ചില പാസ്റ്റര്മാരും ചില പള്ളിലച്ചന്മാരും ചേര്ന്നുണ്ടാക്കിവച്ച തലതിരിഞ്ഞ ദൈവശാസ്ത്രം മനുഷ്യരെ ദൈവവിശ്വാസത്തില് നിന്ന്തന്നെ മറിച്ചുകളയുന്നു! ഇത്തരം വിഡ്ഢി തിയോളജികളില് ഇവരില് ചിലര്ക്ക് ഒറ്റപക്ഷം മാത്രം!! അതില് സഭാ വിറ്റ്യാസം ഇല്ല!
തലതിരിഞ്ഞ തിയോളജിയില് ഒന്നാമത് നില്കുന്നതാണ് മനുഷ്യരുടെ പാപങ്ങള്ക്ക് പരിഹാരമായി പിതാവായ ദൈവം തന്റെ ഏക പുത്രനെ പിടിച്ചു കുരിശിലേറ്റി കൊന്നു ശിക്ഷിച്ചെന്ന്! എത്ര വികലമായ തിയോളജി! കുറ്റം ചെയ്യാത്ത ഏക മകനെ കൊല്ലുന്ന പിതാവ്! അതില് സംതൃപ്തനാകുന്ന പിതാവ്! ഇങ്ങനെ പോകുന്നു ഇത്തരം മനുഷ്യരുടെ ദൈവശാസ്ത്രം! എന്നാല്; സത്യദൈവം; ഏശയ്യാ പ്രവാചകനിലൂടെ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "അവന് നിന്ദിക്കപ്പെട്ടു; നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാര്ഥത്തില് അവന് വഹിച്ചത്. നമ്മുടെ ദു:ഖങ്ങളാണ് അവന് ചുമന്നത്, എന്നാല്, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്ന് നാം കരുതി"(ഏശയ്യാ 53:4). യഹോവയായ ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ "ക്രിസ്തു", യേശു എന്ന മനുഷ്യ ശരീരത്തില് (ദൈവാലയത്തില്) വന്നപ്പോള് മിക്കമനുഷ്യരും അവിടുത്തെ ബഹുമാനിച്ചില്ല! ആ ദൈവാലയം നമ്മുടെ വേദനകളാണ് യഥാര്ഥത്തില് വഹിച്ചത്. നമ്മുടെ ദു:ഖങ്ങളാണ് ചുമന്നത്. എന്നാല്; അന്നത്തെ ഒട്ടു മിക്ക മനുഷ്യരും ഇന്നത്തെ ചില വികല തിയോളജിക്കാരും, യേശുവിനെ ദൈവം പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്നും കരുതുന്നു!
ഒരു ദൈവമേ ഉള്ളൂ എന്നും (റോമ 3:30), (ഗലാത്തി 3:20), (മര്ക്കോസ് 12:29), (എഫേസോസ് 4:6), (നിയമാവര്ത്തനം 6:4), (ഏശയ്യാ 43:11). ദൈവം ഏകന്! ഏകനായ ദൈവം ആത്മാവ്! (മർക്കോസ് 12:29), (ലൂക്ക18:19),(യോഹ4:23&17:3), (2.കോറി3:17). എന്ന്; യേശുക്രിസ്തു പഠിപ്പിച്ചത് പോലും ഇവര്ക്ക് ഒരു പ്രശനമേ അല്ല! "ത്രിയേക ദൈവം" എന്നവാക്ക് പോലും തിരുവചനത്തില് ഇല്ല എന്ന സത്യം മനപൂര്വ്വം വിസ്മരിച്ച്, ഇവര് ദൈവവചനത്തോട് യാതൊരു ഉളുപ്പും കൂടാതെ ഇത് കൂട്ടിചേര്ത്തു പഠിപ്പിക്കുന്നു!
ദൈവത്തിന് മൂന്ന് അവസ്ഥകള് മാത്രമല്ല, ദൈവം വിചാരിച്ചാല്, തന്റെ ശക്തിയും ജ്ഞാവുമായ "ക്രിസ്തുവിനെ" (പുത്രനെ) (1കോറി 1:24) ഉപയോഗിച്ചുകൊണ്ട് എത്ര അവസ്ഥകളില് വേണമെങ്കിലും അഗ്നിപോലെയും, മേഘസ്തംഭം പോലെയും, പ്രാവ്പോലെയുമുള്ള ബഹുവിധത്തില് മാറാം!! ദൈവത്തിന് ഒരിടത്ത് കോപത്തിലും വേറെ ഒരിടത്ത് സ്നേഹത്തിലും വേറൊരിടത്ത് കരുണയിലും എന്നിങ്ങനെ എണ്ണിയാല് ഒടുങ്ങാത്ത ബഹുവിധങ്ങളില് ഒരേ സമയം ഇടപെടുവാന് സാധിക്കും!!(എഫേസോസ് 3:21). അവിടുത്തേക്ക് അവിടുത്തോട് തന്നെ തന്റെ ക്രിസ്തുവിനെ ഉപയോഗിച്ചുകൊണ്ട് പല വസ്ഥകളില് നിന്ന് സംസാരിക്കാനും സാധിക്കും! "ദൈവത്തിന് ഒന്നും അസാധ്യമല്ല" (ലൂക്കാ 1:37), (മത്തായി 19:26). "വിശുദ്ധ ലിഘിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്ക്ക് തെറ്റ് പറ്റുന്നത്?" (മര്ക്കോസ് 12:24). മനുഷ്യനുള്ളിലെ "ക്രിസ്തു" പോലും ദൈവത്തോട് സംസാരിക്കുന്നു!
ദൈവത്തില് നിന്നും ജനിച്ച; അവിടുത്തെ ശക്തിയും ജ്ഞാനവുമാണ് ക്രിസ്തു(പുത്രന്), ആ ക്രിസ്തു മനുഷ്യനായി അവതരിച്ചതാണ് യേശുക്രിസ്തു! (ലൂക്കാ1:35), (യോഹ 20:31), (1യോഹ2:22), (1തിമോത്തി 2:5), (റോമാ 5:15). യേശുവിന്റെ (കുഞ്ഞാടിന്റെ) മനുഷ്യശരീരം ദൈവാലയം!! (വെളിപാട് 21:22), (യോഹ 2:19,20). യേശുവിന്റെ ശരീരമാകുന്ന
ദൈവാലയത്തില് യഹോവയാം ദൈവത്തെ ക്രിസ്തുവിൽ ദര്ശിക്കണം! മറിച്ച്, ദൈവാലയം അല്ല ദൈവം!! "ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല"(യാക്കോബ 1:13,14) എന്നാല്, ദൈവാലയം തിന്മയാല് പരീക്ഷിക്കപ്പെട്ടു! "അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പ്പത് ദിവസം അവിടെ കഴിഞ്ഞു കൂടി"(ലൂക്കോസ് 4:1),(ലൂക്ക 22: 28). എന്ന് മാത്രമല്ല ദൈവാലയത്തെ നിശ്ചിത കാലത്തിനുശേഷം പിന്നീടും ഭൂമിയില് വച്ച് പരീക്ഷിച്ചുവെന്ന് കാണാം. "പിശാച് പ്രലോഭനങ്ങള് എല്ലാം അവസാനിപ്പിച്ച്, നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി"(ലൂക്ക 4:13). "ദൈവം മനുഷ്യനല്ല" (സംഖ്യ 23:19) &(ഹോസിയ 11:9).
"ആത്മാവാണ് ജീവന് നല്കുന്നത്; ശരീരം ഒന്നിലും ഉപകരിക്കുന്നില്ല." (യോഹ6:63). ദൈവാലയത്തിലും വലിയവന് യേശുവിലുണ്ട്! (മത്തായി 12:6) ആത്മാവായ ദൈവം! പിതാവായ ദൈവം(യഹോവ)!! "എന്നെ കാണുന്നവന് പിതാവിനെ കാണുന്നു. .... ..... .......ഞാന് നിങ്ങളോട് പറയുന്ന വാക്കുകള് സ്വമേധയാ പറയുന്നതല്ല; പ്രത്യുത എന്നില് വസിക്കുന്ന പിതാവ് തന്റെ പ്രവര്ത്തികള് ചെയ്യുകയാണ്" (യോഹന് 14:9-10). "... ... ഞാന് അവന്റെ മേല് എന്റെ ആത്മാവിനെ അയക്കും" (മത്തായി 12:18). "കര്ത്താവിന്റെ "ശക്തി" അവനില് ഉണ്ടായിരുന്നു"(ലൂക്ക 5:17).

യേശു പറഞ്ഞു: "പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ട്ടമനുസരിച്ച് ഒന്നും പ്രവര്ത്തിക്കാന് സാധിക്കുകയില്ല" (യോഹന്നാന് 5:19&8:28). കാരണം, യേശുവിൽ പ്രവർത്തിക്കുന്നത് പിതാവിന്റെ ശക്തിയും ജ്ഞാനവുമാണ് (ക്രിസ്തുവാണ്). ദൈവത്തെ മൂന്നായി മുറിച്ചു മനുഷ്യരുടെ മുന്നില് അവതരിപ്പിക്കുവര്, പിതാവില്നിന്ന് യേശുവിനെ വേര്പെടുത്തി മറ്റൊരു ദൈവമായി അവതരിപ്പിക്കാന് ശ്രമിക്കുന്നു! എന്നാല്, പിതാവിനെ വേര്പെട്ട് പ്രവര്ത്തിക്കാന് കഴിയുന്ന യേശു എന്നൊരു ദൈവം ഇല്ല എന്ന് തിരുവചനത്തില് നിന്ന് അവര് മനസിലാക്കുന്നില്ല !
"പുത്രനാരെന്ന് ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രനും, പുത്രന് ആര്ക്ക് വെളിപ്പെടുത്താനാഗ്രഹിക്കുന്നോ അവനുമല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല." (ലൂക്ക 10:22).
പുത്രനില് പിതാവിനെ ദര്ശിക്കണമെങ്കില് പുത്രന് വെളിപ്പെടുത്തി കൊടുക്കണം! അത് മനുഷ്യര്ക്ക് വെളിപ്പെടുത്തികൊടുക്കുവാനാകില്ല! അത് മാനുഷ്യര് എത്ര പരിശ്രമിച്ചാലും നടക്കില്ല! ദൈവം വെളിപെടുത്തി കൊടുക്കണം! ഞാനാകുന്നവന് ഞാനാകുന്നു എന്ന്!! അങ്ങനെ വെളിപ്പെടുത്തി കിട്ടാത്തവര് ദൈവം 2 ഏകനെന്നും.... 3 ഏകനെന്നും.... 4 ഏകനെന്നും..... തങ്ങളുടെ മാനുഷിക അറിവ് അനുസരിച്ച് പറഞ്ഞു നടക്കും!എന്തിനേറെ പറയേണ്ടു, ദൈവം ഇല്ല എന്ന് പോലും ബൈബിളിലെ വചനങ്ങള് വച്ച് സ്ഥാപിക്കുന്ന മനുഷ്യരുണ്ട്!

ചിലര്, ആത്മാവായ ഏക സത്യ ദൈവത്തെ മുറിച്ചു അവതരിപ്പിക്കുന്നതിനു വേണ്ടി, ദൈവ വചനങ്ങള് ചെസ് കളിക്കും പോലെ എടുത്തു പ്രയോഗിച്ച് മറ്റുള്ളവരെ കുഴക്കുന്നു!
മുസ്ലിം സമൂഹത്തിലെ ചിലരെ കൊണ്ട് എന്തിന് ക്രിസ്തിയാനികളെ ബഹുദൈവ വിശ്വാസികള് എന്ന് വിളിപ്പിക്കുന്നു ?
ദൈവത്തിന് അമ്മയുണ്ട് എന്ന് ചിലര് പഠിപ്പിച്ചു നടക്കാന് കാരണം ത്രിത്വ തിയോളജിക്കാരല്ലേ?
യേശുക്രിസ്തുവില് ദൈവത്വത്തിന്റെ പൂര്ണതയില്ലേ? (കൊളോസോസ് 2:9).
യേശുക്രിസ്തുവിന്റെ
നാമം വിളിച്ചു യേശുക്രിസ്തുവില് വസിക്കുന്ന ദൈവത്തോടല്ലേ പാപികള് മാനസാന്തരപ്പെട്ട് വിളിച്ചപേക്ഷിക്കണ്ടത്?
"യേശുക്രിസ്തുവില് ദൈവം" or "യേശു ദൈവപുത്രന്" എന്നത് മാറ്റി, ചിലരുടെ അടുത്ത് "യേശുദൈവം" എന്ന് പഠിപ്പിക്കണമോ?
ഭൂമിയില് മനുഷ്യശരീരത്തിലായിരുന്നപ്പോള് യേശുപോലും യേശുവില് വസിച്ചിരുന്ന ദൈവത്തോട് പ്രാര്ഥിച്ചിരുന്നില്ലേ?
താന് ദൈവാലയം എന്ന് യേശുപഠിപ്പിച്ചിട്ടില്ലേ?താന് ദൈവത്തിന്റെ ശക്തിയും ജ്ഞാവുമായ ദൈവത്തിന്റെ പുത്രന്(ക്രിസ്തു) എന്ന് യേശുപഠിപ്പിച്ചിട്ടില്ല? അങ്ങനെ തന്നെ പിതാവ് പത്രോസിനും വെളിപ്പെടുത്തി (മത്തായി 16:16,17),(മര്ക്കോസ് 8:30)കൊടുത്തില്ലേ?
ദൂതന്
പറഞ്ഞു: മറിയം പരിശുദ്ധ ആത്മാവിനാല് ഗര്ഭിണിയായി എന്ന്!
യഹോവ പറഞ്ഞു: യേശു
എന്റെ പ്രിയ പുത്രന് എന്ന്!
യേശുപറഞ്ഞു: യഹോവ തന്നെ എന്റെ പിതാവ്
എന്ന്!
ത്രിത്വ തിയോളജിക്കാരെ നിങ്ങളുടെ പ്രബോധനമനുസരിച്ച് പരിശുദ്ധ
ആത്മാവിന് ഒരു വ്യക്തിത്വവും യഹോവയായ ദൈവത്തിന് മറ്റൊരു
വ്യക്തിത്വവുമുണ്ടെങ്കില്, യേശുവിന്റെ പിതാവ് എതു വ്യക്തിത്വമാണ്?
യേശുവിന് രണ്ട് അപ്പന് ഉണ്ട് എന്ന് ദൂഷണം പഠിപ്പിക്കുന്നവര് നരകത്തില് പോകുമോ?
"ദൈവം ആത്മാവ്" (യോഹ 4:23) എന്ന് യേശുക്രിസ്തു പഠിപ്പിച്ചതുപോലെ പഠിപ്പിച്ചാല്, ദൈവത്തിന്
അമ്മയുണ്ട് എന്ന് പഠിപ്പിക്കുന്നവരുടേയും, ക്രിസ്തിയാനികളെ ബഹുദൈവ
വിശ്വാസികള് എന്ന് വിളിച്ചാക്ഷേപിക്കുന്നവരുടെയും വാ അടയില്ലേ?
"കര്ത്താവ് ആത്മാവാണ്." (2 കോറി 3:17).
.
യേശുക്രിസ്തുവോ
അവിടുത്തെ അപ്പസ്തോലന്മാരോ ഒരിക്കലും പഠിപ്പിക്കാത്ത ഇങ്ങനെയുള്ള വികല
തിയോളജി അവതരിപ്പിച്ചു ദൈവത്തെ മൂന്നായി മുറിച്ചതിന്റെ പേരില്
ക്രിസ്തുവിശ്വാസത്തില്നിന്ന് വിട്ടുപോയത് അനേകരാണ്! ഒരു വലിയ മതത്തിലെ
ജനങ്ങള് യേശുക്രിസ്തു പഠിപ്പിച്ച ഏക സത്യ ദൈവത്തെ, ആത്മാവിലും സത്യത്തിലും
ആരാധിക്കാതെ, മതകര്മ്മ അനുഷ്ട്ടാനത്തില് കുടുങ്ങി കിടക്കുന്നതിനും ഈ മൂന്നു
ദൈവസിദ്ധാന്തം ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്!
യേശുവിന്റെ നാമം
വിളിച്ച്, പരിശുദ്ധ ആത്മാവില് പ്രാര്ഥിച്ചു, യേശുവില് പിതാവിനെ ദര്ശിക്കുന്നതിനെ
ഈ വികല തിയോളജി തടയുന്നു! ഇത്തരം തിയോളജികള് യേശുവാകുന്ന ദൈവാലയത്തില് (ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും) മനുഷ്യര് പ്രവേശിച്ചു, അവിടെ യഹൊവയാം ദൈവത്തെ കണ്ടുമുട്ടാതെ പുറത്തുനിര്ത്തുന്നതിന് ഇടയാക്കുന്നു!
ഈ സിദ്ധാന്തം
കാരണം, യേശുവിനെ കാണുന്ന മനുഷ്യര് അവിടുന്നില് വസിക്കുന്ന പിതാവിനെ കാണാതെ
ദൈവാലം (മനുഷ്യശരീരം /യേശുവിനെ) മാത്രം ഭാവനയില് കണ്ടുപോകുന്നതിന് ഇടയാക്കുന്നു! ഈ സിദ്ധാന്തം ക്രിസ്തുവിനെ (ദൈവശക്തിയെ) ദര്ശിച്ചാല് അതു ദൈവത്തെ ദര്ശിച്ചതുപോലെ എന്ന സത്യം മറച്ചുപിടിക്കുന്നു! "യേശുക്രിസ്തു" ദൈവമഹത്വത്തിന്റെ തേജ്ജസും സത്തയുടെ മുദ്രയുമാണ് (ഹെബ്രായർ 1:3). ജീവദാതാവായ ആത്മാവായി തീര്ന്ന (1കോറിന്തോസ്15:45) കർത്താവും ക്രിസ്തുവുമായി ദൈവം തിരികെ ഉയർത്തിയ (അപ്പ:പ്ര 2:36) യേശുക്രിസ്തു തന്നെ, നിത്യജീവനിലേക്കും ഏക സത്യ ദൈവത്തിലേക്കുമുള്ള, ഏക വഴിയും വാതിലും ഏക ആത്മായ ദൈവവും! ചില മൂന്നു ദൈവ തിയോളജിക്കാര് ചില മനുഷ്യരെ യേശുക്രിസ്തു (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും)മാകുന്ന വാതില് കടത്താതെ, വാതിക്കല് തന്നെ വികല തിയോളജിവച്ച് തടയുന്നു !
അതുപോലെ തന്നെ, ചിലര് നിത്യജീവനുവേണ്ടി യേശുവില് കൂടി അവിടുത്തെ കൃപയാലുള്ള വിശ്വാസവഴിയില് പോകാതെ, നിയമാനുഷ്ടാനവഴിയും, മതകര്മ്മ അനുഷ്ട്ടാന വഴിയും യഹോവയെ നേരിട്ട് തേടിപോയി നിയമം സ്വയം പൂര്ത്തിയാക്കാനാകാതെ നശിക്കുന്നതിനും ഈ തിയോളജി ഒരു പ്രധാന കാരണം തന്നെ!
യേശു പറഞ്ഞു: "ഞാനും പിതാവും ഒന്നാണ്" (യോഹ 10:30). ദൈവത്തിന്റെ ശക്തയും ജ്ഞാനവുമായ ക്രിസ്തുവും ദൈവവും ഒന്ന്! അപ്പോള് ചില തിയോളജിയന്മാര് പറയും: ഒന്നല്ല, മൂന്നാണ്!! അങ്ങനെ അവര് യേശുക്രിസ്തുവിന് എതിരായിപോലും പഠിപ്പിക്കും!
പഴയനിയമത്തില് മോശ അഗ്നിയില് ക്രിസ്തുവിനെ (ദൈവശക്തിയെ) ദര്ശിച്ചതുപോലെ, പുതിയ നിയമവിശ്വാസികള് യേശുവില് ക്രിസ്തുവിനെ(ദൈവശക്തിയേയും ജ്ഞാനത്തേയും) ദര്ശിക്കണം!
ഒരു ദൈവമേയുള്ളൂ എന്നും, ആ ദൈവം ആത്മാവാണ് എന്നും!
ആത്മാവായ ആ ദൈവം യഹോവയില് വസിക്കുന്നു എന്നും!!(വെളിപാട് 3:1)....
ആത്മാവായ ദൈവം തന്നെ യേശുക്രിസ്തുവില് വസിക്കുന്നു എന്നും!
ആത്മാവായ ദൈവം തന്നെ പരിശുദ്ധ ആത്മാവില് വസിക്കുന്നു എന്നും!
അങ്ങനെ "ഒരു ദൈവം മാത്രം" (റോമ 3:30), (റോമ 10:12) എന്നു മനുഷ്യരെ പഠിപ്പിച്ചാല് എന്താണ് കുഴപ്പം??
ദൈവം ഒന്നേയുള്ളൂ! ആ ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ "ക്രിസ്തു"(ദൈവത്തിന്റെ പുത്രന്) മനുഷ്യ അവതാരം എടുത്തതാണ് "യേശുക്രിസ്തു"! ദൈവം തന്റെ ശക്തിയും ജ്ഞാനവുമായ "ക്രിസ്തു" ഉപയോഗിച്ചാണ് സകലവും സൃഷ്ട്ടിച്ചത്! ക്രിസ്തുവിനെ കൂടാതെ ഒന്നും ഉണ്ടായിട്ടില്ല!(യോഹ 1:3) ദൈവം നിന്നും ജനിച്ച ക്രിസ്തുവിനെ "പുത്രന്" എന്നു വിളിക്കുന്നു! ദൈവത്തിന്റെ ഏക ജാതനായ ക്രിസ്തുവും ദൈവം തന്നെ(യോഹ 1:18). ആ ക്രിസ്തുവാണ് മനുഷ്യ അവതാരമെടുത്ത യേശുക്രിസ്തു! യേശുക്രിസ്തു മരിച്ചു മരണത്തെ ജയിച്ചു ജീവദാതാവായ പരിശുദ്ധ ആത്മാവായി മാറി!(1കോറി15:45), (അപ്പ:പ്ര 2:36). മാനസാന്തരപ്പെടുന്ന മനുഷ്യരിലേക്കു നിത്യജീവനെ കൊടുക്കാന് പരിശുദ്ധ ആത്മാവായി ഉന്നതത്തില്നിന്നും (ദൈവത്തില്നിന്നും) വരുന്നതും ദൈവശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനോടുകൂടിയ പിതാവ് തന്നെ! (ലൂക്കാ24:49), (ലൂക്ക1:35), (യോഹ14:23), (അപ്പ:പ്ര.3:20,26). തിരുവചനം ഇപ്രകാരം പറയുന്നു: കർത്താവായ യേശുവില് വിശ്വസിക്കുന്ന ഏവരും നശിക്കിപോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിന് വേണ്ടി, തന്റെ ശക്തിയും ജ്ഞാനവുമായ ഏക പുത്രന് "ക്രിസ്തുവിനെ" നല്കാന് തക്ക വിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു!(യോഹ 3:16). "പുത്രനെ(ക്രിസ്തുവിനെ) സ്വന്തമാക്കിയവര് ജീവനെ സ്വന്തമാക്കിയിരിക്കുന്നു" (1യോഹ5:12). യേശുക്രിസ്തു അരുളിച്ചെയ്തു: "ഞാനാണ് ജീവന്റെ അപ്പം" (യോഹ 6:35). ക്രിസ്തുവിന്റെ തലയാണ് യഹോവ!(1കോറി11:3). ചിലര് യേശുവില് ദൈവം or യേശു ദൈവപുത്രന് എന്നത് മാറ്റി "യേശു" ദൈവം എന്നാക്കി തീര്ത്ത് പഠിപ്പിക്കുന്നു! ആര്ക്ക് വേണ്ടി? എന്തിന് വേണ്ടി? യേശു അങ്ങനെ പഠിപ്പിച്ചോ? അവിടുത്തെ ശിഷ്യന്മാര് അങ്ങനെ പഠിപ്പിച്ചോ? ഇങ്ങനെ ദൈവത്തെ മുറിച്ചു പഠിപ്പിക്കുന്നതാണോ യേശു ക്രിസ്തുവിന്റെ സുവിശേഷം? യേശുക്രിസ്തുവിലും വലിയ അദ്യാപകന് ചമയണോ?
"ശരീരത്തില്
മനുഷ്യരെ പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില് ദൈവത്തെപ്പോലെ
ജീവിക്കുന്നതിനുവേണ്ടിയാണ് മരിച്ചവരോട് പോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്" (1പത്രോസ്4:6). ആത്മാവിലാണ് യേശുക്രിസ്തുവാകുന്ന ദൈവം!
പഴയ നിയമത്തില് ദൈവശക്തി(ക്രിസ്തു) അഗ്നി, മേഘസ്തബം.. മുതലായ രൂപത്തില്
വന്നുവെങ്കില് പുതിയ നിയമത്തില് ദൈവശക്തി(ക്രിസ്തു) മനുഷ്യരൂപത്തിലും അതിനു ശേഷം
യേശുക്രിസ്തുവിനെ അറിഞ്ഞു മാനസാന്ധരപ്പെട്ട പാപികളായ മനുഷ്യരുടെ ഉള്ളില്
വസിച്ചു അവര്ക്കു നിത്യജീവന് കൊടുക്കേണ്ടതിന് ദൈവശക്തി(ക്രിസ്തു) പരിശുദ്ധ ആത്മാവായും,
ദൈവത്തില് നിന്നും വരുന്നു! ബുദ്ധിയുള്ളവര് ദൈവത്തെ യേശുവില് അന്വേഷിക്കും! എങ്ങനെ അന്വേഷിക്കും? യേശുക്രിസ്തുവിന്റെ കല്പ്പനകള് പാലിച്ച് അന്വേഷിക്കും! അങ്ങനെ ഹൃദയശുദ്ധി ഉണ്ടാക്കുന്നവര് യേശുക്രിസ്തുവില് ജീവിക്കുന്ന
ദൈവത്തെ കാണുകയും, അവിടുത്തെ അറിയുകയും ചെയ്യും!
എന്നാല്; പിശാച്ച് മനുഷ്യര്ക്ക് ഒരിക്കലും മനസിലാകാത്ത തിയോളജികള്, മനുഷ്യരെ
കൊണ്ട്തന്നെ ഉണ്ടാക്കി, മനുഷ്യരെ തെറ്റിക്കുന്നു!
ചിലരുടെ ത്രീത്വപഠന ക്ലാസ്സ്‌ഇങ്ങനെയാണ്!
പാഠം 1. ദൈവം ഏകന്‍ തന്നെ, എന്ന് ദൈവം പറയുന്നുണ്ടെങ്കിലും ദൈവത്തെ കാര്യമാകാതെ ദൈവത്തില്‍ മൂന്നു ആളുകള്‍ ഉണ്ട് എന്ന് പറയുക.
പാഠം 2. ദൈവത്തിന്‍റെ പേര് എന്തെന്ന് ചോദിച്ചാല്‍ കഴിവതും മിണ്ടരുത്.
പാഠം 3. നിര്ബന്ധിച്ച് ആരെങ്കിലും ദൈവത്തിന്‍റെ പേര് ചോദിച്ചാല്‍ ത്രീയെകന്‍ എന്ന് പറയുക.
പാഠം 4. ദൈവത്തിലെ മൂന്നാമത്തെ ആളിന്റെ പേര് ചോദിച്ചാല് അറിയില്ല എന്ന് പറയുക .
പാഠം 5. നമ്മുടെ ദൈവത്തിന്റെ പേര് ത്രീയെകന്‍ എന്ന് പറയുമെങ്കിലും ദൈവത്തിനു പേരില്ല!! (ദൈവത്തിന്റെ പേര് ദൈവം).
പാഠം 6. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് ആളുകളാണോ! ദൈവങ്ങള്‍ അല്ലേ? എന്ന് ആരെങ്കിലും ചോദിച്ചാല്, ദൈവത്തില്‍ മൂന്ന് ദൈവങ്ങളുണ്ടെന്നു പറയുക!

ഇങ്ങനെ വിഡ്ഢിത്വം പഠിപ്പിക്കേണ്ടതുണ്ടോ വികല തിയോളജിക്കാരെ?
എന്തിന് ദൈവത്തെ മൂന്നായി മുറിക്കുന്നു? ഇത്തരം തിയോളജികൊണ്ട് ആരെങ്കിലും മാനസാന്തരപ്പെട്ടിട്ടുണ്ടോ? ജീവിക്കുന്ന ദൈവത്തെ ആര്ക്ക് തിയോളജിയുണ്ടാക്കി പഠിക്കാം? ദൈവത്തില് എത്ര അളവില് ക്രിസ്തുവുണ്ട്? എത്ര അളവില് "ക്രിസ്തു" യേശുവായി മാറി?
"ഞാനാണ് ആദിയും, അന്തവും, ജീവിക്കുന്നവനും. ഞാന് മരിച്ചവനായിരുന്നു; എന്നാല്, ഇതാ, ഞാന് എന്നേയ്ക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള് എന്റെ കൈയ്യിലുണ്ട്" (വെളിപാട് 1:17,18).
മനുഷ്യര്ക്ക് വേണ്ടി മനുഷ്യനായി വന്ന് തിന്മപ്രവര്ത്തിക്കാതെ ഭൂമിയില് ജീവിച്ച് മരിച്ച്, മരണത്തെ തോല്പ്പിച്ച്, തിരിച്ചു നിത്യം ജീവിക്കുന്ന അത്മീയ ശരീരത്തില് കടന്ന് ആ ശരീരം ദൈവ സന്നിധിയിലേയ്ക്ക് ഉയര്ത്തിയവനും, നിയമങ്ങള് എല്ലാം തികച്ച് പിശാചിനെ(തിന്മയെ) തോല്പിച്ചവനും, ആദിയും, അന്തവും, ജീവിക്കുന്നവനുമായ ദൈവശക്തിയും ജ്ഞാനവുമായ ദൈവത്തിന്റെ പുത്രന് ക്രിസ്തുവും യഹോവയും പരിശുദ്ധമായ ആത്മാവില് ഒന്ന് തന്നെ!! ദൈവത്തില് നിന്നും ദൈവത്തിന്റെ പുത്രനെ (ദൈവത്തിന്റെ ശക്തിയും ജ്ഞാനത്തെയും)മുറിച്ചു മാറ്റുവാനാകില്ല!
മറ്റൊരു തരത്തില് എഴുതുകയാണ് എങ്കില് ഇങ്ങനെ എഴുതാം. "ക്രിസ്തു" ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന ദൈവത്തിന്റെ പുത്രനാണ് (1കോറി 1:24). ആ ക്രിസ്തു തന്നെയാണ് മനുഷ്യനായി അവതരിച്ച യേശു (യോഹ 20:31)! അതായത്, ആദിയില് തന്നെ ദൈവത്തോടൊപ്പം ഉണ്ടായിരുന്ന ക്രിസ്തുതന്നെ, കര്ത്താവായ യേശുക്രിസ്തു! ദൈവത്തിന്റെ ശക്തിയും ജ്ഞാനവും(പുത്രന്) രണ്ടാമത്തെ ദൈവമല്ല! എന്നാല്, യഹോവയില് നിന്നും ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തു) ഉരുത്തിരിയപ്പെട്ടത് കൊണ്ട് ദൈവത്തിന്റെ പുത്രന് എന്ന് വിളിക്കപ്പെട്ടു, അതുപോലെതന്നെ മനുഷ്യനില്കൂടെ മനുഷ്യരൂപത്തില് ഭൂമിയില് ക്രിസ്തു ജനിക്കപ്പെട്ടത് കൊണ്ട് മനുഷ്യപുത്രന് എന്നും വിളിക്കപ്പെട്ടു! മനുഷ്യനായി അവതരിച്ച ദൈവശക്തി, ജഡത്തില് മരിച്ച്, മരണത്തെ ജയിച്ച് വീണ്ടും ജീവദാതാവായ ആത്മാവായ കര്ത്താവും ക്രിസ്തുമാക്കി ദൈവത്തിന്റെ വലംഭാഗത്തു ചേര്ക്കപ്പെട്ടു (അപ്പ:പ്ര 2:36)! മനുഷ്യര്ക്ക് വേണ്ടി മരണത്തെ മരിച്ചു ജയിച്ച ആ ദൈവശക്തി തന്നെ (ലൂക്കാ24:49) ഉന്നതത്തില് നിന്നും വന്ന്; മാനസാന്തരപ്പെട്ട പാപികളായ മനുഷ്യരില് വസിച്ചു നിത്യജീവനെ കൊടുക്കുന്നു!(അപ്പ:പ്ര 3:20&26),(യോഹന്നാന് 14:23). യേശുക്രിസ്തു അരുളിചെയ്തു: "വഴിയും സത്യവും ജീവനും ഞാനാണ്"(യോഹ 14:6) "സത്യത്തിന്റെ(യേശുവിന്റെ) ആത്മാവ് വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണ്ണതയിലേക്ക് നയിക്കും" (യോഹ 16:13). അവിടുന്ന് ഇങ്ങനെ അരുളിചെയ്തു: "....ഞാന് അവരില് വസിക്കുകയും അവരുടെ ഇടയില് വ്യാപാരിക്കുകയും ചെയ്യും" (2 കോറിന്തോസ് 6:16).

മനുഷ്യര് നിര്മ്മിച്ച ത്രിത്വ തിയോളജി പൂര്ണ്ണമല്ല, അത് വികല തിയോളജിതന്നെ കാരണം; ഒരു തിയോളജികൊണ്ടും ദൈവത്തെ പൂര്ണ്ണമായി പഠിക്കാന് സാധ്യമല്ല!
പ്രിയ സുഹുര്ത്തെ, നീ യേശുവിന്റെ കല്പ്പന പാലിച്ചേ! യേശുക്രിസ്തുവിന്റെ ജീവദാതാവായ പരിശുദ്ധ ആത്മാവിനെ
സ്വന്തമാക്കിക്കെ! ഏക ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിച്ചേ! മതകര്മങ്ങളും മതo നിര്മ്മിച്ച അത്മീയ നിയമങ്ങളും വിട്ടുവന്നെ! പരിശുദ്ധമായ ആത്മാവായി നിലകൊള്ളുന്ന പിതാവായ യഹോവയുടെയും, യഹോവയുടെ ശക്തിയും ജ്ഞാനവുമായ പുത്രനായ യേശുക്രിസ്തുവിനെയും പേരില് നിങ്ങള് ഏക ദൈവത്തില് വിശ്വസിക്കുവിന്! യഹോവയാo
ദൈവം, താങ്കളെ യേശുക്രിസ്തുവിലൂടെ അവിടുത്തെ പരിശുദ്ധമായ ആത്മാവില്
നിത്യജീവന് നല്കി അനുഗ്രഹിക്കട്ടെ.
സമര്പ്പണം: ദൈവത്തിന് അമ്മയുണ്ട് എന്ന് പടിപ്പിക്കുന്നവര്ക്കും!! ബഹുദൈവാരാധകര് എന്ന് ക്രിസ്തിയാനികളെ പരിഹസിക്കുന്ന ചില മുസ്ലിം സഹോദരങ്ങള്ക്കും ....
NB: ദൈവസങ്കല്പത്തെ വിവരിക്കാനായി ത്രിത്വം എന്ന് അര്ത്ഥം വരുന്ന ഗ്രീക്ക് പദം (Trias) ആദ്യമായി ഉപയോഗിച്ചത് AD: 180-നടുത്ത്, അന്ത്യോഖ്യയിലെ തിയോഫിലസ് ആണെന്ന് പറയപ്പെടുന്നു. ലത്തീനില് ദൈവത്തിലെ മൂന്നാളുകളെ ഉദ്ദേശിച്ച്, ത്രിത്വം (Trinitas) എന്ന വാക്ക് ആദ്യമായുപയോഗിച്ചത് ഉത്തര ആഫ്രിക്കയിലെ കാര്ത്തേജില് ജീവിച്ചിരുന്ന തെര്ത്തുല്യന് (Tertullian - AD:160-220) ആണ്.
ദൈവത്തെ സംബധിച്ച് "ത്രീത്വം" എന്ന് തിരുവചനത്തില് എഴുതപ്പെടാത്ത വാക്ക്, ഔദ്യോഗികമായി ഏ.ഡി.325 ലെ നിഖ്യ കൌണ്‍സില്‍ അംഗികരിച്ചു. തന്‍റെ ഭാര്യയും മകനുമുള്പ്പടെ മറ്റ് അനേകം ഏകദൈവ വിശ്വാസികളെ കൊന്നൊടുക്കിയ കുസ്തന്തിയോസ് ചക്രവര്ത്തിയാണ്, ഏ.ഡി.325 ല്‍ നിഖ്യ സുന്നഹദോസില്‍ അധ്യക്ഷനായിരുന്നത്! (The Encyclopedia Britanica 1976 Page 241). ഇദ്ധേഹം നിഖ്യ സുന്നഹദോസില്‍ അദ്ധ്യക്ഷം വഹിച്ച സമയത്ത് ശരിയായി മാനസാന്തരപ്പെടുകയോ, സ്നാനം എല്ക്കുകയോ ചെയ്തിരുന്നില്ല. ആകയാല്‍, ഒരു കുലപാതകനാല്‍ റോമെന് കത്തോലിക്ക സഭയില് കൊണ്ടുവരപ്പെട്ട, തെര്തുല്ല്യന്റെ ഉപദേശമാകുന്നു ത്രീത്വാപദേശം! റോമെന് കത്തോലിക്ക സഭ ത്രീത്വം ഒരു മര്‍മ്മമാകുന്നു എന്ന് പഠിപ്പിക്കുന്നു.(The Catholic Hand Book, 1988). ഏ.ഡി.381 ലെ കുസ്തന്തിനോസിലെ സുന്നഹദോസില്‍ ഇതിനെ സംബന്ധിച്ച് വ്യക്തമായി പ്രസ്താവിക്കുകയും ചെയ്തു. (The American Peoples Encyclopedia 1975). യേശുവിന്റെ അമ്മ വി. മറിയത്തെ, "ദൈവത്തിന്റെ അമ്മ" എന്ന്, ചില സഭകള് തെര്ത്തുല്ല്യന്റെ ത്രീത്വതിയോളജി വച്ച് പിന്നീട് സ്ഥാപിക്കുകയും ചെയ്തു!

Post a Comment