January 9, 2025
This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 13. ബൈബിള് രഹസ്യങ്ങള്!! ദൈവവചനങ്ങളിലെ അത്മീയ അര്‍ഥവും ലോകപരമായ അര്‍ഥവും !!


ബൈബിളിലെ എല്ലാ വചനങ്ങള്‍ക്കും തന്നെ ലോകപരമായ ഒരു അര്‍ഥവും, അത്മീയമായ മറ്റൊരു അര്‍ഥവും നല്കപ്പെട്ടിരിക്കുന്നു! ബൈബിള്‍ പാഠപുസ്തകമോ സഹിത്യപുസ്തകമോ വെറും ഒരു മത ഗ്രന്ഥമോ മാത്രമായി കണക്കാക്കി വായിക്കുന്നവര്‍ക്ക്, ബൈബിളിലെ വചനങ്ങളുടെ ലോകപരമായ അര്‍ഥം മാത്രം ഗ്രഹിക്കുന്നു! അതായത്,  ലോകമക്കള്‍ (പരിശുദ്ധ ആത്മാവിനെ പ്രാപിക്കാത്തവര്‍) ബൈബിള്‍ വായിച്ചാല്‍ അവര്‍ക്ക് ബൈബിളിലെ ലോകപരമായ അര്‍ഥം മാത്രം കിട്ടുന്നു! ഉദാ: യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ സര്‍പ്പങ്ങളെ കൈയ്യില്‍ എടുക്കും (മര്‍കോസ്16:18) ഇത് വായിച്ചിട്ട് ദൈവത്തെ പരീക്ഷിക്കാന്‍ സര്‍പ്പത്തെ പിടിക്കുന്നവന്‍ പാമ്പ് കടി ഏറ്റു മരിക്കും! ഇതിലെ സര്‍പ്പത്തിന്റെ അത്മീയ അര്‍ഥം മനസിലാക്കേണം!

"കണ്ണ്‍ ശരീരത്തിന്റെ വിളക്ക്" (മത്തായി6:22). ഇവിടെ കണ്ണിന്റെ അത്മീയ അര്‍ഥം മനസിലാകിയിരിക്കണം! യേശുവിനെ മണവാളനും വിശ്വാസികളെ മണവാട്ടിയുമായി ബൈബിളില്‍ എഴുതിയിരിക്കുന്നു! ഇവിടെയും ലോകപരമായ അര്‍ഥം എടുക്കുന്നവര്‍ക്ക് തെറ്റുന്നു! "കണ്ണ് നിനക്ക് ദുഷ്പ്രേരണക്ക് കാരണമാകുന്നെങ്കില്‍ അത് ചൂഴന്നടുത്ത് എറിഞ്ഞു കളയുക" (മത്തായി18:9) ഇതിന്റെ ലോകപരമായ അര്‍ഥം മാത്രം മനസിലാക്കി തന്റെ ജഡകണ്ണ് നശിപ്പിച്ചാല്‍ ശരീരം ആകുന്ന ദൈവാലയം നശിപ്പിക്കാന്‍ ശ്രമിച്ചതിനു ദൈവം അവനെയും നശിപ്പിക്കും! പരിശുദ്ധ ആത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരം.. (1കോറി 6:19). ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും... ആ ആലയം നിങ്ങള്‍ തന്നെ.. (1കോറി 3:17). "കോപിക്കാം, എന്നാല് പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന് അസ്തമിക്കുന്നതുവരെ നീണ്ടു പോകാതിരിക്കട്ടെ." (എഫേസോസ്4:26) ഇത് വായിച്ചിട്ട് ലോകത്തിലെ സൂര്യന് ഉദിച്ചിരിക്കുമ്പോള് എല്ലാം കൊപിക്കാം എന്ന് കരുതുന്നവന് തെറ്റി പോകുന്നു. "സുര്യന്" എന്ന വാക്കിന് അത്മീയ അര്ഥം ഇവിടെ ഉണ്ട്. 
  
ബൈബിളില് "യഹോവയെ" "പിതാവ്" എന്നും വിളിച്ചിരിക്കുന്നു. യേശുക്രിസ്തുവിനെകുറിച്ച്  "ദൈവപുത്രന്" എന്നും  എഴുതപ്പെട്ടിരിക്കുന്നു, എന്നാല്, ഇവിടെയും ദൈവം ഒരു കല്യാണം കഴിച്ചു ഒരു  പുത്രനുണ്ടായി  എന്ന തരത്തില് ലോകപരമായി അര്ഥം എടുക്കുന്നവന് തെറ്റിപോകുന്നു!ദൈവത്തില് നിന്നും ജനിച്ച ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമെന്ന  ക്രിസ്തുവിനെയാണ്, വിശുദ്ധ വേദപുസ്തകത്തില് തിരുവചനം "ദൈവത്തിന്റെ പുത്രന്" എന്ന് വിളിച്ചിരിക്കുന്നത്! ആ ക്രിസ്തുവാണ് ജീവദാതാവായ പരിശുദ്ധ ആത്മാവായി മാറിയ യേശുക്രിസ്തു. ഇതേ കുറിച്ച് മറ്റ് അദ്യായങ്ങളില് നിന്നും കൂടുതല് മനസിലാക്കുമെല്ലോ!   

"ഇസ്രയേല് ഭവനത്തിലെ  നഷ്ട്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണ് ഞാന് അയക്കപ്പെട്ടിരിക്കുന്നത്." (മത്തായി15:24). എന്ന് തിരുലിഘിതത്തില് എഴുതപ്പെട്ടിരിക്കുന്നു! ഇവിടെയും ഇസ്രയേല് ഭവനത്തിനും, ആടുകള്ക്കും എല്ലാം ആത്മീയ അര്ഥം ഉണ്ട്! ഇവിടെയും ലോകപരമായ അര്ഥം എടുക്കുന്നവര്ക്ക് തെറ്റിപോകുന്നു! ഇസ്രയേല് എന്ന വാക്കിന്റെ അത്മീയ  നിര് വചനം പല സ്ഥലങ്ങളിലും തിരുവചനത്തില് രേഘപ്പെടുത്തിയിട്ടുണ്ട്.

"ധാന്യം മെതിക്കുന്ന കാളയുടെ വായ് നിങ്ങള് മൂടിക്കെട്ടരുത്. (നിയമാവര്ത്തനം 25:4) കാളയുടെ കാര്യത്തിലാണോ ദൈവത്തിന്റെ ശ്രദ്ധ? അവിടുന്ന് സംസാരിക്കുന്നതത്രയും നമുക്കുവേണ്ടിയല്ലേ? ഉഴുത്തുന്നവന് പ്രതിഫലേച്ഛയോടും മെതിക്കുന്നവന് ഓഹരി ലഭിക്കുമെന്ന പ്രതീക്ഷയോടുകൂടെ ജോലിചെയ്യുന്നതിന് നമുക്കുവേണ്ടി ഇതെഴുതപെട്ടിരിക്കുന്നു" (1 കോറി 9:10). 

ഇങ്ങനെ,  ബൈബിളിലെ ഏതു ദൈവവചനം എടുത്താലും അതിനു ലോക മക്കള്‍ക്ക്‌ ലോകപരമായ അര്‍ഥവും, ദൈവമക്കള്‍ക്ക് ആത്മീയ അര്‍ഥവും ഒളിപ്പിച്ചു വയ്ക്കപ്പെട്ടിരിക്കുന്നു! 
ഇത് ബൈബിളിനു  മാത്രമുള്ള ഒരു സവിശേഷതയാണ്!  ബൈബിളിനെ ബൈബിള് കൊണ്ട്തന്നെയായിരിക്കണം വ്യാഖ്യാനിക്കേണ്ടതും.
 
ഒരു മനുഷ്യായുസ് കൊണ്ട്, ബൈബിളിലെ മുഴുവന് വചനങ്ങളുടെയും  അത്മീയ മര്മങ്ങള് അഴിച്ചെടുത്ത് മനസിലാക്കാക്കി, ആത്മീയമായി ഗ്രഹിക്കുക   അസാദ്യം! അത്രയേറെ ആഴവും പരപ്പും ബൈബിളിലെ ദൈവിക മര്മ്മങ്ങള്ക്കുണ്ട്! അത് പഠിക്കുതോറും വിശാലമായി കൊണ്ടേയിരിക്കും! "ഞാന് വായ് തുറക്കുമ്പോള് എനിക്ക് വചനം ലഭിക്കുവാനും സുവിശേഷത്തിന്റെ രഹസ്യങ്ങള് ധൈര്യപൂര്വ്വം പ്രഘോഷിക്കുവാനും നിങ്ങള് എനിക്കുവേണ്ടി പ്രാത്ഥിക്കുവിന്" (എഫേസോസ്‌ 6:19).

എന്ത് കൊണ്ടാണ്, ചില മനുഷ്യര്‍ക്ക് ബൈബിള് വചനങ്ങളിലെ അത്മീയ അര്‍ഥം ഗ്രഹിക്കാതെയിരിക്കുന്നത്?

"സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അത് ലഭിച്ചിട്ടില്ല." (മത്തായി13:11).  "പിതാവില്‍ നിന്നും  വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്ക് വരാന്‍ ആര്‍ക്കും സാധിക്കുകയില്ല." (യോഹന്നാന്‍ 6:65). സര്‍വ്വ  ശക്തനായ ദൈവത്തില്‍ നിന്നുമുള്ള വരം, അതായതു ആകര്‍ഷണം ലഭിക്കാതെ ഒരു മനുഷ്യനും  ബൈബിളിലെ വചനങ്ങളുടെ രഹസ്യ അത്മീയ മര്മ്മങ്ങള്  പഠിച്ചു മനസിലാക്കി രക്ഷ പ്രാപിക്കാന്‍ സാദ്യമല്ല! എന്തുകൊണ്ട് ചില മനുഷ്യർക്ക് ആ വരം ദൈവത്തിൽ നിന്നും ലഭിക്കുന്നില്ല എന്നത് മറ്റൊരു അദ്ധ്യായത്തിൽ വായിക്കുക!


വചനത്തിന്റെ അത്മീയ അര്‍ത്ഥം ലഭിക്കാത്ത ചില മനുഷ്യര്‍ ജന്മകൊണ്ട് ക്രിസ്തിയാനികള്‍ എന്ന് അറിയപെടാറുണ്ടെങ്കിലും, അവര്‍ക്ക് വരം ലഭിച്ചവരാണോ എന്ന് ചിന്തിക്കുക?

"പണ്ട് തന്നെ ശിക്ഷക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങള്ക്കിടയില്‍ കയറികൂടിയിട്ടുണ്ട്" (യുദാസ്4). ദൈവം ചില കാരണങ്ങളാല്‍ ശിക്ഷിക്കാന്‍ മാറ്റി വച്ചിരിക്കുന്ന മനുഷ്യരെ എങ്ങനെ താങ്കള്‍ക്ക് ബൈബിളിലെ അത്മീയ അര്‍ഥം മനസിലാക്കി കൊടുക്കും?


ചില മനുഷ്യരെ (കളകളെ / ലോകമക്കളെ / ചെന്നായ്ക്കളെ) ശിക്ഷക്കായി ദൈവം മാറ്റി നിര്ത്താന് പല കാരണങ്ങളാണുള്ളത്! 

ചിലര് ചിലരുടെ പല തലമുറകള്ക്ക് കടുത്ത ദോഷം വരുത്തുന്ന തിന്മകള് മനപൂര്വ്വം  ചെയ്യുമ്പോള്, പിശാച്ച്;  ദൈവ സന്നിധിയില് നിന്ന്  ദുഷ്ടത പ്രവര്ത്തിച്ചയാളുടെ പല  തലമുറകളെ തന്നെ അവകാശം പറഞ്ഞ് പിടിച്ചു മേടിക്കുന്നു! ഒരു ചൊല്ലുണ്ട് ......"അന്ന് ഫലിപ്പതു ചെയ്താലും നിന്നു ഫലിപ്പതു ചെയ്യരുത്"! 


മനപ്പൂര്വ്വം ദൈവത്തിന്റെ സത്യമായ വചനങ്ങളെ, അല്ലെങ്കില് ക്രിസ്തു എന്ന ദൈവശക്തിയെ, അല്ലെങ്കില് പരിശുദ്ധ ആത്മാവ് എന്ന സഹായകനെ, മനപ്പൂര്വ്വം ഉപേക്ഷിക്കുന്നവരെ ദൈവം പിശാചിനു നരകം നിറക്കാനായി വിട്ടുകൊടുക്കുന്നു! (2 തെസ്ലൊനിക്ക 2:9-12). പരിശുദ്ധ ആത്മാവിന് എതിരായ പാപം!(മത്തായി 12:32).


ചില മനുഷ്യര്ക്ക് ജന്മത്തില് തന്നെയുള്ള കാരണം;  ജന്മം കൊണ്ട് ദൈവാത്മാവിനാല്   നയിക്കപ്പെടുന്ന അവസ്ഥയില്   ദൈവമഹത്വത്തിനായി മക്കള്ക്കു ജന്മം കൊടുക്കാം; ദൈവമക്കളുമായി ജനിപ്പിക്കാം! മനപൂര്വ്വം പൈശാചിക ആത്മാവിനാല് നയിക്കപ്പെടുന്ന അവസ്ഥയില്, മക്കള്ക്കു ജന്മം കൊടുക്കാം;  ആ  ആത്മാവില് മക്കളെ ജനിപ്പിച്ചു അവരെ നരകത്തിലും  അയക്കാം! തിരുവചനം പറയുന്നു: "കര്ത്താവായ യേശുക്രിസ്തുവില് വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും" (അപ്പ:പ്ര16:31). ഇതെ കുറിച്ച് ആദ്യായം 51&52  നിന്ന് മനസിലാക്കുമെല്ലോ! 

എന്ത് കൊണ്ട് ബൈബിള്‍ വചനങ്ങളുടെ ആത്മീയ അര്‍ഥം ലോക മക്കളുടെ മുന്‍പാകെ മറക്ക
പ്പെട്ടിരിക്കുന്നു?

ഈ ലോകം ദുഷ്ടന്റെ വലയത്തില്‍! മനുഷ്യന്റെ ഭൗതിക ലോകത്തില് ‍ പിശാചിന്റെ സിംഹാസനം ഇരിക്കുന്നു! ദൈവമക്കളുടെ അത്മീയ ജീവിതത്തിന്റെ രഹസ്യം പരസ്യപ്പെടുത്തിയാല്‍ പിശാചിന് അവരെ ലോക മക്കളിലൂടെയും അല്ലാതെ നേരിട്ടും നിഷ്പ്രയാസം വശികരിച്ചു കെണിയില്‍പ്പെടുത്താം!(ഗലാത്തിയ4:29). ദൈവം സ്നേഹമാണ് മനുഷ്യര്‍ക്ക് പൂര്ണ്ണ  സ്വാതന്ത്ര്യം, ലോകത്തില്‍ അനുവദിച്ചിരിക്കുന്നു! നന്മയും തിന്മയും തിരിച്ചറിയാനുള്ള ദൈവത്തിനുള്ള കഴിവ് മനുഷ്യരും നിര്‍ഭാഗ്യവശാല് അല്പം  കരസ്ഥമാക്കി പൊയി! അതില്‍ കെണിവച്ചു പിശാചു മനുഷ്യരെ പിടിക്കുന്നു! 


മനുഷ്യനെ  ദൈവം  സൃഷ്ട്ടിച്ചിരിക്കുന്നത് താന് വരക്കുന്ന  വരയില് കൂടെ മാത്രം സഞ്ചരിക്കുന്ന ഒരു പാവയായിട്ടല്ല! ദൈവം മനുഷ്യന് ചിന്താശക്തിയും ആത്മാവും സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള കഴിവും കൊടുത്തിരിക്കുന്നു!  ജീവനൊ മരണമോ അവന് സ്വയം തിരഞ്ഞെടുക്കാം. (നിയമാവര്ത്തനം 30:15,30:19)&(ജറെമിയ21:8) ഏതു പ്രവര്ത്തികള്ക്കും സ്വയം നന്മയും തിന്മയും തിരിച്ചറിഞ്ഞു പ്രവര്ത്തിക്കാനറിയാത്തവര് ദൈവത്തിന്റെ സഹായം യേശുക്രിസ്തുവഴി തേടാം! പരിശുദ്ധ ആത്മാവു വഴി അവിടുന്ന് സഹായിക്കും! 

നമുക്ക് വചനങ്ങളുടെ അത്മീയ അര്‍ഥം ബൈബിള്‍ വീണ്ടും വീണ്ടും വായിച്ചു മനസിലാക്കി വളരാം! അങ്ങനെ നന്മയെ സ്വന്ത ജീവിതത്തില്‍ ആത്മീയ ബുദ്ധി ഉപയോഗിച്ച് മുറുകെ പിടിക്കാം! പിശാചിന്റെ കെണിയില്‍ പ്പെട്ടിരിക്കുന്ന ദൈവ മക്കളെ ബൈബിളിന്റെ അത്മീയ അര്‍ഥം അല്പം വെളിപെടുത്തി നമുക്ക് രക്ഷപെടുത്താം! ബാക്കി അര്‍ഥം ദൈവാത്മാവ് അവര്‍ക്ക് നേരിട്ട് മനസിലാക്കി  അവരെ  വഴിനടത്തും!

ബൈബിള് ഒന്നെങ്കില് പരിശുദ്ധ ആത്മാവിന്റെ അഭിഷേകം പ്രാപിച്ചു പഠിക്കുക.. അല്ലെങ്കിൽ പരിശുദ്ധ ആത്മാവിന്റെ അഭിഷേകം ഉള്ളവരില് നിന്ന് പഠിക്കുക! ബൈബിളിലെ അക്ഷരങ്ങളെയല്ല മറിച്ച്, ബൈബിളിലെ ആശയങ്ങളെയും അതിലെ വാക്യങ്ങളിലെ അത്മാവിനേയുമാണ് സ്വീകരിക്കേണ്ടത്! അക്ഷരം കൊല്ലുന്നു ആത്മാവ് ജീവിപ്പിക്കുന്നു! (2കോറിന്തോസ് 3:6). ബൈബി
ളിലേ പുസ്തകങ്ങള് എല്ലാം ഒരേ ആത്മാവില് എഴുതപ്പെട്ടതാണ്! ആ ആത്മാവിനോട് ചേരാത്ത ഒരു പുസ്തകവും ബൈബിളിനോട് ചേരുകയുമില്ല!

സഹോദരാ / സഹോദരി താങ്കള്‍ക്ക് വചനത്തിന്റെ അത്മീയ അര്‍ഥം തുറന്നു കിട്ടുന്നുണ്ടോ? ഉണ്ടെങ്കില്‍ താങ്കള്‍ക്ക് ദൈവത്തില്‍ നിന്നും വരം കിട്ടിയിട്ടുണ്ട്! "നിങ്ങൾ എല്ലാ തിന്മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്ഷിക്കുവിൻ. രക്ഷയിലേക്കു വളർന്നുവരേണ്ടതിന് നിങ്ങള് പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ഇളംപൈതങ്ങളെപ്പോലെ ദാഹിക്കുവിൻ" (1 പത്രോസ് 2:1,2). കർത്താവിന്റെ വചങ്ങളാകുന്ന ആത്മീയ പാല്; ഇളം പൈതലിനെ പോലെ മുൻവിധികളൊന്നുമില്ലാതെ നിഷ്‌കളങ്കരായി വിശ്വസിച്ചു  സ്വീകരിക്കുവിൻ! അവിടുന്ന് നിങ്ങളെ വളർത്തും.  അതിനാല്; വരുവിന്....‍ യേശു ക്രിസ്തുവിന്റെ അടുക്കലേക്കു അവിടത്തെ വചനം പാലിച്ച്‌ മാനസാന്തരപ്പെട്ട്! അവിടുന്ന് നിങ്ങളെ രക്ഷിച്ചു നിത്യജീവന്‍ നല്‍കും! താങ്കള്‍; ദൈവം ആരെന്നു രുചിച്ച് അറിയുകയും, യേശുവിന്റെ മഹത്വം കാണുകയും ചെയ്യും! ദൈവം തന്റെ മക്കളെയും പ്രിയ മക്കളെയും യേശു ക്രിസ്തുവിലൂടെ അനുഗ്രഹിക്കട്ടെ! ആമേന്.

Post a Comment

Emoticon
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

Post a Comment

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.