This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 23. യേശുക്രിസ്തു (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും / പുത്രന്) വിളിക്കുന്നു...




ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍! നിങ്ങള്‍ യേശുവിന്റെ അടുത്ത് വന്നാല്‍, നിങ്ങളെ യേശു; ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും (ക്രിസ്തുവിൽ) സമ്പന്നരാക്കി  തീര്ക്കും! അങ്ങനെ നിങ്ങള്‍ പരിശുദ്ധ ആത്മാവില് ജീവിച്ചു സ്വര്‍ഗ്ഗരാജ്യം നേടും!

ദൈവപുത്രന്‍മാര്‍ അല്ലാത്തവരെ നിങ്ങള്‍ യേശുവിനു അടുത്ത് വന്നാല്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, യേശു നിങ്ങളെ ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന  ദൈവത്തിന്റെ പുത്രന്മാരാക്കിതീര്‍ക്കും!

കരുണ ഉള്ളവര്‍ ഭാഗ്യവാന്മാര്‍! എന്തെന്നാല്‍, അവര്‍ക്കും യേശുവിന്റെ അടുത്ത് വന്നാല്‍ കരുണ ലഭിക്കും!

നീതി ആഗ്രഹിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍! എന്തെന്നാല്‍, അവര്‍ക്കും യേശുവിന്റെ അടുത്തുവന്നാല്‍ നീതി ലഭിക്കും!

വിലപിക്കുന്നവരെ നിങ്ങള് ഭാഗ്യവാന്മാര്‍! യേശുവിന്റെ അടുത്തുവന്നാല്‍ നിങ്ങള്‍ അശ്വസിപ്പിക്കപെടും!

ശാന്ത ശീലരെ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍! നിങ്ങള്‍ യേശുവിനോട് ചേര്‍ന്ന് നിന്നാല്‍, അവിടുന്ന് ഭൗതിക ലോകത്തിന്റെ ഭരണം ആരംഭിക്കുമ്പോള്‍, നിങ്ങള്‍ക്കും ഭരണത്തില്‍ അവകാശം കിട്ടും. ഭൂമിയും പ്രപഞ്ചത്തിലെ മറ്റു ജീവവാസമുള്ള ഗ്രഹങ്ങളും നിങ്ങള്‍ അവകാശമാക്കും!

ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍! അവര്‍ യേശുക്രിസ്തുവില്‍ ഏക സത്യ ദൈവത്തെ ദര്ശിക്കും!

സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍! അവര്‍ യേശുവില്‍ ചേര്‍ന്ന് വന്നാല്‍ ദൈവപുത്രന്‍മാര്‍ എന്ന് വിളിക്കപെടും!

നീതിക്ക് വേണ്ടി (യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ / യേശുവിന്റെ വചനങ്ങള് പാലിച്ചതിന്റെ പേരില്‍) പീഡനം എല്ക്കുന്നവര്‍ ഭാഗ്യവാന്‍മാര്!  യേശു ഒരുക്കിയ സ്വര്‍ഗ്ഗരാജ്യം അവരുടെതാണ്!

യേശുവിനെപ്രതി നിങ്ങളെ മനുഷ്യര്‍ അവഹേളിക്കുകയും പീഡിപ്പിക്കുകയും, എല്ലാ വിധ തിന്മകളും വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്! സ്വര്‍ഗ്ഗത്തില്‍ നിങ്ങള്ക്ക് പ്രതിഫലം വലുതായിരിക്കും!

                                                              ഹല്ലെ ലൂ യാഹ്!

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.