ഉന്നതത്തില് നിന്നുള്ള ജ്ഞാനം യഹോവയില് നിന്ന് വരുന്നു. അത് എന്നേയ്ക്കും
അവിടുത്തോട് കൂടിയാണ്! ജ്ഞാനമാണ് എല്ലാറ്റിനുമുന്പ് ജന്മം കൊണ്ടത്!
പൂര്ണ്ണജ്ഞാനിയായി ഒരുവനെയുള്ളൂ അത് കര്‍ത്താവാണ്! "ക്രിസ്തു ദൈവത്തിന്റെ ജ്ഞാനമാണ്"(1കോറി1:24). "പക്വമതികളോട് ഞങ്ങള് വിജ്ഞാനം പ്രസംഗിക്കുന്നു. പക്ഷെ, ലൗകിക വിജ്ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്മുഖമായ അധികാരികളുടെ വിജ്ഞാനവുമല്ല. രഹസ്യവും നിഗൂഡവുമായ ദൈവിക ജ്ഞാനമാണു ഞങ്ങള് പ്രസംഗിക്കുന്നത്"(1 കോറി 2:6,7). "അറിവുള്ളവന്റെ അധരത്തില് ജ്ഞാനo കുടികൊള്ളുന്നു" (സുഭാ .10:13).
"യാഹോവ" യാണ് ജ്ഞാനത്തെ ഉരുവാക്കിയത്! അവിടുന്ന് അത് കാണുകയും തിട്ടപ്പെടുത്തുകയും ചെയ്തു!
തന്റെ സൃഷ്ട്ടികളിലെല്ലാം അവിടുന്ന് അത് പകര്‍ന്നു! അവിടുന്ന് നല്‍കിയ
അളവില്‍ ജ്ഞാനം എല്ലാവരിലും വസിക്കുന്നു! തന്നെ സ്നേഹിക്കുന്നവര്‍ക്ക് അവിടുന്ന് അത് സമുര്‌ദ്ധമായി നല്‍കുന്നു!
കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു! മഹത്വവും ആനന്ദവും സന്തോഷവും അഹ്ലാദത്തിന്റെ മകുടവുമാണ് കര്‍ത്താവിനോടുള്ള ഭക്തി! അത് ഹൃദയത്തെ ആനന്തിപ്പിക്കുന്നു; സന്തോഷവും ആനന്ദവും ദീര്‌ഘായുസും പ്രദാനം ചെയ്യുന്നു! കര്‍ത്താവിനെ ഭയപ്പെടുന്നവന്റെ അവസാനം ശുഭമായിരിക്കും. മരണദിവസം അവന്‍ അനുഗ്രഹീതനാകും.
മാതൃഗര്‍ഭത്തില്‍ വിശ്വാസി ഉരുവാകുമ്പോള്‍ ജ്ഞാനവും അവനില്‍ ചേര്ക്കപ്പെടുന്നു! കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്റെ പൂര്ണ്ണത ആകുന്നു! എത്രമാത്രം കര്‍ത്താവിനോടുള്ള ഭക്തി ഒരുവനില്‍ ഉണ്ടോ അത്രമാത്രം ജ്ഞാനവും അവനില്‍ വസിക്കുന്നു! കോപം മനുഷ്യനെ നാശത്തിലെയ്ക്ക് തള്ളുന്നു! ജ്ഞാനം ആഗ്രഹിക്കുന്നവന്‍ പ്രമാണം കാക്കട്ടെ; കര്‍ത്താവ് അത് പ്രദാനം ചെയ്യും!
"പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ജെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കം ഏല്കാതെ തന്നെ തന്നെ കാത്തു സുക്ഷിക്കുക" (യാകോബ് 1:27). ആരാണ് യഥാര്‍ത്ഥ അനാഥരും വിധവകളും അയല്കാരും എന്നും അവരെ എങ്ങനെയാണ് കര്ത്താവ് ആഗ്രഹിക്കുന്ന രീധിയില് സ്നേഹികേണ്ടത് എന്നും ബൈബിളില്‍ നിന്നു മനസിലാക്കുമെല്ലോ!
"ദൈവത്തെ സ്നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്പനകള്‍ അനുസരിക്കുക എന്ന് അര്‍ഥം. അവിടുത്തെ കല്പനകള്‍ ഭാരമുള്ളവ അല്ല" (1യോഹന്നാന്‍ 5). "എന്നെ സ്നേഹിക്കുന്നവന്‍ എന്റെ കല്പനകള്‍ പാലിക്കും" (യോഹന്നാന്‍ 14:23). ഇത് ചെയ്യുവാന്‍ വളരെ എളുപ്പം ആണ്. "അങ്ങയുടെ വചനം പാലിക്കുവാന്‍ വേണ്ടി ഞാന്‍ സകല ധുര്‍മാര്‍ഗങ്ങളില്‍ നിന്നും എന്റെ പാദങ്ങള്‍ പിന്‍വലിക്കുന്നു" (സങ്കീര്‍ത്തനങ്ങള്‍ 119:101). അതിനു ആദ്യം താങ്കള്‍ അനുതപിച്ചു യേശുക്രിസ്തുവിന്റെ വചനം വിശ്വസിച്ചു രക്ഷപ്രാപിക്കുക, യേശുവിന്റെ കല്പന അനുസരിച്ച് സ്നാനം ഏല്ക്കുക. എങ്കില്‍ താങ്കള്‍ക്ക് യേശുവിന്റെ പേരില്‍ നിര്‍മല മനസാക്ഷി ലഭിക്കും! യേശുവിന്റെ നാമം ആത്മാർഥമായി വിളിച്ചപേക്ഷിച്ചു ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) ഉള്ളിൽ (അഭിഷേകം) പ്രാപിക്കുക! അത് അനുഭവിച്ചറിയാൻ കഴിയുന്ന ഒന്നാണ്! അതുപോലെ തന്നെ; പൈശാചിക ശക്തിയുടെയും ജ്ഞാനത്തിന്റെയും (എതിർ ക്രിസ്തുവിന്റെ) അഭിഷേകവും! നിര്‍മല മനസാക്ഷിയും ക്രിസ്തുവും ഉള്ളവര്‍ക്ക് മാത്രമേ സ്വന്തജീവിതത്തില്‍ ഓരോ പ്രവര്‍ത്തനത്തിലും നന്മയും തിന്മയും തിരിച്ചറിഞ്ഞു, തിന്മയെ വെറുത്തു നന്മയെ യേശുവിന്റെ ആത്മാവില്‍ കൂടി പിതാവായ ദൈവത്തിനു മഹത്വത്തിനു പ്രവര്‍ത്തിച്ചു; യഥാര്‍ത്ഥ ദൈവഭക്തി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും! പാപം ചെയ്ത് ഉന്നതത്തില് നിന്നുമുള്ള "ജ്ഞാനം" നഷ്ടപ്പെടുത്തിയവർ, അതായത്; പൈശാചിക ജ്ഞാനത്തിന്റെയും ശക്തിയുടെയും അഭിഷേകം സ്വീകരിച്ചവർ! മാനസാന്തരപ്പെട്ടു; യേശുവിന്റെ നാമം ആത്മാർഥമായി വിളിച്ചപേക്ഷിച്ചു; ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(ക്രിസ്തുവിനെ) ഉള്ളിൽ ജനിപ്പിക്കുക! തിന്മയെ വെറുത്തു നന്മചെയ്തു ഉള്ളിലെ ക്രിസ്തുവിനെ വളർത്തുക! "ദൈവഭക്തി തിന്മയെ വെറുക്കലാണ്" (സുഭാഷിതങ്ങള്‍ 8:13). "ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരoഭം" (സങ്കീ. 111:10).

തിന്മയിലുള്ള അറിവ് ജ്ഞാനമല്ല! "നിങ്ങള്ക്ക് കടുത്ത അസൂയയും ഹൃദയത്തില് സ്വാര്ത്ഥ മോഹവും ഉണ്ടാകുമ്പോള് ആത്മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്ധമായി വ്യാജം പറയുകയോ അരുത്. ഈ ജ്ഞാനം ഉന്നതത്തില് നിന്നുള്ളതല്ല; മറിച്ച്, ഭൗമികവും സ്വാര്ത്ഥപരവും പൈശാചികവുമാണ്" (യാക്കോബ് 3 :14,15).
"ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്" (യോഹന്നാന്‍ 4:24).
എന്താണ്
സത്യം?
"അവിടുത്തെ വചനമാണ് സത്യം" (യോഹന്നാന്‍17:17).
കര്‍ത്താവിനോടുള്ള ഭക്തി അവഗണിക്കുകയോ വിഭക്ത ഹൃദയത്തോടെ അവിടുത്തെ
സമീപിക്കുകയോ അരുത്! അതായത് അനുഗ്രഹത്തിന് വേണ്ടി മാത്രം!
ആത്മപ്രശംസ ഒഴിവാക്കുക. നീ കര്‍ത്തൃ ശുശ്രുഷക്ക് ഒരുപെടുന്നു എങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങി ഇരിക്കുക! അത് പണമായും, പെണ്ണായും, അധികാരമായും, ഭീഷണിയായും, മറ്റു ജീവിത മോഹങ്ങളായും, മറ്റു ദു:ഖ ദുരിതങ്ങളായുമൊക്കെ നിനക്ക് എതിരെ, നിന്നെ ദൈവഭക്തിയില് നിന്നും പിന്മാറ്റാന്‍ ദൈവശക്തിക്കും ജ്ഞാനത്തിനും(ക്രിസ്തുവിന്) എതിരായ പൈശാചിക ശക്തിയും ജ്ഞാനവും(എതിർ ക്രിസ്തു) കൊണ്ടുവരാം! ഓര്‍മിക്കുക; പ്രപഞ്ച ശക്തികള്‍ക്ക് ചില നിയമങ്ങളും ചട്ടങ്ങളും ഉണ്ട്! ഒരോന്നിനു ദൈവം അനുവദിച്ചിരിക്കുന്ന രീധിയില് പ്രവര്‍ത്തിക്കാം! ആത്മീയയുദ്ധം ചെയ്തു വിജയിക്കുക!
നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായി രിക്കട്ടെ; ആപത്തില്‍ അടിപതറരുത്. അവിടുത്തോട് വിട്ടകലാതെ ചേര്‍ന്ന് നില്‍ക്കുക; നിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും. വരുന്ന ദുരിതങ്ങള്‍ എല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‌ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്. എന്തെന്നാല്‍, സ്വര്‍ണം അഗ്നിയില്‍ ശുദ്ധിചെയ്യപെടുന്നു; സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും ശോധനചെയ്യപ്പെടുന്നു! കര്‍ത്താവില്‍ ആശ്രയിക്കുക, അവിടുന്ന് നിന്നെ സഹായിക്കും. വീഴാതിരിക്കാന്‍ വഴി തെറ്റരുത്! അതായതു, കര്‍ത്താവിനോടുള്ള ഭക്തി വിട്ടു മാറിയാല്‍ വിണ്‌പോകും!
കര്‍ത്താവിന്റെ ഭക്തരെ ഐശ്യര്യവും നിത്യാനന്ദവും അനുഗ്രഹവും പ്രതീക്ഷിപ്പിന്! കര്‍ത്താവിനെ ആശ്രയിച്ചിട്ടു ആരാണ് ഭഗ്നാശരായത്? കര്‍ത്താവിന്റെ ഭക്തരില്‍ ആരാണ് പരിത്യക്തനായത്? അവിടുത്തെ വിളിച്ചു അപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപെട്ടത്? നീ വിളിച്ചിട്ടും അവിടുന്ന് കേള്‍ക്കുന്നില്ല എങ്കില്‍, എന്താണ് നിന്റെ ദൈവഭക്തി എന്നും, നിന്നില് എത്രമാത്രം ദൈവീക ജ്ഞാനമുണ്ട് എന്നും നീ പരിശോധിക്കുക!
കര്‍ത്താവ് ആര്‍ദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും, കഷ്ട്ടതയുടെ ദിനത്തില്‍ രക്ഷക്ക് എത്തുകയും ചെയ്യുന്നു! ഭീരുത്തം നിറഞ്ഞ ഹൃദയങ്ങള്‍ക്കും അലസകരങ്ങള്‍ക്കും കപടജീവിതം നയിക്കുന്ന പാപികള്‍ക്കും കഷ്ട്ടം! ദുര്‍ബല ഹൃദയര്‍ക്കും ദുരിതം! എന്തെന്നാല്‍, അവര്‍ക്ക് വിശ്വാസം ഇല്ല, അവര്‍ അരക്ഷിതര്‍ ആയിരിക്കും! ക്ഷമകെട്ടവര്‍ക്കും ദുരിതം! കര്‍ത്താവു ന്യായം വിധിക്കുമ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും?
കര്‍ത്താവിനെ ഭയപെടുന്നവര്‍ അവിടുത്തെ കൽപ്പനകൾ ധിക്കരിക്കുകയില്ല; അവിടുത്തെ കല്പനകള് ഏവ എന്ന് ഈ വെബിലെ അദ്ധ്യായം 26 നിന്നും പഠിക്കുമെല്ലോ! അവിടുത്തെ സ്നേഹിക്കുന്നവര്‍ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു. കര്‍ത്താവിനെ ഭയപെടുന്നവര്‍ അവിടുത്തെ ഇഷ്ട്ടം അന്യേഷിക്കും. അവിടുത്തെ സ്നേഹിക്കുന്നവര്‍ അവിടുത്തെ പ്രമാണങ്ങളാല്‍ പരിപുഷ്ടരാകും. അവിടുന്ന് അവർക്കു ജീവിതത്തിലെ ഓരോ പ്രവര്‍ത്തിയിലും നന്മയും തിന്മയും തിരിച്ചറിഞ്ഞു നന്മയെ തിരഞ്ഞെടുത്ത് യഥാര്‍ത്ഥ ദൈവഭക്തി പുലര്‍ത്താനുള്ള ജ്ഞാനം നല്‍കും! "ജ്‌ഞാനിയെന്നു സ്വയം ഭാവിക്കരുത്; കര്‍ത്താവിനെ ഭയപ്പെട്ട് തിന്‍മയില്‍നിന്ന് അകന്നുമാറുക."(സുഭാഷിതം 3:5). "എന്തെന്നാല്‍, കര്‍ത്താവ് ജ്ഞാനം നല്‍കുന്നു; അവിടുത്തെ വദനത്തില്‍നിന്ന് അറിവും വിവേകവും പുറപ്പെടുന്നു."(സുഭാഷിതം 2:6). അതിനാൽ; നമുക്ക് മനുഷ്യകരങ്ങളിലല്ല കര്തൃകരങ്ങളില്‍ നമ്മെ തന്നെ സമര്‍പ്പിക്കാം! "....എല്ലാക്കാര്യങ്ങളും മനസ്സിലാക്കാന്‍വേണ്ട കഴിവു കര്‍ത്താവു നിനക്കു തരും."(2. തിമോത്തി 2:7). ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

(അവലംബം: വിശുദ്ധ ബൈബിള്‍)
Post a Comment