This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 4. അപ്പത്തില്‍ ദൈവാത്മാവ് വസിക്കുമോ ?




"സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും. ലോകത്തിനു വേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്." (യോഹന്നാന്‍ 6:51). യേശു പറഞ്ഞ ഈ അപ്പം മനുഷ്യര്‍ക്ക് തിന്നുവാന്‍ കൈകൊണ്ടു നിര്മിക്കാമോ? 

"അവന്‍, അപ്പമെടുത്ത്, കൃതഞ്ഞതാ സോസ്ത്രം ചെയ്തു, മുറിച്ചു, അവര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്ക്ക് വേണ്ടി നല്കപെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മക്കായി ഇത് ചെയ്യുവിന്‍." (ലൂക്കാ22:19), (1കോറിന്തിയോസ്‌  11:23). ഈ വചനം തെറ്റായി പഠിപ്പിച്ചു അനേകരെ തെറ്റിച്ചു വിഗ്രഹ ആരാധനയിലേക്ക് നടത്തി പിശാചിന്റെ പിടിയില് അകപെടുത്തി നശിപ്പിക്കുന്നവരും നശിക്കുന്നവരും അനേകരാണ്!

എവിടെയാണ് ചിലര്‍ക്ക് തെറ്റിപോകുന്നത്?

 അവര്‍ ബൈബിളില്‍ എഴുതിയിരിക്കുന്ന മറ്റു ചല വചനങ്ങള്‍ ഒരിക്കലും കാണുന്നില്ല! "ഉപമകളിലൂടെ അല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല" (മത്തായി 13:34), (മാര്‍കോസ്4:10-12), (മത്തായി13:10-13). ഇവിടെയേശു, തന്റെ ശരീരത്തെ മനുഷ്യന്‍ കൈകൊണ്ടു ഉണ്ടാക്കിയ ഒരു അപ്പത്തോട് ഉപമിച്ചിരിക്കുന്നു! യേശു തന്റെ ശരീരത്തെ വാതിലിനോടു, വഴിയോടും, മുന്തിരിവള്ളിയോടും, വെളിച്ചതോടും അങ്ങനെ പലതിനോടും ഉപമിച്ചു പഠിപ്പിച്ചിട്ടുണ്ട് എന്നത് മനസിലാകിയിരിക്കണം!

മനുഷ്യന്‍ ചുട്ട അപ്പത്തിനു ഒരിക്കലും നിത്യ ജീവന് കൊടുക്കാന്‍ സാദ്യമല്ല, കാരണം,  മനുഷ്യനാല്‍ നിര്‍മ്മിക്കപെട്ട അപ്പത്തിനു ജീവന്‍ ഇല്ല എന്നത് തന്നെ! ‍ എന്തെന്നാല്‍, "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്." (അപ്പ:പ്ര 17:24). മനുഷ്യന്‍ നിര്‍മ്മിക്കുന്ന അപ്പം ആകുന്ന ആലയത്തില്‍ വസിക്കുന്നവന്‍ അല്ല നമ്മുടെ കര്‍ത്താവ്!

"ലോകത്തെയോ ലോകത്തിലുള്ള വസ്തുകളെയോ നിങ്ങള്‍ സ്നേഹിക്കരുത്" (1യോഹന്നാന്‍ 2:15). മനുഷ്യന്‍ നിര്‍മ്മിച്ച അപ്പം എത്ര വെളുപ്പിച്ചു കനം കുറച്ചു വട്ടത്തില്‍ ആക്കിയാലും അത് ഒരു വസ്തു തന്നെയാണ്! ഇത്തരം അപ്പങ്ങള്‍ നിര്‍മ്മിച്ച്‌; അതിനെ ആരാധിക്കുകയും പ്രണമിക്കുകയും ചെയ്യുപോള്‍ ഈ വചനം ഓര്മ്മിക്കുക. "മുകളില്‍ ആകാശത്തിലോ താഴെ ഭുമിയിലോ ഭുമിക്കടിയെലോ, ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്മിക്കരുത്. അവയ്ക്ക് മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്" (പുറപ്പാട് 20:3-5). (നിയമാവര്‍ത്തനം 5:7,8). ആകാശത്തിലുള്ള ചന്ദ്രന്റെയും സൂര്യന്റെയും മാതൃക അപ്പത്തിന്റെ രൂപത്തില്‍ ഉണ്ടാക്കിയിട്ട് അതിനെ ആരാധിക്കുന്നവരും അതിനെ പ്രണമിക്കുന്നവരും വിഗ്രഹ ആരാധനയാണോ നടത്തുന്നത് എന്ന് ചിന്തിക്കുക!


"..... ... നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നു ഞാന് പറയുന്നു" (1കോറിന്തോസ്‌ 15:50). മനുഷ്യരാല് നിര്മ്മിക്കപ്പെട്ട നശ്വരമായ അപ്പം തിന്നും,  വീഞ്ഞു കുടിച്ചും ആര്ക്കും അനശ്വരമായ നിത്യജീവന് അവകാശപ്പെടുത്താണ് കഴിയുകയില്ല! 


"ഇതാ ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്...... ..... ........സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപെട്ടവരെ പോലും വഴിതെറ്റിക്കതക്ക വിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും" (മത്തായി 24:23,24). കാസയിലെ അപ്പത്തില്‍ യേശുക്രിസ്തു ഉണ്ട് എന്ന് കേള്ക്കുമ്പുഴെ ആ യേശുവിനെ തിന്നാന്‍ ഓടുന്നവരും, അവിടെ ചെന്ന് വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടെന്നുo, അവ കിട്ടിയെന്നും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവര്,‍ ‍ഈ വചനം വായിച്ചിട്ടുണ്ടോ?

"നമ്മുടെ ദൈവമായ കര്‍ത്താവ്‌ ഒരേ ഒരു കര്‍ത്താവാണ്." (നിയമാവര്‍ത്തനം 6:4). അപ്പത്തില്‍ കര്‍ത്താവിനെ ഉണ്ടാകുന്നവര്‍ എത്ര കര്‍ത്താവിനെ ഉണ്ടാക്കുന്നു!

"നശ്വരമായ അപ്പത്തിനു വേണ്ടി അദ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനു വേണ്ടി അദ്വാനിക്കുവിന്‍" (യോഹന്നാന്‍ 6:27). മനുഷ്യര്‍ ഉണ്ടാക്കുന്ന അപ്പം നശിച്ചു പോകുന്നതാണ്!

"പിതാക്കന്മാര്‍ മന്ന ഭക്ഷിച്ചു, എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവര്‍ നിത്യം ജീവിക്കും." (യോഹന്നാന്‍6:58). പിതാക്കാന്‍മാര്‍ ഭക്ഷിച്ച ''മന്ന'' എന്ന അപ്പം വായിലൂടെ ചവച്ചു അരച്ച് തിന്നാന്‍ പറ്റുന്ന ഒരു വസ്തു ആയിരുന്നു! എന്നാല്‍; കര്‍ത്താവ് നല്‍കുന്ന നിത്യജീവന്‍ നല്‍കുന്ന അപ്പം അത്തരത്തില്‍ ഉള്ള ഒരു വസ്തു അല്ല!

"ആരെങ്കിലും ഇത് ബലിഅര്‌പ്പിച്ച വസ്തുവാണ് എന്ന് പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെ കരുതിയും മനസാക്ഷിയെ കരുതിയും നീ അതു ഭക്ഷിക്കരുത്" (1കോറിന്തോസ്‌ 10:28). ക്രിസ്തിയാനി എന്ന് വിളിക്കപെടുന്നവര്‍ ആരെങ്കിലും ബലി അര്‌പ്പിച്ച അപ്പം കഴിച്ചിട്ടുണ്ടോ?

"എന്റെ പിതാവാണ് സ്വര്‍ഗത്തില്‍ നിന്നും യഥാര്‍ഥ അപ്പം തരുന്നത്." (യോഹന്നാന്‍ 6:32). ഈ അപ്പം മനുഷ്യര്‍ക്ക് നിര്‍മ്മിച്ച്‌ കൊടുക്കാന്‍ പറ്റുമോ?

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.