എപ്രകാരം യേശുതരുന്ന പാനപാത്രം / രക്തം പാനം ചെയ്യാം? എപ്രകാരം യേശുതരുന്ന ഭക്ഷണം / ശരീരം ഭക്ഷിക്കാം?
"ശിഷ്യന്‍മാര്‍ അവനോട് അപേക്‌ഷിച്ചു: റബ്‌ബി, ഭക്‌ഷണം കഴിച്ചാലും. അവന്‍ പറഞ്ഞു: നിങ്ങള്‍ അറിയാത്ത ഭക്‌ഷണം എനിക്കുണ്ട്. ആരെങ്കിലും ഇവനു ഭക്‌ഷണം കൊണ്ടുവന്നു കൊടുത്തിരിക്കുമോ എന്നു ശിഷ്യന്‍മാര്‍ പരസ്‌പരം പറഞ്ഞു. യേശു പറഞ്ഞു: എന്നെ അയച്ചവന്റെ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്‌ഷണം" (യോഹന്നാന് 4:31-34). യേശു ക്രിസ്തു അയച്ച അവിടുത്തെ ശിഷ്യന്മാരുടെ ഭക്ഷണം എന്ത്? പാനിയം (പാനപാത്രം) എന്ത്? അയച്ച യേശുക്രിസ്തുവിന്റെ ഇഷ്ട്ടം പ്രവര്ത്തിച്ച് അയച്ചവന് പറഞ്ഞ ജോലി പൂര്ത്തിയാക്കുക എന്നത് തന്നെ! "എന്നെ സ്നേഹിക്കുന്നവന് എന്റെ കല്പനകള്‍ പാലിക്കും" (യോഹന്നാന് 14:23). യേശു അരുളിച്ചെയ്ത കല്പ്പനകള് പാലിച്ചു; യേശുവിനെ സ്നേഹിക്കുമ്പോള്, മനുഷ്യര്ക്ക് നിത്യജീവന് ലഭിക്കുന്ന ഭക്ഷണം ലഭിക്കുന്നു!(യോഹന്നാന് 8:51).
"ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്" (യോഹന്നാന് 14:10,11). യേശു ക്രിസ്തുവിലൂടെ സംസാരിച്ചതും പ്രവര്ത്തിച്ചതും പിതാവായ ദൈവം തന്നെ! പിതാവായ ദൈവത്തിന്റെ പുത്രനായ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും അഥവാ ക്രിസ്തുവാണ് മനുഷ്യനായി അവതരിച്ച യേശു! "ക്രിസ്തുവിന്റെ തലയാണ് യഹോവ" (1 കോറിന്തോസ് 11:3) യേശുവെന്ന ക്രിസ്തു(പുത്രന്) വഴി യഹോവ മനുഷ്യരോട് സംസാരിച്ചു!
പിതാവായ ദൈവം, തന്റെ പുത്രനായ (ശക്തിയും ജ്ഞാനവുമായ) യേശുക്രിസ്തുവിലൂടെ പറഞ്ഞു: "എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്‌ഷണമാണ്. എന്റെ രക്‌തംയഥാര്‍ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു" (യോഹന്നാന്6:54). പിതാവായ ദൈവം തന്റെ പുത്രനിലൂടെ വിണ്ടും പറയുന്നു "ഇത് സ്വര്ഗത്തില് നിന്ന് ഇറങ്ങി വന്ന അപ്പമാണ്"(യോഹന്നാന് 6: 58).
"യേശുവിനെ മരിച്ചവരില് നിന്നും ഉയര്പ്പിച്ചന്റെ ആത്മാവ് നിങ്ങളില് വസിക്കുന്നുണ്ടെങ്കില്, യേശുക്രിസ്തുവിനെ ഉയര്പ്പിച്ചവന് നിങ്ങളുടെ മര്ത്യശരീരങ്ങള്ക്കും നിങ്ങളില് വസിക്കുന്ന തന്റെ ആത്മാവിനാല് ജീവന് പ്രദാനം ചെയ്യും." (റോമ 8:11).
ഇതില് നിന്ന് അല്പമെങ്കിലും ദൈവാത്മാവിന്റെ സ്പര്ശം ഉള്ളവര്ക്ക് ചില സത്യങ്ങള് മനസിലാക്കാം! ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് യേശു (മത്തായി16:16), (കൊളോസോസ്1:15). "ക്രിസ്തു ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ്" (1കോറി1:24). യഹോവയായ ദൈവം, യേശുവാണ് തന്റെ പുത്രന് (ശക്തിയും ജ്ഞാനവും) എന്ന് നേരിട്ടു പ്രക്ക്യാപിച്ചു (മത്തായി2:15, 3:17, 17:5), (മര്ക്കോസ് 1:11,9:7), (ലൂക്കാ 3:22,9:35,20:13), (യോഹ 1:14), (2 പത്രോസ് 1:17), (etc... ഞാന് ക്രിസ്തുവാണ് (ദൈവത്തിന്റെ പുത്രനാണ്) എന്ന് യേശുവും പ്രക്ക്യാപിച്ചു (യോഹ4:26), (മത്തായി 24:5), (ലൂക്കാ 21:8,22:70,24:25,26), (etc... പുത്രനല്ലാതെ ആരും ദൈവത്തെ കണ്ടിട്ടില്ല (യോഹ 1:18, 6:46). ദൈവത്തിന്റെ ശക്തിയെ കണ്ടാല് അത് ദൈവത്തെ കണ്ടതുപോലെ! പുത്രന് ദൈവത്തിലും ദൈവം പുത്രനിലും! (യോഹന്നാന് 14:10,11). "പുത്രനെ സ്വന്തമാക്കിയവര് ജീവനെ സ്വന്തമാക്കിയിരിക്കുന്നു"(1 യോഹന്നാന്5:12).
പുത്രന് അഥവാ ക്രിസ്തു, മനുഷ്യര്ക്ക് ജീവന് നല്കുന്ന അപ്പമാകുന്ന ദൈവത്തിന്റെ ശക്തിയും ജ്ഞാനവും സ്വര്ഗ്ഗത്തില് നിന്നും വന്നു! ക്രിസ്തു അഥവാ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും അഥവാ പുത്രന് അഥവാ ഉന്നതത്തില് നിന്നും വരുന്ന ദൈവശക്തിയായ പരിശുദ്ധന്റെ ആത്മാവ് തന്നെ, മനുഷ്യര്ക്ക് നിത്യജീവന് നേടിത്തരുന്ന വഴിയും, വാതിലും, നിത്യജീവന്റെ അപ്പവും! (യോഹന്നാന് 5:21) പരിശുദ്ധന്റെ ആത്മാവ് മനുഷ്യശരീരത്തില് വസിച്ചാല് ആ ആത്മാവ് മനുഷ്യര്ക്ക് നിത്യജീവന് പ്രദാനം ചെയ്യും, ആത്മീയ ശരീരത്തില് അന്ത്യദിനത്തില് ഉയര്പ്പിക്കും! (യോഹന്നാന് 6:40)
"ദൈവം ആത്മാവാണ്" (യോഹന്നാന് 4:23). യേശുവില് വചനം പാലിച്ച്, യേശു ക്രിസ്തുവിലൂടെ പരിശുദ്ധ ആത്മാവിനെ തിന്നുന്നവര് (ശരീരത്തില് സ്വീകരിക്കുന്നവര്) നിത്യജീവന് നല്കുന്ന അപ്പം (ക്രിസ്തുവിന്റെ ശരീരം) തിന്നുന്നു! യേശു പറയുന്നു: "എന്നെ സ്നേഹിക്കുന്നവന് എന്റെ വചനം പാലിക്കും. അപ്പോള് എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള് അവന്റെ അടുത്തുവന്ന് അവനില് വാസമുറപ്പിക്കുകയും ചെയ്യും"(യോഹന്നാന് 14:23).
യേശുവിലൂടെ പിതാവായ ദൈവം പറഞ്ഞു: "ആത്മാവാണ് ജീവന് നല്കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന് പറഞ്ഞ വാക്കുകള് ആത്മാവും ജീവനുമാണ്" (യോഹന്നാന് 6:63). വചനം സത്യമാണ്. (യോഹന്നാന് 17:17)! ക്രിസ്തുവും പറഞ്ഞു: ആ സത്യം(വചനം) ഞാന് തന്നെ (യോഹന്നാന് 14:6).
"സഭ" (വിശ്വാസികളുടെ സമൂഹം) കര്‍ത്താവിന്റെ ശരീരം തന്നെ (എഫെസോസ്1:23). "ക്രിസ്തുവിന്റെ സഭ" നിത്യജീവന് മനുഷ്യര്ക്ക് കൊടുക്കുന്ന "അപ്പം" തന്നെ! സാവൂള് സഭയെ പീഡിപ്പിച്ചപ്പോള് കര്ത്താവ് അത് തന്നെ തന്നെ പീഡിപ്പിച്ചതായി കണക്കാക്കി (അപ്പ:പ്ര 9:4). തന്നില് വിശ്വസിക്കുന്നവനു കൊടുക്കുമ്പോള് അത് തനിക്കു തന്നെ തന്നതായി കര്ത്താവ് കണക്കാക്കുന്നു. (മത്തായി 25:40)! അങ്ങനെ വിശ്വസിയുടെ ശരീരവും രക്തവും, കര്‍ത്താവു തന്റെ തന്നെ ശരീരവും രക്തവുമായിട്ട് കാണുന്നു! ആയതിനാല് മാനസാന്തരപ്പെടാതെ ഒരാള്‍ അശുദ്ധിയോടെ കൂട്ടയ്മയില്‍ നിന്നും കര്‍ത്താവിന്റെ ഓര്മ ആചര്‌ണത്തില് ചേര്‍ന്നാല്‍, അവന്‍ ആ "കൂട്ടായ്മ" ആകുന്ന "കര്‍ത്താവിന്റെ ശരീരം" (സഭ) അശുദ്ധിപെടുത്തിയതിനു തെറ്റുകാരന്‍ ആകുന്നു (1കൊറന്തിയോസ് 11:27,28).
ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിനു മുന്പ്‌തന്നെ, ശരീരത്തെ(കൂട്ടായ്മയെ) വിവേചിച്ചറിയേണ്ടിയിരിക്കുന്നു 1 കോറിന്തിയോസ് 11:29. എന്നാല്; അത് കര്ത്താവിന്റെ ശരീരത്തെയല്ല! കാരണം; വിവേചിച്ചറിയാന് അവിടുന്ന് പാപിയല്ല! മറിച്ച്; കൂട്ടായ്മയാകുന്ന ശരീരം (നമ്മോടോപ്പം ഭക്ഷിക്കാനും പാനം ചെയ്യാനും പോകുന്നവരെ) നാം വിവേചിച്ചറിയണം! കാരണം;വിശ്വാസി ഒരേ മനസ്സോടെ പാപികളോടൊപ്പം ഭക്ഷണം കഴിക്കരുത് (1കോറിന്തിയോസ് 5:11)! അങ്ങനെ അവരോടൊപ്പം നാം ചേരുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യേണ്ടിയിരിക്കുന്നു! അതായത്; കര്ത്താവിന്റെ ഓര്മ്മ ആചരണം വിശുദ്ധരോടൊപ്പം മാത്രം നടത്തുക!
"ദൈവവചനം" അനുസരിക്കുന്നതിലൂടെ മനുഷ്യര്ക്ക് "പാനപാത്രം" (രക്തം) കുടിയും അതിലൂടെ നിത്യജീവന് നേടി തരുന്ന അവിടുത്തെ ശരീരവും ഭക്ഷിക്കാന് ലഭിക്കുന്നു!
എന്താണ് പിതാവ് ഉദേശിച്ച രക്തം കുടി?
"ജീവനോടുകൂടിയ, അതായത്, രക്‌തത്തോടുകൂടിയ മാംസം ഭക്‌ഷിക്കരുത്"(ഉല്പ്പത്തി 9:4) ......>>(രക്തം = ജീവന്)<< ...... "രക്‌തം ഭക്‌ഷിക്കരുത്; രക്‌തം ജീവനാണ്" (നിയമാവര്ത്തനം 12:23), (ലേവ്യര്17:11,1 4).
അപ്പോള് എന്താണ് രക്തം കുടി? "ജീവന്കുടിക്കുക" അല്ലെങ്കില് "ജീവന് നേടുക" എന്ന് തന്നെ! മറിച്ചു ആരുടെ എങ്കിലും രക്തം ഊറ്റികുടിക്കുക എന്നല്ല! അല്ലെങ്കില് കൃത്രിമമായി യേശുവിന്റെ രക്തം ഉണ്ടാക്കി കുടിക്കുക എന്നല്ല! ഓര്മ്മിക്കുക; യേശു ഒരിടത്തും വീഞ്ഞ് തന്റെ രക്തം ആകുന്നുഎന്ന് പറഞ്ഞിട്ടില്ല!
എന്താണ് പാനപാത്രം?
"യേശു പ്രതിവചിച്ചു: നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ?" (മര്ക്കോസ് 10:38)>>--> (പാനപാത്രം= യേശുക്രിസ്തുവിന്റെ വചനം പാലിച്ചതിനെ പ്രതിയുള്ള സന്തോഷവും, സുഖവും, ദു:ഖവും പീഡാസഹനവും ജഡശരീരത്തിലെ മരണവും). (സ്നാനം = മരിച്ചുയര്പ്പ്)<--<< കര്ത്താവിന്റെ വചനം പാലിച്ചതിന്റെ പേരില് ഉണ്ടാകുന്ന സന്തോഷവും, സുഖവും, ദു:ഖവും ജഡമരണവും മറ്റു ദുരിതങ്ങളുമാകുന്ന അനുഭവങ്ങള് കര്ത്താവിന്റെ പാനപത്രം! അത് കുടിക്കുന്നവര് (അനുഭവിക്കുന്നവര്) നിത്യജീവന് (രക്തം) കുടിക്കുന്നു!
ബൈബിളില്‍ (ജറമിയ 16:7, 25:15), (ഏശയ്യാ 51:17), (ഹബക്കുക്ക് 2:15,1), (സങ്കീ116:13), (മത്തായി 26:42), (മാര്‍കോസ് 14:36), (ലൂക്കാ 22:42), (മത്തായി 26:39), (കൊറന്തിയോസ് 10:21), (മാര്‍കോസ് 10:38), (മത്തായി 26:39) ഇങ്ങനെ അനേകം വചനങ്ങളിലൂടെ ദൈവം ഇത്തരത്തിലുള്ള പലതരം "അനുഭവങ്ങള്‍" ആകുന്ന പാനപാത്രങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നു! ഈ ഭാഗങ്ങള്‍ എടുത്തു വായിച്ചിട്ട് ദൈവത്തോട് പ്രാര്‍ത്തിക്കുക.. അപ്പോള്‍ മനസിലാകും ദൈവം ഉദേശിച്ച "പാനപാത്രം" എന്തെന്ന്!
താങ്കള്ക്ക് യേശുവിന്റെ ഈ "പാനപാത്രം" കുടിക്കാന് പറ്റുമോ എന്ന് അറിയാന് ധൈര്യമായി അന്യജാതിക്കാരുടെ ഇടയില് ഇറങ്ങി ചെന്ന്, യേശു ക്രിസ്തു പഠിപ്പിച്ച ദൈവഭക്തിയും മാനസാന്തരവും മനുഷ്യരെ പഠിപ്പിക്കുവാന് ശ്രമിക്കുക! അപ്പോള് കാണാം! കൂടുതല് കുടിക്കാന് താല്പ്പര്യം ഉള്ളവര്! ഗള്ഫ് രാജ്യങ്ങളില് പോയി ധൈര്യമായി യേശു പഠിപ്പിച്ച നിത്യജീവന് നേടിത്തരുന്ന വഴി മനുഷ്യരെ പഠിപ്പിക്കുക!
"ഓര്മ്മ ആചരണം" എന്നത് ക്രിസ്തു വിശ്വാസികളുടെ കൂട്ടയ്മ കൂടിവരുമ്പോള് അതിലേ ദൈവകൃപ കൂടിയ മനുഷ്യനാല് നടത്തപ്പെടുന്ന യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ (പാനപാത്ര ഉടമ്പടിയുടെ) പ്രതീകാല്മക ആവര്ത്തനം(ഓര്മയാചരണം) മാത്രം! രക്ഷകന്റെ ഓര്മ്മക്കായി അത് ചെയ്യുന്നതിനാല് അതിന് അതിന്റേതായ പ്രാധാന്യം ഉണ്ട്! അത് ഒരു ബലി അര്പ്പണം അല്ലതാനും!
ഇനിയും മനസിലാകാത്തവര്ക്ക് >>>മനുഷ്യന്‍ ചുട്ട അപ്പത്തിനു ഒരിക്കലും നിത്യ ജീവന് കൊടുക്കാന്‍ സാദ്യമല്ല, കാരണം മനുഷ്യനാല്‍ നിര്‍മ്മിക്കപെട്ട അപ്പത്തിനു ജീവന്‍ ഇല്ല എന്നത് തന്നെ! എന്തെന്നാല്‍, "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത്." (അപ്പ:പ്ര 17:24). മനുഷ്യന്‍ നിര്‍മ്മിക്കുന്ന അപ്പം ആകുന്ന ആലയത്തില്‍ വസിക്കുന്നവന്‍ അല്ല നമ്മുടെ കര്‍ത്താവ്!
"ലോകത്തെയോ ലോകത്തിലുള്ള വസ്തുകളെയോ നിങ്ങള്‍ സ്നേഹിക്കരുത്." (1യോഹന്നാന്‍ 2:15). മനുഷ്യന്‍ നിര്‍മ്മിച്ച അപ്പം എത്ര വെളുപ്പിച്ചു കനം കുറച്ചു വട്ടത്തില്‍ ആക്കിയാലും അത് ഒരു വസ്തു തന്നെയാണ്!
"മാംസം ഭക്‌ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്" (റോമാ 14:21), (സഘ്യ 6:2) (ലേവ്യര് 10:9).
വീണ്ടും, (1 തിമോത്തിയോസ് 5:23) ല് വി . പൗലോസ്, വി. തിമോത്തിയോസ് എന്ന ക്രിസ്തു ശിഷ്യനോട് വെള്ളം മാത്രം കുടിക്കാതെ അല്പ്പം വീഞ്ഞു ഉദരരോഗം നിമിത്തം കുടിക്കാന് ഉപദേശിക്കുമ്പോള് ഒരു കാര്യം വ്യക്തമാകുന്നു! വി. തിമോത്തി അല്പം പോലുo വീഞ്ഞു കുടിക്കാത്ത സഹോദരന് ആയിരുന്നു എന്ന്!
"പാനപാത്രത്തില്" നിന്നും കുടിക്കുക എന്നതും, "മുന്തിരിയുടെ ഫലത്തില്‍" നിന്നും ദൈവരാജ്യത്തില്‍ എത്തുമ്പോള്‍ കുടിക്കുക എന്നതും (ലൂക്ക 22:18). രണ്ടും വ്യത്യസ്ത അര്‍ഥങ്ങള്‍ ആണെന്ന് മനസിലാക്കുമെല്ലൊ! ഇത് അറിയണം എങ്കില് ആദ്യം ആരാണ് മുന്തിരി? ആരാണ് മുന്തിരി വള്ളിയുടെ ശാഖ? എന്താണ് മുന്തിരിയുടെ ഫലം? എന്താണ് ദൈവരാജ്യത്തില് എത്തുമ്പോള് ഉള്ള മുന്തിരി വള്ളിയുടെ അനുഭവം എന്നും മനസിലാക്കണം! മാത്രമല്ല, യേശുക്രിസ്തുവിന്റെ രക്തം കുടിക്കുക എന്നാല്, അത് വീഞ്ഞു ഉണ്ടാക്കി കുടിക്കുക എന്ന അവസ്ഥയാണ് എന്ന് ഒരിക്കലും കരുതരുത്! കാരണം, മുന്തിരി ഇല്ലാത്തതും വീഞ്ഞു ഉണ്ടാക്കാന് അറിയിലാത്തതുമായ അനേകം രാജ്യങ്ങള് ഇന്നും ഭൂമിയില് ഉണ്ട്! അവരെല്ലാം വീഞ്ഞു കുടിക്കാതെ നശിക്കില്ലേ? അതുപോലെ തന്നെ കുട്ടികള്ക്ക് സ്ഥിരമായി വിഞ്ഞു കൊടുക്കുന്നത് അവരെ ഭാവിയില് മദ്യപാന ആസക്തിയിലേക്കും നയിക്കും! എന്തിന് സമൂഹത്തില് മദ്യപാന ആസക്തി വര്ധിപ്പിക്കണം?അതിനാല് തന്നെ കര്ത്താവിന്റെ ഓര്മ്മ ആചരണം പ്രായപൂര്ത്തിയായ വിശ്വാസികള് ചേര്ന്നു നടത്തുന്നത് കൂടുതല് ഉചിതം! കുട്ടികള് ഇവ കണ്ടു പഠിക്കട്ടെ!
ആകയാൽ ഓർമ്മിക്കുക; "കുരിശില് തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി" (അപ്പ:പ്ര 2:36). യേശു "ജീവദാതാവായ ആത്മാവായ ദൈവമായി." (1കോറിന്തിയോസ് 15:45). "നിങ്ങളുടെ പാപങ്ങള് മായ്ച്ചുകളയാന് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്.... ... നിങ്ങള്ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയക്കുകയും ചെയ്യും" (അപ്പ:പ്ര 3:20). "സത്യത്തിന്റെ(യേശുവിന്റെ) ആത്മാവ് വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണ്ണതയിലേക്ക് നയിക്കും" (യോഹ 16:13). കർത്താവായ യേശുവില് വിശ്വസിക്കുന്നവർ നശിച്ചു പോകാതെ നിത്യ ജീവന് പ്രാപിക്കേണ്ടതിന്; തന്റെ ശക്തിയും ജ്ഞാനവുമായ ഏകജാതൻ ക്രിസ്തുവിനെ നൽകാൻ തക്കവണ്ണം; ദൈവം ലോകത്തെ അത്രമേല് സ്നേഹിച്ചു! (യോഹന്നാന് 3:16). ദൈവത്തിന്റെ ശക്തിയും ജ്ഞാനവും നിങ്ങളിൽ ആയിക്കഴിയുമ്പോൾ; "ഞാന് എന്റെ പിതാവിലും നിങ്ങള് എന്നിലും ഞാന് നിങ്ങളിലുമാണെന്ന് ആ ദിവസം നിങ്ങള് അറിയും"(യോഹ 14:20).
NB: അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി തീരും എന്ന "ട്രാന്‍സ് സബ്സ്റ്റാന്‌സിയെഷന്" സിദ്ധാന്തം ഉണ്ടാകിയത് പസ്ക്കസിയാസ് രാട്ബര്‍ത്ടുസ് (Pascasius Radburtus)ആണ്. De Corpore et Sanguine Domini (written between 831 and 833), എന്ന പുസ്തകത്തിലാണ് ഇദേഹം ഇത് അവതരിപ്പിച്ചിരിക്കുന്നത്. അതെ തുടര്‍ന്ന് 1215 - ല്, പോപ് ഇന്നസെന്റ് മൂന്നാമന്‍ ഇത് വിശ്വാസ സത്യമായി പ്രക്യാപിച്ചു റോമെന് കത്തോലിക്കാ സഭയില് നടപ്പാക്കി! അതായത് 9 ആം നൂറ്റാണ്ടിനു മുന്പ്പുള്ള ക്രിസ്ത്യാനികള്‍ ഇങ്ങനെ അല്ല വിശ്വസിച്ചിരുന്നത് ഏന്ന് സാരം!
NB: അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി തീരും എന്ന "ട്രാന്‍സ് സബ്സ്റ്റാന്‌സിയെഷന്" സിദ്ധാന്തം ഉണ്ടാകിയത് പസ്ക്കസിയാസ് രാട്ബര്‍ത്ടുസ് (Pascasius Radburtus)ആണ്. De Corpore et Sanguine Domini (written between 831 and 833), എന്ന പുസ്തകത്തിലാണ് ഇദേഹം ഇത് അവതരിപ്പിച്ചിരിക്കുന്നത്. അതെ തുടര്‍ന്ന് 1215 - ല്, പോപ് ഇന്നസെന്റ് മൂന്നാമന്‍ ഇത് വിശ്വാസ സത്യമായി പ്രക്യാപിച്ചു റോമെന് കത്തോലിക്കാ സഭയില് നടപ്പാക്കി! അതായത് 9 ആം നൂറ്റാണ്ടിനു മുന്പ്പുള്ള ക്രിസ്ത്യാനികള്‍ ഇങ്ങനെ അല്ല വിശ്വസിച്ചിരുന്നത് ഏന്ന് സാരം!
Post a Comment