This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter -30. ഭാഗ്യവതിയായ വിശുദ്ധ മറിയത്തെ ബഹുമാനിക്കുന്നവര് !!..







പ്രിയ സഹോദരങ്ങളെ നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ മാനവരക്ഷാകര ദൗത്യത്തില് ശ്രേഷ്ട്ട സ്ഥാനം ലഭിച്ച അവിടുത്തെ അമ്മയെ എക്കാലവും ബഹുമാനിക്കപ്പെടെണ്ടത് തന്നെ! അതിനാല് തന്നെ തിരു വചനത്തില് നിന്നും അവിടുത്തെ അമ്മയെ എങ്ങനെ ആദരിക്കാം എന്ന് ക്രിസ്തുവിശ്വാസി മനസിലാക്കിയിരിക്കണം! അല്ലെങ്കില് വന്നിക്കുന്നതിനുപകരം നിന്ദിക്കുന്നവരുടെ കു‌ടെ വിശ്വാസിഎന്ന് അവകാശപെടുന്നവര് കൂടിപോയി എന്ന് വരും!

"അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു . ഇപ്പോള് മുതല് സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്ത്തിക്കും" (ലൂക്ക 1:48). യേശുവിന്റെ അമ്മയാകുവാന് ദൈവം തിരഞ്ഞെടുത്ത വിശുദ്ധ മറിയം ദൈവ സന്നിധിയില് താഴ്മ ഉള്ളവളായിരുന്നു! അതായത് ദൈവകല്പ്പന സ്വന്ത ജീവിതത്തില് പാലിക്കുന്നതില് ഭാഗ്യവതി വളരെ മുന്നിലായിരുന്നു എന്ന് സാരം! ആ താഴ്മയെ ദൈവം കടാക്ഷിച്ചു! അങ്ങനെ, അക്കാലത്തെ അനേകം സ്ത്രികളില് നിന്നും ദൈവം വിശുദ്ധ മറിയത്തെ ലോക രക്ഷകന്റെ അമ്മയാകാനുള്ള ഭാഗ്യപദവിയിലേക്കും തിരഞ്ഞെടുത്തു! വിശുദ്ധ മറിയത്തെ പോലെ ഭാഗ്യവതിയും ഭാഗ്യവാനും ആകേണമോ? ദൈവ വചനം പാലിക്കുക!

"അവന് ഇത് അരുളിചെയ്തുകൊണ്ടിരിക്കുമ്പോള് ജനക്കൂട്ടത്തില് നിന്നും ഒരു സ്ത്രീ ഉച്ചത്തില് അവനോടുപറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവന് പറഞ്ഞു: ദൈവ വചനം കേട്ട് അത് പാലിക്കുന്നവര് കൂടുതല് ഭാഗ്യവാന്മാര് (ലൂക്ക 11:27). വിശുദ്ധ മറിയത്തിനെ ക്കാള് ഭാഗ്യവതിയും ഭാഗ്യവാനും ആകേണമോ? എങ്കില് ദൈവവചനം സ്വന്ത ജീവിതത്തില് വിശുദ്ധ മറിയത്തിലും ഉപരിയായി പാലിച്ചുകൊള്ളൂക!

"അവിടുന്നു പറയുന്നു: സ്വര്ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും" (മത്തായി 2:50 ), (മര്ക്കോസ് 3:33). യേശുവിനെ അമ്മയുടെ സ്ഥാനം നേടി അവിടുത്തെ സ്നേഹം പിടിച്ചു പറ്റണമോ? എങ്കില് സ്വര്ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം അവിടുത്തെ അമ്മയായ വിശുദ്ധ മറിയം നിറവേറ്റിയതുപോലെ നിറവേറ്റുക! എന്താണ് അവിടുത്തെ പിതാവിന്റെ ഇഷ്ട്ടം (ഹിതo)? യേശു പറഞ്ഞു: "ഇതാണ് ദൈവഹിതം അനുസരിച്ചുള്ള പ്രവര്ത്തി - അവിടുന്ന് അയച്ചവനില് വിശ്വസിക്കുക" (യോഹന്നാന് 6:29).

പിതാവ് അയച്ചതാരെ ?
"ഏകസത്യ ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്" (യോഹന്നാന് 17:3). യേശു പറഞ്ഞു: എന്നില് വിശ്വസിക്കുന്നവന് എന്നിലല്ല, എന്നെ അയച്ചവനിലാണ് വിശ്വസിക്കുന്നത്" (യോഹന്നാന് 12:44)..

എങ്ങനെയാണ് ദൈവത്തെ അറിയുന്നത് ?
ദൈവത്തെ അറിയാന്, യേശുവിന്റെ അമ്മയുടെ ഒരേ ഒരു ഉപദേശം അനുസരിച്ചാല് മതി! "അവന്റെ അമ്മ പരിചകരോട് പറഞ്ഞു: അവന് നിങ്ങളോട് പറയുന്നത് ചെയ്യുവില്" (യോഹന്നാന് 2:5). യേശുക്രിസ്തുവും പറയുന്നു: "എന്റെ കല്പനകള് സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്" (യോഹന്നാന് 14:21).
"ദൈവം ആത്മാവാണ്" (യോഹന്നാന് 4:23). ദൈവത്തെ ആത്മാവില് അറിയണം! അറിയുക എന്നാല് കൂടി ചേരുക, ഒന്നാകുക എന്നൊക്കെയാണ് തിരുവചനത്തിലെ അത്മീയ അര്ഥം! എന്നാല്, ഇത് നടക്കണം എങ്കില് യേശുക്രിസ്തുവിന്റെ അമ്മ പറഞ്ഞ ഇക്കാര്യം ഏവരും  അനുസരിക്കണം! "യേശു ക്രിസ്തു പറയുന്നത് അനുസരിക്കണം"! (യേശുക്രസ്തുവിലൂടെ വന്ന ദൈവവചനം അനുസരിക്കണം)! "എന്നെ സ്നേഹിക്കുന്നവന് എന്റെ വചനം പാലിക്കുകയും . അപ്പോള് എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള് അവന്റെ അടുത്തുവന്ന് അവനില് വാസമുറപ്പിക്കുകയും ചെയ്യും " (യോഹന്നാന്14:23).
  
യേശുക്രിസ്തുവിനെ അനുസരിച്ച് അവിടുത്തെ അമ്മയെ ബഹുമാനിക്കണം! എല്ലാ തലമുറകളും ഇങ്ങനെ ചെയ്യുക തന്നെ വേണം! ഭാഗ്യവതിയായ മറിയത്തിന് ദൈവസന്നിധിയില് ഉണ്ടായിരുന്ന താഴ്മ നമുക്ക് ഏവര്ക്കും അനുകരണിയമാണ്! "താഴ്മ" (അനുസരണം) വിശുദ്ധ മറിയത്തിന് ദൈവ കൃപയും കര്ത്താവിന്റെ സാമിപ്യവും നേടികൊടുത്തു! "ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപനിരഞ്ഞവളെ! സ്വസ്തി, കര്ത്താവ് നിന്നോടുകൂടെ !" ( ലൂക്ക 1: 2 8).
വിവാഹിതയാകാതെ ഗര്ഭിണിയായാല് കല്ലെറിഞ്ഞു കൊല്ലപ്പെടാം എന്നാ അവസ്ഥമുന്നില് ഉണ്ടായിട്ടും ദൈവവചനത്തില് വിശ്വസിച്ചു ദൈവത്തെ അനുസരിച്ചു!  യേശുവിന്റെ അമ്മ വിശുദ്ധ മറിയം യേശുവിന്റെ അനുസരിച്ചു! പുണ്ണ്യവതി, യേശു പറഞ്ഞത് അനുസരിച്ച് യഹൂദ നേദക്കന്മാരുടെ ഭീഷണികളെ വകവയ്ക്കാതെ അവിടുത്തെ ശിഷ്യനായ വി. യോഹന്നാനെ മകനായി സ്വീകരിച്ചു! ഏകമനസോടെ അവിടുത്തെ ശിഷ്യരുടെ കു‌ടെ, അവിടുന്ന പഠിപ്പിച്ച രീധിയില് പ്രാര്ഥിച്ചു ദൈവത്തെ പരിശുദ്ധ ആത്മാവില് അറിഞ്ഞു നിത്യജീവന് പ്രാപിക്കാന് ഒരുങ്ങി! ഈ മാതൃക നമുക്കും പിന്തുടരാം.. അങ്ങനെ ആ പുണ്ണ്യവതിയെ  ലോകത്തിനുമുന്പാകെ ബഹുമാനിക്കാം! ആമേൻ.

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.