിക്കാനും തടയാനും പഠിച്ചിരിക്കണം! വി. പൗലോസ് പരിശുദ്ധ ആത്മാവില് ഇങ്ങനെ എഴുതിയിരിക്കുന്നു: "അവരുമൊരുമിച്ച് ഭക്ഷണം കഴിക്കരുത്" (1കോറിന്തോസ്5:11). വ്യഭിചാരികളുടെ വസ്ത്രത്തെ പോലും പകയ്ക്കണം (യൂദാസ് 1:23). അതുപോലെ ഹൃദയം കൊണ്ട് കരുതല് എടുത്തേ അവരോട് ഇടപെടേണ്ടി വന്നാല് ഇടപെടാവൂ.. അശുദ്ധ ആത്മാവിനെ, ക്രിസ്തുവിശ്വാസി തങ്ങളില് വസിക്കുന്ന പരിശുദ്ധ ആത്മാവിനാല് കീഴടക്കണം! അതിന് ശക്തി ഇല്ലാത്തവര് അത്തരം സാഹചര്യങ്ങള് ഒഴിവാക്കണം! പൈശാചിക മനുഷൃമായി ദൈവമക്കൾക്ക് ഹൃദയ ബന്ധം പാടില്ല! പൈശാചിക മനുഷ്യരുടെ സന്തോഷമോ ദുഃഖമോ ദൈവമക്കളുടെ ഹൃദയത്തെ സ്വാധീനിക്കരുത്! അവർ എത്ര ബന്ധുക്കള് ആയിരുന്നാലും!
ശ്രവിക്കുന്നവർക്കുള്ളിലെ ക്രിസ്തുവിന്റെ ശക്തിവർദ്ധിപ്പിക്കുന്ന ഗാനങ്ങൾ ഉള്ളതുപോലെ തന്നെ കേൾവിക്കാർക്ക് പൈശാചിക ശക്തിയും ജ്ഞാനവും വർദ്ധിപ്പിച്ചു കൊടുക്കുന്ന ഗാനങ്ങളുമുണ്ട്!
"ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ടവരും വാത്സല്ല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുവിന്‍" (കൊളോസോസ് 3:12). വിശ്വാസി സുക്ഷിച്ചുവേണം ഇവ ഉപയോഗിക്കുവാന്‍! പക്ഷെ; ചില കാര്യങ്ങളില് പിശാചിനോട് ഇവ കാണിച്ചാല്‍ അത് വഴി അവന്‍ നിങ്ങളെ കീഴടക്കും, അതിനാല്; വിവേകം ഇക്കാര്യത്തില് വേണം. ഉദാഹരണം കള്ളനോട് സത്യം തുറന്നു പറഞ്ഞാല് അവന് മുതല് അപഹരിക്കും!! "കോപിക്കാം; എന്നാല് പാപം ചെയ്യരുത്" (എഫേസോസ് 4:26). നന്മയ്ക്കും നീതിക്കും വേണ്ടിയുള്ള ദൈവിക കോപമുണ്ട്! അത് നന്മയിലേയ്ക്ക് നയിക്കും, ദൈവനാമം മഹത്വപ്പെടുത്തും!
ഓര്മ്മിക്കുക; യേശുക്രിസ്തുവിനെ പിശാച്ച് മനുഷ്യരില് കയറി
വന്ന് ഉപദ്രവിക്കുകയും അവഹേളിക്കുകയും പീഡിപ്പിച്ചു കൊല്ലുകയും ചെയ്തപ്പോള്
ലോകപരമായി അവിടുന്ന് ചെറുത്തില്ല! അവിടുന്ന് ക്ഷമയുടെ ആയുധം എടുത്തു
ആത്മാവില് പിശാചിനോട് കുരിശില് പോരാടി പാപം ചെയ്യാതെയും മരണത്തില് നിന്ന്
ഒളിച്ചോടാതെയും നിന്നു! അങ്ങനെ അവിടുന്ന് അനേകര്ക്ക് വേണ്ടി മനുഷ്യനായി
നിന്ന് മനുഷ്യരുടെ പക്ഷത്തുനിന്ന് പിശാച്ചിനെ അത്മീയ യുദ്ധത്തില് ജയിച്ചു! എത്ര പ്രകോപനം ഉണ്ടാക്കിയിട്ടും. കുരിശു മരണത്തിന്റെ ഭീകരത അവിടുത്തെ
കാട്ടി കൊടുത്തിട്ടും അവിടുന്ന് ദൈവ ഭക്തിയില് ധീരനായി ഉറച്ചു നിന്നു! ഒരു പാപവും അവിടുന്ന് ചെയ്തില്ല! ഒരു ദൈവകല്പനയും തെറ്റിച്ചുമില്ല! അങ്ങനെ യേശുക്രിസ്തു മരിച്ചു മരണത്തെ ജയിച്ചു! സകല നീതിയും
പൂര്ത്തിയാക്കി, അവിടുന്നു പിശാച്ചിനെ എന്നേയ്ക്കുമായി മനുഷ്യര്ക്ക് വേണ്ടി
മനുഷ്യനായി നിന്ന് തോല്പ്പിച്ചു! അങ്ങനെ, നീതി രഹിതമായി തന്നെ
അക്രമിച്ചു കൊലപ്പെടുത്തിയ പിശാച്ചിന്റെ ആയുധം ദൈവ സമക്ഷം അടിയറവ്
വയ്പ്പിച്ചു! "ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്റെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ." (1 പത്രോസ് 4:1).
"അതിനാല്‍ സത്യം കൊണ്ട് (വചനം കൊണ്ട്) അര മുറുക്കി, നീതിയുടെ (ദൈവം അയച്ചവനില്‍ ഉള്ള വിശ്വാസം) നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദ രക്ഷകള്‍ ധരിക്കുവിന്‍ (സുവിശേഷം പറയുന്നവര്‍ സമാധാനത്തില്‍ നില്ല്ക്കണം) സര്‍വോപരി, ദുഷ്ട്ടന്റെ ജ്യലിക്കുന്ന കൂരംബുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ (രക്ഷിക്കപെടുക എന്നാല്‍ എന്ത് എന്ന് അറിയാമെല്ലോ) പട തൊപ്പി അണിയുകയും, ദൈവ വചനം ആകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍"(എഫെസോസ് 6:14-17). "ദൈവത്തിനു വിധേയരാകുവിൻ; പിശാചിനെ ചെറുത്തു നിൽക്കുവിൻ, അപ്പോള് അവന് നിങ്ങളില്‌നിന്ന് ഓടിയകന്നുകൊള്ളും" (യാക്കോബ് 4:7).
"അതിനാല് സത്യം കൊണ്ട് (വചനം കൊണ്ട്) അര മുറുക്കി, നീതിയുടെ (ദൈവം അയച്ചവനില്‍ ഉള്ള വിശ്വാസം) നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദ രക്ഷകള്‍ ധരിക്കുവിന്‍ (സുവിശേഷം പറയുന്നവര്‍ സമാധാനത്തില്‍ നില്ല്ക്കണം) സര്‍വോപരി, ദുഷ്ട്ടന്റെ ജ്യലിക്കുന്ന കൂരംബുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ (രക്ഷിക്കപെടുക എന്നാല്‍ എന്ത് എന്ന് അറിയാമെല്ലോ) പട തൊപ്പി അണിയുകയും, ദൈവ വചനം ആകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍"(എഫെസോസ് 6:14-17). "ദൈവത്തിനു വിധേയരാകുവിൻ; പിശാചിനെ ചെറുത്തു നിൽക്കുവിൻ, അപ്പോള് അവന് നിങ്ങളില്‌നിന്ന് ഓടിയകന്നുകൊള്ളും" (യാക്കോബ് 4:7).
എത്ര പരിശ്രമിച്ചാലും തങ്ങളിലെ പൈശാചിക പ്രജോതനം നശിപ്പിക്കാൻ കഴിയാത്തവർ, പ്രാർഥനയോടുകൂടി ഉപവാസം നടത്തേണ്ടിയിരിക്കുന്നു! രോഗികൾ വേണ്ട മുൻകരുത്തലുകൾ എടുത്തിരിക്കണം! ഉപവാസത്തിനു ശേഷം പൈശാചിക പ്രലോഭനം പ്രകോപനം, ഇവ പുറമെ നിന്ന് വന്നേക്കാം. അത്തരം അവസരങ്ങളിൽ സമ്യമനം പാലിക്കുക! പരിശുദ്ധ ആത്മാവിന്റെ ദാനങ്ങളിൽ നിലകൊള്ളുക! തോറ്റുപോയാൽ വീണ്ടും ഉപവസിക്കുക, കൂടതൽ ആത്മീയ ശക്തിയുള്ള മനുഷ്യരെ കണ്ടെത്തി പ്രാർത്ഥിപ്പിക്കുക!
പിശാച്ചിനെ അത്മീയ യുദ്ധത്തില് ഭൂമിയില് തറ പറ്റിച്ച സര്വ്വ ശക്തനും സമസ്ത സ്തുതികള്ക്കും യോഗ്യനുമായ യേശുക്രിസ്തുവിന്റെ പേരില്, യഹോവയാo ദൈവം നിങ്ങളെ യേശു ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് അഭീഷേകം നടത്തി എല്ലാ പൈശാച്ചിക ആക്രമണങ്ങളിലും നിന്നും രക്ഷിച്ചു വിജയം തരട്ടെ! ആമേന്.
പിശാച്ചിനെ അത്മീയ യുദ്ധത്തില് ഭൂമിയില് തറ പറ്റിച്ച സര്വ്വ ശക്തനും സമസ്ത സ്തുതികള്ക്കും യോഗ്യനുമായ യേശുക്രിസ്തുവിന്റെ പേരില്, യഹോവയാo ദൈവം നിങ്ങളെ യേശു ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് അഭീഷേകം നടത്തി എല്ലാ പൈശാച്ചിക ആക്രമണങ്ങളിലും നിന്നും രക്ഷിച്ചു വിജയം തരട്ടെ! ആമേന്.
Post a Comment