This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter -29. വിശുദ്ധ ജോസഫിന്റെയും വിശുദ്ധ മറിയത്തിന്റെയും ദാമ്പത്യം!! ചില.. പ്രിയ... അപ്രിയ.. സത്യങ്ങള് !!..


ജോസഫ് നിദ്രയില് നിന്ന് ഉണര്ന്ന്, കര്ത്താവിന്റെ ദൂതന് കല്പ്പിച്ചതുപോലെ പ്രവര്ത്തിച്ചു: അവന് തന്റെ ഭാര്യയെ സ്വീകരിച്ചു" (മത്തായി 1:24). തന്റെ ഭാര്യയെ നീതിമാനായ ജൊസഫ് ഉപേക്ഷിച്ചു എന്ന് ഞാന് വിശ്വസിക്കുന്നില്ല! ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു! "ഭര്ത്താവ് ഭാര്യയോടുള്ള ദാമ്പത്യധര്മ്മം നിറവേറ്റണം" (1 കൊറന്തി 7:3).

"അവള് തന്റെ കടിഞ്ഞുല് പുത്രനെ പ്രസവിച്ചു" (ലൂക്ക 2:6). ഇവിടെയും സുവിശേഷകന് കടിഞ്ഞുല് പുത്രനെ പ്രസവിച്ചു എന്നാണ് എഴുതിയിരിക്കുന്നത്! ഏക ജാതനെ പ്രസവിച്ചു എന്നല്ല! ഓര്മിക്കുക, ഏക ജാതന് എന്നവാക്ക് ദൈവത്തില് നിന്നും ജന്മഎടുത്ത ക്രിസ്തുവിനെ കുറിച്ച് തിരുവചനത്തില്  അനേകതവണ എഴുതപ്പെട്ടിട്ടുണ്ട്! പക്ഷെ, വിശുദ്ധ മറിയത്തിന്റെ പ്രസവത്തെ സംബന്ധിച്ച് കടിഞ്ഞുല് പുത്രനെ പ്രസവിച്ചു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്! പുണ്ണ്യവതിക്ക് തുടര്ന്നും മക്കള് ഉണ്ടായിരിക്കാം  എന്ന് ചുരുക്കം!

"പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന് അറിഞ്ഞില്ല; അവന് ശിശുവിന് യേശു എന്നു പേരിട്ടു"(മത്തായി 1:25).

"ദാവീദ് രാജാവ് വൃദ്ധനായി .... ...... ..... അതീവ സുന്ദരിയായിരുന്ന അവള് രാജാവിനെ ശുശ്രുഷിച്ചു . എന്നാല്, രാജാവ് അവളെ അറിഞ്ഞില്ല" (1രാജാക്കാന്മാര് 1:1-4).  ഇത് വായിക്കുമ്പോള്, "അറിഞ്ഞില്ല" എന്നത് കുട്ടികള് ഉണ്ടാകുവാന് വേണ്ടി ലൈoഗികബന്ധത്തില് ഏര്പ്പെടുക എന്ന് തന്നെ അല്ലെ ?

ലൂക്ക 2:42-45 പന്ത്രണ്ട് വയസുള്ള യേശുവിനെ ജറുസലേം ദൈവാലയത്തില് വച്ച് കാണാതായവിവരം വി. മറിയവും വി. യൗസേപ്പും  മനസിലാക്കുന്നത്‌ മടക്കയാത്രയില് ഒരു ദിവസത്തെ വഴി പിന്നിട്ട ശേഷമാണ്! ഓര്മ്മിക്കുക, ഒരു കുട്ടി മാത്രമേ മാതാപിതാക്കള്ക്ക് ഉണ്ടായിരുന്നു എങ്കില്, ദൂരയാത്രയില്   എപ്പോഴും ആ കുട്ടിയെ കൂടെ നടത്തില്ലെ? എന്നാല്, യാത്രാവേളയില്  കുറെ ചെറിയ കുട്ടികള് ഇളയവരായി കൂടെയുണ്ട് എന്ന് കരുതുക! അപ്പോള്  മൂത്തകുട്ടിയെ അടുത്ത ബന്ധുക്കലുടെയോ അടുത്ത സുഹുര്ത്തുക്കളുടെയോ പരിചാരകരുടെയോ  സംരക്ഷണയില് എല്പ്പിക്കുക സ്വോഭാവികം! ഇവിടെയും അവര് ബാലനായ യേശു യാത്രയില് ബന്ധുക്കളുടെയോ പരിചാരകരുടെയോ കൂടെ ഉണ്ടായിരിക്കാം എന്ന് കരുതി ഇളയ കുട്ടികളുമായി മടക്ക യാത്ര ഒരു ദിവസം  തുടര്ന്നു!

"ഇവന് ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാകോബ്, ജോസഫ്‌, ശിമയോന്, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്മാര്? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടെല്ലോ?" (മത്തായി 13:55). സ്വന്തനാട്ടുകാര്ക്ക് ലോകപരമായ മിക്ക സത്യങ്ങളും അറിയുന്നവര് അല്ലെ? അവര് എത്ര വ്യക്തമായി യേശുവിന്റെ സഹോദരന്മാരെയും സഹോദരിമാരേയും കുറിച്ച് പറഞ്ഞിരിക്കുന്നു!

"മോശതുടങ്ങി എല്ലാപ്രവാചകന്മാരും വിശുദ്ധലിഘിതങ്ങളില് തന്നെ പറ്റി എഴുതിയിരുന്നവയെല്ലാം അവന് അവര്ക്ക് വ്യാഘ്യാനിനച്ചുകൊടുത്തു" (ലൂക്ക 24:27).  തിരു ലിഘിതങ്ങളില് യേശുവിനെ കുറിച്ച് എന്ത് എന്തെല്ലാം എഴുതപ്പെട്ടിരിക്കുന്നു? "എന്റെ സഹോദരങ്ങള്ക്ക്‌ ഞാന് അപരിചിതനും എന്റെ അമ്മയുടെ മക്കള്ക്ക് ഞാന് അന്യനായി തീര്ന്നു" (സങ്കീര്ത്തനo 69:08).  എന്റെ അമ്മ അതായത്‌ യേശുവിന്റെ അമ്മ "വിശുദ്ധ മറിയ" തിന്റെ മറ്റു മക്കള്ക്ക് യേശു അന്യനെ പോലെ ആയി തീര്ന്നു!

ഇത് ശരി എന്ന് തിരുലിഘിതം വായിക്കുമ്പോള് മനസിലാക്കാം "അവന്റെ സ്വന്തക്കാര് ഇത് കേട്ട്, അവനെ പിടിച്ചു കൊണ്ടുപോകുവാന് പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്  അവര് കേട്ടിരുന്നു" (മര്ക്കോസ് 3:21). തുടര്ന്നു വായിക്കുമ്പോള് യേശുവിനെ പിടിച്ചുകൊണ്ടുപോകാന് പുറത്തു കാത്തു നില്കുന്ന സഹോദരങ്ങളെയും അവിടുത്തെ അമ്മയെയും കാണാം! "അവന്റെ അമ്മയും സഹോദരന്മാരും വന്ന് പുറത്തുനിന്നുകൊണ്ട്‌ അവനെ വിളിക്കാന് ആളയച്ചു" (മര്ക്കോസ് 03:31). മാത്രമല്ല, നാം ഇപ്രകാരം വായിക്കുന്നു! "അവന് തങ്ങളോട് പറഞ്ഞതെന്തെന്നു അവര് ഗ്രഹിച്ചില്ല " (ലൂക്ക 02:50). ഇതില് നിന്നും ഒരുകാര്യം വ്യക്തമാകും, യേശുക്രിസ്തുവിന്റെ പ്രബോധനങ്ങള് പരിശുദ്ധ ആത്മാവിന്റെ അഭിഷേകത്തിന് മുന്പ്, അവിടുത്തെ അമ്മയ്ക്കോ  സഹോദരങ്ങള്ക്കോ  മനസിലായിരുന്നില്ല!  അതിനാല് തന്നെ യേശു, തന്റെ അമ്മക്കും തന്റെ അമ്മയുടെ മറ്റു മക്കള്ക്കും മുന്പില് അപരിചിതനെ പോലെയായിരുന്നു! അതായത്, യേശുവിനെ അവിടുത്തെ അമ്മയുo മറ്റു സഹോദരങ്ങളും മനസിലാക്കിയില്ല (ഭ്രാന്തനെ പോലെ കണ്ടിരുന്നു)!

അതിനാല് തന്നെ യേശു, കുരിശു മരണം അടുക്കാറായപ്പോള്  മറ്റു മക്കളെ വിട്ട്, തന്നോടൊപ്പം  ഒപ്പം  വന്ന തന്റെ അമ്മയെ, മറ്റു സഹോദരങ്ങളെ എല്പ്പിക്കാതെ,  തന്റെ മരണ സമയത്ത് (യോഹന്നാന് 19:26,27) പ്രിയ ശിഷ്യനായ യോഹന്നാനെ എല്പ്പിക്കുന്നതായും കാണാന് കഴിയും. കാരണം, തന്നോടും തന്റെ ശിഷ്യന്മാരോടും ഒപ്പം ചേര്ന്ന അമ്മയെ, മറ്റു സഹോദരങ്ങള് സ്വീകരിക്കില്ല എന്ന് അവിടുന്ന് മനസിലാക്കിയിരിക്കണം. എന്നാല്, യേശു ഉയര്ത്തശേഷം അവിടുത്തെ സഹോദരനായ യാകോബ് ഉള്പ്പടെ ഉള്ളവര്ക്ക് പ്രത്യക്ഷപ്പെട്ട് (1 കോറിന്തോസ് 15:7) അവിടുന്ന് എന്നേയ്ക്കുമായി ജീവിക്കുന്നു എന്ന് സാക്ഷ്യം കൊടുക്കുകയും,  തുടർന്ന്; അവരും യേശുവില് വിശ്വസിക്കുകയും, അവിടുത്തെ ശിഷ്യരോട് ഒത്തു ചേര്ന്ന് സുവിശേഷം പ്രചരിപ്പിച്ച്, യേശുവിനു സാക്ഷ്യം കൊടുക്കുകയും ചെയ്തുവെന്ന്‌, വിശുദ്ധ വേദപുസ്തകത്തില് നിന്നും (ഗലാത്തിയാ 1:18,19). നമുക്ക് വായിക്കാം!


പട്ടണങ്ങള് ചുറ്റി സഞ്ചരിച്ച് യേശു സുവിശേഷം അറിയിച്ചപ്പോള് അവിടുത്തെ അനുഗമിച്ച സ്ത്രികളെ കുറിച്ച് (ലൂക്ക8:1-3) എഴുതിവച്ചിരിക്കുന്നു, അവിടെയൊന്നും മറിയത്തിന്റെ പേര് പരാമര്ശിക്കപ്പെടുന്നില്ല!  യേശു സുവിശേഷം അറിയിച്ച് നടക്കുവാന് തുടങ്ങിയപ്പോള് അവിടുത്തെ മാതാവായ വിശുദ്ധ മറിയം അവിടുത്തോടുകൂടെ ഉണ്ടായിരുന്നില്ല. കാരണം, മറിയത്തിന് വേറെ കുട്ടികളെ വീട്ടില് സംരക്ഷിക്കേണ്ടതുണ്ടായിരുന്നു എന്ന് അനുമാനിക്കാം. 

ഇതില് നിന്നും നാം എന്തെല്ലാം മനസിലാക്കുന്നു ?

(1). കടിഞ്ഞുല് പുത്രനെ പ്രസവിച്ചു എന്നാല് ആദ്യകുട്ടിയെ പ്രസവിച്ചു എന്ന് അര്ഥം! ബൈബിളില് ഏകജാതന് എന്ന വാക്ക് എഴുതപ്പെട്ടിട്ടുണ്ട് ഇവിടെ അങ്ങനെ വി. മറിയം തന്റെ ഏക ജാതനെ പ്രസവിച്ചു എന്നല്ല എഴുതപ്പെട്ടിരിക്കുന്നത്! അതിന് അര്ഥം പിന്നീട് വി . മറിയത്തിന് കുട്ടികള് ഉണ്ടായി എന്ന് തന്നെ!

(2). നീതിമാനായ ജോസെഫ് തന്റെ ഭാര്യയായ വിശുദ്ധ മറിയത്തെ അറിഞ്ഞു (കുട്ടികളുണ്ടാവാന് ലൈoഗികബന്ധത്തില്  ഏര്പ്പെട്ടു)!

(3).  നീതിമാനായ വി. ജോസെഫനു തന്റെ ഭാര്യയായ വിശുദ്ധ മറിയത്തില് വേറെ കുട്ടികള് ഉണ്ടായിരുന്നു!

(4). യേശുവിന് സുബോധം ഇല്ല എന്ന് അവിടുത്തെ സ്വന്തം അമ്മയില് നിന്നും ജനിച്ച മറ്റു സഹോദരി സഹോദരന്മാര് വിശ്വസിച്ചിരുന്നു!

(5). സ്ത്രി പുരുഷന്മാര് തമ്മില് അറിയുക = സ്ത്രി പുരുഷന്മാര് തമ്മില് കുട്ടികള് ഉണ്ടാകുവാന് വേണ്ടി ലൈoഗികബന്ധത്തില് ഏര്പ്പെടുക!

(6). ഇത്തരം തര്ക്കങ്ങള് വിശുദ്ധ മറിയത്തിനെ ദൈവത്തെപോലെയോ ദൈവത്തെക്കാളോ ഉയരത്തികാണിച്ച ശേഷം ആ നിര്മ്മല വ്യക്തിത്വത്തെ വാണിജ്യവല്ക്കരിക്കാനും അവഹേളിക്കാനും ഉള്ള ശ്രമം!

(7). യേശുവിന്റെ അമ്മ നിത്യകന്യക എന്ന് വരുത്തി തീര്ക്കുന്നവര്, സ്ത്രീകള് വിവാഹിതരായി അവര്ക്ക് കുട്ടികള് ഉണ്ടാകുക എന്നത് ഒരു മോശം കാര്യം എന്ന് വരുത്തി തീര്ക്കുക!

(8). അവിവാഹിതയായി കന്യക ആയി ജീവിക്കുക എന്നത് കൂടുതല് വിവാഹം കഴിച്ചു ജീവിക്കുന്നതിലും ശ്രേഷ്ട്ടം എന്ന ഒരു അനാവശ്യ കാഴ്ച്ചപ്പാട് ഏശുവിന്റെ അമ്മ വിശുദ്ധ മറിയം "നിത്യകന്യക" എന്ന വാദത്തോടെ ഉണ്ടാക്കി എടുക്കുക! അങ്ങനെ വിവാഹം വിലക്കി കന്യക സ്ത്രീകളെ വാര്ത്തെടുക്കുക! 


(9). വിശുദ്ധ മറിയത്തിന്റെ നിര്മ്മല വ്യക്തിത്വം   ചിലര്  പണസബാദനത്തിനായി   ഉപയോഗിക്കുന്നു..

(10). എല്ലാ ബൈബിളിലും കന്യക ഗര്ഭംധരിച്ചു ഒരു പുത്രനെപ്രസവിക്കും എന്ന് എഴുതിയിരിക്കുമ്പോള് പി ഒ സി മലയാളം ബൈബിള് വിവര്ത്തനം ചെയ്ത ചില പുങ്കവന്മാര് യേശുവിന്റെ അമ്മയെ അവഹേളിക്കാന് "യുവതി ഗര്ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും" (ഏശയ്യ 07:14). എന്ന് എഴുതിവച്ചിരിക്കുന്നു! ഇത്തരം പരിഭാഷകള് കൊണ്ടുനടക്കുന്ന  ചിലരാണ് യേശുവിന്റെ അമ്മയെ ഉയരത്താന് നടക്കുന്നത്!

 NB: ഇക്കാര്യങ്ങളില് നിങ്ങള് നിങ്ങള്ക്ക് ഇഷ്ട്ടം ഉള്ളത് വിശ്വസിക്കുക! യേശു ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുന്ന അവസരത്തില്, ഇത്തരം കാര്യങ്ങള്ക്ക് ഒരു പ്രസക്തിയും ഇല്ല എന്നും എനിക്ക് അറിയാം!

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.