This website comprises chapters from the book, "The Bible Secrets" (Malayalam).

Chapter - 11. പിശാച്ചുക്കളുടെ അത്ഭുതപ്രവര്ത്തനം !!


പ്രിയ സഹോദരങ്ങളെ ചിലര് ധരിച്ചുവച്ചിരിക്കുന്നത്, ദൈവത്തിന് മാത്രമേ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്ത്തിക്കാന് കഴിയൂ എന്നാണ്!! ഈ ധാരണ ശരിയോ എന്ന് തിരുവചനത്തിന്റെ അടിസ്ഥാനത്തില് ഒന്ന് പരിശോധിക്കാo .

"അന്ന് പലരും എന്നോട് ചോദിക്കും; കര്ത്താവേ, കര്ത്താവേ, ഞങ്ങള് നിന്റെ നാമത്തില് പ്രവചിക്കുകയും, നിന്റെ നാമത്തില് പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില് നിരവധി അത്ഭുതങ്ങള് പ്രവര്ത്തിക്കുകയും ചെയ്തില്ലേ? അപ്പോള് ഞാന് അവരോട് പറയും: നിങ്ങളെ ഞാന് ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതിപ്രവര്ത്തിക്കുന്നവരെ, നിങ്ങള് എന്നില്നിന്ന് അകന്നുപോകുവിന്." (മത്തായി 7:22,23). പിശാചിന്റെ ആത്മാവില് ജീവിക്കുന്ന മനുഷ്യരാണ് അനീതിപ്രവര്ത്തിക്കുന്നവര്!! അവര്ക്ക് പൈശാചിക സേവയിലൂടെ ഭാവിപ്രവചിക്കാനും, യേശുവിന്റെ നാമത്തില് തങ്ങളെക്കാള് ശക്തി കുറഞ്ഞ പിശാചുക്കളെ പുറത്താക്കാനും, കര്ത്താവിന്റെ നാമത്തില് നിരവധി അത്ഭുതങ്ങള് പ്രവര്ത്തിക്കാനും കഴിയും !!

"കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില് തിരഞ്ഞെടുക്കപ്പെട്ടവരെപോലു
ം വഴിതെറ്റിക്കത്തക്ക വിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും ചെയ്യും" (മത്തായി 24:24). "ഞാന് ഇപ്പോള് ചെയ്യുന്നത് തുടര്ന്നും ചെയ്യും . അങ്ങനെ തങ്ങളുടെ പ്രേഷിതവേല ഞങ്ങളുടെപോലെ തന്നെയാണെന്ന് വമ്പു പറയുന്നവരുടെ അവകാശവാദം ഞങ്ങള് ഖണ്ഡിക്കുകയും ചെയ്യും. അത്തരക്കാര് കപടനാട്യക്കാരായ അപ്പസ്തോലന്മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്തുവിന്റെ അപ്പസ്തോലന്മാരായി വ്യാജവേഷം ധരിച്ചവരുമാണ്. അത്ഭുതപ്പെടേണ്ട, പിശാചുപോലും പ്രഭാപൂര്ണ്ണനായ ദൈവദൂതനായി വേഷംകേട്ടാറുണ്ടെല്ലോ. അതിനാല് അവന്റെ ശുശ്രുഷകരും നീതിയുടെ ശുശ്രുഷകരായി വേഷംകെട്ടുന്നെങ്കില് അതിലെന്തത്ഭുതം? അവരുടെ പരിണാമo അവരുടെ പ്രവര്ത്തിക്കള്ക്കനുസൃതമായിരിക്കും ." 
(2 കോറി 11:12 -15).

"അപരാധങ്ങളും പാപങ്ങളുംമൂലം ഒരിക്കല് നിങ്ങള് മൃതരായിരുന്നു. അന്ന്, ഈ ലോകത്തിന്റെ ഗതിപിന്തുടര്ന്നു, അനുസരണക്കേടിന്റെ മക്കളില് പ്രവര്ത്തിക്കുന്ന അരൂപിയായ അന്തരീക്ഷശക്തികളുടെ അധീശനെ അനുസരിച്ചാണ് നിങ്ങള് നടന്നിരുന്നത്" (എഫേസോസ് 2:1,2). അന്തരീക്ഷ ശക്തികള് (അതായത് വെളുത്ത വാവ്, കറുത്ത വാവ് മുതലായ സമയങ്ങളില് മൃഗങ്ങളില് പ്രവര്ത്തിക്കുന്ന ശക്തികള് ഇത്തരം ശക്തികള്ക്ക് ഉദാഹരണമാണ്) അത്ഭുതങ്ങളും അടയാളങ്ങളും പൈശാചികമായി മനുഷ്യരുടെ മേല് പ്രവര്ത്തിപ്പിക്കാം !!

"സാത്താന്റെ പ്രവര്ത്തനത്താല് നിയമ നിക്ഷേതികളുടെ ആഗമനം, എല്ലാശക്തികളോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കയാല് നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടും കു‌ടെയായിരിക്കും. അതിനാല്, വ്യാജമായതിനെ വിശ്വസിക്കാന് പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില് ഉണര്ത്തും. തത്ഫലമായി സത്യത്തില് വിശ്വസിക്കാതെ അനീതിയില് ആഹ്ലാദിച്ചവരെല്ലാം ശിക്ഷക്കുവിധിക്കപ്പെടും " (2 തെസ്ലൊനിക്ക 2:9-12).

സത്യത്തെ, അതായത് യേശുക്രിസ്തുവിനെ (
ദൈവശക്തിയെയും ജ്ഞാനത്തെയും/പുത്രനെ) സ്നേഹിച്ച് രക്ഷപ്രാപിക്കാന് മനപൂര്വ്വം  വിമുഖത കാണിക്കുന്നവരെ, പിശാച്ച് വന്ന് വ്യാജ അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചു വഞ്ചിക്കും!!  അപ്പോള് ദൈവം തന്നെ സ്നേഹിക്കാത്തവര് നശിച്ചുപോകുവാന് വേണ്ടി, അവര്ക്ക് ലഭിച്ച അത്ഭുതങ്ങളും അടയാളങ്ങളും സത്യ ദൈവത്തില് നിന്ന് തന്നെ എന്ന ഒരു മിഥ്യാബോധം,  ദൈവതന്നെ  അവര്ക്ക് ഉണ്ടാക്കികൊടുക്കും!! അങ്ങനെ, പിശാചുക്കളുടെ പ്രവര്ത്തനഫലമായി അത്ഭുതങ്ങള് സ്വന്തമാക്കി അതില്  ആഹ്ലാദിച്ചവര്   നിത്യനാശമടയും!!

ഓര്മ്മിക്കുക: പുറപ്പാട് 7:11,12 ലും 7:22 ലും 8:7 ലും, മോശ ദൈവശക്തിയാലും ജ്ഞാനത്താലും  ചെയ്ത അത്ഭുതങ്ങള് എല്ലാം തന്നെ;  പൈശാചിക ശക്തിയാലും ജ്ഞാനത്താലും ഈജിപ്ത്തിലെ മന്ത്രവാദികളും ചെയ്തിട്ടുണ്ട്!! എവിടെ ശരിയായ ദൈവഭക്തിയും ദൈവകല്പ്പനകളും പരോക്ഷമായോ പ്രത്യക്ഷമയോ തെറ്റിച്ചുകൊണ്ട് (സത്യദൈവനാമ മഹത്വം എടുക്കാത്ത) അത്ഭുതങ്ങളും അടയാളങ്ങളും കാണപ്പെട്ടാലും അവിടെയ്ക്ക് ആരും ഓടെരുത്!! ഇവ തെറ്റിച്ച് അത്ഭുതങ്ങളും അടയാളങ്ങളും പ്രവചനങ്ങളും ഒരുശക്തിയില് നിന്നും സ്വീകരിക്കുകയും അരുത്!! ഒടുക്കം,  എന്നില് നിന്നും നീ അത്ഭുതങ്ങളും അടയാളങ്ങളും സ്വന്തമാക്കി ജീവിച്ചു!!  അതിനാല്,  നീ എന്റെതാണ്‌  എന്ന് പിശാചിന് അവകാശവാദം പറയാന് ഇടനല്കരുത് !!

Post a Comment

[facebook]

Author Name

Admin

Contact Form

Name

Email *

Message *

Powered by Blogger.